ആഗ്രഹിക്കൂ..... നേടാം

രഹ്്ന ഷാജഹാന്‍
september 2022
ചുറ്റുമുള്ളവര്‍ നിങ്ങളെ എപ്പോഴെങ്കിലും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടോ? അത് നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടോ? എങ്കില്‍ എന്റെ കഥ അറിയുന്നത്, നിങ്ങളുടെ ഭാവി നിങ്ങളുടെ കൈയിലെ കളിമണ്ണ് പോലെയാണെന്ന് തെളിയിക്കും.

ബഹ്റൈനില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ചെറുപ്പത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നില്ല. ടോപ്പറായ എന്റെ സഹോദരിയോടാണ് ഞാന്‍ എപ്പോഴും താരതമ്യം ചെയ്യപ്പെട്ടിരുന്നത്. മിടുക്കിയായിരുന്നില്ലെങ്കിലും, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ ഞാന്‍ നന്നായി പഠിച്ചു. സയന്‍സ് വിഷയങ്ങളില്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ പ്ലസ് ടുവിന് കൊമേഴ്സ് പഠിക്കാന്‍ തീരുമാനിച്ചെങ്കിലും മാതാപിതാക്കളുടെ നിര്‍ബന്ധം കാരണം സയന്‍സ് തെരഞ്ഞെടുത്തു. സ്വയം തെളിയിക്കാന്‍ ഒരു മാസത്തിനുശേഷം കൊമേഴ്സിലേക്ക് തന്നെ മടങ്ങി. അതോടെ എന്റെ ഗ്രേഡുകള്‍ മെച്ചപ്പെടാന്‍ തുടങ്ങി. ഞാന്‍ 12-ാം ക്ലാസ്സില്‍ നന്നായി പഠിച്ചതിനാല്‍ ബിരുദത്തിന് കേരളത്തിലെ ഒരു സര്‍ക്കാര്‍ കോളേജില്‍ ചേര്‍ന്നു. സഹോദരി നഹ്്ല ഷാജഹാന്‍ ഡല്‍ഹിയിലെ കേന്ദ്ര സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. ഞാനും അവളെപ്പോലെ സ്വപ്നം കണ്ടു തുടങ്ങി. മികച്ച കേന്ദ്ര സര്‍വകലാശാലകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ജാമിയ മില്ലിയ്യയുടെ പേര് ശ്രദ്ധയില്‍ പെട്ടത്. അതിനാല്‍, എം.കോം പ്രവേശനത്തിന് തയാറെടുക്കാന്‍ തുടങ്ങി.  പ്രവേശന പരീക്ഷകളുടെ ഫലം വന്നു. ഞാന്‍ മുന്‍വര്‍ഷത്തെ കട്ട് ഓഫ് ക്ലിയര്‍ ചെയ്തു. പ്രതീക്ഷയോടെ കുടുംബത്തോടൊപ്പം ഡല്‍ഹിയിലേക്ക് മാറി. പുതിയ കട്ട് ഓഫ് പ്രഖ്യാപിച്ചപ്പോള്‍ വെറും 0.5 പോയന്റിന് എനിക്ക് പ്രവേശനം നഷ്ടപ്പെട്ടു. എന്റെ ജീവിതം ഒരു വലിയ ചോദ്യചിഹ്നമായിരുന്ന ആ കാലത്ത് ബിരുദത്തിന് 90 ശതമാനം മാര്‍ക്ക് നേടിയിട്ടും ഞാന്‍ രണ്ടാമത്തെ ഓപ്ഷന്‍ നോക്കിയില്ല. ഇത് എന്നെ രണ്ട് പാഠങ്ങള്‍ പഠിപ്പിച്ചു: 'ആത്മവിശ്വാസം നല്ലതാണ്, എന്നിരുന്നാലും അമിത ആത്മവിശ്വാസം കപ്പലിനെ മുക്കിക്കളയുന്നു.' 'നിങ്ങള്‍ക്ക് എന്തെങ്കിലും ഉറപ്പില്ലെങ്കില്‍ ഒരു ബദലുമായി സജ്ജരായിരിക്കുക.' 0.5 മാര്‍ക്ക് എന്റെ ജീവിതത്തില്‍ ഇത്രയും സ്വാധീനം ചെലുത്തുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. എന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മുന്നില്‍ പൂജ്യമായിരുന്നിട്ടും എന്നില്‍ പ്രതീക്ഷയുടെ ഒരു തീപ്പൊരി ഉണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെ ഞാന്‍ ഡല്‍ഹിയില്‍ തുടര്‍ന്നു. ഇന്ന് എന്റെ ലക്ഷ്യം നേടാനായില്ലെങ്കിലും നാളെ ഉയര്‍ന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പിച്ച സമയമായിരുന്നു അത്. അങ്ങനെയാണ് ഡിസ്റ്റന്‍സ് മോഡിലൂടെ ഒരേ സമയം രണ്ട് മാസ്റ്റേഴ്സിനായി ഞാന്‍ ചേര്‍ന്നത്; മാസ്റ്റേഴ്സ് ഇന്‍ സോഷ്യല്‍വര്‍ക്കും പി.ജി ഡിപ്ലോമ ഇന്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗും.
