േചാദിക്കൂ; അറിയാം

കെ.കെ ഫാത്തിമ സുഹറ
September 2021
ഒരു പരിഹാരം നിര്‍ദേശിക്കാമോ?

ഞാന്‍ വല്ലാത്ത മനഃപ്രയാസത്തിലാണ്. എന്റെ ഡിഗ്രിക്ക് പഠിക്കുന്ന മോള്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലാണ്. അവരിരുവരും വിവാഹം കഴിക്കണമെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. എത്ര ഉപദേശിച്ചിട്ടും പിന്മാറാന്‍ അവള്‍ സന്നദ്ധയല്ല. ഈ സാഹചര്യത്തില്‍ ഞാനെന്ത് ചെയ്യും? ഒരു പരിഹാരം നിര്‍ദേശിക്കാമോ?
താഹിറ കെ.പി.

സഹോദരി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ടതല്ല. അല്ലാഹു ഈ വിഷയത്തിന് യുക്തമായ പരിഹാരം കാണിച്ചു തരട്ടെയെന്ന് പ്രാര്‍ഥിക്കാം.
സ്വസമുദായത്തില്‍ പെട്ടവരുമായും ഇതര സമുദായംഗങ്ങളില്‍ നിന്നുള്ളവരുമായൊക്കെ പ്രണയ ബന്ധങ്ങള്‍ ഉാകുന്നുണ്ട്. മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍ ഉായിരുന്നു. പക്ഷേ, മൊബൈല്‍ ഫോണ്‍ വഴി അതിനുള്ള സാധ്യത ഏറെ വര്‍ധിച്ചിരിക്കുന്നു. ഇതിലൂടെ തളിര്‍ക്കുന്ന പ്രണയബന്ധങ്ങള്‍ സുദൃഢമാവാന്‍ അധികസമയം വേ. അത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടുതാനും.
സഹോദരി ഉന്നയിച്ച പ്രശ്‌നത്തിലേക്ക് വരാം. മറ്റൊരു മതവിശ്വാസിയായ യുവാവുമായി മകള്‍ പ്രണയബന്ധത്തിലകപ്പെട്ടു, അവളതില്‍നിന്ന് പിന്തിരിയാന്‍ തയാറല്ല, ഇതാണല്ലോ സഹോദരിയുടെ പ്രശ്‌നം.
വിവാഹമെന്നത് കേവല ശാരീരികേഛയുടെ പൂര്‍ത്തീകരണമല്ല. വളരെ ആഴത്തില്‍ വേരൂന്നിയ നാഗരികവും ധാര്‍മികവും മാനസികവുമായ ബന്ധമാണ്. അതുകൊണ്ടുതന്നെ വിവാഹത്തില്‍ പ്രഥമ പരിഗണന ആദര്‍ശപൊരുത്തത്തിനാണ്. സമൂഹത്തിന്റെ അടിസ്ഥാന യൂനിറ്റായ കുടുംബത്തിന് ഇസ്‌ലാമികമായ സംസ്‌കാരവും ചിട്ടവട്ടങ്ങളും ഉാവണം. അവ
രിലൂടെ ധര്‍മബോധമുള്ള, സംസ്‌കാര സമ്പന്നരായ തലമുറകള്‍ ജന്മം കൊള്ളണം. ആദര്‍ശബോധമുള്ള സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രമേ അത് സാധ്യമാവൂ.
ആദര്‍ശ വിഷയത്തില്‍ ഒരു നീക്കുപോക്കും ഇസ്‌ലാം അനുവദിക്കുന്നില്ല. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇവ്വിഷയകമായി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു: 'ബഹുദൈവവിശ്വാസിനികളെ നിങ്ങള്‍ വിവാഹം കഴിക്കരുത് -അവര്‍ വിശ്വസിക്കുന്നതുവരെ- സത്യവിശ്വാസിനിയായ അടിമസ്ത്രീയാണ് കുലീനയായ ബഹുദൈവവിശ്വാസിനികളെക്കാള്‍ ഉത്തമം- അവള്‍ നിങ്ങളെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും. നിങ്ങളുടെ പെണ്‍കുട്ടികളെ നിങ്ങള്‍ ഒരിക്കലും ബഹുദൈവവിശ്വാസിനികള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുകയുമരുത് -അവര്‍ വിശ്വസിക്കുവോളം- സത്യവിശ്വാസിനിയായ അടിമയാണ് ബഹുദൈവവിശ്വാസിയായ കുലീനനെക്കാളുത്തമം- അവര്‍ നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിലും. അവര്‍ നിങ്ങളെ ക്ഷണിക്കുന്നത് നരകത്തിലേക്കത്രെ. അല്ലാഹുവാകട്ടെ അവന്റെ ഹിതത്തോടെ സ്വര്‍ഗത്തിലേക്കും പാപമുക്തിയിലേക്കും ക്ഷണിക്കുന്നു. അവന്‍ തന്റെ വിധിവിലക്കുകള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. അവര്‍ ഉപദേശം സ്വീകരിക്കുകയും ഉല്‍ബുദ്ധരാവുകയും ചെയ്‌തെങ്കിലോ' (അല്‍ബഖറ: 221).
നബി(സ) അരുളി: ഒരു സ്ത്രീ വിവാഹം കഴിക്കപ്പെടുന്നത് സമ്പത്ത്, സൗന്ദര്യം, തറവാടിത്തം, ദീന്‍ എന്നീ നാലുകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. നീ ദീനുള്ളവളെ വിവാഹം കഴിക്കുക. അല്ലാത്ത പക്ഷം നീ നശിച്ചത് തന്നെ.'
'ദീനിന്റെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ നിനക്ക് തൃപ്തി തോന്നുന്ന ഒരുവനില്‍നിന്ന് നിന്റെ മോള്‍ക്ക് ഒരു വിവാഹാലോചന വന്നാല്‍ നീ അവന് നിന്റെ മകളെ വിവാഹം ചെയ്തുകൊടുക്കുക.'
യാതൊരു സംശയത്തിനുമിടയില്ലാത്തവിധം വളരെ വ്യക്തമാണ് വിശുദ്ധ ഖുര്‍ആനിലെയും ഹദീസിലെയും നിര്‍ദേശങ്ങള്‍. പരമ ലക്ഷ്യമായ സ്വര്‍ഗത്തിലെത്തുവാനും ഈ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടെന്ന് ഖുര്‍ആന്‍ സൂക്തത്തിന്റെ അവസാനഭാഗത്ത് കാണാം. അതിനാല്‍ മകളെ കൗണ്‍സലിംഗ് വഴിയോ മറ്റോ ആ പ്രേമ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക. അല്ലാഹു സഹായിക്കട്ടെ.


 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media