ഗേവഷക അമ്മമാരുെട ജീവിതത്തില്‍ വളെര മേനാഹരമായ ചില നിമിഷങ്ങളുമുï്
ഗേവഷണം കഠിനമായ യാ്രതയാണ്. കൃത്യമായ സമയ്രകമം പാലിച്ചുള്ള േജാലിയുെട വിരസത ഇല്ലെങ്കിലും ്രപവചനാതീതമായ ഒരു യാ്രത. ഉറക്കമില്ലാത്ത രാ്രതികള്‍. െെഗഡുമാരുെട സമ്മര്‍ദം. ആത്മവിശ്വാസക്കുറവ്. ശമ്പളവും പദവിയുമില്ലാത്ത പഠനത്തിെന്റ തുടര്‍ച്ച. ഇതെല്ലാം ഗേവഷണ തപസ്യെയ സങ്കീര്‍ണമാക്കുന്നു.
പല രാജ്യങ്ങളും ഗേവഷകര്‍ക്ക് നല്ല രീതിയില്‍ സഹായങ്ങളും ഫïുകളും നല്‍കുന്നു്. സര്‍ക്കാറില്‍നിന്നുള്ള മതിയായ െഫേല്ലാഷിപ്പുകളുെടയും സ്‌െെറ്റപ്പന്റുകളുെടയും അഭാവത്തില്‍ ഇന്ത്യയിെല ഗേവഷകര്‍ കുടുംബ ചെലവുകള്‍ നടത്താനാവാെത കഷ്ടെപ്പടുന്നു. കൂടാെത ജാതീയത, ഇസ്‌ലാേമാേഫാബിയ, ലിംഗപരമായ വിേവചനം, ഭിന്നേശഷിക്കാേരാടുള്ള വിേവചനം എന്നിവെയല്ലാം നിലനില്‍ക്കുന്ന േമഖല കൂടിയാണ് ഗേവഷണം.
ഗേവഷകരായ അമ്മമാരുെട ്രപശ്‌നങ്ങള്‍ പതിറ്റാïുകളായി ആരാലും അഭിസംേബാധന െചയ്യെപ്പടാെത േപാവുകയാണ്. മനുഷ്യരാശിെയ നിലനിര്‍ത്തുന്ന ്രപകൃതിദത്തവും മേനാഹരവുമായ കാര്യം ഏെറ്റടുേക്കï അമ്മമാര്‍ക്ക് ഗേവഷണം ഒരു ശിക്ഷയാക്കി മാറ്റുകയാണ് അക്കാദമിക േലാകം.
സൂപ്പര്‍ വുമണ്‍
പരിവേഷത്തിനപ്പുറം
ചെന്നൈയില്‍ Reproductive Decision-ല്‍ ഗവേഷണം ചെയ്യുന്ന ബാസിമ പറയുന്നു: 'പൊള്ളയായ സംസാരങ്ങളോ അനാവശ്യമായ മഹത്വവല്‍ക്കരണമോ അല്ല ഗവേഷക അമ്മമാര്‍ക്ക് വേണ്ടത്; കൂടെയുള്ളവരുടെ പിന്തുണയാണ്.'
ഇംഗ്ലീഷ് ആന്റ് ഫോറിന്‍
ലാംഗ്വേജസ് യൂനിവേഴ്സിറ്റി (EFLU)യില്‍ നിന്ന് പി.എച്ച്.ഡി നേടിയ, രണ്ട് കുട്ടികളുടെ അമ്മയായ പി.പി നാജിയക്ക് ഈ അനുഭവം സന്തോഷത്തിന്റെയും സമ്മര്‍ദത്തിന്റെയും വേര്‍പിരിയലിന്റെയും പുനഃസമാഗമത്തിന്റെയും ആശ്വാസത്തിന്റെയും സമന്വയമാണ്. ഗവേഷകരായ സ്ത്രീകള്‍ക്ക് സൂപ്പര്‍ വുമണ്‍ പരിവേഷം നല്‍കുന്നത് നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പഠനം ചൂണ്ടിക്കാട്ടി, സ്ത്രീകള്‍ അതിജീവിക്കുന്നവരാണ്. 'കരിയര്‍ മാത്രം തേടിപ്പോകുന്ന ഒരു ലോകത്ത് അടുത്ത തലമുറയെ വളര്‍ത്താനുള്ള, വലിയ ഉത്തരവാദിത്ത്വമേറ്റെടുത്തവരാണ് ഞങ്ങള്‍. പക്ഷെ ഇതിനെ ഉള്‍ക്കൊള്ളാന്‍ സമൂഹം എത്രത്തോളം തയാറായിട്ടുണ്ട്?' - നാജിയ ചോദിക്കുന്നു.
