ജീരകം മൂന്ന് തരത്തിലുണ്ട്; കരിഞ്ചീരകം, പെരിഞ്ചീരകം, നല്ലജീരകം. ഇവ മൂന്നും വ്യത്യസ്ത രീതിയില്‍ കറികളിലും പലഹാരങ്ങളിലും ഉപയോഗിക്കുന്നു. ഇറ്റലിയും തുര്‍ക്കിയുമാണ് കരിഞ്ചീരകത്തിന്റെ ജന്മസ്ഥലം. കറുത്ത നിറത്തിലുള്ള ജീരകം ആയതുകൊണ്ടാണ് കരിഞ്ചീരകം എന്ന പേര് വന്നത്.
നല്ല സുഗന്ധമുള്ളതും എണ്ണമയവുമാണ് കരിഞ്ചീരകം. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആയുര്‍വ്വേദം ഇതിന്റെ
ജീരകം മൂന്ന് തരത്തിലുണ്ട്; കരിഞ്ചീരകം, പെരിഞ്ചീരകം, നല്ലജീരകം. ഇവ മൂന്നും വ്യത്യസ്ത രീതിയില്‍ കറികളിലും പലഹാരങ്ങളിലും ഉപയോഗിക്കുന്നു. ഇറ്റലിയും തുര്‍ക്കിയുമാണ് കരിഞ്ചീരകത്തിന്റെ ജന്മസ്ഥലം. കറുത്ത നിറത്തിലുള്ള ജീരകം ആയതുകൊണ്ടാണ് കരിഞ്ചീരകം എന്ന പേര് വന്നത്.
നല്ല സുഗന്ധമുള്ളതും എണ്ണമയവുമാണ് കരിഞ്ചീരകം. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആയുര്‍വ്വേദം ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും വന്ന രോഗത്തിനെ ഉന്മൂലനം ചെയ്യാനും അത്യപൂര്‍വ്വമായ ഔഷധസിദ്ധി കരിഞ്ചീരകത്തിനുണ്ട്.
മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും കരിഞ്ചീരകം പ്രതിവിധിയാണെന്ന നബി(സ)യുടെ ആപ്ത വാക്യം സ്മരണീയമാണ്. കരിഞ്ചീകരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധശക്തിയെ വീണ്ടെടുത്ത് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ കരിഞ്ചീരകത്തിന് കഴിവുണ്ടെന്ന് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ഓക്‌സീകരണത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കരിഞ്ചീരകത്തിന് കഴിവുണ്ടെന്ന് 1995-ല്‍ ലണ്ടനിലെ ഫാര്‍മക്കോളജി റിസര്‍ച്ച് ലബോറട്ടറിയിലെ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. 1997-ല്‍ കിംഗ് സൈദ് മൈക്രോ ബയോളജി യൂണിറ്റിലെ ഗവേഷകര്‍ ചര്‍മ്മരോഗത്തിനു ശമനം നല്‍കാന്‍ കരിഞ്ചീകത്തിന് കഴിവുണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ട്.
കഫരോഗങ്ങള്‍, ശരീരത്തിലുണ്ടാവുന്ന വീക്കം, വാതരോഗങ്ങള്‍, നേത്രരോഗങ്ങള്‍, രക്തപിത്തം പോലുള്ള രോഗങ്ങളെ ശമിപ്പിക്കാന്‍ കരിഞ്ചീരകത്തിന് കഴിയും. കരിഞ്ചീരകത്തിന് ഗര്‍ഭാശയശുദ്ധി വരുത്താനുള്ള അസാധാരണമായ കഴിവുണ്ടെന്നും നാം മനസ്സിലാക്കണം.
ഇന്ത്യയില്‍ ഇത് ഏറ്റവുമധികം കൃഷിചെയ്യുന്നത് പഞ്ചാബിലാണ്. ഇതിന്റെ സസ്യം രണ്ടടിയില്‍ കൂടുതല്‍ വളരുന്നില്ല എന്നതും സത്യമാണ്.
