ഇടിച്ചു കയറിയതാ
ആര്‍ജവത്തോടെ പ്രതികരിക്കും
സംവദിക്കാന്‍ ശേഷിയുള്ളവരാവുക
മുസ്‌ലിം സ്്രതീകളുെട കാര്യം അവര്‍ തെന്ന സംസാരിക്കെട്ട
സംവാദ േമഖലകള്‍ തുറക്കെട്ട
സ്വത്വം ഉയര്‍ത്തിപ്പിടിക്കുക
ആശയവിഇടിച്ചു കയറി
നിമയത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനാവുന്നു എന്നതാണ് സോഷ്യല്‍ മീഡിയാ ആപ്പുകളുടെ ഗുണം. കുഞ്ഞന്‍ ട്രോളുകളും ഇമോജികളും മാത്രമല്ല എത്രനേരം വേണേലും സംസാരിക്കാനും ഇപ്പോള്‍ മറ്റൊന്ന് കൂടിയു്; ക്ലബ് ഹൗസ്, ഉള്ളിലുള്ളത് പറയാനും കേട്ടിരിക്കാതെ അപ്പപ്പോള്‍ മറുപടി കൊടുക്കാനും പറ്റുന്ന അടിപൊളി ആപ്പ്.
ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ആണ് ക്ലബ്ബ്ഹൗസ്. ശബ്ദരൂപത്തില്‍ മാത്രമേ ഇതില്‍ മറ്റുള്ളവരുമായി ആശയം പങ്കുവെക്കാനാവൂ. 8000 പേര്‍ക്ക് ഒന്നിച്ചിവിടെ സംസാരിച്ചിരിക്കാന്‍ പറ്റുമെങ്കിലും പറയുന്നതൊന്നും റെക്കോര്‍ഡ് ചെയ്യാന്‍ പറ്റില്ല. ക്ലബ് ഹൗസിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം അത് നിരോധിച്ചിരിക്കുകയാണ്. പകര്‍ത്തുന്നതു മാത്രമല്ല, പുനര്‍നിര്‍മിക്കുന്നതും പങ്കിടുന്നതും നിരോധിച്ചിരിക്കുന്നു. 2020 മാര്‍ച്ചില്‍ ആല്‍ഫ എക്‌സ്‌പ്ലോറേഷന്‍ കമ്പനിയിലെ പോള്‍ ഡേവിസണും രോഹന്‍ സേത്തും ചേര്‍ന്നാണ് ഈ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തിയത്. വര്‍ഗീയതയും വിദ്വേഷവും പ്രചരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു എന്നതിനാല്‍ ചില രാജ്യങ്ങളിലെങ്കിലും ഇത് നിരോധിച്ചിട്ടുമുï്.
മലയാളികള്‍ അറിയേï താമസം പലരും അതില്‍ കേറി. മറ്റെല്ലാ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമും പോലെ തന്നെ ഇതും. വേട്ടക്കാരുടെ ഇഷ്ടവിനോദമായ ഇസ്്‌ലാമും മുസ്്‌ലിം സ്ത്രീയും അവളുടെ വേഷവും ജീവിതവും തന്നെ അവിടെയും ചര്‍ച്ച. പക്ഷേ വെറുതെ പഴിചാരി പരിഹസിച്ചു
പോകാന്‍ അവര്‍ക്കായില്ല. പ്രതിരോധം തീര്‍ക്കാന്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ അവിടെയുï്. ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ.... അവര്‍ സംസാരിക്കുന്നു.
ഇടിച്ചു കയറിയതാ
ഹബീബ പുത്തനത്താണി
രാപ്പകല്‍ ഭേദമന്യെ സ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ സാധിച്ചിരുന്ന ഒരു കാലത്തെ കുറിച്ച്, അത് സാധ്യമായ സാമൂഹിക വ്യവസ്ഥയെ കുറിച്ച്, അന്നത്തെ നീതി
ന്യായ വ്യവസ്ഥയെ കുറിച്ച്, ഭരണാധികാരിയെ പോലും വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും ധൈര്യമുള്ള സ്ത്രീരത്‌നങ്ങളെക്കുറിച്ച്, എക്കാലത്തെയും സ്ത്രീകള്‍ മാതൃകയാക്കേണ്ട കരുത്തുറ്റ വ്യക്തിത്വങ്ങളെക്കുറിച്ച്.... അങ്ങനെ ഓരോന്നിനെക്കുറിച്ചും ചരിത്രത്തിലേക്ക് വിരല്‍ ചൂïി സംസാരിച്ചു. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രം, അവളുടെ ചിന്തക്കോ ബുദ്ധിക്കോ സാമൂഹിക ഇടപെടലുകള്‍ക്കോ ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല, അതവളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഈ വാദമുഖങ്ങള്‍ ക്ലബ്ഹൗസ് ചര്‍ച്ചകളില്‍ മുഴങ്ങി.