സഹഗവേഷകനായ ഭര്‍ത്താവിന്റെ പിന്തുണയുണ്ടായിട്ടും ഹൈദരാബാദിലെ ലിംഗ പഠന (gender studies) ഗവേഷകയായ, നൂറുന്നിദക്ക്, 'ഉത്തമ മാതൃക'യുടെ ഭാരം വല്ലാതെ അനുഭവപ്പെടുന്നു. ഈ ഉത്തമ മാതൃക സങ്കല്‍പം അമ്മമാര്‍ക്ക് ഇരട്ടി ബാധ്യതയാണെന്ന് അവര്‍ കരുതുന്നു. പക്ഷെ പലരുടെയും എഴുത്തുകളില്‍ സൂചിപ്പിക്കപ്പെടുന്ന പോലെ ഈ മാതൃക ഇടുങ്ങിയതും പെട്ടെന്ന് വീണുടയുന്നതുമാണ്. ചുറ്റുമുള്ളവരുടെ സഹായ ഹസ്തങ്ങളും അവരെ കേള്‍ക്കാന്‍ ചെവിയോര്‍ക്കുന്നതുമാണ് ഈ 'ഉത്തമ മാതൃകാ' സങ്കല്‍പ്പത്തെ മറികടക്കാന്‍ സ്ത്രീകളെ സഹായിക്കുക. ഞാന്‍ അത്തരമൊരു 'മാതൃകാ' ഭാര്യയോ ഗവേഷകയോ മരുമകളോ അമ്മയോ അല്ല; മാതൃകാ സങ്കല്‍പ്പങ്ങളില്‍ കുടുങ്ങി കിടന്നാല്‍ നമുക്ക് മുന്നോട്ട് പോകാനാവില്ല' നൂറുന്നിദ പറയുന്നു.
ബുദ്ധിമുട്ടേറിയ യാത്ര
ഒരുപാട് ഗവേഷക അമ്മമാര്‍ തന്റേടത്തോടെ അതിജീവന യത്‌നങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പലരും കാഠിന്യമേറിയ അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍നിന്ന് അടുത്തിടെ പി.എച്ച്.ഡി നേടിയ ഫിസിക്‌സ് ഗവേഷക, സൈനബ് ഗവേഷണ പ്രബന്ധമെഴുതിയ രണ്ട് മാസങ്ങളില്‍ ദിവസം 18 മണിക്കൂറോളം ജോലി ചെയ്തിരുന്നു. ആ സമയത്ത് അവരുടെ മകള്‍ വേര്‍പിരിയലിന്റെ പ്രയാസങ്ങള്‍ വലിയ അളവില്‍ അനുഭവിച്ചു. ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ അരുണിമക്ക് (പേര് യഥാര്‍ത്ഥമല്ല) ഭര്‍തൃ വീട്ടുകാരില്‍നിന്ന് പി.എച്ച്.ഡിയോ കുടുംബമോ, രണ്ടിലൊന്ന് തെരഞ്ഞെടുക്കാനുള്ള അന്ത്യശാസനമാണ് ലഭിച്ചത്. ഭര്‍ത്താവിന്റെയും അമ്മയുടെയും പിന്തുണയോടെ ജോലി ചെയ്ത് മനസ്സുറപ്പ് വരുത്തി, എന്ത് വന്നാലും പി.എച്ച്.