ഓരോ മഴക്കാലവും മലയാളിക്ക് ആശങ്കകളുടെ കാലം കൂടിയാണ്. കേരളം പ്രകൃതിപരമായ എല്ലാ ദുരന്തങ്ങളും ബാധിക്കാന്‍ ഇടയുള്ള ദുരന്തസാധ്യത പ്രദേശമാണ്. 2018ലെ പ്രളയമാണ് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിെലൊന്ന്. വലിയ തോതില്‍ നാശനഷ്ടങ്ങള്‍ വിതച്ച വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അതിനു ശേഷം 2019, 2021 വര്‍ഷങ്ങളിലും കേരളത്തിലെ ചില ജില്ലകളിൽ ഉണ്ടായി.
ആഗോളതാപനത്തിന്റെ ഫലമായി കരയും കടലും ചൂടുപിടിച്ചു ബാഷ്പീകരണം വര്‍ധിക്കുന്നതോടൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുന്നത് കൊണ്ട് അന്തരീക്ഷത്തിലും കൂടുതല്‍ നീരാവി നിറയുകയും അത് തീവ്രമഴക്ക് കാരണമാവുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മിതമായ മഴ ദിനങ്ങള്‍ കുറയുകയും അതിതീവ്ര മഴ ദിനങ്ങള്‍ കൂടുകയും ചെയ്യുന്നു.
ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ മണ്‍സൂണ്‍ മഴയുടെ ലഭ്യതയിലും തീവ്രതയിലും വര്‍ഷാവര്‍ഷം വലിയ മാറ്റങ്ങള്‍ പ്രകടമാണ്.
മലനാടും ഇടനാടും തീരപ്രദേശവും ഉള്ള കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി; അതിതീവ്ര മഴ മൂലമുള്ള പ്രളയത്തിനും അതിനുശേഷം വലിയ ഇടവേളകളില്‍ മഴ മാറിനില്‍ക്കുന്നതിനും വരള്‍ച്ചക്കും ഒരുപോലെ കാരണമാകുന്നു.
കാലവര്‍ഷക്കാലത്ത് മിന്നല്‍ ചുഴലികളും വാട്ടര്‍ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തില്‍ ഉണ്ടായത് ആശങ്കാജനകമാണ്. ഓഖിക്കു ശേഷം തുടരെത്തുടരെ കേരളതീരത്തേക്ക് ന്യൂനമര്‍ദങ്ങള്‍ എത്തുന്നത് നമ്മുടെ തീരവും പഴയതുപോലെ സുരക്ഷിതമല്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മണ്‍സൂണ്‍ മത്സ്യബന്ധന വിലക്കിനോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകാനും കാരണമായേക്കാം.
കേരളത്തിലെ മഴക്കാലം
കേരളത്തില്‍ എല്ലാ സീസണിലും മഴ ലഭിക്കുന്നുണ്ടെങ്കിലും മഴക്കാലമായി കണക്കാക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ധാരാളമായി മഴ ലഭിക്കുന്ന ഇടവപ്പാതിയും (തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം) ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മഴ ലഭിക്കുന്ന തുലാവര്‍ഷവും ആണ്. കാലവര്‍ഷം ഇന്ത്യയില്‍ ആദ്യമെത്തുന്ന പ്രദേശമാണ് കേരളം. സാധാരണയായി കേരളത്തില്‍ ഏറ്റവും അധികം മഴ ലഭിക്കുന്നത് ജൂലൈ മാസത്തിലാണ്.
