അനന്തമായ സാധ്യതകളാണ് വനിതാ സംരംഭകരുടെ മുന്നിലുള്ളത്.
അനന്തമായ സാധ്യതകളാണ് വനിതാ സംരംഭകരുടെ മുന്നിലുള്ളത്. സ്വന്തമായ വരുമാന മാര്‍ഗ്ഗമുണ്ടാക്കുക എന്നത് സമാധാനപൂര്‍ണ്ണമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ലക്ഷോപലക്ഷം അഭ്യസ്ഥവിദ്യര്‍ തൊഴിലിനു വേണ്ടി മല്‍സരിക്കുന്നു. തൊഴിലവസരങ്ങള്‍ ആവട്ടെ അനുദിനം കുറഞ്ഞു കൊണ്ടിരിക്കുന്നു. തൊഴില്‍ ലഭിക്കുക എന്നത് ഒരു ഭാഗ്യമായി മാറുന്നു. നല്ല കാലം മുഴുവനും തൊഴിലന്വേഷകരായി സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്നു. വിധിയെ പഴിച്ച് നിരാശയോടെ ജീവിച്ചു തീര്‍ക്കുന്നു. എന്നാല്‍ സംരംഭകത്വമെന്ന വിശാലമായ സാധ്യതകള്‍ അവരുടെ ചുറ്റുമുള്ളത് അവര്‍ കാണുന്നില്ല , മനസ്സിലാക്കുന്നില്ല , അറിയാന്‍ താല്പര്യപ്പെടുന്നുമില്ല. സ്വന്തം കഴിവും നൈപുണിയും ഉപയോഗപ്പെടുത്തി സ്വന്തം താല്‍പര്യത്തിനനുസരിച്ച്, സ്വതന്ത്രമായി നടത്തി ലാഭകരമാക്കി ധാരാളം ആളുകള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാന്‍ കഴിയുന്ന വലിയ ഒരു മേഖലയാണ് സംരംഭക മേഖല. പ്രത്യേകിച്ച് നമ്മുടെ നാട് സംരംഭകത്വത്തിന് വളക്കൂറുള്ള മണ്ണാണ്. വനിതാ സംരംഭകര്‍ക്കാവട്ടെ അനന്തസാധ്യതകളും. ലോകത്ത് എല്ലയിടത്തും വനിതാ സംരംഭകര്‍ കൂടി വരുന്നു. നാം ഇപ്പോഴും നമ്മള്‍ വരച്ചു വച്ച അസംബന്ധ പ്രത്യയ ശാസ്ത്രങ്ങളില്‍ നമ്മെ തളച്ചിടുന്നു. സ്ത്രീ അബല , ആശ്രയിക്കണ്ടവള്‍, വീട്ടിലൊതുങ്ങേണ്ടവള്‍ കീഴില്‍ നില്‍ക്കേണ്ടവള്‍ എന്നൊക്കെ പറഞ്ഞ് പ്രചരിപ്പിച്ച് അതാണ് ശരിയെന്ന് വിശ്വസിച്ച് സ്വന്തം ജീവിതത്തെ പഴിച്ച് നിരാശരായി ദരിദ്രയായി ജീവിച്ച് മരിച്ചു പോകുന്ന കാലമൊക്കെ കഴിഞ്ഞു . ഇനിയുള്ള കാലം തുല്യതയുടേതാണ്. എത്രയോ പെണ്‍കുട്ടികള്‍ ഒറ്റയ്ക്കും കൂട്ടായും കുടുബത്തോടൊപ്പവും സംരംഭങ്ങള്‍ തുടങ്ങുകയും ലാഭകരമായി നടത്തിക്കൊണ്ടുപോവുകയും സന്തോഷകരമായി കുടുംബത്തെ നയിക്കുകയും ചെയ്യുന്നു. ജനസംഖ്യയുടെ പകുതിയോളം വരുന്ന വനിതകളെ , അവരുടെ കഴിവിനെ കണക്കിലെടുക്കാതെ നമ്മുടെ രാജ്യത്തിന്റെ വികസനം എങ്ങിനെ സാധ്യമാകാനാണ്. അതുകൊണ്ടു തന്നെ നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനിതാസംരംഭകരെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഇത്തരം പദ്ധതികള്‍ മനസ്സിലാക്കി നമ്മുടെ സംരംഭ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്. ഓര്‍ക്കുക, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള ഒരേ ഒരു മരുന്ന് സംരംഭകത്വമാണ്.