''മുസ്‌ലിം സ്ത്രീക്ക് യാത്രചെയ്യാന്‍ സ്വാതന്ത്ര്യമില്ല, പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല, അവളുടെ ശബ്ദം പോലും ഔറത്താണ് തുടങ്ങിയ വിഷയത്തിലൂന്നി എക്‌സ് മുസ്്‌ലിം എന്ന പേരില്‍ അറിയപ്പെടുന്നവരുടെ ചര്‍ച്ചകള്‍ക്കിടയില്‍ കയറിയാണ് ഞാന്‍ ആദ്യമായി സംസാരിക്കുന്നത്.''
ഇസ്്‌ലാമിനെയും മുസ്‌ലിംകളെയും അറിയാത്തവര്‍ക്കിടയില്‍ ഇസ്്‌ലാമിനെ പൈശാചികവത്കരിക്കും വിധമായിരുന്നു ഓരോ ചര്‍ച്ചയും. ഇതിനെതിരെ, പ്രതിരോധത്തിന്റെ ഭാഗമായാണ് ശബ്ദമുയര്‍ത്തിയത്. സ്ത്രീകളെ പറ്റിയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സ്ത്രീകള്‍ തന്നെ വേണമായിരുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി സാമൂഹികരംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ മുതല്‍ സാധാരണക്കാരായ വീട്ടമ്മമാര്‍ വരെ ഈ പ്രതിരോധത്തിന് മുന്നിട്ടിറങ്ങി. ഇസ്‌ലാമിനുള്ളില്‍ തങ്ങള്‍ സുരക്ഷിതരാണ്. സ്ത്രീക്ക് ഏറ്റവുമാദ്യം വേïത് സുരക്ഷയാണ്. അതുകഴിഞ്ഞാണ് സ്വാതന്ത്ര്യം. സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള സ്വാതന്ത്ര്യം വേണ്ടുവോളം ഇസ്‌ലാം നല്‍കുന്നുമുണ്ട്. ഇതൊക്കെ ഒച്ച ഉയര്‍ത്തിത്തന്നെ ഞങ്ങള്‍ പറയുന്നുണ്ട്.
മുസ്‌ലിം സ്ത്രീയുടെ ചരിത്രം പ്രതാപമേറിയതാണ്. ഏതൊരു കാലഘട്ടത്തിലും മറ്റുള്ളവരോട് താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥ തന്നെയായിരുന്നു മുസ്‌ലിം സ്ത്രീയുടേത്. ചരിത്രത്തിലെവിടെയും മറ്റു സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് വേïിയോ സ്വത്തവകാശത്തിനു വേണ്ടിയോ സമരം ചെയ്യേണ്ടി വന്നിട്ടില്ല. അവള്‍ പിറകോട്ടു പോയിട്ടുണ്ടെങ്കില്‍ അതിന് കാരണം ചരിത്രത്തിന്റെ പ്രയാണത്തില്‍ ഇതര സംസ്‌ക്കാരങ്ങളില്‍നിന്ന് പലതും ഇങ്ങോട്ട് കയറി വന്നതാണ്. അങ്ങനെ ഇസ്‌ലാം സ്ത്രീക്ക് നേടിക്കൊടുത്ത അവകാശങ്ങളില്‍ പലതും കിട്ടാതെ പോയി. ഇതെല്ലാം തെളിവുകള്‍ നിരത്തി അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്.
ആര്‍ജവത്തോടെ പ്രതികരിക്കും
ജല്‍വ അസ്‌ലം സിബ
മലയാളികള്‍ ക്ലബ് ഹൗസില്‍ സജീവമായത് മുതല്‍ ഒരു വിനോദോപാധിയെന്ന നിലയിലാണതിനെ കണ്ടത്. എന്നാല്‍ ആദ്യ ദിവസം തന്നെ മുസ്‌ലിം സ്ത്രീകളുടെ അസ്തിത്വത്തെ പോലും നിഷേധിച്ചു കൊïുള്ള ചര്‍ച്ചയിലേക്കാണ് കയറിച്ചെന്നത്. ഇന്ത്യയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലേക്ക് മുസ്‌ലിം വിദ്യാര്‍ഥികളെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ റിക്രൂട്ട് ചെയ്യുകയാണെന്ന ആരോപണം വന്നപ്പോള്‍ വല്ലാതെ അസ്വസ്ഥയായി. ഉടന്‍ ചര്‍ച്ചയില്‍ ഇടപെട്ടു. ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ വേണ്ടിയാണ് കള്ളവാദങ്ങള്‍ പടച്ചുവിടുന്നതെന്ന് കൃത്യമായ രേഖകള്‍ സഹിതം സമര്‍ഥിക്കാനായി.