മഴ മുന്നറിയിപ്പ്
ഒരു ജില്ലയില്‍ മഴയുണ്ടാവുമെന്ന് പ്രവചനമുണ്ടായാല്‍ മഴ പെയ്യാനുള്ള സാധ്യത, മഴയുടെ അളവ്, തീക്ഷ്ണത, മഴ സാധ്യതാ സ്ഥലങ്ങളെ സംബന്ധിച്ച വിവരം എന്നിവ പരിശോധിക്കണം. ഇവയുടെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ പ്രതീക്ഷിക്കാവുന്ന മഴയുടെ കാഠിന്യം സംബന്ധിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സൂചന നല്‍കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തുന്ന മഴയുടെ അളവിന് അനുസരിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴയുടെ ലഭ്യതയെ നൂല്‍മഴ, ചാറ്റല്‍മഴ, മിതമായ മഴ, ശക്തമായ മഴ, അതിശക്തമായ മഴ, അതിതീവ്ര മഴ എന്നിങ്ങനെ ആറ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ് നിറങ്ങളുടെ അടിസ്ഥാനത്തില്‍
നാല് നിറത്തിലുള്ള മഴ അലർട്ടുകളാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കാറുള്ളത്. ഇത് പ്രവചിക്കപ്പെടുന്ന മഴക്ക് അനുസരിച്ചുള്ള 'ദുരന്ത തയ്യാറെടുപ്പ് നടപടികള്‍' തീരുമാനിക്കാനുള്ളതാണ്. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മഞ്ഞ, ഓറഞ്ച്, റെഡ് മുന്നറിയിപ്പുകള്‍ അനുസരിച്ച് വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്നും പ്രദേശവാസികള്‍ക്കും പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്.
പച്ച
ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.
മഞ്ഞ
കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യപ്പെടണം. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. അപകട സാധ്യത അപ്‌ഡേറ്റ് ചെയ്യുന്നതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്താം.
ഓറഞ്ച്
അതീവ ജാഗ്രതാ മുന്നറിയിപ്പ്. സുരക്ഷാ തയ്യാറെടുപ്പുകള്‍ തുടങ്ങണം. മാറ്റി താമസിപ്പിക്കല്‍ ഉള്‍പ്പെടെ അധികൃതര്‍ അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് ഉള്‍പ്പെടെ അവസാനഘട്ട തയ്യാറെടുപ്പും പൂര്‍ത്തീകരിച്ച് നില്‍ക്കണം. രക്ഷാസേനകള്‍, ക്യാമ്പുകള്‍ ഒരുക്കുക.
ചുവപ്പ്
കര്‍ശന സുരക്ഷാ നടപടി സ്വീകരിക്കേണ്ട ഘട്ടം. ദുരന്തസാധ്യതാ മേഖലയില്‍ നിന്ന് എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുക. മാറിത്താമസിക്കാന്‍ തയ്യാറാവാത്തവരെ ആവശ്യമെങ്കില്‍ നിര്‍ബന്ധിതമായി ബലപ്രയോഗത്തിലൂടെ മാറ്റി താമസിപ്പിക്കേണ്ടതാണ്. രക്ഷാസേനയെ വിന്യസിക്കുക, ക്യാമ്പുകള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാവിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കേണ്ട അപകട സൂചനാ സന്ദേശമാണിത്.
ഇതില്‍ ചുവപ്പ് അലര്‍ട്ട് ഒഴികെയുള്ള അലര്‍ട്ടുകളെ പൊതുവില്‍ ഭീതിയോടെ കാണേണ്ടതില്ല. എന്നിരുന്നാലും മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കരുതലും ശ്രദ്ധയും പ്രധാനമാണ്.
ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവൻ അപകടത്തിലാക്കാനിടയുണ്ട്. വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
]ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
]ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
]കുട്ടികള്‍, അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
]മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
]ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
]ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.
]പട്ടം പറത്തുന്നത് ഒഴിവാക്കുക.
]വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റിക്കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
]അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ നിങ്ങള്‍ തുറസായ സ്ഥലത്താണങ്കില്‍, പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
]ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
]മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളുടെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടായിരിക്കില്ല എന്ന് അറിഞ്ഞിരിക്കുക. അതിനാല്‍ മിന്നലേറ്റ ആള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. ആ സമയം പാഴാക്കാതെ മിന്നലേറ്റ ആള്‍ക്ക് എത്രയും വൈദ്യ സഹായം എത്തിച്ചാല്‍ അയാളുടെ ജീവന്‍ രക്ഷിക്കാനാവും.
