ഗസ്സ സിലബസ്

നജ്ദ റൈഹാന്‍
മെയ് 2024

ഗസ്സയിലെ സ്‌കൂളില്‍ ടീച്ചറായാല്‍...
(അതിനവിടെ സ്‌കൂളെവിടെ എന്ന് ചോദിക്കരുത്!)

ഗണിതം:
ഭിന്നസംഖ്യകള്‍ എനിക്കവരെ എളുപ്പത്തില്‍ പഠിപ്പിക്കാനാവും;
റൊട്ടി മുതല്‍ ഖബര്‍ വരെ എല്ലാം പങ്കുവെക്കുന്നവരല്ലേ...!

പൊളിറ്റിക്കല്‍ സയന്‍സ്:
ദേശരാഷ്ട്രങ്ങളെക്കുറിച്ച് ഞാനവരെ
എന്ത് പഠിപ്പിക്കാനാണ്?!
മാഞ്ഞു മാഞ്ഞു പോകുന്ന അതിര്‍ത്തിയെക്കുറിച്ച്
ഞാനെന്തവരോട് വിശദീകരിക്കും!

ജീവ(ിത)ശാസ്ത്രം:
ചിതറിയ ശരീരങ്ങളുടെ അനാട്ടമിയിലൂടെ ദിനേന കടന്നുപോകുന്നവര്‍ക്ക്,
അവരോരോരുത്തരും സ്വയമോരോ അധ്യായമായിരിക്കുന്നവര്‍ക്കിടയില്‍
എനിക്കെന്ത് റോള്‍?

ഫിസിക്‌സ്:
തൂഫാനുല്‍ അഖ്‌സയുടെ പോരാളികളെനിക്ക്
പ്രൊജക്‌റ്റൈല്‍ മോഷനും
റോക്കറ്റ് പ്രൊപല്‍ഷനുമെല്ലാം
വ്യക്തമായി പഠിപ്പിക്കും!

ചരിത്രം:
അതിനൊപ്പം നടന്നവര്‍ക്ക്,
അതില്‍ ജീവിക്കുന്നവര്‍ക്ക്
ഇനിയെന്തിനൊരു പാഠപുസ്തകം?!

പരീക്ഷ:
അതീ ലോകത്തോടാണ്;
അവര്‍ നടത്തുന്ന പരീക്ഷകളില്‍ നിരന്തരം നിര്‍ദയം
തോറ്റു തുന്നം പാടുന്ന ഈ ലോകത്തോട്!

മൂല്യനിര്‍ണയം:
അതിജീവനത്തിന്റെ പുതുഗാഥകള്‍കൊണ്ട്
പുഞ്ചിരി തീര്‍ക്കുന്നവര്‍ക്ക് മാര്‍ക്കിടാന്‍
ഞാനാര്, നാമാര്?!

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media