ഇത്ര ലൈംഗികമാണോ, ലൈംഗികത

ടി. മുഹമ്മദ് വേളം
2016 ഡിസംബര്‍
മനുഷ്യനിലെ വളരെ ശക്തമായ ഊര്‍ജത്തിന്റെ പേരാണത്. ആസ്വാദ്യകരവും സര്‍ഗാത്മകവുമായ ഊര്‍ജം. ഇത്ര പരസ്പരാനന്ദകരമായ ഊര്‍ജമുപയോഗിച്ച് ഒരാളെ പീഡിപ്പിക്കാനാവുമോ? അതാണല്ലോ ബലാത്സംഗം. ബലാത്സംഗം ചെയ്ത് കൊന്നു കളയുന്നവര്‍ ജീവന്റെ തുടര്‍ച്ചക്കുവേണ്ടി സംവിധാനിക്കപ്പെട്ട ഒരു ഊര്‍ജമുപയോഗിച്ച് ജീവന്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

മനുഷ്യനിലെ വളരെ ശക്തമായ ഊര്‍ജത്തിന്റെ പേരാണത്. ആസ്വാദ്യകരവും സര്‍ഗാത്മകവുമായ ഊര്‍ജം. ഇത്ര പരസ്പരാനന്ദകരമായ ഊര്‍ജമുപയോഗിച്ച് ഒരാളെ പീഡിപ്പിക്കാനാവുമോ? അതാണല്ലോ ബലാത്സംഗം. ബലാത്സംഗം ചെയ്ത് കൊന്നു കളയുന്നവര്‍ ജീവന്റെ തുടര്‍ച്ചക്കുവേണ്ടി സംവിധാനിക്കപ്പെട്ട ഒരു ഊര്‍ജമുപയോഗിച്ച് ജീവന്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇണയെ പുണര്‍ന്ന് പുതു ജീവന്‍ സൃഷ്ടിക്കേണ്ടവര്‍ ഇരയെ ആക്രമിച്ച് ഉള്ള ജീവന്‍ നശിപ്പിക്കുന്നുവെന്നോ? ചിലരുടെ കാര്യത്തിലെങ്കിലും ലോകം തലകുത്തനെ നടക്കുന്നു എന്നതിന് വേറെ എന്ത് തെളിവ് വേണം.

ഭാര്യയെ ബലാത്സംഗം ചെയ്യുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് കുടുംബ പ്രശ്‌നപരിഹാര രംഗത്ത് പ്രവര്‍ത്തിക്കുന്നവരോട് ചില ഭാര്യമാരെങ്കിലും പരാതി പറയുന്നു. ഒറ്റ രാത്രിയില്‍ എത്രയോ തവണ ബന്ധത്തിലേര്‍പെടാന്‍ നിര്‍ബന്ധിക്കുന്നവര്‍. രാവിലെയും തുടരുന്നവര്‍. ഇതെന്താ നൂറ്റൊന്നാവര്‍ത്തിക്കുന്ന ക്ഷീരഫലമോ?

ലൈംഗികതക്ക് ലൈംഗിക ബന്ധത്തിനപ്പുറം ഒരു സാധ്യതയുമില്ലേ? ബലാത്സംഗം ചെയ്യപ്പെടുന്ന ഭാര്യയും ഇണയല്ലല്ലോ ഇരയല്ലേ? ശരീരം കൊണ്ട് മാത്രമല്ലാതെ മനസ്സ് കൊണ്ട്, ബഹുമാനം കൊണ്ട,് ലാളന കൊണ്ട് ഇണയെ കീഴ്‌പ്പെടുത്താന്‍ ആണിനാവില്ലേ? സര്‍ഗാത്മകമായി ഇത്ര ദുര്‍ബലനാണോ പുരുഷന്‍; ദരിദ്രനും. അവന്റെ കൈക്ക് പേശീബലമുണ്ടെന്നല്ലാതെ കൈയില്‍ സാംസ്‌കാരത്തിന്റെ ശേഖരണങ്ങളൊന്നുമില്ലേ?

ഒരുമിച്ച് പ്രണയ ഗാനം കേള്‍ക്കാറുണ്ടോ, സുഹൃത്തേ, ഒരു പെണ്ണിന്റെ മടിയില്‍ തലവെച്ച് മനോഹരമായ ഒരു പ്രണയഗാനം കേള്‍ക്കാന്‍ ദൈവികമായി നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ട ഏക ഇടമല്ലേ നിങ്ങളുടെ ഇണ. ഈ അനുഭൂതി അനുഭവിക്കാത്തവര്‍ ശാരീരിക ബന്ധത്തിന്റെ ആനന്ദം എത്ര അനുഭവിച്ചാലും ഈ നഷ്ടം നികത്തപ്പെടുകയില്ല. ഒരു പെണ്ണിനെ മടിയില്‍ കിടത്തി കഥകള്‍ പറയുന്നതിന്റെ ആനന്ദം കേവല സംഭോഗിക്ക് പറഞ്ഞാല്‍ തന്നെ മനസ്സിലാവണമെന്നില്ല. ലൈംഗികതക്ക് സംഭോഗത്തിന്റേതു മാത്രമായ ആവിഷ്‌കാര രൂപം മാത്രമേയുള്ളൂ എന്ന മൃഗമനസ്സാണ് ഇവിടെ വിളയാടുന്നത്.