മുസ്‌ലിംകളെയും ഇസ്‌ലാമിനേയും ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന ഒട്ടും ജനാധിപത്യ മര്യാദ പാലിക്കാത്ത യുക്തിവാദികളുടെയും നവനാസ്തികരുടെയും ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ കണക്കുകളും കര്‍മശാസ്ത്രവും ഹദീസും ഖുര്‍ആനും മുന്‍നിര്‍ത്തി പ്രതികരിച്ചു. കാര്യങ്ങളെ രാഷ്ട്രീയപരമായും മതപരമായും കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ പ്രാപ്തരാണ് എന്നു മനസ്സിലാക്കിയ നാസ്തികര്‍ പിന്നീട് ഇരവാദമാണ് ഉയര്‍ത്തിയത്.
മുസ്‌ലിം സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന ആരോപണത്തെ ചെറുക്കാന്‍ അത്രയൊന്നും മുന്നൊരുക്കമില്ലാതെ തന്നെ മുസ്‌ലിം സ്ത്രീകള്‍ രംഗത്ത് വരാനായി. വിദ്യാഭ്യാസവും, മതനിഷ്ഠയും, കാഴ്ചപ്പാടുകളുമുള്ള, മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം എതിരാളികളെ ശരിക്കും അസ്വസ്ഥരാക്കി. ഇസ്‌ലാം വിട്ട ചില മുസ്‌ലിം നാമധാരികളും മുഖമില്ലാത്ത ചിലരുമായിരുന്നു പ്രധാനമായും ഈ ബഹളങ്ങളുണ്ടാക്കിയത്. തങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉായ പല ദുരനുഭവങ്ങളും മതത്തിന്റെ മേല്‍ കെട്ടിവെക്കാനുള്ള നീക്കത്തിന് ചുട്ട മറുപടിയായിരുന്നു മതം അനുഷ്ഠിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ ചര്‍ച്ചകളിലെ സാന്നിധ്യവും ഇടപെടലുകളും.
ഞങ്ങള്‍ ആര്‍ജവത്തോടെ പ്രതികരിക്കുമെന്നും ഇടപെടുമെന്നും അവര്‍ ഒരിക്കല്‍ പോലും പ്രതീക്ഷിച്ചു കാണില്ല. തുടര്‍ന്നിങ്ങോട്ട് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന നിരവധി ചര്‍ച്ചകളില്‍ ഒരുപാട് മുസ്‌ലിം പെണ്‍കുട്ടികള്‍ ഇടപെട്ടു വരുന്നു.
സംവദിക്കാന്‍ ശേഷിയുള്ളവരാവുക
ലബീബ മംഗലശ്ശേരി
ഇസ്‌ലാമില്‍ സ്്രതീകള്‍ക്ക് സ്വാത്രന്ത്യമില്ല എന്ന വിമര്‍ശനത്തിന് പുരുഷന്‍ മറുപടി പറയുന്നതും സ്്രതീകള്‍ മറുപടി പറയുന്നതും തമ്മില്‍ വ്യത്യാസമുെïന്ന് മനസ്സിലാക്കിയാണ് 'പര്‍ദയില്‍ നിന്നും മുസ്‌ലിം സ്്രതീ'കെള രക്ഷെപ്പടുത്താനുള്ള ചര്‍ച്ചയില്‍ ആദ്യം കയറിയത്. യുക്തിവാദികള്‍ എഫ്.ബി.യിലും യൂ ട്യൂബിലും ഏകപക്ഷീയമായി തങ്ങളുെട വാദങ്ങള്‍ അവതരിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ സമൂഹം അതിെന െെകയടിച്ച് പാസാക്കുകയുമായിരുന്നു ഇതുവെര. നമ്മുെട മറുപടി ആരും ്രശദ്ധിച്ചിരുന്നില്ല. ഇേപ്പാള്‍ ക്ലബ് ഹൗസില്‍ േചാദ്യങ്ങള്‍ക്ക് അപ്പേപ്പാള്‍ മറുപടി െകാടുക്കുന്നുണ്ട്. അവരുെട േചാദ്യങ്ങള്‍ക്ക് കിട്ടുന്ന അേത ്രശദ്ധ നമ്മുെട മറുപടികള്‍ക്കും കിട്ടുന്നു. അവര്‍ക്ക് സ്വല്‍പം അടിപതറുന്നുെïന്ന് പറയാെത വയ്യ. 'പര്‍ദെയ പറിെച്ചറിയാന്‍ െവമ്പുന്ന ആങ്ങളമാര്‍' എന്ന േപരില്‍ അതിെനാരു മറുപടി ചര്‍ച്ച െവച്ചു. സമുദായത്തിനകത്ത് മാേറ്റï കുേറ കാര്യങ്ങെള കുറിച്ചും സംസാരിച്ചു. വളെര ആേരാഗ്യകരമായ ചര്‍ച്ചയായിരുന്നു അത്.
