വൃദ്ധസദനത്തിന്റെ എണ്ണം കുറക്കൂ
ഹക്കീം വളപ്പട്ടണം
ജനുവരി 2017
അല്ലാഹു നമുക്ക് നല്‍കിയ വലിയ സമ്മാനമാണ് നമ്മുടെ മാതാപിതാക്കള്‍. അവരില്ലാതെ ജീവിതം പ്രയാസകരമാണ്. മക്കളായ നാമാണവരെ നോക്കേണ്ടത്. കാരണം ചെറുപ്രായത്തില്‍ നമ്മെ പരിപാലിച്ചു വളര്‍ത്തിയത് അവരാണ്.
അല്ലാഹു നമുക്ക് നല്‍കിയ വലിയ സമ്മാനമാണ് നമ്മുടെ മാതാപിതാക്കള്‍. അവരില്ലാതെ ജീവിതം പ്രയാസകരമാണ്. മക്കളായ നാമാണവരെ നോക്കേണ്ടത്. കാരണം ചെറുപ്രായത്തില്‍ നമ്മെ പരിപാലിച്ചു വളര്‍ത്തിയത് അവരാണ്.
ഇന്ന് വൃദ്ധസദനങ്ങള്‍ കൂടിവരികയാണ്. മാതാപിതാക്കളോള്‍ക്ക് നന്മചെയ്യണമെന്നും അവരിലൊരാളോ അവരിലിരുവരുമോ നിന്റെയടുക്കല്‍ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയരുത് (ഖുര്‍ആന്‍: ഇസ്‌റാഈല്‍) എന്നും മനുഷ്യര്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യത പരാമര്‍ശിച്ചതോടൊപ്പം മാതാപിതാക്കള്‍ക്ക് നന്മയില്‍ വര്‍ത്തിക്കാനും അല്ലാഹു ആവശ്യപ്പെടുന്നു. എന്നാല്‍ ഇന്നത്തെ തലമുറ മാതാപിതാക്കള്‍ക്ക് ഒരു സ്ഥാനവും നല്‍കുന്നില്ല. നമ്മുടെ ജന്മത്തിന് കാരണക്കാരാണവര്‍.
ഇസ്‌ലാം മാതാപിതാക്കള്‍ക്ക് വളരെ വലിയ സ്ഥാനം നല്‍കുന്നുണ്ട്. നാം നമ്മുടെ മാതാപിതാക്കള്‍ക്ക് കാരുണ്യത്തിന്റെ ചിറക് താഴ്ത്തികൊടുക്കണം. മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം.
മാതാപിതാക്കളോടുള്ള നമ്മുടെ പെരുമാറ്റം കേവലം ബാഹ്യപ്രകടനങ്ങള്‍ കൊണ്ടുമാത്രം മതിയാകുന്നില്ല. മനസ്സറിഞ്ഞുവേണം അത് നിര്‍വഹിക്കാന്‍. മാതാപിതാക്കള്‍ക്ക് വാര്‍ധക്യം ബാധിച്ചാല്‍ അവരോട് വെറുപ്പിന്റെ ഭാഷയില്‍ സംസാരിക്കരുത്. തിരിച്ച് സ്‌നേഹത്തിന്റെ ഭാഷയില്‍ ആയിരിക്കണം. നാം മാതാപിതാക്കളോട് ധിക്കാരപൂര്‍വം സംസാരിക്കരുത്. വളരെ മാന്യമായേ അവരോട് സംസാരിക്കാവൂ.
മാതാപിതാക്കളോടുള്ള ബാധ്യത മരണത്തോടെ അവസാനിക്കുന്നില്ല എന്നു ഹദീസുകളില്‍ കാണാം. നമുക്ക് ജനനം നല്‍കിയ, കഠിന ശിക്ഷകള്‍ അനുഭവിച്ച് നമ്മെ വളര്‍ത്തിയ, നമ്മോട് സ്‌നേഹത്തിന്റെ ഭാഷയില്‍ ഇടപഴകിയ ആ മാതാപിതാക്കളെ നമുക്കിനിയും സംരക്ഷിക്കാനാവട്ടെ.