നെല്ലിക്കാ അച്ചാര്‍
നെല്ലിക്ക - അര കിലോ
ഉപ്പ് - 175 ഗ്രാം
കടുകെണ്ണ - അര കപ്പ്
കടുക് - അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി - അര ടേബ്ള്‍ സ്പൂണ്‍
കായപ്പൊടി - 1 ടേബ്ള്‍ സ്പൂണ്‍
നെല്ലിക്ക 15 മിനിറ്റ് വേവിച്ച് മയമാക്കുക. വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഊറ്റി വെക്കുക.
ഒരു പാനില്‍ കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. കടുകും കായപ്പൊടിയും മുളകുപൊടിയും ഇട്ട് വറുക്കുക. നന്നായിളക്കി നെല്ലിക്കയും ഉപ്പും ചേര്‍ക്കുക. നെല്ലിക്കയും മറ്റ് ചേരുവകളും തമ്മില്‍ നന്നായി യോജിച്ചാല്‍ വാങ്ങുക. ആറിയ ശേഷം കഴുകി, തുടച്ച കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.
ലൗലോലിയ്ക്കാ അച്ചാര്‍ (ഗ്ലോവിയ്ക്ക)
ലൗലോലിയ്ക്കാ - അര കിലോ
മുളകുപൊടി - കാല് കപ്പ്
കറിവേപ്പില - 1 തണ്ട്
വിനാഗിരി - 2 ടീ സ്പൂണ്‍
വെള്ളം - മുക്കാല്‍ കപ്പ്
എള്ളെണ്ണ - കാല് കപ്പ്
ഉണക്കമുളക് - 4 എണ്ണം
കടുക് - 1 ടീ സ്പൂണ്‍
ഉലുവ വറുത്ത് പൊടിച്ചത് - അര ടീ സ്പൂണ്‍
കായപ്പൊടി - കാല് ടീ സ്പൂണ്‍
വെളുത്തുള്ളി പൊടിയായരിഞ്ഞത് - 2 ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ലൗലോലിയ്ക്കാ കഴുകി വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. ലൗലോലിയ്ക്കാ കോരിയെടുത്ത് ഓരോന്നും 4-5 കഷ്ണങ്ങളായി മുറിക്കുക. ഇതില്‍ ഉപ്പ് ചേര്‍ത്ത് ഇളക്കുക. വെള്ളം മാറ്റിവെക്കുക.
ഒരു പാനില്‍ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. കടുകിട്ട് വറുക്കുക. പൊട്ടുമ്പോള്‍ വെളുത്തുള്ളി, ഉണക്ക മുളക്, കറിവേപ്പില, പൊടികള്‍ എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ലൗലോലിയ്ക്കാ കഷ്ണങ്ങള്‍ കുടഞ്ഞിട്ട് 2 മിനിറ്റ് വഴറ്റുക. വേവാന്‍ ഉപയോഗിച്ച വെള്ളം ഇതില്‍ ഒഴിച്ച് തിളയ്ക്കാന്‍ വെക്കുക. ഉടന്‍ വാങ്ങുക. 1 ടീസ്പൂണ്‍ വിനാഗിരി ഒഴിക്കുക. മിച്ചമുള്ള 1 ടീ സ്പൂണ്‍ വിനാഗിരി കഴുകി ഉണക്കി വെച്ചിരിക്കുന്ന കുപ്പിക്കുള്ളില്‍ പുരട്ടുക. അച്ചാര്‍ ആറിയാല് ഇതിലേക്ക് പകര്‍ന്ന് അടച്ച് സൂക്ഷിക്കുക.
ജാമ്പയ്ക്കാ അച്ചാര്‍
ജാമ്പയ്ക്കാ - 2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് - 1 എണ്ണം
മുളകുപൊടി - 3 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി - 1 നുള്ള്
ഉലുവപ്പൊടി - 1 നുള്ള്
വിനാഗിരി - അര കപ്പ്
ഉപ്പ് - പാകത്തിന്
എള്ളെണ്ണ - ആവശ്യത്തിന്
ജാമ്പയ്ക്ക ചെറുതായി അരിയുക. അല്പം എള്ളെണ്ണയില്‍ കടുകിട്ട് വറുക്കുക. പൊട്ടുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത് എന്നിവയിട്ട് വഴറ്റുക. ജാമ്പയ്ക്കയിട്ട് നന്നായി വഴറ്റുക. ഉലുവപ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. ഉപ്പിട്ട് വാങ്ങുക. ആറിയ ശേഷം വിനാഗിരി ഒഴിച്ച് ഇളക്കി കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കുക.
ചിക്കന്‍ അച്ചാര്‍
കോഴിയിറച്ചി - 500 ഗ്രാം; കഷ്ണങ്ങള്‍ ആക്കിയത്
കടുകെണ്ണ - 8-10 ടേബ്ള്‍ സ്പൂണ്‍
ഉണക്കമുളക് - 3-4 എണ്ണം
സവാള - 2 എണ്ണം; ചെറുതായി
അരിഞ്ഞത്
കായപ്പൊടി - 1 നുള്ള്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി, മഞ്ഞള്‍പൊടി - 1 ടീ സ്പൂണ്‍ വീതം
ഉപ്പ് - പാകത്തിന്
തൈര് - 1 കപ്പ്
വിനാഗിരി - 1 ടേബ്ള്‍ സ്പൂണ്‍
തരുതരുപ്പായി പൊടിക്കാന്‍ ഉള്ളവ:
ഉലുവ - കാല് ടീ സ്പൂണ്‍
കടുക് - 1 ടീ സ്പൂണ്‍
ഗ്രാമ്പു - 3-4 എണ്ണം
ജീരകം - 1 ടീ സ്പൂണ്‍
ഉള്ളിവിത്ത് - അര ടീ സ്പൂണ്‍
പൊടിക്കാന്‍ കുറിച്ച ചേരുവകള്‍ തരുതരുപ്പായി പൊടിക്കുക. കടുകെണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. ഇതില്‍ ഉലുവ, കടുക്, ഉള്ളിവിത്ത്, ഗ്രാമ്പു, ജീരകം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍, കായപ്പൊടി, ഉണക്കമുളക്, സവാള എന്നിവയിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക, 1 മിനിറ്റ് വറുക്കുക. ഉപ്പിട്ട് തൈരൊഴിച്ച്, എണ്ണ മീതെ തെളിയുന്ന പാകമായാല്‍ ഇറച്ചി വെന്തിരിക്കും. വിനാഗിരി ഒഴിച്ചിളക്കുക.