വാര്‍ത്തകള്‍ വിശേഷങ്ങള്‍

2012 ജൂണ്‍

ഹൃദ്യമായി ജി.ഐ.ഒ സമ്മര്‍ ക്യാമ്പുകള്‍
കാലം തേടുന്ന യുവത്വത്തെ നന്മയിലൂടെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള എളിയ ശ്രമമാണ് ഈ വര്‍ഷത്തെ ജി.ഐ.ഒ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പുകള്‍ പകര്‍ന്നു നല്‍കിയത്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലുടനീളം നടന്ന ആവേശകരമായ ക്യാമ്പ് സഹോദരിമാര്‍ക്ക് നവ്യാനുഭവമായി. എസ്.എസ്.എല്‍.സി കഴിഞ്ഞവരെയാണ് ജി.ഐ.ഒ ഒരുമിച്ചിരുത്തിയത്. ജീവിതത്തില്‍ പുതിയ നാമ്പ് കിളിര്‍ക്കാനുതകുന്ന നവചിന്തകളിലേക്ക് പുതുതലമുറയെ ആനയിക്കുകയായിരുന്നു ഈ ഒത്തുചേരലുകളിലൂടെ.
പഠനത്തിനിടയില്‍ നാം ശ്രദ്ധിക്കാതെ പോയ ഒത്തിരി കാര്യങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ് ക്യാമ്പുകളിലെങ്ങും നിറഞ്ഞു നിന്നത്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പ്രസ്ഥാന നേതാക്കളും നയിച്ച മീറ്റുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തത് കൂട്ടുകാര്‍ക്ക് ഉപകാരപ്രദമായി.
കാസര്‍കോട്  'പൊന്‍പുലരി' എന്നപേരിലും  കണ്ണൂരില്‍ 'ജസ്റ്റിയോണ്‍',  കോഴിക്കോട് 'ലൈഫ്ബുക്ക്', മലപ്പുറത്ത് 'ഓര്‍മക്കൂട്ട്', പാലക്കാട് 'ലാന്റ്മാര്‍ക്ക്', കൊല്ലത്ത്  'വെളിച്ചത്തിലേക്ക്', കോട്ടയത്ത് 'മാര്‍ഗദീപം', എറണാകുളം 'ദ വേ', തിരുവനന്തപുരം 'ചങ്ങാതി 2012',  തൃശൂര്‍ 'ഹര്‍ബിഞ്ചര്‍', ആലപ്പുഴ 'ബ്ലോസം' എന്നിങ്ങനെയുള്ള വ്യത്യസ്തതയാര്‍ന്ന തലക്കെട്ടുകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടത്.
ക്യാമ്പുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ പ്രഗത്ഭര്‍ കൈകാര്യം ചെയ്തതിനു പുറമെ കെ.പി.എസ് പയ്യനിടം, സിദ്ദീഖ് കൊടിയത്തൂര്‍, സലാം കൊടിയത്തൂര്‍, എസ്.എല്‍.പി ഉമര്‍ഫാറൂഖ്, റാഫി ചര്‍ചമ്പലപ്പള്ളി, താഹ മാടായി, കെ.കെ. സുഹ്‌റ, ഹുസ്‌ന അഴിയൂര്‍, ഡോ: സുശീലാമ്മ, ഇല്‍യാസ് മൗലവി, നസ്‌റുള്ള വാഴക്കാട്, രവീന്ദ്രന്‍ രാവണേശ്വരം തുടങ്ങിയ പ്രമുഖര്‍ വിവിധ ക്യാമ്പുകളില്‍ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചു.
കലാകായിക രംഗങ്ങളിലെ പെണ്‍കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം സാഹിത്യ രംഗത്തേക്കുള്ള വഴികാട്ടി കൂടിയായിരുന്നു ക്യാമ്പുകള്‍. ഇതില്‍ ക്യാമ്പംഗങ്ങള്‍ സ്വയം തയ്യാറാക്കിയ എഴുത്ത് പ്രതികളിലൂടെ അക്ഷരത്തെ നക്ഷത്രങ്ങളാക്കുകയായിരുന്നു കൂട്ടുകാര്‍. അതോടൊപ്പം തന്നെ കാഴ്ചകള്‍ക്ക് മധുരം പകര്‍ന്നുകൊണ്ട് ഫിലിം ഫെസ്റ്റിവലും, പഠനയാത്രകളും സംഘടിപ്പിക്കപ്പെട്ടു.