ഡി ഉപേക്ഷിക്കില്ല എന്നവര്‍ ദൃഢനിശ്ചയം ചെയ്തു. അരുണിമയുടെ നോട്ടത്തില്‍ ജീവിതം ഒരു മായക്കഥയല്ല. പൊതുവെ ഇരുട്ട് മൂടിയ ഗവേഷണമെന്ന തുരങ്കത്തില്‍ വെളിച്ചമായി ഗവേഷണം തുടരാന്‍ സാധിക്കും എന്നുറപ്പാക്കിയത് സൂപ്പര്‍വൈസര്‍ ഡോ. മുഹമ്മദ് റഫ്അത് ആണ്. പ്രയാസമേറിയ ഗവേഷണ പാതയില്‍ സാധാരണ ജയവും തോല്‍വിയുമൊക്കെ നിശ്ചയിക്കുക സൂപ്പര്‍വൈസര്‍മാരാവും. തകര്‍ച്ചകളിലും വിഷമഘട്ടങ്ങളിലും വളരെയധികം പിന്തുണച്ച സൂപ്പര്‍വൈസര്‍മാരെ പറ്റി ചിലര്‍ വാചാലരായപ്പോള്‍, ജോലികളില്‍ അശ്രദ്ധരായേക്കുമെന്ന് ഭയന്ന് ഗവേഷക അമ്മമാരെ അവിശ്വസിക്കുന്നവരെ പറ്റിയാണ് ചിലര്‍ക്ക് പറയാനുായിരുന്നത്.
സന്തോഷങ്ങളില്ലാതെയില്ല
ഗവേഷക അമ്മമാരുടെ ജീവിതത്തില്‍ വളരെ മനോഹരമായ ചില നിമിഷങ്ങളുമുണ്ട്. മൂന്ന് വയസ്സായ മകന്‍ ഉമ്മകള്‍ നല്‍കി യാത്രയാക്കുന്നതും ചോക്ലേറ്റിനും തനിക്കും വേണ്ടി അവന്‍ കാത്തിരിക്കുന്നതും നൗഷിദ വിവരിക്കുന്നു.
'മുസ്ലിം സ്ത്രീകളുടെ ബൗദ്ധിക പാരമ്പര്യ' (Intellectual tradition of Muslim Women)ത്തെ കുറിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് ആറു വര്‍ഷം കൊണ്ട് പി.എച്ച്.ഡി നേടിയ നജ്ദ പറയുന്നത് ചില അവസരങ്ങളില്‍ സമയം സഹായിക്കുമെന്നാണ്. ''രണ്ടാം ഗര്‍ഭസമയത്ത് തന്റെയും കുഞ്ഞിന്റെയും കാര്യങ്ങള്‍ സ്വന്തമായി തീരുമാനിച്ചു തുടങ്ങിയപ്പോള്‍ ഗവേഷണത്തോടൊപ്പം കുട്ടികളുടെ കൂടെ സമയം പങ്കിടാനും കഴിയുമെന്ന് മനസ്സിലായി. മറ്റേതൊരു സൈദ്ധാന്തിക ഗവേഷണങ്ങള്‍ക്കും സാധിക്കാത്ത വിധത്തില്‍ ഗവേഷക വാദങ്ങളെ മൂര്‍ച്ചപ്പെടുത്താന്‍ അനുഭവങ്ങള്‍ സഹായിച്ചിട്ടു്. ഇനി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് പോകണം. ഗവേഷണം അഭിനിവേശമായി കൊുനടക്കാനാണിഷ്ടം ഗവേഷണമാണ് എല്ലാ പ്രതിബന്ധങ്ങളിലും മുന്നോട്ട് നയിക്കുന്നത്.'' നജ്ദ പറയുന്നു.