മുസ്‌ലിം സ്്രതീെയ കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിക്കാന്‍ അര്‍ഹത മുസ്‌ലിം സ്്രതീകള്‍ക്ക് തെന്നയാെണന്ന ചിന്തയില്‍ നിന്നാണ് 'മുസ്‌ലിം സ്്രതീെയ കുറിച്ച് അവള്‍ സംസാരിക്കെട്ട' എന്ന േപരില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചത്. േശഷം, ക്ലബില്‍ മുസ്‌ലിം പക്ഷത്ത് നിന്ന് സംസാരിക്കുന്ന െപണ്‍കുട്ടികള്‍ക്കിടയില്‍ 'മുസ്‌ലിം വിമണ്‍സ് ക്ലബ്' എന്ന േപരില്‍ ഒരു െനറ്റ്‌വര്‍ക്ക് ഉïാക്കി. ലവ് ജിഹാദിെന കുറിച്ച് ചര്‍ച്ച നടന്ന സമയത്ത്, 'ലവ് ജിഹാദ് ഒരു സ്്രതീ വിരുദ്ധ െകട്ടുകഥ കൂടിയാണ്' എന്ന േപരില്‍ അഞ്ജലി േമാഹന്‍, പി.കെ ജാസ്മിന്‍, വി.ആര്‍ അനൂപ്, ഷമീമ സക്കീര്‍, നിഫ ഫാത്തിമ തുടങ്ങിയവെര ഉള്‍െപ്പടുത്തി ചര്‍ച്ച സംഘടിപ്പിച്ചു. നിഫ ഫാത്തിമ ഘര്‍വാപസി പീഡന േക്രന്ദത്തില്‍ നിന്നും േനരിട്ട അനുഭവങ്ങള്‍ ആദ്യമായി പങ്ക് െവച്ചത് ആ പ്ലാറ്റ്‌േഫാമിലാണ്.
േഡാക്ടര്‍ ശഹീന്‍ നടത്തിയ 'നിക്കാഹ്, മഹ്ര്‍, നഫഖ - ചില കൗതുക നിരീക്ഷണങ്ങള്‍', 'ഭര്‍തൃ വീട്, ശരീഅ: െപാതു സങ്കല്‍പങ്ങൡെല അനിസ്‌ലാമികത' എന്നീ െെടറ്റിലുകൡ നടത്തിയ ചര്‍ച്ചകൡലും പെങ്കടുത്തു. ഇന്ത്യന്‍ സമൂഹത്തിെല മുസ്‌ലിം സംസ്‌കാരവും വിവാഹവുമായി ബന്ധെപ്പട്ട ഇസ്‌ലാമിക കാഴ്ചപ്പാടും എങ്ങെന വ്യത്യാസെപ്പട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഫര്‍ഹാന ഒരിക്കല്‍ യുക്തിവാദി ചര്‍ച്ചയില്‍ കയറി േചാദ്യങ്ങള്‍ക്ക് മറുപടി പറയുേമ്പാള്‍ പിടിച്ച് നിന്നത് ഞങ്ങള്‍ക്കിടയില്‍ നടന്ന ഇത്തരം ചര്‍ച്ചകെള കുറിച്ച് പറഞ്ഞായിരുന്നു.
േഡാ. വിസ്മയയുെട മരണവുമായി ബന്ധെപ്പട്ട് 'വിവാഹം - െപണ്‍ വീട്ടുകാരുെട സാമ്പത്തിക ബാധ്യതകളും ഇസ്‌ലാമും' എന്ന േപരില്‍ മുസ്‌ലിം വിമണ്‍സ് ക്ലബില്‍ ചര്‍ച്ച നടത്തിയപ്പോള്‍ എം.എം അക്ബര്‍ ആ ചര്‍ച്ചയില്‍ കടന്ന് വരികയും സംസാരിക്കുകയും െചയ്തത് വലിയ സേന്താഷം നല്‍കി.
്രപേത്യക സംഘടനാ പശ്ചാത്തലം ഇല്ലാത്ത ്രഗൂപ്പായതിനാല്‍ എല്ലാവെരയും ഉള്‍െകാളൡക്കാന്‍ കഴിഞ്ഞതാണ് ഞങ്ങളുടെ െമച്ചമായി കാണുന്നത്. യുക്തിവാദ പക്ഷത്തുള്ള രണ്ട് െപണ്‍കുട്ടികെള ഉള്‍െകാള്ളിച്ച് മുസ്‌ലിം സ്്രതീകള്‍ക്ക് രക്ഷകെര ആവശ്യമുേണ്ടാ, അവര്‍ സംസാരിക്കെട്ട' എന്ന വിഷയത്തിലും ഡിസ്‌കഷന്‍ െവച്ചു.
മാധ്യമപ്രവര്‍ത്തക ഫസീല െമായ്തു ഹിജാബ് ധരിച്ച െപണ്‍കുട്ടികള്‍ക്ക് മീഡിയയില്‍ നിന്ന് േനരിേടണ്ടി വരുന്ന വിേവചനെത്ത കുറിച്ച് എഴുതിയ സമയത്ത് സമാന അനുഭവങ്ങളുള്ള െപണ്‍കുട്ടികെളയും േചര്‍ത്ത് 'ഹിജാബും മലയാൡപുേരാഗമന െപാതു ഇടവും' എന്ന േപരിലും ചര്‍ച്ച നടത്തി. സിനിമ പിന്നണി ഗാന േമഖലയില്‍ ്രപവര്‍ത്തിക്കുന്ന 'പുഷ്പവതി േപായപ്പാടത്ത്' ഇൗ ചര്‍ച്ചയില്‍ കടന്ന് വന്ന് സംസാരിച്ചതും അവര്‍ ഹിജാബിെന കുറിച്ച് എഴുതിയ എഫ്.ബി. േപാസ്റ്റിെല ചില ഭാഗങ്ങള്‍ അവിെട പങ്ക് െവച്ചതും അവിസ്മരണീയ അനുഭവമായിരുന്നു.
