ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ്: അറിയേണ്ടത്
പ്രഫ. കെ. നസീമ (റിട്ട. മെഡിക്കല്‍ മൈക്രോ ബയോളജിസ്റ്റ്)
ആഗസ്റ്റ് 2021
ഈ രോഗാണുക്കള്‍ രോഗം ഭേദമാകാതെ രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്നു.
ജനങ്ങളുടെ ആയുസ്സും ജീവിത നിലവാരവും നന്നാക്കാനായി ആരോഗ്യരംഗത്തെ ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ് എന്ന മാരക രോഗത്തിന് ഒരു പ്രതിവിധി ലക്ഷ്യമാക്കി പല കണ്ടുപിടിത്തങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
നൂറ്റാണ്ടുകള്‍ മുമ്പുതന്നെ നാം സൂക്ഷ്മ രോഗാണുക്കളുമായുള്ള യുദ്ധം തുടങ്ങിയിരുന്നു. അവക്കെതിരെയുള്ള വാക്‌സിനുകളും മറ്റ് ഔഷധങ്ങളും (ആന്റിബയോട്ടിക്കുകള്‍) നിര്‍മിക്കേണ്ടി വന്നത് ഈ രോഗാണുക്കളുടെ പ്രത്യേകതകള്‍ കാരണമായിരുന്നു. പതുക്കെപ്പതുക്കെ കരളിനെ കാര്‍ന്നുതിന്നുന്ന ക്രോണിക് ആക്ടീവ് ഹെപ്പറ്റൈറ്റിസ് (Chronic Active Hepatitis), മാരകമായ ഫള്‍മിനന്റ് ഹെപ്പറ്റൈറ്റിസ് (Fulminant Hepatitis), കരള്‍ വീക്കം (Liver Cirrhosis) എന്നിത്യാദി ഗുരുതര രോഗങ്ങള്‍ ഹെപ്പറ്റൈറ്റിസ് ഡെല്‍റ്റാ വൈറസ് ഉണ്ടാക്കുന്നു. ഈ രോഗാണുക്കള്‍ രോഗം ഭേദമാകാതെ രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്നു.
1977-ല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസ് വാഹകരായ രോഗികളുടെ കരള്‍ കോശങ്ങളുടെ ന്യൂക്ലിയസ്സില്‍നിന്ന് ഡെല്‍റ്റാ വൈറസ് ആന്റിജന്‍ കണ്ടുപിടിച്ചതോടെയാണ് ഈ രോഗങ്ങള്‍ക്ക് കാരണം ഡെല്‍റ്റാ വൈറസുകളാണെന്ന് മനസ്സിലായത്. ഡെല്‍റ്റാ വൈറസ് ജീവിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബി വൈറസുകളുടെ ഒഴിഞ്ഞ ചട്ടക്കൂടു (Envelope) കളിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇവക്ക് ഹെപ്പറ്റൈറ്റിസ് ബി വൈറസുകള്‍ ഇല്ലാത്ത ജീവിതം അസാധ്യമാണ്. ഇന്ന് ഹെപ്പറ്റൈറ്റിസ് ഡെല്‍റ്റാ വൈറസിന്റെ ഭൗതിക സ്വഭാവങ്ങളും രാസഘടനകളുമെല്ലാം പഠനവിധേയമാക്കിയിട്ടുണ്ട്. ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ് രോഗത്തിന്റെ ഗുരുതരാവസ്ഥ, സങ്കീര്‍ണതകള്‍, മാരക ഘടകങ്ങള്‍ എന്നിവയെല്ലാം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്്്. അതുകൊണ്ടുതന്നെ ഈ രോഗത്തില്‍നിന്ന് മുക്തി നേടാന്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ തടയുകയും ഇതിനെതിരെയുള്ള വാക്‌സിന്‍ കുത്തിവെക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച് ഹൈ റിസ്‌ക് ഗ്രൂപ്പുകളായ ഹീമോഫീലിയാ രോഗികളിലും മയക്കുമരുന്നടിമകളിലും.
ഈ വൈറസ് ലോകത്തിന്റെ പലഭാഗങ്ങളിലായി കണ്ടുവരുന്നത് മൂന്ന് വ്യത്യസ്ത രീതികളിലാണ്:
1. സാധാരണ കാണപ്പെടുന്ന എന്‍ഡെമിക് (Endemic) രീതി: മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഈ രോഗം സാധാരണയായി കാണപ്പെടുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള ഇവിടത്തെ രോഗപ്പകര്‍ച്ച പ്രധാനമാണ്. ഈ പ്രദേശങ്ങളില്‍ ഒരു കുടുംബത്തിലെ പലര്‍ക്കും രോഗം പകരുന്നു. എന്നാല്‍ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്ക് പകരുന്ന (Vertical Transmission) രീതി ഈ വൈറസുകളില്‍ ഇല്ല.