ചില ആളുകള്‍... അവര്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും; പ്രയാസപ്പെടുന്ന സമയങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാതെ നമ്മെ സഹായിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തില്‍ അങ്ങനെ രണ്ടുപേരുണ്ടായിരുന്നു. അവരില്‍ ഒരാള്‍ ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ്യയിലെ സോഷ്യല്‍ വര്‍ക്ക് പ്രൊഫസര്‍ ഡോ. ഹബീബുര്‍റഹ്്മാന്‍ ആയിരുന്നു. എന്നെ വിശ്വസിച്ച് ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം തന്നത് അദ്ദേഹമാണ്. മറ്റൊരാള്‍ ഡോ. ഷര്‍നാസ് മുത്തു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള വിമന്‍സ് മാനിഫെസ്റ്റോ എന്ന എന്‍.ജി.ഒയുമായി ചേര്‍ന്ന് എന്നെ ഡല്‍ഹിയില്‍ സാമൂഹിക പ്രവര്‍ത്തകയാക്കിയത് ഷര്‍നാസാണ്. ഒരു ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ എനിക്ക് പ്രചോദനം നല്‍കിയതും അവളായിരുന്നു. എനിക്കിനിയും ലക്ഷ്യങ്ങളുണ്ടായിരുന്നു, ഞാന്‍ എം.ബി.എക്ക് തയാറെടുക്കാന്‍ തുടങ്ങി. ഫലം വന്നപ്പോള്‍, നമ്മുടെ സംസ്ഥാനത്ത് സംരംഭകത്വത്തില്‍ എം.ബി.എ നേടിയ ഏക വ്യക്തി ഞാന്‍ മാത്രം. നിങ്ങള്‍ എത്രത്തോളം കഴിവുള്ളവരാണെന്ന് മനസ്സിലാക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോകേണ്ടിവരും. രണ്ടാം സെമസ്റ്ററിന് ശേഷം ലോകത്തെ കോവിഡ് ബാധിച്ചപ്പോള്‍ ഞാന്‍ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടര്‍ന്നു.
എല്ലാം ഡിജിറ്റലൈസ് ചെയ്തതോടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ എല്ലായിടത്തും തഴച്ചുവളര്‍ന്നു. ഓണ്‍ലൈന്‍ കോഴ്സുകള്‍ താരതമ്യേന പുതിയ പഠനരീതിയാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രോഗ്രാമുകള്‍ ഇന്റര്‍നെറ്റില്‍ പുതിയ പഠനാന്തരീക്ഷത്തിലൂടെ സമീപിക്കാന്‍ സാധിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ ഇല്ലാതാക്കുന്നു. ഒരു എം.ബി.എ വിദ്യാര്‍ഥിയെന്ന നിലയില്‍, ചില ഓണ്‍ലൈന്‍ കോഴ്സുകള്‍ എടുത്ത് ബയോഡാറ്റ മെച്ചപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഓണ്‍ലൈന്‍ കോഴ്സുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും ഗവേഷണമാരംഭിച്ചു. ഗവേഷണം പ്രധാനമാണ് കാരണം എല്ലാ കാര്യങ്ങളും വിശദമായി വിശകലനം ചെയ്യാന്‍ ഇത് സഹായിക്കുന്നു. പല ബഹുരാഷ്ട്ര കമ്പനികളും സൗജന്യമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തി.