ക്ലബ് ഹൗസ് േപാെല 'ഹിസ് ഒാര്‍ െഹര്‍ േസ്റ്റാറി' ക്ലബില്‍ ആഴ്ചേതാറും അക്കാദമിക ചര്‍ച്ച നടത്തുന്നു. ്രഫീഡം ആന്റ് ജസ്റ്റിസ് ്രഗൂപ്പിന്റെ ചില ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലും പങ്കാൡയായി.
ഇത്തരം ചര്‍ച്ചകള്‍ നടത്തുേമ്പാള്‍ അനുഭവെപ്പടാറുള്ള ഏറ്റവും വലിയ േപാരായ്മ, സംവദിക്കാന്‍ േശഷിയുള്ള സ്്രതീകള്‍ തുേലാം തുച്ഛമാണ് എന്നതാണ്. ഇസ്‌ലാമിെല സ്്രതീ അവകാശങ്ങള്‍ മറച്ചുെവക്കെപ്പടാനും എല്ലായ്‌േപ്പാഴും പുരുഷന്മാേരാടുള്ള ബാധ്യതകെള കുറിച്ച് മാ്രതം ഉദ്‌േബാധിപ്പിക്കെപ്പടാനും അത് കൂടിയായിരിക്കിേല്ല കാരണെമന്ന സേന്ദഹവും ഉണ്ട്. ഇ്രതയേറെ അറബിക് േകാേളജുകളും ഇസ്‌ലാമിക കലാലയങ്ങളും ഉണ്ടായിട്ടും െപണ്‍കുട്ടികെള ആ വിധം സജ്ജരാക്കാന്‍ സാധിക്കാെത േപാകുന്നത് വലിയ േപാരായ്മയായി തോന്നുന്നു.
മുസ്‌ലിം സ്്രതീകളുെട കാര്യം
അവര്‍ തെന്ന സംസാരിക്കെട്ട
താഹിറ അബ്ദുല്‍ഖാദര്‍
'അന്ന് ക്ലബ് ഹൗസിനു മലയാൡകള്‍ക്കിടയില്‍ േകവലം മൂന്നു ദിവസം മാ്രതം ്രപായം. ഒരു പുതിയ േസാഷ്യല്‍മീഡിയ ആപ്ലിേക്കഷെനന്ന കൗതുകം മാ്രതമാണ് ക്ലബ് ഹൗസിേലക്ക് കയറുമ്പോഴുണ്ടായിരുന്നത്.
െപാതുെവ ഒരുകാര്യെത്തക്കുറിച്ചും ആഴത്തില്‍ തുടര്‍ച്ചയായി സംസാരിക്കാനുള്ള കഴിേവാ, സമയേമാ ഇല്ലാത്തതു കാരണം റൂമുകള്‍ േതാറും കയറിയിറങ്ങി. ക്ലബിെല സ്ഥിതിഗതികള്‍ മനസ്സിലാക്കാനാണ് ശ്രമിച്ചത്.
പിേറ്റന്നാണ്, ഒരു റൂം ്രശദ്ധയില്‍ െപട്ടത്. എക്‌സ് മുസ്‌ലിംകളും സംഘ്പരിവാര്‍ ്രപവര്‍ത്തകരുെമല്ലാം ഒെത്താരുമിച്ച് സംസാരിക്കുന്നു. ഹിജാബിനകത്ത് മുസ്‌ലിം സ്്രതീകള്‍ അസന്തുഷ്ടരാെണന്നും അതവരുെട അടിമത്തമാെണന്നും ആ േവഷം പുേരാഗതിക്ക് തടസ്സമാെണന്നുെമല്ലാമാണ് വാദം. രïായിരേത്താളം ആളുകള്‍ ആ ചര്‍ച്ച േകട്ടു നില്‍ക്കുന്നു.