2. ഈ വൈറസിന്റെ ഇന്‍ര്‍ മീഡിയറ്റ് പ്രിവലന്‍സ് (കിലേൃാലറശമലേ ജൃല്മഹലിരല) ഏരിയകളാണ് കിഴക്കന്‍ രാജ്യങ്ങള്‍, തെക്കേ യൂറോപ്പ്, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവ. ഈ രാജ്യങ്ങളിലെ സാധാരണ ജനങ്ങള്‍ക്കാണ് രോഗം പിടിപെടുന്നത്. രോഗിയിലൂടെയോ രോഗാണുക്കള്‍ ഉള്‍ക്കൊള്ളുന്ന രോഗിയുടെ സ്രവങ്ങളിലൂടെയോ മറ്റുള്ളവരിലേക്ക് രോഗം പകരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും വൃത്തിഹീനമായ സ്ഥലങ്ങളിലും വര്‍ധിച്ച തരത്തില്‍ രോഗാണുബാധ ഉണ്ടാകുന്നു. രോഗാതുരയായ, ഹെപ്പറ്റൈറ്റിസ് 'ഇ' ആന്റിജന്‍ (HBeAg) ഉള്ള, ഹെപ്പറ്റൈറ്റിസ് ഡി വൈറസ് രോഗികളായ അമ്മമാരില്‍നിന്ന് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് രോഗം പകരുകയുള്ളൂ.
3. ഈ വൈറസിന്റെ ലോ പ്രിവലന്‍സ് (Low Prevalence) ഏരിയകളാണ് യൂറോപ്പിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ആസ്‌ത്രേലിയ എന്നിവ. ഇവിടങ്ങളില്‍ ഈ രോഗം വളരെ കുറഞ്ഞ തോതിലാണ് കാണപ്പെടുക. മയക്കുമരുന്നടിമകളും ഹീമോഫീലിയ, രോഗികളുമാണ് ഇവിടെ രോഗബാധിതരാകുന്നത്. അതിനാല്‍ മേല്‍പറഞ്ഞ ഹൈ റിസ്‌ക് ഗ്രൂപ്പുകളില്‍പെട്ട രോഗികള്‍ക്ക് കൊടുക്കാനുള്ള രക്തവും രക്തപദാര്‍ഥങ്ങളും വളരെ ജാഗത്രയോടെയാണ് തയാറാക്കേണ്ടത്.
രോഗാണുബാധ രണ്ടു തരത്തിലാണ് പ്രകടമാകുന്നത്. അവ കോ-ഇന്‍ഫെക്ഷനും സൂപ്പര്‍ ഇന്‍ഫെക്ഷനുമാണ്. ഹെപ്പറ്റൈറ്റിസ് ബി വൈറസും ഹെപ്പറ്റൈറ്റിസ് ഡി വൈറസും ഒന്നിച്ച് രോഗിയെ രൂക്ഷമായി ആക്രമിക്കുമ്പോഴാണ് കോ-ഇന്‍ഫെക്ഷന്‍ ഉണ്ടാകുന്നത്.
ഹെപ്പറ്റൈറ്റിസ് ബി രോഗാണുബാധ ഉണ്ടായാലേ ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ് ഉണ്ടാവൂ. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ എടുത്താല്‍ നമുക്ക് ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ് എന്ന രോഗം വരാന്‍ സാധ്യതയില്ല.
രോഗാണു ശരീരത്തില്‍ കടന്നാല്‍ ഒന്നുമുതല്‍ എട്ട് ആഴ്ചകള്‍ക്കകം രോഗിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. രോഗിക്ക് ഇീകിളലരശേീി ആയിട്ടാണോ അതോ Super-Infection ആയിട്ടാണോ രോഗം ഉണ്ടായത് എന്നറിഞ്ഞിട്ടാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തുന്നത്.
ഹെപ്പറ്റൈറ്റിസ് ബി വൈറസിനൊപ്പം രോഗിയില്‍ ഡെല്‍റ്റാ വൈറസ് കടന്നാല്‍ ഉണ്ടാകുന്നതാണ് Co-Infection. ഇത് മയക്കുമരുന്നടിമകളില്‍ ഗുരുതരമായ കരള്‍നാശം (Liver Damage) വരുത്തുന്നു. എന്നാല്‍ ഈ രോഗികളില്‍ ഇത് ക്രോണിക് സ്റ്റേജില്‍ എത്തുകയില്ല. ഹെപ്പറ്റൈറ്റിസ് ബി ആന്റിബോഡി ഉണ്ടാകുന്നതോടെ ഹെപ്പറ്റൈറ്റിസ് ബി വൈറസ് രക്തത്തില്‍ ഇല്ലാതാവുകയും ഡെല്‍റ്റാ വൈറസിന് നിലനില്‍പ്പ് ഇല്ലാതാവുകയും ചെയ്യുന്നു.
