അറിയണം പെണ്‍മനസ്സ്

ദില്‍രുബാ ശബ്‌നം
December 2021
ജീവിതത്തില്‍ സങ്കടം വരാത്തവര്‍  ആരുമുണ്ടാവില്ല. ചിലരുടെ മനസ്സിനെ അത് ദിവസങ്ങളോ ആഴ്ചകളോ  അലട്ടിക്കൊ@ിരിക്കും. ഇത്തരക്കാര്‍ വൈകാതെ വിഷാദ രോഗത്തിലേക്ക് എത്തും. അത് തിരിച്ചറിഞ്ഞ്  ചികിത്സിച്ചില്ലെങ്കില്‍ അപകടമാണ്.

ഭൂമിയില്‍ സന്തോഷത്തോടും സമാധാനത്തോടും ജീവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് മനുഷ്യാരംഭത്തോളം പഴക്കമുണ്ട്. ഹാബീലിന്റെയും ഖാബീലിന്റെയും ചരിത്രം നമുക്ക് പറഞ്ഞു തരുന്നതും അതാണല്ലോ. അന്നുമുതലുള്ള മനുഷ്യന്റെ അന്വേഷണമാണ് ഭൂമിയില്‍ എങ്ങനെ കൂടുതല്‍ കാലം സു ഖമായി ജീവിക്കാമെന്ന്. തുടക്കത്തില്‍ ശരീരത്തിന്റെ സൗഖ്യവും ആയുരാരോഗ്യവും മാത്രമായിരുന്നു മനുഷ്യന്റെയും വൈദ്യശാസ്ത്രത്തിന്റെയും ലക്ഷ്യം. ക്രമേണ ശരീരത്തിന്റെ സൗഖ്യം കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയില്ല, മനസിന്റെ ആരോഗ്യം കൂടി അത്യാന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞു. പല ശാരീരിക രോഗങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കി.
സങ്കീര്‍ണമായ ആവാസ വ്യവസ്ഥയില്‍ വസിക്കുന്ന മനുഷ്യന്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അതില്‍ തന്നെ സ്ത്രീകള്‍ക്ക് മാത്രമായി നേരിടേണ്ടി വരുന്ന മാനസിക വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ഇന്ത്യയില്‍ 13 ശതമാനം ആളുകളും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് നാഷ്‌നല്‍ മൂവ്‌മെന്റല്‍ ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനം കാണിക്കുന്നത്.

ഉത്കണ്ഠ ഒരു രോഗമാവുമ്പോള്‍
സാധാരണ രീതിയിലുള്ള ഉത്കണ്ഠ പലപ്പോഴും ഭയത്തില്‍നിന്ന് വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയാണ്. ഭയത്തിന് സമാനമായ ശാരീരികാനുഭവമാണ് ഉത്കണ്ഠക്കും ഉണ്ടാവാറുള്ളത്. ഇതിന്റെ ഭാഗമായി ശരീരം വിറക്കുന്ന അവസ്ഥ ഉണ്ടാവും. ചിലര്‍ക്ക് ശ്വസിക്കാന്‍ പ്രയാസമനുഭവപ്പെടാറുണ്ട്. ഇത് ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളിലാണെങ്കില്‍ പ്രശ്‌നമില്ല. തുടര്‍ച്ചയായോ ഹ്രസ്വമായ ഇടവേളകളിലോ വരികയാണെങ്കില്‍ ദൈനംദിന ജീവിതത്തെ അത് സാരമായി ബാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കൗണ്‍സിലറുടേയോ മനശ്ശാസ്ത്ര വിദഗ്ധന്റെയോ സഹായം തേടേണ്ടതാണ്.

വിഷാദരോഗം
ജീവിതത്തില്‍ സങ്കടം വരാത്തവര്‍ ആരുമുണ്ടാവില്ല. ചിലരുടെ മനസ്സിനെ അത് ദിവസങ്ങളോ ആഴ്ചകളോ അലട്ടിക്കൊണ്ടിരിക്കും. ഇത്തരക്കാര്‍ വൈകാതെ വിഷാദ രോഗത്തിലേക്ക് എത്തും. അത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടമാണ്.