സംസാരിച്ചു പരിചയമായിെല്ലങ്കിലും അന്നാദ്യമായി െെക ഉയര്‍ത്തി. അവര്‍ സ്വീകരിച്ചില്ല. ഒരുപാട് സമയം േകട്ടു നിന്നു. എന്നിെല മുസ്‌ലിം സ്്രതീക്ക് േരാഷം േതാന്നി. പിേറ്റന്ന് അതി രാവിെലത്തെന്ന അേത വിഷയത്തില്‍ വീണ്ടും പുതിയ റൂം. രാവിെല മുതല്‍ െെവകുേന്നരം വെര മുസ്‌ലിം സ്്രതീകളുെട േവഷം, സ്വാത്രന്ത്യം, െതരെഞ്ഞടുപ്പുകള്‍ എന്നിവ മുസ്‌ലിംകളല്ലാത്ത സ്്രതീ പുരുഷന്മാരാല്‍ ചര്‍ച്ച െചയ്യെപ്പടുന്നു. അവര്‍ ഞങ്ങളുെട അഭിമാന േബാധെത്ത കീറി മുറിച്ചു െകാണ്ടിരിക്കുന്നു. മുസ്‌ലിം സ്്രതീകളുെട ്രപശ്‌നങ്ങള്‍ അവരല്ലേ പറേയïത്.
സമാനചിന്ത പങ്കുെവച്ച സുഹൃത്തുക്കളുമായി േചര്‍ന്ന് പുതിയ റൂം തുടങ്ങി. ആളുകള്‍ ഞങ്ങെള േകള്‍ക്കാന്‍ വന്നു. അവരില്‍ പലരും നാസ്തികര്‍ നടത്തുന്ന ്രഗൂപ്പുകൡെല ചര്‍ച്ചകള്‍ േകട്ട് മനം മടുത്തവരായിരുന്നു. സംസാരിക്കാനായി കൈയുയര്‍ത്തിയാല്‍ സ്വീകരിക്കാതിരിക്കുക, സ്പീേക്കര്‍സ് പാനലില്‍ േകറിയവെര സംസാരിക്കാന്‍ അനുവദിക്കാെത കൂട്ടം േചര്‍ന്ന് ആ്രകമിക്കുക, െെമക്ക് നല്‍കാെത മ്യൂട്ട് െചയ്യുക തുടങ്ങി യാെതാരു ്രപതിപക്ഷ ബഹുമാനവുമില്ലാെത ്രഗൂപ്പ് േമാഡേററ്റ് െചയ്യെപ്പട്ടതാണ് അതിന് കാരണം.
ഏെതാരു വിഷയം സംസാരിക്കുമ്പോഴും 'മുസ്‌ലിം സ്്രതീ' എന്ന തലെക്കട്ടു േചര്‍ത്താല്‍ തന്നെ ആളുകൂടുെമന്ന സ്ഥിതി വന്നു. 'പരിസ്ഥിതി ദിനവും മുസ്‌ലിം സ്്രതീയും', 'മുസ്‌ലിം സ്്രതീകളും മലയാള ഭാഷയും' തുടങ്ങിയ തലെക്കട്ടുകള്‍ േ്രടാള്‍ രൂേപണയും വന്നു. ക്ലബ് ഹൗസില്‍ ഒരു റൂമില്‍ ഉള്‍െക്കാള്ളാവുന്ന പരമാവധി സംഖ്യയായ എണ്ണായിരം ആളുകള്‍ ആ ്രഗൂപ്പുകൡ നിറഞ്ഞു.
ഞാനടക്കമുള്ള മുസ്‌ലിം സ്്രതീകള്‍ ഒറ്റെപ്പട്ടവരായിരുന്നു. മുസ്‌ലിംകള്‍ സംഘടനാ േഭദമനുസരിച്ച് വ്യത്യസ്ത ചര്‍ച്ചാ ്രഗൂപ്പുകളാണ് നടത്തിയിരുന്നത്. എതിരാളികളുെട സംഘടിത നീക്കങ്ങെള െചറുക്കാന്‍ ക്ലബ് ഹൗസില്‍ സംസാരിക്കുന്ന മുസ്‌ലിം െപണ്‍കുട്ടികെള സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മുസ്‌ലിം സ്്രതീകള്‍ക്ക് പുറത്തു നിന്നും സംരക്ഷകെര ആവശ്യമിെല്ലന്നും, ആരും അവരുെട തന്ത ചമയാന്‍ വരïാെയന്നും ഉറെക്ക ്രപഖ്യാപിച്ചു.
സ്്രതീ- പുരുഷ- സംഘടനാ േഭദമില്ലാത്ത 'ക്ലബ് സാവിയ' എന്ന ക്ലബിനു കീഴില്‍ സംഘടനാ േഭദമില്ലാെത തെന്ന സമുദായം സംസാരിച്ചു. േകരളത്തിെല അറിയെപ്പടുന്ന എല്ലാ മതസംഘടനകൡലും ഉള്‍െപ്പടുന്ന, ക്ലബ് ഹൗസില്‍ സജീവരായ പണ്ഡിതരെ അണിനിരത്തി 'അല്‍ അഖ്‌സ' എന്ന േപരില്‍ ഒരു ക്ലബ് രൂപീകരികരിച്ചു. േകരളീയ മുസ്‌ലിം ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലാണ് സംഘടനാ േചരിതിരിവില്ലാെതയുള്ള ക്ലബ് ഹൗസിെല ഇൗ ഒത്തൊരുമ.
