എളുപ്പത്തില്‍ പാകം ചെയ്യാവുന്നതും വളരെയധികം പോഷകമൂല്യമുള്ളതും താരതമ്യേന വിലക്കുറവുള്ളതുമായ ഒരു മാംസാഹാരമാണ് കോഴിയിറച്ചി. ഇതിലെ നാരുകളാവട്ടെ, ചെറുതും മയമുള്ളതും വളരെ എളുപ്പത്തില്‍ ദഹിക്കുന്നവയുമാണ്.
കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പോഷകം മാംസ്യം അഥവാ പ്രോട്ടീന്‍ ആണ്. ഇത് ഇരുപത്തിയഞ്ച്
എളുപ്പത്തില്‍ പാകം ചെയ്യാവുന്നതും വളരെയധികം പോഷകമൂല്യമുള്ളതും താരതമ്യേന വിലക്കുറവുള്ളതുമായ ഒരു മാംസാഹാരമാണ് കോഴിയിറച്ചി. ഇതിലെ നാരുകളാവട്ടെ, ചെറുതും മയമുള്ളതും വളരെ എളുപ്പത്തില്‍ ദഹിക്കുന്നവയുമാണ്.
കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പോഷകം മാംസ്യം അഥവാ പ്രോട്ടീന്‍ ആണ്. ഇത് ഇരുപത്തിയഞ്ച് ശതമാനം ആണ്. ഈ മാംസ്യമാകട്ടെ എളുപ്പത്തില്‍ ദഹിക്കുന്നതും മനുഷ്യന് ആവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുള്ളതുമാണ്. ഇതിലെ മാംസ്യം പൂര്‍ണമാംസ്യം എന്നാണറിയപ്പെടുന്നത്.
പ്രായവും ലിംഗവും അനുസരിച്ച് കോഴിയിറച്ചിയിലെ കൊഴുപ്പിന്റെ അംശം വ്യത്യസ്തമായിരിക്കും. സാധാരണഗതിയില്‍ അഞ്ച് ശതമാനം കൊഴുപ്പാണ് ഉണ്ടായിരിക്കുക. കൊഴുപ്പമ്ലങ്ങളില്‍ അധികഭാഗവും അപൂരിത കൊഴുപ്പമ്ലങ്ങളായതുകൊണ്ട് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കൂട്ടുന്നില്ല. പൂരിത കൊഴുപ്പമ്ലങ്ങള്‍ ഏകദേശം രണ്ട് ശതമാനം മാത്രമാണ്. 100 ഗ്രാം കോഴിയിറച്ചിയില്‍ 60 മുതല്‍ 90 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു.
ഏകദേശം ഒരു ശതമാനം അന്നജവും മുക്കാല്‍ ശതമാനം ക്ഷാരവും കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. ജലാംശമാവട്ടെ 70 ശതമാനത്തോളം വരും.
മനുഷ്യശരീരത്തിനാവശ്യമായ എല്ലാ ജീവകങ്ങളും കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. നിയാസിന്‍, ജീവകം ബി2, ബി1, സി എന്നിവ ധാരാളം ഉണ്ട്. കോഴിയുടെ കരളില്‍ 32,500 ഇന്റര്‍നാഷണല്‍ യൂണിറ്റ് ജീവകം എ അടങ്ങിയിട്ടുണ്ട്.
സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, ഗന്ധകം, ക്ലോറിന്‍, അയഡിന്‍ എന്നീ ധാതുലവണങ്ങളാണ് കോഴിമാംസത്തില്‍ അടങ്ങിയിരിക്കുന്നത്. ഇരുമ്പിന്റെ അംശം ധാരാളം ഉണ്ട്. അതുകൊണ്ട് വിളര്‍ച്ച ബാധിച്ചവര്‍ക്ക് ഒരു ഔഷധമായും കോഴിമാംസം ഉപയോഗിക്കാം.
കോഴിയിറച്ചി വാങ്ങുമ്പോള്‍ മാംസത്തില്‍ ചതവുകള്‍ ഇല്ലെന്നും എല്ലുകള്‍ ഒടിഞ്ഞിട്ടില്ലെന്നും ഉറപ്പുവരുത്തണം. രക്തം ശരിക്ക് വാര്‍ന്നുപോയതും വൃത്തിയുള്ളതുമായ മാംസമായിരിക്കണം വാങ്ങിക്കുന്നത്. ഇറച്ചിക്ക് ദുഷിച്ച മണമോ വഴുവഴുപ്പോ പാടില്ല. സംസ്‌കരിച്ച കോഴിയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്. ഹോര്‍മോണുകള്‍ കുത്തിവെച്ച് വിപണിയില്‍ കച്ചവടത്തിനായി മാത്രം ഇറക്കുന്ന കോഴിമാംസം സൂക്ഷിക്കേണ്ടതുതന്നെ.