അവളെ കേള്‍ക്കണം

ബഹിയ (കണ്‍സള്‍ട്ടന്റ്, െെസേക്കാളജിസ്റ്റ്)
ആഗസ്റ്റ് 2021
സ്വന്തമാെയാരു വരുമാനമാര്‍ഗം ഇക്കാര്യത്തില്‍ വളെര ്രപധാനമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അത് വളെരയധികം സഹായിക്കും. സ്വന്തം വ്യക്തിത്വേത്താട് അവനവനു തെന്ന േതാേന്നï ഒരു ബഹുമാനമുï്; അത് േനടാനായാല്‍ കുേറേയെറ വിജയിച്ചു എന്നു തെന്നയാണ് അര്‍ഥം. 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്; ഒരു േകാേളജില്‍ എന്‍.എസ്.എസ് ക്യാമ്പ് നടക്കുകയാണ്. അന്നവിെട അതിഥിയായി െചന്ന് ഒരു െസഷനില്‍ സംസാരിച്ചേശഷം ഭക്ഷണം കഴിക്കാന്‍ കാന്റീനിേലക്ക് കൂട്ടുകാരിയായ േകാേളജിെല അധ്യാപികെക്കാപ്പം െചന്നു. കുട്ടികൡ പലരും പലതരം സംശയങ്ങളുമായി ചുറ്റും കൂടി. കൂട്ടത്തില്‍ ഏെറ സ്മാര്‍ട്ട് എന്ന് േതാന്നിച്ച ഒരു കുട്ടി യാെതാരുമുഖവുരയും കൂടാെത േചാദിച്ചു: 'മാഡം, ഇൗ െകേട്ട്യാെന്റ കുടുംബവും സ്വന്തം കുടുംബവും രïും േവïാത്ത െപണ്‍കുേട്ട്യാള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ വല്ല സ്ഥലവും ഉേïാ?' 
കൂെടയുള്ളവെരല്ലാം അവെള കൡയാക്കി പല കമന്റുകളും മുഴക്കുന്നതിനിെട ആേരാപറഞ്ഞു: 'ഉെïടീ... ജയിലില്‍.' ഉടന്‍ വന്നു അവളുെട മറുപടി: 'മിക്കവാറും ആ തള്ളേനം െകാന്ന് ഞാന്‍ ജയിലീ േപാകും.' അവള്‍ െപാട്ടിച്ചിരിച്ചുെകാï് പറഞ്ഞതിനാല്‍ ആരും അത്രത കാര്യമാക്കിയില്ല. എങ്കിലും ഞാന്‍ അവള്‍ക്ക് എെന്റ േഫാണ്‍ നമ്പര്‍ െകാടുത്തുെകാï് അേത തമാശഭാവത്തില്‍, എന്നാല്‍ കാര്യം കലര്‍ത്തി പറഞ്ഞു: 'െകാല്ലുംമുമ്പ് വിൡച്ചാല്‍ ഒണക്കച്ചപ്പാത്തീം തിന്ന് അകത്തു കിടക്കാെത രക്ഷെപ്പടാം.' 
ഏതാï് പത്തു ദിവസം കഴിഞ്ഞുകാണും, അറിയാത്ത നമ്പറില്‍നിന്നും വന്ന േഫാണ്‍േകാള്‍ അവളുേടത് ആയിരുന്നു. പഠിപ്പിക്കാം എന്ന ഉറപ്പില്‍ നടന്ന വിവാഹം, അതും ്രപണയ വിവാഹം. എന്നാല്‍ ഭര്‍ത്താവിെന്റ േറാള്‍ ആ പയ്യന് ഒട്ടും േചരുന്നില്ല; പയ്യന്‍ വീട്ടില്‍ െവച്ച് അവേളാട് മിïാറിെല്ലന്നും അവളും അവനും ്രപണയത്തിലായി എന്ന ഒറ്റക്കാരണത്താല്‍ അമ്മായിയമ്മക്ക് അവള്‍ ശ്രതുവാെണന്നുെമാെക്ക അവള്‍ പറഞ്ഞു. കൂട്ടത്തില്‍ ആ ക്യാമ്പ് കഴിയും മുമ്പേ അവള്‍ക്ക് ബ്ലീഡിംഗ് ഉïാെയന്നും ഇരട്ടകുട്ടികള്‍ അവൡ വളര്‍ന്നുതുടങ്ങിയിരുന്നു എന്നത് അറിയും മുമ്പേ അേബാര്‍ഷന്‍ സംഭവിെച്ചന്നും അതിെന്റ േപരില്‍ ഒത്തിരി ്രപശ്‌നങ്ങള്‍ ഉïാെയന്നുെമാെക്ക അവള്‍ കരഞ്ഞു പറഞ്ഞു. ഇനി ഇൗ ബന്ധം േവെïന്ന് തീരുമാനിച്ച അവെള സ്വന്തം വീട്ടുകാര്‍ നിര്‍ബന്ധിച്ചു തിരിച്ചയച്ചതും പറഞ്ഞ് അവള്‍ പഴയ വാചകങ്ങള്‍ ആവര്‍ത്തിച്ചു; 'ഇറങ്ങിേപാവാന്‍ േതാന്നുന്ന ഭാര്യമാെര സുരക്ഷിതരായി കാക്കുന്ന ഒരിടം. എെന്നങ്കിലും കൈയില്‍ കുറേ കാശ് വന്നാല്‍ അങ്ങെന ഒരിടം ഞാന്‍ തുടങ്ങും' 