സംവാദ േമഖലകള്‍ തുറക്കെട്ട
സമീറ അഹ്മദ്
ഇസ്ലാമിക വിഷയങ്ങൡ അറിവുള്ളവര്‍ക്ക് അവരുെട അഭി്രപായങ്ങള്‍ ജനമധ്യത്തില്‍ പങ്കുെവക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നീതി നിേഷധെത്ത തുറന്നുകാട്ടാനും അതിനനുകൂലമായി െപാതുജനാഭി്രപായം രൂപെപ്പടുത്താനും ക്ലബ് ഹൗസ് ചര്‍ച്ചകള്‍ സഹായകരമായിട്ടുണ്ട്.
കുരുക്കഴിക്കെപ്പേടïഅനവധി പശ്‌നങ്ങൡ ജനാധിപത്യപരമായ സംവാദം നടക്കണെമന്നു കരുതിയാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതും അവയില്‍ ഇടെപടുന്നതും. െെവവിധ്യം െകാണ്ടും േകള്‍വിക്കാരുെട പങ്കാൡത്തം െകാണ്ടും വിഷയങ്ങൡെല മൗലികത െകാണ്ടും ക്ലബ് ഹൗസ് ചര്‍ച്ചകള്‍ ്രശേദ്ധയമായിരുന്നു. സംഘടനാ പക്ഷപാതിത്തങ്ങള്‍ക്കതീതമായി െഎക്യേത്താെട വിമര്‍ശകെര േനരിടാന്‍ മുസ്‌ലിം സമൂഹം കാണിക്കുന്ന ആര്‍ജവം തെന്നയാണ് ക്ലബ് ഹൗസ് ചര്‍ച്ചകളുടെ ക്രിയാത്മക വശം.
മുസ്‌ലിം സ്്രതീെയക്കുറിച്ച് അവള്‍തന്നെ സംസാരിക്കെട്ട എന്ന് പറയുേമ്പാഴും, വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ്രപാക്ടീസിങ് മുസ്‌ലിംകളെ ഉള്‍െപ്പടുത്തുന്നില്ല, അവര്‍ക്ക് സംസാരിക്കാനും സംവദിക്കാനും അവസരങ്ങള്‍ കിട്ടുന്നില്ല എന്ന പരിഭവങ്ങള്‍ നിലവിലുï്.
അത് കൂടി കണക്കിെലടുത്ത് തികച്ചും സൗഹൃദാന്തരീക്ഷത്തിലുള്ള ആശയ സംവാദത്തിനുള്ള ്രശമം കൂടിയാണ് ഇത്. വുമണ്‍ ജസ്റ്റിസ് ക്ലബ്ബ് പ്ലാറ്റ്‌േഫാമില്‍ ചര്‍ച്ചകൡ ്രകിയാത്മകമായി ഇടെപട്ടുെകാണ്ടിരിക്കുന്നുണ്ട്.
സുള്ളി ഡീല്‍സിെന കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നേപ്പാള്‍ േലാകെത്ത മുഴുവന്‍ മുസ്ലിം സ്്രതീകെള പറ്റിയും ആകുലരാകുന്ന, പകലന്തിേയാളം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന െഫമിനിസ്റ്റുകള്‍ ഇതിെന പറ്റി ഒന്നും ്രപതികരിച്ചിട്ടില്ല. അവിെട വുമണ്‍ ജസ്റ്റിസ്‌െന്റ പ്ലാറ്റ്‌േഫാമില്‍ ഇരയാക്കെപ്പട്ട ലദീദാ ഫര്‍സാനെയ കൂടി ഉള്‍െപ്പടുത്തി 'േറപ്പ് െചയ്യെപ്പേടണ്ട മുസ്‌ലിം സ്്രതീ' എന്ന െെടറ്റിലില്‍ ചര്‍ച്ച സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
സ്വത്വം ഉയര്‍ത്തിപ്പിടിക്കുക
ഷമീമ സക്കീര്‍
ക്ലബ്ബ് ഹൗസ് ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാകാന്‍ തുടങ്ങിയപ്പോഴേ ചര്‍ച്ചകളുടെ ഭാഗമാകാന്‍ എനിക്ക് അവസരമുായിട്ടുണ്ട്. മുസ്ലിമായതുകൊണ്ടു മാത്രം പലയിടങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നവരാണ് ഞാനടക്കം മിക്ക മുസ്‌ലിം സ്ത്രീകളും. സംരക്ഷണ വാദത്തിന്റെ മറവില്‍ മുസ്്‌ലിംസ്ത്രീയെ നിരന്തരം ഇരവത്കരിച്ചുകാണ്ടിരിക്കുന്ന സോ കാള്‍ഡ് ലിബറല്‍ ഫെമിനിസ്റ്റുകളും വംശീയ ഉന്മൂലന വാദക്കാരായ തീവ്രവലതുപക്ഷ ഹിന്ദുത്വവും ചേര്‍ന്ന് മുസ്്‌ലിം സ്ത്രീയെ മുഖ്യധാരയില്‍നിന്നും ബോധപൂര്‍വം പുറംതള്ളുുന്നതാണ് നിലവിലെ സാഹചര്യം.