ഗവേഷക അമ്മമാരുടെ വികാരങ്ങള്‍ സമ്മിശ്രവും പലപ്പോഴും സങ്കീര്‍ണവുമാണ്. തളര്‍ച്ചയും സംതൃപ്തിയും ഇടകലര്‍ന്ന മാനസികാവസ്ഥയിലാണ് ഹൈദരാബാദില്‍ നിന്നുള്ള ഷഫ്ല. എന്നാലും ഗവേഷക അമ്മമാര്‍ ജോലി ചെയ്യാനും ഗവേഷക പ്രബന്ധങ്ങള്‍ തയാറാക്കാനും, സമ്മേളനങ്ങള്‍ക്കായി യാത്ര ചെയ്യാനും വഴികള്‍ കണ്ടെത്തുന്നു. ഗവേഷക ലോകത്തെ വിരസതയേക്കാളും ഏകാന്തതയേക്കാളും ഗവേഷക അമ്മമാരുടെ ജീവിതത്തില്‍ വൈവിധ്യങ്ങള്‍ ഉള്ളതിനാല്‍ ഗവേഷണം കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുമെന്നാണ് കോഴിക്കോട്ടുകാരി അമല്‍ വിശ്വസിക്കുന്നത്.
കുടുംബത്തെ
പുനര്‍നിര്‍മിക്കുമ്പോള്‍
'നമ്മുടെ പ്രിയപ്പെട്ടവരില്‍നിന്ന് ശക്തമായ വൈകാരിക പിന്തുണ ലഭിച്ചില്ലെങ്കില്‍ നമ്മള്‍ തോറ്റുപോകും. പ്രിയപ്പെട്ടവരുടെ കരുതലിന്റെ അഭാവത്തില്‍ നമുക്ക് ചലിക്കാന്‍ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. നവജാത ശിശുക്കളെ മാത്രമല്ല നവജാത അമ്മമാരെയും പരിചരിക്കാന്‍ നാം നമ്മുടെ സമൂഹത്തെ പഠിപ്പിക്കണം'- ഷഫ്ല പറയുന്നു. ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ഹൃദ്യത കൊണ്ട് നമ്മെ വശീകരിക്കുന്നതുമാണ് കുടുംബം. സ്ത്രീകള്‍ക്ക് സ്വപ്‌നങ്ങള്‍ കാണാനും കുടുംബഘടന പുനഃപരിശോധിക്കാനുമുള്ള ശക്തമായ ആവശ്യം ഗവേഷക അമ്മമാര്‍ ഉയര്‍ത്തുന്നുണ്ട്.
'കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ' എന്ന് പറയും. അതൊരു കെണിയായാണ് ബാസിമക്ക് തോന്നുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ന്യായമായി പങ്കിടപ്പെടേണ്ട ജോലിയുടെ ഇരട്ടിഭാരം കൂടി സ്ത്രീകളുടെ മേല്‍ മാത്രം വരുമെന്നതാണ് ഇതിന്റെ ഒരേയൊരു ഫലം. സ്ത്രീകള്‍ക്ക് അവരുടെ ലക്ഷ്യസാഫല്യത്തിനും ദാമ്പത്യ സന്തോഷത്തിനും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സ്‌നേഹത്തിന്റെയും കരുണയുടെയും അടിസ്ഥാനത്തില്‍ നമ്മുടെ കുടുംബ സംവിധാനങ്ങളില്‍ പുനര്‍നിര്‍മാണം ആവശ്യമാണെന്ന് ബാസിമ വിശ്വസിക്കുന്നു.