വൈറസ് ശരീരത്തില്‍ കടന്നാല്‍ ആദ്യത്തെ ശ്രേണിയില്‍ രോഗിക്ക് പനിവരുന്നു. രണ്ടാമത്തെ ശ്രേണിയില്‍ ഡെല്‍റ്റാ ആന്റിബോഡിയുടെ പ്രതികരണം (Response) ഉണ്ടാവുന്നു. രോഗം നിര്‍ണയിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കരളിനെ നശിപ്പിക്കുകയും ഗുരുതരമായ ഫല്‍മിനന്റ് (Fulminant) ഹെപ്പറ്റൈറ്റിസ് ആവുകയും ചെയ്യുന്നു. ചികിത്സിച്ചാല്‍ ഇീകിളലരശേീി വന്ന തൊണ്ണൂറു ശതമാനം രോഗികളും കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെടുന്നു.
സൂപ്പര്‍ ഇന്‍ഫെക്ഷനില്‍ മരണനിരക്ക് കൂടുതലാണ്. ഒആഅെഴ വാഹകരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇക്കൂട്ടര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ ഹെപ്പറ്റൈറ്റിസ് ഉണ്ടാവുന്നു. ഹൈ റിസ്‌കില്‍പെട്ട ഇവരാണ് മറ്റുള്ളവര്‍ക്ക് രോഗം പകര്‍ത്തുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് എഴുപത്തഞ്ച് ശതമാനത്തോളവും ഹെപ്പറ്റൈറ്റിസ് ബി വാഹകര്‍ കാണുന്നത്. ആരോഗ്യവാന്മാരായ ഇത്തരം വാഹകരില്‍ സൂപ്പര്‍ ഇന്‍ഫെക്ഷന്‍ പെട്ടെന്നുള്ള ഗുരുതരമായ കരള്‍ രോഗം (Fulminant Hepatitis) ഉണ്ടാക്കുന്നു. ഈ അവസ്ഥയില്‍ രോഗി ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങള്‍ കാണിച്ചെന്നും വരാം. എന്നാല്‍ ആരോഗ്യവാന്മാരായ ക്രോണിക് വാഹകരില്‍ ഡെല്‍റ്റാ വൈറസ് പെറ്റുപെരുകുന്നത് സാവകാശമാണ്. തന്മൂലം ഇത്തരക്കാരില്‍ ഗുരുതരമായ ക്രോണിക് കരള്‍ രോഗമുണ്ടാകുന്നു. ഇവരില്‍നിന്ന് രക്തദാനം വഴി മറ്റുള്ളവരിലേക്കും രോഗം പകരുന്നു. ഇവരില്‍ ആദ്യത്തെ പത്തുവര്‍ഷങ്ങളില്‍ ഇന്‍ഫഌമേറ്ററി റെസ്‌പോണ്‍സ് (Inflammatory Response) വളരെ ഗുരുതരമായിരിക്കും. അതിനാല്‍ ഇക്കൂട്ടര്‍ ദീര്‍ഘനാള്‍ ജീവിക്കുകയില്ല. ക്രോണിക് ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ് ഉള്ളവരില്‍ കരള്‍ കാന്‍സര്‍ വളരെ അപൂര്‍വമായേ ഉണ്ടാവാറുള്ളൂ. കരള്‍ വീക്കം അഥവാ സീറോസിസ് ആണ് ഇവരില്‍ ഉണ്ടാവുക.
ഇത്തരം ക്രോണിക് ഹെപ്പറ്റൈറ്റിസ് ഉള്ളവര്‍ രോഗനിര്‍ണയ പരിശോധനകളായ ഹെപ്പറ്റൈറ്റിസ് ഡി ആന്റിജന്‍, ഹെപ്പറ്റൈറ്റിസ് ഡി വൈറസ് ആര്‍.എന്‍.എ എന്നീ ഹെപ്പറ്റൈറ്റിസ് ഡി. വൈറസ് മാര്‍ക്കേഴ്‌സ് (HDV Markers) ആന്റി ബോഡികളും പരിശോധിക്കേണ്ടതാണ്.
രോഗനിവാരണം
ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ കുത്തിവെച്ച് രോഗപ്രതിരോധശേഷി നേടാം. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി വാഹകര്‍ക്ക് സ്‌പെസിഫിക് ഡെല്‍റ്റാ ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ തന്നെ വേണം. ഇതിന് വൈറസിന്റെയും മനുഷ്യരുടെയും ജീനുകള്‍ സമൃദ്ധമായി കൈകാര്യം ചെയ്ത് രൂപീകരിക്കുന്ന ഞലരീായശിമി േഉചഅ ഠലരവിീഹീഴ്യ നമ്മുടെ രോഗത്തെ നേരിടാ
നുള്ള പ്രത്യാശക്ക് വഴിതെളിക്കും.