വ്യവസ്ഥാപിതമായ രീതിയില്‍ അവകാശങ്ങള്‍ ചോര്‍ന്നു
പോയിക്കൊണ്ടിരിക്കുന്ന ജനതയാണ് മുസ്ലിംകള്‍. ഇതിനിടയില്‍ മുസ്ലിം സ്ത്രീയെ ഒറ്റക്ക് നില്‍ക്കുന്ന സ്വത്വമായി മാറ്റി നിര്‍ത്തി മുസ്‌ലിം
പുരുഷനെ മുസ്്‌ലിം സ്ത്രീയുടെ ശത്രുവായി ചിത്രീകരിക്കുന്ന ധാരാളം ചര്‍ച്ചകളും നമുക്ക് കാണാന്‍ സാധിക്കും.
സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചകളുടെ അജണ്ട നിര്‍ണയിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് കൂടുതല്‍ ആളുകളെ വിവിധ വൃത്തങ്ങളില്‍ നിന്ന് പങ്കെടുപ്പിക്കാന്‍ കഴിയുന്ന തലത്തില്‍ ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോം ചര്‍ച്ചകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നത്. സൗഹൃദ സദസിലെ സംസാരവും, സെമിനാര്‍ ഹാളിലെ ചര്‍ച്ചകളുമൊക്കെ അനായാസം സൈബര്‍ ഇടത്തിലേക്ക് പറിച്ചു നടാനുള്ള അവസരമാണ് ശബ്ദം മാത്രം ആശയ വിനിമയത്തിനുള്ള മാര്‍ഗമായ ക്ലബ്ബ് ഹൗസില്‍ നിന്ന് ലഭിക്കുന്നത്.
ലോകാടിസ്ഥാനത്തില്‍ തന്നെ നിരന്തരം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമെല്ലാം വിധേയമായിക്കൊണ്ടിരിക്കുന്ന മുസ്ലിം സ്ത്രീയും അവളുടെ അവകാശങ്ങളും ക്ലബ്ബ് ഹൗസുകള്‍ സജീവമായതോട് കൂടി നില നില്‍ക്കുന്ന പൊതുബോധങ്ങളും സ്റ്റീരിയോടൈപ്പുകളും ചൂടേറിയ സംവാദങ്ങള്‍ക്ക് വഴിവെച്ചു.
ക്ലബ്ബ് ഹൗസ് ചര്‍ച്ചകളില്‍ ആ സ്റ്റീരിയോ ടൈപ്പ് മുസ്‌ലിം സ്ത്രീ തന്നെയാണ് ചൂടുപിടിക്കുന്ന ചര്‍ച്ചകളുടെ കേന്ദ്രം. ഇടതു സാം
സ്‌കാരിക പൊതുബോധവും ലിബറല്‍ മൂല്യങ്ങളും നയിക്കുന്ന സാംസ്‌കാരിക സാഹിത്യയിടങ്ങളിലും സിനിമകളിലും ചിത്രീകരിക്കപ്പെടുന്ന മുസ്‌ലിം സ്ത്രീകള്‍ എന്നും പതിറ്റാണ്ടുകള്‍ പിന്നിലാണ്.
അത്യന്തം മുസ്ലിം വിരുദ്ധമായ വംശീയ ഉള്ളടക്കങ്ങളുള്ള, അപരിഷ്‌കൃതരും ഇരകളുമായി ചിത്രീകരിക്കുന്ന ഇത്തരം ചര്‍ച്ചകള്‍ക്ക് ക്ലബ്ബ് ഹൗസില്‍ വന്‍ സ്വീകാര്യതയാണ്. ഈ ചര്‍ച്ചകള്‍ പ്രത്യക്ഷമായും പരോക്ഷമയും പൊളിറ്റിക്കല്‍ ഹിന്ദുത്വത്തെ സഹായിക്കുകയാണ് ചെയ്യുക. മുസ്‌ലിം സ്ത്രീയുടെ ദൃശ്യതയെ ഭയക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അവള്‍ക്കെതിരെ നടത്തുന്ന ഉന്മൂലന ശ്രമങ്ങളെ ഒരിക്കല്‍ പോലും അഡ്രസ് ചെയ്യാത്ത സോ കോള്‍ഡ് ഇടതുപക്ഷത്തിന്റെ വളരെ സെലക്ടീവ് ആയ രാഷ്ട്രീയ ഇടപെടലുകള്‍ തുറന്നു കാണിക്കുന്നത് കൂടിയാണ് ക്ലബ്ബ് ഹൗസ് ചര്‍ച്ചകള്‍.
തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് പൊതുബോധങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി, സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വ്യവഹാരങ്ങളിലെല്ലാം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ അജണ്ട തന്നെ നിശ്ചയിക്കാന്‍ പ്രാപ്തി നേടിയവരാണ്.