ഇണകളുടെയും മാതാപിതാക്കളുടെയും സ്‌നേഹവും പിന്തുണയും ഇല്ലെങ്കില്‍ പലരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിക്കപ്പെടാതെ കിടക്കും. ഗവേഷക അമ്മമാരുടെ കുടുംബങ്ങള്‍ അവരെ പ്രതി അഭിമാനിച്ചും കുട്ടികളെ പരിചരിച്ചും സമൂഹത്തിന്റെ പരിഹാസങ്ങളില്‍ അവര്‍ക്കൊപ്പം നിന്നും നന്നായി പിന്തുണ നല്‍കിയിട്ടുണ്ട്. ഒരുപക്ഷേ സ്വന്തം മാതൃത്വത്തെ പറ്റി സമൂഹം ഉയര്‍ത്തുന്ന ക്രൂരമായ ചോദ്യങ്ങളെ നേരിടാന്‍ പല അമ്മമാരെയും സഹായിച്ചത് ഈ പിന്തുണയായിരിക്കും.
നൗഷിദ വിവരിക്കുന്നു; 'നീ ഒരു നല്ല അമ്മയാണോ എന്ന് പല ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കാറുണ്ട്. നീ മകന്റെ കൂടെ ആവശ്യത്തിന് സമയം ചിലവഴിക്കുന്നുണ്ടോ? അവന് ശരിയായി മുലപ്പാല്‍ കൊടുക്കുന്നുണ്ടോ? നിന്റെ ഗവേഷണത്തിരക്കുകള്‍ മൂലം അവന്‍ മെലിഞ്ഞിട്ടുണ്ട്. ഇങ്ങനെ പല ചോദ്യങ്ങള്‍. എന്റെ മകന് അവനര്‍ഹിക്കുന്ന അമ്മയാകാന്‍ എനിക്ക് കഴിയുന്നുാേ എന്ന് ചിന്തിക്കാന്‍ ഇതെല്ലാം കാരണമാകുന്നു. ഈയൊരു ചിന്ത മനസ്സിലേക്കെത്തുമ്പോള്‍ ഞാനെന്റെ മകനെ കണ്ണീരോടെ നോക്കും.'
'ആളുകള്‍ എന്ത് കരുതും' എന്ന് ഗവേഷക അമ്മമാര്‍ വേവലാതിപ്പെട്ടിരുന്നെങ്കില്‍ കുറെ മുന്നേ തന്നെ അവര്‍ ഗവേഷണം ഉപേക്ഷിക്കുമായിരുന്നു. പക്ഷെ സ്വന്തം ബോധ്യങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരും കുട്ടികളും നല്‍കിയ സ്‌നേഹത്തില്‍ നിന്നും അവ കരുത്താര്‍ജിച്ചു. ഗവേഷക അമ്മമാരില്‍ കുറ്റബോധം നിറക്കാതിരിക്കുക. പകരം ഒന്നില്‍ക്കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന അവരോടൊപ്പം നില്‍ക്കാനാണ് സമൂഹം ശ്രദ്ധിക്കേണ്ടത്.
പരിഹാരങ്ങളും ഉപദേശവും
സ്ഥാപനങ്ങളോടും ഗവേഷക അമ്മമാര്‍ക്ക് ചില അഭ്യര്‍ഥനകളുണ്ട്. ഗവേഷക ഇടങ്ങളില്‍ കുട്ടികളുടെ പരിചരണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം നജ്ദ പറയുന്നു. 'ഒരു തരത്തിലുള്ള ആനുകൂല്യവും ഇളവും എനിക്ക് ലഭിച്ചിട്ടില്ല. അവിവാഹിതരായ സഹപ്രവര്‍ത്തകര്‍ നല്‍കുന്ന അതേ സമയത്ത് തന്നെ ഞാനും ഗവേഷണപ്രബന്ധം സമര്‍പ്പിക്കണമായിരുന്നു. ചെലവ് താങ്ങാനാവുന്ന ഒരു ആരോഗ്യ സംവിധാനമോ, അമ്മമാര്‍ക്ക് വേണ്ടി വിപുലമായ സംവിധാനങ്ങളോ/സൗകര്യങ്ങളോ, അത്തരം പദ്ധതികളോ ഇവിടുത്തെ ആരോഗ്യ-നിയമസംവിധാനങ്ങളുടെ കീഴില്‍ ഇല്ല. ഗവേഷക അമ്മമാരെ ഉള്‍കൊള്ളാന്‍ ഈ സംവിധാനം പരാജയപ്പെടുന്നു' - പി.പി നാജിയ ത്യാഗ പൂര്‍ണമായ ഗവേഷണ കാലത്തെ ഓര്‍ത്തു.
