ഇന്ത്യയില്‍ എല്ലായിടത്തും വളരുന്ന സസ്യമാണ് മൈലാഞ്ചി. തെക്ക് പടിഞ്ഞാറ്, മധ്യപൂര്‍വദേശം, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഉത്ഭവ സ്ഥാനം പൂന്തോട്ട ചെടിയായും വേലിച്ചെടിയായും കൃഷി ചെയ്തു വരുന്നു. ഇലയിലെ നിറം മാറ്റാനുള്ള വസ്തു ഹെന്ന ഡൈ എന്നറിയപ്പെടുന്നു. അധികം ഉയരം വെക്കാത്ത ഒരു വര്‍ണ ചെടിയാണിത്. ഇല അരച്ചും ചാറ്
പിഴിഞ്ഞെടുത്തും ശരീരത്തില്‍ സൗന്ദര്യ വസ്തുവായി ഇന്ത്യ, മധ്യപൂര്‍വദേശം തുടങ്ങിയ ദേശങ്ങളിലെ ആളുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
തലമുടിയും പുരികവും മോടിപിടിപ്പിക്കാനും ജനങ്ങള്‍ മൈലാഞ്ചിയില ഉപയോഗിക്കുന്നു. ഈജിപ്ത്, സുഡാന്‍ എന്നിവിടങ്ങളില്‍ വ്യാവസായികമായി ഇത് കൃഷി ചെയ്യുന്നു. ട്യൂബുകളിലാക്കിയ മൈലാഞ്ചിക്ക് വിപണന സാധ്യത വളരെ കൂടുതലാണ്.
സൗന്ദര്യ വര്‍ധക വസ്തു എന്നതിനപ്പുറം സിദ്ധ-ആയുര്‍വേദ, യൂനാനി, അലോപ്പതി ചികിത്സകളില്‍ ഇതിന്റെ ഇലയും പൂവും തൊലിയും കുരുവുമെല്ലാം ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. ഇത് ഒന്നാന്തരമൊരു ആസ്ട്രിജന്റ് ഔഷധമാണ്. ചര്‍മം ചുരുക്കാനും അത് വഴി രക്തസ്രാവം നിയന്ത്രിക്കാനും മൈലാഞ്ചിക്ക് കഴിയും. വായ്പുണ്ണിനും പാദാടിഭാഗത്തെ വിണ്ട് കീറലുകള്‍ പരിഹരിക്കുന്നതിനും നല്ലൊരു മറുമരുന്നാണ്.
കുഷ്ഠരോഗമുള്‍പ്പെടെയുള്ള സകല ത്വക്ക് രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും മഹോദരത്തിനും മൈലാഞ്ചി ഔഷധമാണ്.
മൈലാഞ്ചി പൂവ് വാറ്റിയ സുഗന്ധ ജലം ജൂതന്മാര്‍ കുളിക്കാനും ചര്‍മത്തില്‍ തേയ്ക്കാനും ഉപയോഗിക്കുന്നു്. മൈലാഞ്ചി കൊണ്ടുണ്ടാക്കുന്ന പേസ്റ്റ് ബോഡി എംബാമിംഗ് ചെയ്യുമ്പോഴും അവര്‍ പുരട്ടാറു്. മൈലാഞ്ചി ഇല അല്‍പം വെള്ളവും പാലും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് ഉഷ്ണ രോഗത്തിനും ശൈത്യകാലത്തെ വിറയലിനും നല്ലതാണ്. തീപൊള്ളലേറ്റാലും ഈ പേസ്റ്റുകള്‍ ഉപയോഗിക്കാം. മൈലാഞ്ചി കൊുാക്കുന്ന ഡിറ്റര്‍ജന്റ് പൗഡര്‍ മികച്ച ഒരു ദുര്‍ഗന്ധ നാശിനി കൂടിയാണ്.
സസ്യശാസ്ത്രത്തില്‍ ഇതിനെ ലവ്‌സോനിയ ഇനെര്‍മിസ് ലിന്‍ എന്ന് പറയുന്നു.