വനിതാ സംരംഭകരെ സഹായിക്കുന്ന പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍:
1. പ്രൈംമിനിസ്റ്റര്‍സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം. (പി.എം.ഇ.ജി.പി):
സേവന സംരംഭങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ഉല്‍പ്പന്ന നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപയും വരെ വായ്പ ലഭിക്കുന്ന വനിതാ സംരംഭക സഹായ പദ്ധതിയാണിത്. ഇത്തരം വായ്പകള്‍ എടുത്താല്‍ ഗ്രാമപ്രദേശത്ത് വായ്പയുടെ 30 ശതമാനം സബ്‌സിഡിയും മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പ്രദേശത്ത് 25 ശതമാനം സബ്‌സിഡിയും ലഭിക്കും. കെ.വി. ഐ.സി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സ്ശര ീിഹശില. ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ ുാലഴു ജീൃമേഹ എന്ന വെബ്‌സൈറ്റിലൂടെ വിശദമായി ഈ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
2. സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ :
സ്ത്രീകള്‍ക്കും എസ് സി എസ് ടി വിഭാഗങ്ങള്‍ക്കുമായി 2016 ഏപ്രില്‍ അഞ്ചിന് ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പോലെയുള്ള സംരംഭകത്വ വികസന പരിപാടിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ എന്ന പദ്ധതി. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വനിതകള്‍ക്ക് ഒറ്റയ്ക്കാ കൂട്ടായോ വായ്പ ലഭ്യമാകുന്ന പരിപാടിയാണിത്. സേവനമേഖല , ഉല്‍പ്പാദന മേഖല, കാര്‍ഷിക അനുബന്ധ മേഖല, കച്ചവട സംരംഭങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ പരിധിയില്‍ വരുന്നു. കൂട്ടു സംരംഭങ്ങള്‍ ആണെങ്കില്‍ 51% ഓഹരി സ്ത്രീ അല്ലെങ്കില്‍ ടഇ/ടഠ വിഭാഗങ്ങള്‍ക്ക് ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു പ്രത്യേകത. ബാങ്കുകളിലൂടെ നേരിട്ടോ സിഡ്ബി യുടെ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പോര്‍ട്ടല്‍ വഴിയോ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
3. ഭാരതീയ മഹിളാ ബാങ്ക് :
വനിതകള്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായിക്കുന്ന സ്റ്റേറ്റ് ബാങ്കിന്റെ കീഴിലുള്ള 7 വര്‍ഷ തിരിച്ചടവുള്ള പദ്ധതിയാണ് ഇത് . പലിശ നിരക്ക് താരതമ്യേന കൂടുതലാണ്.
4.അന്നപൂര്‍ണ സ്‌കീം :
സ്വന്തമായി ഫുഡ്കാറ്ററിംഗ് സര്‍വീസ് നടത്തുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. ഭക്ഷ്യ മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കു ഇത്തരത്തിലുള്ള വായ്പ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. അമ്പതിനായിരം രൂപ വരെയാണ് പരമാവധി വായ്പ ലഭിക്കുക. മൂന്നുവര്‍ഷംതിരിച്ചടവ് കാലയളവ് ഉണ്ട് .
5. സ്ത്രീ ശക്തി പദ്ധതി :
ഏതെങ്കിലും വനിതാ സംരംഭക വികസന പരിപാടി ഏറ്റെടുത്ത് നടത്തുന്നവര്‍ക്കും അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കും മാത്രമായുള്ള വായ്പാ പദ്ധതിയാണിത് . വനിതാ സംഘടനകള്‍ക്ക് ഈ പദ്ധതി തുടങ്ങാവുന്നതാണ്. പരമാവധി 50 ലക്ഷം വരെ വായ്പ ലഭിക്കും . മുതല്‍മുടക്കിന്റെ 95 ശതമാനം വരെ വായ്പയായി അനുവദിക്കും. 5 % മാത്രം തനത് ഫണ്ടുണ്ടായാല്‍ മതി. അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
6. ഓറിയന്റ് മഹിള വികാസ് യോജന : ഓറിയന്റല്‍ ബാങ്ക് വഴി ലഭിക്കുന്ന ഏഴ് വര്‍ഷ തിരിച്ചടവിന് സാവകാശം കിട്ടുന്ന സഹായ പദ്ധതി യാണിത്. മൂലധനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വനിതകള്‍ക്ക് ലഭ്യമാവുന്ന പ്രത്യേക വായ്പാ പദ്ധതി യാണിത്.
7. മുദ്രയോജന സ്‌കീം:
സ്തീ സംരംഭകര്‍ക്കുള്ള പ്രത്യേക വായ്പാ പദ്ധതിയാണിത്. വായ്പയ്ക് അപേക്ഷിച്ച് പാസ്സായിക്കഴിയുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന് സമാനമായ മുദ്രകാര്‍ഡ് ലഭിക്കും. അത് ഉപയോഗിച്ച് വായ്പയുടെ 10% ആദ്യഘട്ടത്തില്‍ പിന്‍വലിക്കാം. പത്ത് ലക്ഷം രൂപവരെ വായ്പ ലഭിക്കാവുന്നതാണ്.