ഇതില്‍ ഫാറ്റും സോഡിയവും പൊട്ടാസ്യവും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും വൈറ്റമിന്‍ എയും വൈറ്റമിന്‍ സിയും കാത്സ്യവും ഇരുമ്പും മഗ്നീഷ്യവുമടങ്ങിയിട്ടുണ്ട്. നിത്യവും അല്‍പമാത്രയില്‍ കരിഞ്ചീരകം കഴിക്കുകയാണെങ്കില്‍ ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയുകയും അതിനോടൊപ്പം പാന്‍ക്രിയാസിന്റെ കുറഞ്ഞ ഇന്‍സുലിന്‍ പ്രതിരോധശക്തിയെ മാറ്റുന്നതും ബീറ്റാസെല്‍സിന്റെ പ്രവര്‍ത്തനശക്തി കൂട്ടുകയും ചെയ്യുന്നു. കുട്ടികളിലുണ്ടാകുന്ന അപസ്മാരത്തിനും മുലപ്പാല്‍ വര്‍ദ്ധിക്കാനും കൃമിശല്യത്തിനും തേള്‍ വിഷത്തിനും ചൊറി, ചുണങ്ങ്, കുഷ്ഠം, ചെറിയ തരത്തിലുള്ള വ്രണം, അലര്‍ജി എന്നിവക്കും ഉപയോഗിച്ചുവരുന്നു. കരിഞ്ചീരകം പാലില്‍ പുഴുങ്ങി വെയിലത്ത് വെച്ചു ഉണക്കിപ്പൊടിച്ച് കുറേശ്ശെ തേനില്‍ ചാലിച്ച് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഴിച്ചാല്‍ നല്ല ഉറക്കം പ്രധാനം ചെയ്യും. കരിഞ്ചീരകം തനിയെയും, കരിഞ്ചീരകവും കഞ്ഞുണ്ണിയും, കരിഞ്ചീരകവും നെല്ലിക്ക നീരും, കരിഞ്ചീരകവും കടുക്കത്തോടും, കരിഞ്ചീരകവും ചന്ദനവും കരിഞ്ചീരകവും കൈതപ്പൂവുമിട്ട് കാച്ചിതേക്കുന്ന എണ്ണ മുടി വളരാനും മുടികൊഴിച്ചില്‍ മാറാനും കേശങ്ങളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
മുഖക്കുരു, കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാട് എന്നിവ മാറ്റാനും പ്രസവാനന്തരം അടിവയറ്റില്‍ ഉണ്ടാകുന്ന വേദന ശമിപ്പിക്കാനും കരിഞ്ചീരകത്തിനാകും. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും പൊണ്ണത്തടി, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന ചുട്ടുനീറല്‍, കരള്‍ സംബന്ധമായ അസുഖങ്ങള്‍, പ്രോസ്‌റ്റേറ്റ്, തൈറോയിഡ് എന്നീ ഗ്രന്ഥികളുടെ വീക്കത്തിനും കാന്‍സര്‍, ഭഗന്ദരം, വായ്പ്പുണ്ണ്, സോറിയാസിസ്, അപസ്മാരം, ദുഷ്ഠവ്രണം, ചുഴലി, മഞ്ഞപ്പിത്തം, അലര്‍ജി, സന്ധിവേദന, ബ്രോങ്കൈറ്റിസ്, നടുവേദന, പേശീ പിടുത്തം, മുട്ടുവേദന, പിരടിവേദന അസ്ഥിസ്രാവം, അമിതമായ രക്തസ്രാവം, ആര്‍ത്തവ സംബന്ധമായ വയറുവേദന, സ്വപ്‌ന സ്ഖലനം, ശീഘ്രസ്ഖലനം, ബലഹീനത, സൈനസൈറ്റിസ്, ജലദോഷം, മാനസിക രോഗങ്ങള്‍ എന്നിവക്കും വളരെ ഫലപ്രദമായ ഒരൗഷധമാണ് കരിഞ്ചീരകം. കരിഞ്ചീരകത്തോട്ടങ്ങളില്‍ മനുഷ്യന് ദ്രോഹം ചെയ്യുന്ന ക്ഷുദ്രജീവികള്‍ വളരുന്നില്ല എന്നതാണ് വാസ്തവം. ഗ്രീക്ക് വൈദ്യനയ ഡിയോസ് കോറിഡസും അല്‍ബറൂണി എന്ന പണ്ഡിതനും ഇതിനെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 1997-ല്‍ ഡോ:ഹഖ് (റിയാദിലെ മെഡിക്കല്‍ റിസര്‍ച്ച് മേധാവി) നടത്തിയ പഠനത്തില്‍ കരിഞ്ചീരകത്തിന് എയ്ഡ്‌സ് രോഗികളുടെ പ്രതിരോധ കോശങ്ങള്‍ക്ക് കരുത്തുപകരാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ധാക്കാ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസി നടത്തിയ പഠനത്തിലും ലണ്ടനിലെ ഫാര്‍മക്കോളജി റിസര്‍ച്ച് ലബോറട്ടറിയിലും ശരീരകോശങ്ങളുടെ ഓക്‌സീകരണത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് കരിഞ്ചീരകത്തിനുണ്ടെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. എല്ലാ കണ്ടുപിടുത്തങ്ങളും നബി(സ)യുടെ വചനങ്ങളെ അന്വര്‍ത്ഥമാക്കുന്നു എന്നതാണ് വസ്തുത. കരിഞ്ചീരകം അല്‍പമാത്രമായി നിത്യവും കഴിക്കാനുള്ള ശ്രമം ഇന്നുമുതലെങ്കിലും തുടങ്ങിവെക്കുക.