മക്കളുണ്ടായി പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം 2019-ല്‍ ഗവേഷകരംഗത്തേക്ക് മടങ്ങിവന്ന, നോണ്‍ ലീനിയര്‍ ഫിസിക്‌സില്‍ ഗവേഷകയായ തസ്‌നീമിന് കോളേജിലെത്താന്‍ ദിവസവും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്യേണ്ടിവരുന്നു. വനിതാ ഗവേഷകയുടെ അതിജീവനത്തിന് ഫണ്ടിംഗ് വളരെ പ്രധാനമാണെന്ന് അമല്‍ പറയുന്നു. വലിയ ആലോചനകള്‍ നടത്താതെ ഉന്നതപഠനത്തിന് അപേക്ഷിക്കുന്നു. അത് തുടര്‍ന്നു കൊണ്ടുപോകാനുള്ള വഴി കണ്ടെത്താന്‍ പിന്നീട് പ്രയാസപ്പെടുന്നു. അതിന് പകരം, സൂപ്പര്‍ വൈസറെയും സ്ഥാപനത്തെയും തെരഞ്ഞെടുക്കുന്നതുള്‍പ്പെടെ കോഴ്സ് കൃത്യമായി പ്ലാന്‍ ചെയ്യണം.
ഒരു 'കരിയര്‍' എന്നതിലുപരി ഗവേഷണം വളരെ പ്രധാനപ്പെട്ടൊരു ജോലിയാണ്. 'മുസ്ലിം വനിത എന്ന നിലയില്‍ പഠിക്കുകയും വിജ്ഞാനം നേടുകയും ചെയ്യുക എന്നത് കാലത്തോട് ചെയ്യുന്ന നീതിയാണ്. സമുദായത്തെ നശിപ്പിക്കാനുള്ള ആയുധമായി അറിവ് ഉപയോഗിക്കുന്ന ഈ ഫാഷിസ്റ്റ് കാലത്ത് പ്രത്യേകിച്ചും. അക്കാദമികമായി കൃത്യതയുള്ളവരായിക്കൊണ്ട്, അത്തരം ഫാഷിസ്റ്റ് വെല്ലുവിളികളെ നേരിടാനും ഒപ്പം ഇസ്ലാമിക കുടുംബത്തെ കൂട്ടിപ്പിടിക്കാനും ഉത്തരവാദിത്തമുള്ളവരാണ് നാം' - ബാസിമ പറയുന്നു.
ഉത്തരവാദിത്തങ്ങളെ പറ്റി പരാതിപ്പെടുകയോ അവയില്‍നിന്ന് ഒളിച്ചോടുകയോ അല്ല ഈ സ്ത്രീകള്‍. മറിച്ച് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുകയാണ്. ഇനിയുള്ള തലമുറയിലെ സ്ത്രീകളും ഈ യാത്രയില്‍ മുന്നോട്ട് വരും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഗവേഷക അമ്മമാരുടെ ചുമതലകള്‍ പങ്കിടാനും അത് കുറച്ചെങ്കിലും ലഘൂകരിക്കാനുമുള്ള ബാധ്യത അവര്‍ക്ക് ചുറ്റുമുള്ള ലോകത്തിനാണ്- സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ്.
(ഓറ ഇ മാഗസിനില്‍ പ്രസിദ്ധീകരിച്ച, എസ്. ഷൈമയുടെ (പി.എച്ച്.ഡി സ്‌കോളര്‍, ജെ.എന്‍.യു.) 'Survivors, not Super women' എന്ന ലേഖനത്തിന്റെ വിവര്‍ത്തനം.)