ഒരു ദിവസത്തെ മുഴുവനും ലൈംഗികതയുടെ ഇളം തെന്നലില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടാതെ തന്നെ ഇണകള്‍ക്ക് മനോഹരമാക്കാന്‍ കഴിയും. അല്ലെങ്കില്‍ അതിന്റെ ഒടുവില്‍ ഇണചേര്‍ന്നുകൊണ്ടും. ശര്‍ക്കര നമുക്ക് ശര്‍ക്കര ആയിതന്നെ തിന്നാം. പലഹാരങ്ങളില്‍ ചേര്‍ത്ത് പലതായി കഴിക്കാം. ശര്‍ക്കര ശര്‍ക്കരമാത്രമായി തിന്നുന്നവന്റെ മധുരത്തിന്റെ കാര്യത്തിലെ അനുഭവ ദാരിദ്ര്യം, അതിന്റെ വെപുല്യമില്ലായ്മ വളരെ വലുതായിരിക്കും.

മനുഷ്യനിലെ എല്ലാ ഊര്‍ജങ്ങളെയും ലൈംഗിക ഊര്‍ജമായി കാണുന്ന രീതിയുടെ പിതാവ് സിഗ്മണ്ട് ഫ്രോയിഡാണ്. ലൈംഗികതയില്‍ വിനിയോഗിക്കാതെ മിച്ചംവരുന്ന ഊര്‍ജമാണ് മറ്റു ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യന്‍ വിനിയോഗിക്കുന്നത്. ലൈംഗികാത്മകനായ ഒരാള്‍ക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം അവരുടെ മുഴുവന്‍ ക്രിയാത്മക ശക്തിക്കും അവന്‍/അവള്‍ സംഭോഗ ഏറ്റുമുട്ടലിന്റെ യുദ്ധഭൂമിയില്‍ മാത്രം വിനിയോഗിക്കുന്നവരായിരിക്കും. മിച്ചമുള്ള ലൈംഗികോര്‍ജമുണ്ടെങ്കിലേ ലോകത്ത് ഒരാള്‍ക്ക് രചനാത്മകമായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ലൈംഗികാസക്തമായ സമൂഹം ക്രിയാത്മകത കുറഞ്ഞ സമൂഹമായിരിക്കും. ഇസ്‌ലാം ലൈംഗികതക്ക് നിയന്ത്രണങ്ങള്‍ നിശ്ചയിച്ചതിന്റെ ഒരു കാരണമിതാണ്. ഈ ലൈംഗിക നിയന്ത്രണം ഇസ്‌ലാമിക സമൂഹത്തെ കൂടുതല്‍ ക്രിയാത്മകമായ സമൂഹമാക്കി മാറ്റുന്നുണ്ട്.

ഇണയെക്കുറിച്ച് സ്‌നേഹത്തിന്റെയും ആദരവിന്റെയും സങ്കല്‍പങ്ങള്‍ക്കകത്തുവെച്ചാണ് ശാരീരിക വേഴ്ച നടക്കേണ്ടത്. സന്ദേഹത്തിന്റെ പരകോടിയില്‍ വെച്ച് പ്രണയ പ്രകടനത്തിന്റെ പരരൂപമായി സംഭവിക്കേണ്ടതാണത്. ഇണയെക്കുറിച്ച് ഈ സങ്കല്‍പ പ്രപഞ്ചമില്ലെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞപോലെ പിന്നെ മൂത്രമൊഴിക്കുന്നതും സ്ഖലിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല.

എന്റെ ഒരു സുഹൃത്ത് അദ്ദേഹം ഗള്‍ഫില്‍ ജോലിചെയ്യുന്ന കാലത്ത് ഏക പത്‌നീവ്രതക്കാരനായ തന്റെ അറബ് സുഹൃത്തിനോട് ആളുകള്‍ ഇവിടെ പൊതുവില്‍ ഒന്നിലധികം വിവാഹം കഴിക്കുമ്പോഴും താങ്കളെന്തേ ഒറ്റപത്‌നിക്കാരനായി തുടരുന്നു എന്നു ചോദിച്ചപ്പോള്‍ ആ അറബി പറഞ്ഞ മറുപടി ഇതായിരുന്നു. 'എന്റെ 4 മക്കളും 4 ഭാര്യമാരില്‍ ഉണ്ടായവരാണ്. മനുഷ്യരായാല്‍ ഇത്തിരി ഭാവന വേണം'. ഭാര്യയുടെ ശരീരത്തില്‍ വൈവിധ്യത്തെ ഭാവന ചെയ്യുന്നതിനു പകരം അവരുടെ ശരീരത്തില്‍ അന്യസ്ത്രീകളെ ഭാവന ചെയ്യുന്ന മനോവൈകൃതവും പലരിലും നിനില്‍ക്കുന്നുണ്ട്. ഏകാഗ്രതയോടെ, ധ്യാനമനസ്സോടെ ഇണയുടെ ശരീരത്തില്‍ തന്നെ ഊളിയിട്ടു നോക്കൂ, അവളുടെ വ്യക്തിത്വത്തെ സ്‌നേഹിച്ചുകൊണ്ട് ആദരിച്ചുകൊണ്ട് അവളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു നോക്കൂ. ദിവ്യമായ അനുഭൂതികളുടെ അനര്‍ഗള പ്രവാഹം ശരീരത്തില്‍ നിന്നും മാത്രമല്ല മനസ്സില്‍ നിന്നും അണപൊട്ടി ഒഴുകും.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media