ഒ.സി.ഡി
ഒ.സി.ഡി എന്നറിയപ്പെടുന്ന ഒബ്‌സെസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ പലപ്പോഴും ഒരു രോഗമായി കണക്കാക്കാത്തതിനാല്‍ ചികിത്സിക്കപ്പെടാതെ പോവാറാണ് പതിവ്. മനസ്സിലേക്ക് ആവര്‍ത്തിച്ച് കയറിവരുന്ന ചില ചിന്തകളോ തോന്നലുകളോ ആണ് ഒബ്‌സെഷന്‍. ഈ തോന്നലുകള്‍ ചിലപ്പോള്‍ ആവര്‍ത്തിച്ചുള്ള പ്രവര്‍ത്തനങ്ങളായി മാറുന്നതാണ് കംപല്‍ഷന്‍. ഇത് പല രൂപത്തില്‍ കാണാറുണ്ട്. ചിലര്‍ക്ക് എത്ര കഴുകിയാലും തൃപ്തിയാവില്ല. കുളിച്ചു കഴിഞ്ഞാല്‍ വൃത്തിയായോ എന്ന സംശയത്തില്‍ വീണ്ടും വീണ്ടും കുളിക്കും. എണ്ണിത്തിട്ടപ്പെടുത്തിയത് തന്നെ വീണ്ടും വീണ്ടും എണ്ണും. വാതിലടച്ച് ഇറങ്ങിയാല്‍ വീണ്ടും വീണ്ടും അടച്ചോ എന്ന് തിരിച്ചുകയറി ഉറപ്പു വരുത്തും ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നിത്യ ജീവിതത്തില്‍ നിന്ന് കെടുക്കാം.
സ്‌കിസോഫ്രീനിയ, ലഹരിയനുബന്ധ മാനസിക പ്രശ്‌നങ്ങള്‍, വ്യത്യസ്തതരം ഫോബിയകള്‍, സംശയ രോഗങ്ങള്‍ മുതല്‍ പുതിയ കാല ഡിജിറ്റല്‍ യുഗവുമായി ബന്ധപ്പെട്ട ഡിസോര്‍ഡറുകള്‍ വേറെയുമുണ്ട്. എല്ലാത്തിനും ചികിത്സയുണ്ട്.

ആര്‍ത്തവകാല മാനസിക പ്രശ്‌നങ്ങള്‍
ആര്‍ത്തവത്തിന് തൊട്ടുമുമ്പും ആര്‍ത്തവകാലത്തും സ്ത്രീകള്‍ മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോവാറുണ്ട്. ഇത് പൊതുവെ പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം (പി.എം.എസ്) അല്ലെങ്കില്‍ പ്രീ-മെന്‍സ്ട്രുവല്‍ ഡിസ്‌ഫോറിക് ഡിസോര്‍ഡര്‍ (പി.എം.ഡി.ഡി) എന്നാണ് അറിയപ്പെടുന്നത്. 5-10 ശതമാനം സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാരണമില്ലാത്ത അസ്വസ്ഥത, ദേഷ്യം, ഉത്കണ്ഠ, വിഷാദം, വൈകാരികാവസ്ഥകളില്‍ ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റം തുടങ്ങിയവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍. ചിലതെല്ലാം ചികിത്സ ആവശ്യമായ വിഷാദരോഗമായി മാറാറുണ്ട്.
പെരിമെനോപോസല്‍ ഡിപ്രഷന്‍ (Perimenopausal depression) എന്ന വിഷാദ രോഗം ആര്‍ത്തവ വിരാമ കാലത്ത് സംഭവിക്കുന്നതാണ്. ഇതെല്ലാം നേരിടാന്‍ ആധുനിക മനശാസ്ത്രത്തില്‍ വ്യത്യസ്ത രീതികളും തെറാപ്പിയും ലഭ്യമാണ്.