ഒരേസമയം 55-ഓളം സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ എനിക്ക് കഴിഞ്ഞു. ഡോ. ഷര്‍നാസ് മുത്തുവിനോട് ഒരു സാധാരണ സംഭാഷണത്തില്‍ ഞാന്‍ അത് സൂചിപ്പിച്ചു. അവള്‍ അത് മനസ്സില്‍ സൂക്ഷിക്കുകയും ഏതാനും ആഴ്ചകള്‍ക്ക് ശേഷം ലോക റെക്കോര്‍ഡിനായി ശ്രമിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ഞാനത് തമാശയായാണ് കണ്ടത്. പിന്നെ പ്രതീക്ഷയോടെ ശ്രമിച്ചു നോക്കാന്‍ തീരുമാനിച്ചു. ഞാന്‍ പരീക്ഷിച്ച ലോക റെക്കോര്‍ഡുകളുടെ വിഭാഗം 24 മണിക്കൂറിനുള്ളില്‍ പരമാവധി ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷനും, മുമ്പത്തെ റെക്കോര്‍ഡ് പ്രതിദിനം 75 സര്‍ട്ടിഫിക്കറ്റുകളുമാണ്. 2020 നവംബര്‍ 28-ന് അതിരാവിലെ തന്നെ ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യാന്‍ തുടങ്ങി. എനിക്ക് ഒരേസമയം 15 സര്‍ട്ടിഫിക്കേഷനുകള്‍ നേടാന്‍ കഴിഞ്ഞു. രാത്രി 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എണ്ണി നോക്കിയപ്പോള്‍ 66 എണ്ണം മാത്രമായിരുന്നു. ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഒരു മണിക്കൂറിനുള്ളില്‍ ഒമ്പതെണ്ണം കൂടി കടക്കേണ്ടി വന്നു. രാവിലെ മുതല്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നതിനാല്‍ എന്റെ ഊര്‍ജം മുഴുവന്‍ ചോര്‍ന്നുപോയി. പിന്നെ ഏകാഗ്രത നഷ്ടപ്പെട്ടതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എണ്ണുന്ന പ്രക്രിയ നിര്‍ത്തി. പിന്തുടരല്‍ തുടര്‍ന്നു. സമയം 12 മണി ആയപ്പോള്‍ ഞാന്‍ നിര്‍ത്തി. എന്റെ കണ്ണുകള്‍ അടച്ച്, എണ്ണുന്നതിന് മുമ്പ് ഒരു മിനിറ്റ് പ്രാര്‍ഥിച്ചു. 81 സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയായി ഞാന്‍. ലോക റെക്കോര്‍ഡിന് പിന്നാലെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളോടെ ഞാന്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ മോട്ടിവേഷണല്‍ പ്ലാറ്റ്ഫോമായ ജോഷ് ടോക്സില്‍ എന്റെ ജീവിതകഥ പങ്കിടാനും എനിക്ക് അവസരം ലഭിച്ചു. ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമായി മനഃശാസ്ത്രം, സാമൂഹിക പ്രവര്‍ത്തനം, അധ്യാപനം, എച്ച്.ആര്‍ എന്നീ മേഖലകളില്‍ അറിവും അനുഭവപരിചയവും ഉണ്ട്. ലോകമെമ്പാടുമുള്ള ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്
ഉമ്മ സി.എം റാഫിയത്ത്, ഉപ്പ പി.എം ഷാജഹാന്‍, ഭര്‍ത്താവ് ഇബ്രാഹീം റിയാസ് - ഇവരാണ് ജീവിതയാത്രയിലെ എന്റെ മുതല്‍ക്കൂട്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media