****    ****    ****

അങ്ങെന എ്രതെയ്രത സ്്രതീകളാണ് ഒാേരായിടങ്ങൡലും ഇഷ്ടമില്ലാത്ത ജീവിതങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നത്! അത്തരം ജീവിതങ്ങളുെട ഉേപാല്‍പന്നങ്ങളാണ് പലേപ്പാഴും നാം േകള്‍ക്കുന്ന ആത്മഹത്യാ വാര്‍ത്തകളും ്രപണയ-ഒൡേച്ചാട്ട കഥകളും.
പരിഗണന ആരാണ് ആ്രഗഹിക്കാത്തത്?
ഏെതാരു ജീവിയും പരിഗണന ആ്രഗഹിക്കുന്നുï്, യജമാനെന കാണുേമ്പാള്‍ വാലാട്ടുന്ന പട്ടിയും േപരു വിൡക്കുന്ന തത്തയുെമല്ലാം പരിഗണന േതടുന്നവരാണ്. എന്നാല്‍ പലേപ്പാഴും വീടുകൡ സ്്രതീകള്‍ക്കത് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഭര്‍ത്താവിെന്റ ഇഷ്ട -ഭക്ഷണം, േമാള്‍ക്ക് ഇഷ്ടെപ്പട്ട ഡിഷ്, േമാെന്റ േഫവറിറ്റ്... ഇത്തരം പരിഗണനകൡ അവളുെട രുചികളും താല്‍പര്യങ്ങളും അവള്‍ തെന്ന മാറ്റിെവക്കുന്നു. അവനവന്‍ തെന്ന ചൂടും മണവുേമറ്റ് പാചകം െചയ്ത ഭക്ഷണം തീന്മേശയില്‍ എത്തുമ്പോള്‍ അവള്‍ അനുഭവിക്കുന്നെതന്താണ്? 'ഉപ്പില്ല, മുളകില്ല, ഉേപ്പറി, മുളക് കൂടി...' തുടങ്ങിയ പരാതികള്‍.
ഇത് രുചിയുെട കാര്യത്തില്‍ മാ്രതമല്ല; കിടപ്പറയില്‍ െെലംഗികബന്ധത്തില്‍ വെര എത്തിനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്. 
ഒരിക്കല്‍ ടീേനജുകാരിയായ മകെള പഠന സംബന്ധിയായ ്രപശ്‌നത്തിന് െകാïു വന്ന ഒരമ്മ വളെര ഡി്രപഷനിലായിരുന്നു. തനിച്ചു സംസാരിച്ചേപ്പാള്‍ അവര്‍ തനിക്ക് സംഭവിച്ച ്രപണയെത്തക്കുറിച്ച് പറഞ്ഞു. ഇതര സംസ്ഥാന െതാഴിലാൡയാണ്, ഒട്ടും സൗന്ദര്യമില്ല, ദരി്രദനാണ്. പേക്ഷ സ്‌േനഹമുï്. താന്‍ പറയുന്നത്, ഭാഷ ശരിക്കും അറിയാഞ്ഞിട്ടുേപാലും േകട്ടിരിക്കും. തനിക്ക് ഇഷ്ടെപ്പട്ട കുഞ്ഞുമിഠായികളും പലഹാരങ്ങളും ആരും കാണാെത െകാïു വന്നുതരും. ഇനി എെന്താെക്ക േവണെമന്ന് തിരക്കും. താന്‍ ഉïാക്കുന്ന ഭക്ഷണം എന്തായാലും ആസ്വദിച്ചു കഴിക്കും. ഇെതാെക്കയായിരുന്നു അവരുെട ആ ്രപണയത്തിനുള്ള കാരണങ്ങള്‍. െകാേറാണ വന്നേതാെട അേദ്ദഹം അേദ്ദഹത്തിെന്റ നാട്ടില്‍ േലാക്കായി, പിന്നീട് ഒരു വിവരവുമില്ല. ആ ആവലാതി ആയിരുന്നു അവരില്‍ നിറെയ.