പ്രസവാനന്തര വിഷാദ രോഗങ്ങള്‍
85 ശതമാനം മാതാക്കളും പോസ്റ്റ് പാര്‍ട്ടം ബ്ലൂസ് (Post partum blues) എന്ന മാനസികാവസ്ഥയിലൂടെ കടന്നു പോവുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറിയ മാനസിക അസ്വസ്ഥതകള്‍, ഉത്കണ്ഠ, വൈകാരിക വിക്ഷോഭങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങിയവയാണ് പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. ചിലരിലിത് പ്രസവാനന്തര വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും (Post partum depression and post partum anxiety) നീങ്ങും. ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ ചിലര്‍ക്ക് അത് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് (Post partum psychosis) ലേക്ക് എത്തും. പലതരത്തിലുള്ള സമ്മര്‍ദങ്ങള്‍ പ്രസവാനന്തര മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് ഇന്ത്യന്‍ സൈക്യാട്രി ജേണലില്‍ വന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. പ്രസവിച്ച സ്ത്രീകളോടുള്ള ശരിയായ പെരുമാറ്റത്തിലൂടെയും ശാരീരികവും മാനസികവുമായ പിന്തുണയിലൂടെയും നല്ലൊരു ശതമാനം മാനസിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും. ശരിയായ രീതിയില്‍ മനസ്സിലാക്കാതെയും ചികിത്സിക്കാതെയും പോവുമ്പോഴാണ് കുഞ്ഞിനെ കൊല്ലുന്നതും കുഞ്ഞുമായി ആത്മഹത്യ ചെയ്യുന്നതുമടക്കമുള്ള ഗുരുതരമായ താളം തെറ്റലിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

പ്രതീക്ഷിക്കാത്ത ഗര്‍ഭധാരണം
പെണ്‍കുട്ടികളുടെ അപ്രതീക്ഷിത സമയത്തുള്ള വിവാഹവും ഗര്‍ഭധാരണവും ചിലര്‍ക്കെങ്കിലും താങ്ങാവുന്നതിനും അപ്പുറമായിരിക്കും. അത് അവരുടെ ഭാവിയിലെ കുടുംബ ജീവിതത്തെ സാരമായി ബാധിക്കും.
ഇത് മാനസികാഘാതമുണ്ടാക്കുന്ന മറ്റൊരു പ്രശ്‌നമാണ്. അത് ചിലപ്പോള്‍ അവരുടെ പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് കാരണമായിരിക്കാം, അല്ലെങ്കില്‍ മറ്റൊരു കുട്ടിയുടെ പരിപാലനവുമായി ബന്ധപ്പെട്ടാവാം. ഇതൊന്നുമല്ലാത്ത തികച്ചും വ്യക്തിപരമായ പ്രശ്‌നങ്ങളും ഉാകാം. പരസ്പര സമ്മതമില്ലാത്ത വിവാഹത്തിലും ഗര്‍ഭധാരണത്തിലും നമ്മളുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള ബുദ്ധിമുട്ടുകള്‍ വന്നേക്കാമെന്ന് മാതാപിതാക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്കും ധാരണയുണ്ടാവുന്നത് നല്ലതാണ്.

എന്താണ് പരിഹാരം?
നല്ലൊരു ശതമാനം മാനസിക പ്രശ്‌നങ്ങളും തുടക്കത്തില്‍ കണ്ടെത്തി ഒരു തുറന്നുപറച്ചിലിലൂടെയോ അല്ലെങ്കില്‍ തക്ക സമയത്തുള്ള മറ്റുള്ളവരുടെ ഇടപെടലിലൂടെയോ പരിഹരിക്കാന്‍ കഴിയും. മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍, ജീവിത പങ്കാളി, മറ്റു കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ ക്രിയാത്മകമായി പങ്കുവഹിക്കാന്‍ കഴിയും. അതുകൊണ്ടും തീരുന്നില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാം. രണ്ടോ മൂന്നോ കൗണ്‍സലിംഗില്‍ തീരേണ്ടുന്ന പല പ്രശ്‌നങ്ങളും അശ്രദ്ധ കാരണം ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങിയ പല അനുഭവങ്ങളുമുണ്ട്.
ശരിയായ ചികിത്സ കൊണ്ട് തീരാവുന്നതേയുള്ളൂ 90 ശതമാനം പ്രശ്‌നങ്ങളും. പക്ഷേ, ചികിത്സിക്കാന്‍ തയാറാവണം. എങ്കില്‍ മാത്രമേ മനസ്സ്് വരുതിയില്‍ വരൂ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media