റാങ്ക് നേടി

ഐ.ഐ.ടി JAM ഫിസിക്‌സ് എന്‍ട്രന്‍സ് പരീക്ഷയില്‍ 205-ാം റാങ്ക് നേടിയ അമല്‍ അബ്ദുറഹ്മാന്‍. ജി.ഐ.ഒ സംസ്ഥാന അസിസ്റ്റിംഗ് കമ്മിറ്റി അംഗവും ഫാറൂഖ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍  വൈസ് ചെയര്‍മാനും ആണ്. പേരാമ്പ്ര സ്വദേശിയായ ടി.അബ്ദുറഹ്മാന്റെയും ഒ. ആസിയയുടെയും മകളാണ്.


ഒരുമിക്കാം ഒത്തു
കളിക്കാം സി.ഡി
പ്രകാശനം ചെയ്തു
ബാലോത്സവത്തോടനുബന്ധിച്ച് മലര്‍വാടി ചില്‍ഡ്രന്‍ തിയേറ്റര്‍ പുറത്തിറക്കിയ 'ഒരുമിക്കാം ഒത്തു കളിക്കാം' സി.ഡി മീഡിയാവണ്‍ പ്രോഗ്രാം എഡിറ്റര്‍ ബാബു ഭരദ്വാജ് താരീഖ് മന്‍ഹാമിന് നല്‍കി പ്രകാശനം ചെയ്തു. കുട്ടികളില്‍ മൂല്യബോധം വളര്‍ത്താനുതകുന്ന 10 ഗാനങ്ങളാണ് സി.ഡിയിലുള്ളത്.
 
ടേബിള്‍ടോക്ക്
മാതൃ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സ്റ്റേറ്റ് സമിതി ടേബിള്‍ടോക്ക് സംഘടിപ്പിച്ചു. ഹിറാ സെന്ററില്‍ ചേര്‍ന്ന പരിപാടി പ്രശസ്ത സാഹിത്യകാരി കെ.പി സുധീര ഉദ്ഘാടനം ചെയ്തു. നിഷ്‌കളങ്കമായ സ്‌നേഹത്തിനു മുമ്പില്‍ പകരം വെക്കാന്‍ ഒന്നുമില്ലെന്നും അതു മാത്രമേ കലര്‍പ്പില്ലാതെ ലോകത്ത് നിലനില്‍ക്കുന്നുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. ''മാതൃത്വം- ചരിത്രവും വര്‍ത്തമാനവും'' എന്ന വിഷയത്തില്‍ ഫൗസിയ ഷംസ് വിഷയമവതരിപ്പിച്ചു. ജയശ്രീ കിഷോര്‍, രാധ ടീച്ചര്‍, അഡ്വ: ലൈല, ഷീബ, വഹീദ അബ്ദുള്‍ അസീസ്, ഫാത്വിമ ഷംസ്, സഫിയ അലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജയശ്രീ കിഷോര്‍ കവിത അവതരിപ്പിച്ചു.
കോഴിക്കോട് ഒ.ആര്‍.സി വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 'അമ്മ അറിയാന്‍' എന്ന പരിപാടിയില്‍ ഏറ്റവും നല്ല അമ്മയായി തെരഞ്ഞെടുക്കപ്പെട്ട സഫിയ അലിക്ക് ഉപഹാരം നല്‍കി. കെ.എന്‍ സുലൈഖ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആര്‍.സി സാബിറ സ്വാഗതവും കെ.കെ ഫാത്വിമ സുഹറ സമാപനവും നിര്‍വഹിച്ചു. സഫിയ അലി നന്ദി പ്രകടനം നടത്തി.

എന്റോസള്‍ഫാന്‍: സ്ത്രീ സംഘടനകള്‍ മുന്നിട്ടിറങ്ങണം - ജി.ഐ.ഒ
കാസര്‍കോഡ്: എന്റോസള്‍ഫാന്‍ ബാധിതരായ പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും മാനസികമായി കരുത്തേകാനും അവകാശങ്ങള്‍ നേടിക്കൊടുക്കാനും സ്ത്രീ സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് എന്റോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ജി.ഐ.ഒ സംസ്ഥാന നേതാക്കള്‍ പ്രസ്താവിച്ചു. 'എന്റോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ആന്റ് എയിഡ് ഗ്രൂപ്പി'ന്റെ ആഭിമുഖ്യത്തില്‍ നടന്ന 'ഒപ്പുമരം വീണ്ടും' പരിപാടിയുടെ ഉദ്ഘാടനത്തില്‍ സംഘം സംബന്ധിച്ചു.  കലക്‌ട്രേറ്റ് പടിക്കല്‍ നടക്കുന്ന എന്റോസള്‍ഫാന്‍ ഇരകളുടെ അനിശ്ചിതകാല സത്യാഗ്രഹം സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഖദീജ കണ്ണൂര്‍ സംസാരിക്കുകയും ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പി. ശ്രുതിക്ക് കാഷ് അവാര്‍ഡും നല്‍കി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media