േനാക്കൂ, എ്രത െചറിയ കാര്യങ്ങളാണ്. എന്നിട്ടും അക്കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചുെകാടുക്കാന്‍ ഇണകള്‍ക്ക് കഴിയാത്തത് എന്തുെകാïാവാം?
മിന്നുന്നെതല്ലാം െപാന്നല്ല
പുറത്തുനിന്നും കാണുന്നവര്‍ക്ക് വളെര മാതൃകാപരെമന്ന് േതാന്നുന്ന ബന്ധങ്ങൡ േപാലും അതൃപ്തി പുകയുന്ന കാലമാണ്. പലേപ്പാഴും സ്്രതീകള്‍ക്ക് വിവാഹേത്താെട സാമൂഹികമായ ജീവിതം ഇല്ലാതാവുന്നു. അതുവെരയും പഠിക്കാന്‍ േപാവുകയും പുറംേലാകവുമായി ബന്ധെപ്പടുകയും െചയ്തിരുന്ന െപണ്‍കുട്ടി െപെട്ടന്ന് വിവാഹം കഴിച്ച് മെറ്റാരു വീട്ടിേലക്ക് പറിച്ചുനടെപ്പടുന്നേതാെട പുറംേലാകവുമായി ബന്ധമില്ലാതാവുന്നു. ഗര്‍ഭം, ്രപസവം, ഗൃഹഭരണം തുടങ്ങി പല കാരണങ്ങള്‍ െകാï് അവളുെട േലാകം ചുരുങ്ങിച്ചുരുങ്ങി ഒെരാറ്റ വീട്ടിേലക്ക് േക്രന്ദീകരിക്കെപ്പടുന്നു. 
വിവാഹത്തിനു മുമ്പ് വീട്ടിലും സ്‌കൂൡലും േകാേളജിലുെമാെക്ക കലപിലാ സംസാരിച്ചിരുന്ന അവള്‍ക്ക് മിïാതിരിേക്കïി വരുന്നു. പുറത്തുേപായ കുടുംബാംഗങ്ങള്‍ തിരിച്ചുവരുേമ്പാഴാകെട്ട, അവള്‍ക്ക് െചവിെകാടുക്കാന്‍ കഴിയാത്തവിധം തിരക്കിലാവുന്നു അവര്‍. പല അസ്വസ്ഥതകളുെടയും തുടക്കം അവിെടനിന്നാണ്. പല അരുതായ്മകളും കുടുംബത്തില്‍ കയറിപ്പറ്റുന്നതും അവിെട നിന്നാണ്.
ത്യാഗമയിയായ ഭാര്യ
താന്‍ സ്‌േനഹിക്കുന്നവര്‍ക്കുേവïി എന്തും സഹിക്കുേമ്പാള്‍ മാ്രതമാണ് നല്ല ഭാര്യ ആവുന്നത് എന്ന ഒരു േബാധം പലരുെടയും ഉള്ളില്‍ ആഴത്തില്‍ വളര്‍ന്നിരിക്കുന്നു. കള്ളുകുടിച്ചു വന്നു തല്ലുന്ന ഭര്‍ത്താവിെനയും സ്്രതീധനം േചാദിച്ചു ഉപ്രദവിക്കുന്നവനെയും തെന്റ ആത്മാഭിമാനം ചവിട്ടിയരക്കുന്നവെരയും വീïും വീïും സ്‌േനഹിച്ചു കൂെട കഴിയുന്ന ഇൗ മാ്രന്തികവിദ്യയുെട ഒാമനേപ്പരാണ് 'േടാക്‌സിക് റിേലഷന്‍ഷിപ്പ്'. എ്രത ആട്ടിയകറ്റിയാലും എെന്നങ്കിലും കിട്ടിയ ഒരു പരിഗണനയുെട ഒാര്‍മയില്‍ വീïും വീïും വാലാട്ടുന്ന പട്ടികളാവും ഇവിെട മനുഷ്യര്‍. അത്തരം ബന്ധങ്ങൡെപട്ട മനുഷ്യര്‍ സേന്താഷം നഷ്ടെപ്പട്ടവരാകും. സ്ഥായിയായ ഡി്രപഷന്‍ അെല്ലങ്കില്‍ ആത്മഹത്യ; അതിേലെക്കാെക്കയാണ് അവര്‍ ഒടുവില്‍ െചെന്നത്തുന്നത്.
