കോവിഡ് കാലത്ത് സ്‌കൂള്‍  തുറക്കുമ്പോള്‍

ഡോ. സജ്‌ന സഈദ് (പീഡിയാട്രീഷ്യന്‍, അസി. സര്‍ജന്‍) No image

ഒരുപാട് ആകുലതകള്‍ക്കും സംശയങ്ങള്‍ക്കുമിടയില്‍ പതിനേഴു മാസങ്ങള്‍ക്കു ശേഷം വിദ്യാലയങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ തുറക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം കഴിഞ്ഞു, ഇനിയൊരു തരംഗമുണ്ടാവുമ്പോള്‍ അതു 18 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്ന വാര്‍ത്തകള്‍ക്കിടയിലാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം. അതുകൊണ്ട് തന്നെ രക്ഷാകര്‍ത്താക്കളും അധ്യാപകരും ഒരുപോലെ ഭയാശങ്കകള്‍ക്ക് നടുവിലാണ്.
രാജ്യത്ത് ഏകദേശം രണ്ടു കോടിയിലധികം കുട്ടികള്‍ ഒന്നര വര്‍ഷമായി വീടകങ്ങളില്‍ തന്നെയാണ്. കുറെ നാളായി ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് ശാരീരികമായും മാനസികമായും സാമൂഹികമായും ഇപ്പോള്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ സ്‌കൂള്‍ തുറന്നാല്‍ ചില പ്രത്യാഘാതങ്ങളും പ്രതീക്ഷിക്കേണ്ടതുണ്ട്. സാമൂഹിക ബന്ധങ്ങളൊന്നുമില്ലാതെ ദീര്‍ഘനാളത്തേക്ക് സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് അഭികാമ്യമല്ല എന്നാണ് വിദഗ്ധാഭിപ്രായം.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് എടുത്ത തീരുമാനങ്ങളും ശിശുരോഗ വിദഗ്ധരുടെ സംഘടന (കഅജ) പുറത്തിറക്കിയ നിര്‍ദേശങ്ങളും കോവിഡ്  പ്രോട്ടോകോള്‍ പാലിച്ചു വിദ്യാലയങ്ങള്‍ തുറക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ബോധ്യപ്പെടുത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്ന അനുഭവത്തില്‍നിന്നാണ്  ഇവിടെയും സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
ഓരോ പ്രദേശത്തെയും അവസ്ഥകള്‍ കണക്കിലെടുത്തായിരിക്കും സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും മുന്നോട്ട് പോവുക. എന്നാലും കോവിഡ് കാലത്ത് മക്കളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞുവിടുമ്പോള്‍ രക്ഷിതാക്കളിലും അധ്യാപകരിലും ആധി ഏറെയാണ്.

കുട്ടികളിലെ കോവിഡും സങ്കീര്‍ണതകളും
ചെറിയ കുട്ടികളില്‍ പനി, ജലദോഷം, നേരിയ ചുമ, ശ്വാസംമുട്ടല്‍, ശരീരവേദന, വയറുവേദന, വയറിളക്കം, ഛര്‍ദി എന്നിവയൊക്കെയാണ് സാധാരണ രോഗ ലക്ഷണങ്ങള്‍.
കോവിഡ് വന്നു ഭേദമായാലും അപൂര്‍വം കുട്ടികളില്‍ 4-6 ആഴ്ചകള്‍ക്കു ശേഷം മിസ്‌ക് എന്ന സങ്കീര്‍ണതയും കാണപ്പെടുന്നു.

കുട്ടികളില്‍ രോഗതീവ്രത കുറയാനുള്ള കാരണങ്ങള്‍
കോവിഡ് ബാധിതരാകുന്ന കുട്ടികളില്‍ 50-80 ശതമാനം പേരില്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെയുണ്ടാകുന്നില്ല. 2-3 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ആശുപത്രികളില്‍ കിടത്തിചികിത്സ ആവശ്യമായി വരുന്നുള്ളൂ.
കൊറോണ വൈറസ് നമ്മുടെ കോശങ്ങളില്‍ കയറിവിളയാടാന്‍ ആശ്രയിക്കുന്ന അഇഋ റിസെപ്റ്ററുകള്‍ (ശ്വാസകോശം, ആമാശയം, തലച്ചോറ്, വൃക്ക, ഹൃദയം, കണ്ണ് എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്) കുട്ടികളില്‍ താരതമ്യേന കുറവാണ്. തന്മൂലം വൈറസിന് അവരുടെ ശരീരത്തില്‍ പെറ്റുപെരുകാനുള്ള സാഹചര്യമില്ല.
$ കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ മുതിര്‍ന്നവരെ അപേക്ഷിച്ചു കുറവായിരിക്കും.
$ വൈറസിനെ ചെറുക്കാനുള്ള ശ്വേതരക്താണുക്കള്‍ (ഘ്യാുവീര്യലേ)െ കുട്ടികളില്‍ കൂടുതലാണ്.
$ പുകവലിയും മറ്റു ദുശ്ശീലങ്ങളുമില്ലാത്തതിനാല്‍ ശ്വാസകോശവും രക്തക്കുഴലുകളും ആരോഗ്യമുള്ളതായിരിക്കും. കോവിഡ് മൂര്‍ച്ഛിച്ചു ന്യൂമോണിയ സങ്കീര്‍ണമാകാതിരിക്കാനും രക്തം കട്ടപിടിക്കാതിരിക്കാനും ഇത് സഹായിക്കുന്നു.
ഏതു തരം മാസ്‌ക്കുകളാണ് കുട്ടികള്‍ ഉപയോഗിക്കേണ്ടത്?
എന്ത് തരം മാസ്‌ക്കായാലും മൂക്കും വായയും മൂടുന്ന വിധത്തില്‍ ധരിക്കുന്നതാണ് പ്രധാനം. കുറെ നേരം മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഈര്‍പ്പം കൊണ്ടും വെള്ളം കൊണ്ടുമൊക്കെ മാസ്‌ക്കില്‍ നനവും അഴുക്കുമുണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മാറ്റിയുപയോഗിക്കാനായി ഒന്നോ രണ്ടോ മാസ്‌ക്കുകള്‍ ബാഗില്‍ അധികം കരുതുന്നത് നല്ലതായിരിക്കും.
യാതൊരു കാരണവശാലും കുട്ടികള്‍ തമ്മില്‍ മാസ്‌ക്കുകള്‍ കൈമാറരുത് എന്ന് പഠിപ്പിക്കുക.
പ്രതിസന്ധികളുടെ ഈ കാലത്ത് കേവലം പാഠ്യ പദ്ധതിയേക്കാള്‍ കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചക്കും നൈപുണ്യ വികസനത്തിനുമാകണം ഊന്നല്‍ നല്‍കേണ്ടത്. കോവിഡ് മഹാമാരി താണ്ഡവമാടിയതു മൂലം നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട ഔപചാരിക വിദ്യാഭ്യാസവും ഗുരുശിഷ്യ ബന്ധങ്ങളും കൂട്ടുകെട്ടുകളും വീണ്ടെടുക്കാന്‍ രക്ഷിതാക്കളും സ്‌കൂളധികൃതരും മറ്റു വകുപ്പുകളും കൈകോര്‍ത്തു മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കാം. അങ്ങനെ നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമാവട്ടെ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top