കൂട്ടിലടക്കപ്പെട്ട പക്ഷി
സ്വപ്നങ്ങളുടെ
ശ്മശാനത്തിലാണ് നില്‍ക്കുന്നത്.
അതിന്റെ നിഴല്‍
പേക്കിനാക്കളുടെ അലര്‍ച്ചയോട്
ഒച്ച വെക്കുന്നു.
ചിറകുകള് ഛേദിക്കപ്പെട്ടിരിക്കുന്നു.
പാദങ്ങള്‍ ബന്ധിതവും
എന്നിട്ടും അവള്
പാടാന്‍ വേണ്ടി
വായ തുറക്കുന്നു.