െപണ്ണിന് നിലയും വിലയുമിേല്ല?
ആദ്യം പറഞ്ഞ സംഭവത്തിേലക്ക് തിരിച്ചുവരാം. സ്വന്തം മകള്‍ തനിക്ക് ഇയാളുമായി േയാജിച്ചുേപാകാന്‍ കഴിയിെല്ലന്ന് തിരിച്ചറിഞ്ഞ് തിരിെച്ചത്തുേമ്പാള്‍ പല രക്ഷിതാക്കളും അവെര അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. 
കല്യാണവുമായി ബന്ധെപ്പട്ട മാതാപിതാക്കളുെട കടബാധ്യത ഒാര്‍േത്താ, അവെര സങ്കടെപ്പടുേത്തï എന്ന് കരുതിയോ, േടാക്‌സിക് റിേലഷന്‍ഷിപ്പിലായതിനാേലാ പലേപ്പാഴും െപണ്‍കുട്ടികള്‍ ബന്ധങ്ങൡെല അസ്വസ്ഥതകള്‍ വീട്ടില്‍ പറയാറില്ല. എന്നാല്‍ തേന്റടവും വിേവചനബുദ്ധിയുമുള്ള ചില കുട്ടികെളങ്കിലും 'ഇനി അേങ്ങാെട്ടാരു േപാക്കില്ല' എന്ന് പറയുേമ്പാള്‍ സമൂഹത്തില്‍ നാണംെകടുെമന്ന േപരില്‍ 'അഡ്ജസ്റ്റ് െചയ്യാന്‍' െപണ്‍കുട്ടികെള ഉപേദശിച്ചു തിരിച്ചയക്കുന്നവരാണ് പല വീട്ടുകാരും. 'നാലാളറിഞ്ഞാല്‍...' എന്ന ചിന്തയില്‍നിന്നും 'വിവാഹേമാചനം ഒരു അപരാധമല്ല' എന്ന ചിന്തയിേലക്ക് സമൂഹം എേത്തïത് അനിവാര്യമാണ്.
സ്വയം പരിഗണിക്കുക
യഥാര്‍ഥത്തില്‍ മാേറïത് ഒാേരാ സ്്രതീയുമാണ്. നമ്മള്‍ നെമ്മ ഒന്നു പരിഗണിച്ചുേനാക്കൂ. വിവാഹേത്താെട സ്വന്തം ഇഷ്ടങ്ങള്‍ ഉേപക്ഷിച്ചുകളയാെത അവെയ കൂെട കൂട്ടുക. േഹാബികള്‍, സ്വപ്‌നങ്ങള്‍, സൗഹൃദങ്ങള്‍. ഇവയെല്ലാം ജീവിതെത്ത കൂടുതല്‍ സുന്ദരമാക്കും.
ഏെറ ഇഷ്ടെപ്പട്ട ഒരു ഡിഷ്, ഒരു െഎസ്്രകീം ഇെതാെക്ക ഇടെക്കാെക്ക അവനവനു തെന്ന വാങ്ങിെക്കാടുത്ത് ഒരു സ്വയം ്രടീറ്റ്‌െചയ്യല്‍ തരുന്ന സേന്താഷം ഒന്നു േവെറയാണ്. വല്ലേപ്പാഴുെമാെക്ക കൂട്ടുകാരുമായി ഒരു ഒത്തുേചരല്‍... പരിഗണിക്കെപ്പടുന്നവര്‍ സേന്താഷമുള്ളവരാകും, വിജയികളും.
സ്വന്തമാെയാരു വരുമാനമാര്‍ഗം ഇക്കാര്യത്തില്‍ വളെര ്രപധാനമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അത് വളെരയധികം സഹായിക്കും. സ്വന്തം വ്യക്തിത്വേത്താട് അവനവനു തെന്ന േതാേന്നï ഒരു ബഹുമാനമുï്; അത് േനടാനായാല്‍ കുേറേയെറ വിജയിച്ചു എന്നു തെന്നയാണ് അര്‍ഥം. 
അങ്ങെനെയാെക്ക ആവുേമ്പാഴും പിന്തുണക്കാന്‍ സ്വന്തം വീട്ടുകാര്‍ േപാലും ഇല്ലാത്തവര്‍ക്ക്, സ്വന്തം വീട്ടുകാര്‍ക്കു തെന്ന ബാധ്യതയായിേപ്പാകുന്നവര്‍ക്ക് ഒരിടം േവണം, സുരക്ഷിതമായ ഒരിടം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media