8. ഇ എസ് എസ് ( എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം) :
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സ്ഥിരം നിക്ഷേപത്തെ അടിസ്ഥാനമാക്കി 30 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും . 25% സബ്‌സിഡി ലഭിക്കുന്ന സ്‌കീം ആണിത് . മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന സംരംഭകയാണെങ്കില്‍ വായ്പയുടെ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു. തൊട്ടടുത്ത ജില്ലാ വ്യവസായ കേന്ദ്രം സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാവുന്നതാണ്.
9. എന്റെ ഗ്രാമം പദ്ധതി :
ഈ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഖാദി ബോര്‍ഡ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണിത്. 35% ഗ്രാന്‍ഡ് ലഭിക്കുന്ന പദ്ധതിയാണ് എന്റെ ഗ്രാമം പദ്ധതി.
10. ശരണ്യ പദ്ധതി :
സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത് . വിധവകള്‍, വിവാഹമോചനം നേടിയവര്‍, ഭര്‍ത്താവില്ലാത്തവര്‍, വിവാഹം കഴിക്കാത്തവര്‍, എസ് സി . എസ്.ടി വിഭാഗം എന്നിവര്‍ക്ക് 50,000 രൂപ വരെ വായ്പ ലഭിക്കും. വായ്പയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് വഴി ലഭിക്കുന്നതാണ്.
11. നാനോ പലിശ സബ്‌സിഡി:
5 ലക്ഷം രൂപയില്‍ താഴെ വായ്പയെടുത്ത് സ്വന്തം ഭവനങ്ങളിലോ അനുബന്ധമായോ സംരംഭം നടത്തുന്നവര്‍ക്കുള്ള സ്‌കീം ആണ് ഇത് . വായ്പയുടെ 8% ശതമാനം പലിശ സബ്‌സിഡി ലഭിക്കുന്നു എന്നതാണ് നാനോ പലിശ സബ്‌സിഡി സ്‌കി മിന്റെ പ്രത്യേകത.
12. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രത്യേക പദ്ധതികള്‍ :
ടെക്‌നോളജി ട്രാന്‍സ് ഫര്‍ സ്‌കീം, സോഫ്റ്റ് ലോണ്‍ സ്‌കീം എന്നിങ്ങനെ രണ്ട് പ്രധാന വനിതാ സംരംഭക സഹായ പദ്ധതികള്‍ കെ.എസ്.യു.എം. വഴി നടപ്പിലാക്കി വരുന്നു. ടെക്‌നോളജി വാങ്ങുന്നതിന് നിക്ഷേപത്തിന്റെ 90% വായ്പ ലഭിക്കുന്നു. പരമാവധി പത്ത് ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന പദ്ധതിയാണ് ഇത്.
ഇനിയും ഏറെ പദ്ധതികള്‍ ഉണ്ട്. സാങ്കേതിക വൈദഗ്ദ്ധ്യമുള്ള സംരംഭക മേഖലയിലാണെങ്കില്‍ സഹായിക്കാന്‍ ഗടഡ ങ , ചകഠ യില്‍ ഠആകഇ (ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യ ബേഷന്‍ സെന്റര്‍ ), ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ കീഴിലുള്ള ബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്റര്‍, കാര്‍ഷിക മേഖലയിലെ ഉല്‍പന്ന നിര്‍മ്മാണ മാണെങ്കില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്പൈസസ് റിസര്‍ച്ചിന്റെ കീഴിലുള്ള സെന്ററുകള്‍ എന്നിവ വഴിയും തുടക്കക്കാര്‍ക്ക് എളുപ്പത്തില്‍ അവരുടെ സംരംഭ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാവുന്നതാണ്. സാങ്കേതിക സഹായവും ഉപദേശനിര്‍ദ്ദേശങ്ങളും ടമേൃൗേു എന്ന രീതിയില്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. രണ്ടു വര്‍ഷത്തോളം തുടക്കക്കാര്‍ക്ക് സംരംഭം മുന്നോട്ടു കൊണ്ടുപോവാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാണ്. കെ - ഡിസ്‌ക് എന്ന സ്ഥാപനം കേരള സര്‍ക്കാര്‍ സംരംഭകരെ സഹായിക്കാനും സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനും വേണ്ടി തുടങ്ങിയതാണ്. സംരംഭകര്‍ക്കാവശ്യമായ ഒട്ടേറെ സഹായങ്ങള്‍ ആശയ രൂപീകരണം മുതല്‍ വിപണന സഹായങ്ങള്‍ വരെ ഇതിന്റെ കീഴില്‍ സംരംഭകര്‍ക്ക് നല്‍കിവരുന്നു. പുതിയ സംരംഭകരെ സഹായിക്കുവാന്‍ മെന്റര്‍മാര്‍ കെ. ഡിസ്‌കിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ ഒരു ഭാഗം സംരംഭക സൃഷ്ടിക്കു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും സംരംഭകരെ സഹായിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്.