മഴ കൂടി വെള്ളപ്പൊക്ക സാധ്യതയുണ്ടെങ്കില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
ദുരന്തത്തിന് മുമ്പ്
ദുരന്തസാധ്യത മനസ്സിലായാല്‍ കന്നുകാലികളെയും മറ്റ് വളര്‍ത്തു മൃഗങ്ങളെയും അഴിച്ചുവിട്ട് അവയുടെ സുരക്ഷ ഉറപ്പുവരുത്തുക.
അടുത്തുള്ള സുരക്ഷിതസ്ഥാനങ്ങളും ദുരിതാശ്വാസ ക്യാമ്പും ഉറപ്പുള്ള ഉയര്‍ന്ന കെട്ടിടങ്ങളും എത്തിച്ചേരാനുള്ള എളുപ്പവും സുരക്ഷിതമായി മാര്‍ഗ്ഗങ്ങളും നേരത്തെ തന്നെ അറിഞ്ഞു വെക്കുക.
ഔദ്യോഗിക മുന്നറിയിപ്പുകള്‍ കിട്ടിയാല്‍ ഉടന്‍ തന്നെ അപകടസാധ്യതാ മേഖലയിലെ പാര്‍പ്പിടങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോവുക.
ധ്രുതഗതിയില്‍ വെള്ളപ്പൊക്കം ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളെപ്പറ്റി അറിവുണ്ടായിരിക്കുക. ഉദാഹരണത്തിന് നദികള്‍, കനാലുകള്‍, അരുവികള്‍, ഡാമുകള്‍ തുടങ്ങിയവയോട് ചേര്‍ന്ന സമതലങ്ങള്‍.
ദുരന്ത സമയത്ത്
പ്രളയ ജലത്തിലേക്ക് ഇറങ്ങാതിരിക്കുക. എന്തെങ്കിലും അത്യാവശ്യങ്ങള്‍ക്കായി ഇറങ്ങേണ്ടി വരുമ്പോള്‍ അനുയോജ്യമായ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
]മലിന ജല പൈപ്പുകള്‍, ആഴത്തിലുള്ള കുഴികള്‍, അഴുക്കുചാലുകള്‍, കലുങ്കുകള്‍ തുടങ്ങിയവയില്‍ നിന്ന് അകലം പാലിക്കുക.
]വൈദ്യുത പോസ്റ്റുകള്‍, വീണു കിടക്കുന്ന വൈദ്യുത ലൈനുകള്‍ തുടങ്ങിയവ ശ്രദ്ധിക്കുക. ഷോക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.
]തുറന്ന് കിടക്കുന്ന മാലിന്യക്കുഴികള്‍ (മാന്‍ ഹോള്‍), കിണറുകള്‍ എന്നിവ ചുവന്ന കൊടിയോ ബാരിക്കേഡുകളോ ഉപയോഗിച്ച് അടയാളപ്പെടുത്തുക.
]പ്രളയ ജലത്തിലൂടെ വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടുള്ളതല്ല. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് അടി വെള്ളം പോലും ഒരു കാറിനെ വരെ ഒഴുക്കി കളയാന്‍ സാധ്യതയുണ്ട്.
]അപ്പപ്പോള്‍ പാകം ചെയ്തതും ചൂടുള്ളതുമായ ആഹാരം മാത്രം കഴിക്കുക. എപ്പോഴും ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക.
]ക്ലോറിനേറ്റ് ചെയ്തതും തിളപ്പിച്ചാറ്റിയതുമായ വെള്ളം മാത്രം കുടിക്കുക.
]അണുനാശിനികള്‍ ഉപയോഗിച്ച് പരിസരം വൃത്തിയായി സൂക്ഷിക്കുക.
ദുരന്തത്തിന് ശേഷം
കുട്ടികളെ പ്രളയത്തില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവൻ അപകടത്തിലാക്കാനിടയുണ്ട്. വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.