വിദേശ ഇനം പശുക്കള്‍

ഡോ. പി.കെ മുഹ്‌സിന്‍ No image

കേരളത്തില്‍ വളര്‍ത്തി വരുന്നതും ഇവിടത്തെ കന്നുകാലികളുടെ വര്‍ഗോദ്ധാരണത്തിനായി ഉപയോഗിച്ചു വരുന്നതുമായ വിദേശ ഇനം കന്നുകാലി വര്‍ഗങ്ങളാണ് ജേര്‍സിയും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനും.

ജേര്‍സി
ഇംഗ്ലീഷ് ചാനലിലെ ജേര്‍സി ഐലന്റ് പ്രദേശത്താണ് ഈ ജനുസ്സിന്റെ ഉല്‍പ്പത്തിയും വളര്‍ച്ചയും. ഇളം ചുവപ്പ്, കറുപ്പ് എന്നീ വ്യത്യസ്ത നിറങ്ങളിലും ഈ നിറങ്ങള്‍ കലര്‍ന്ന രീതിയിലും ഇവയെ കാണാം. വാലറ്റം വെളുത്തതോ കറുത്തതോ ആയിരിക്കും.
ക്ഷീരജനുസ്സിലെ ഏറ്റവും വലുപ്പം കുറഞ്ഞ വര്‍ഗമാണ് ഇവ. പശുക്കളുടെ പുറംഭാഗം ഒരേ നിരപ്പായിരിക്കും. നന്നായി വളര്‍ന്നു വികസിച്ച അകിട് ശരീരത്തോട് ചേര്‍ന്നിരിക്കും. പാത്രം പോലെ കുഴിഞ്ഞ നെറ്റിത്തടം, മുന്‍പോട്ട് വളഞ്ഞു നില്‍ക്കുന്ന ചെറിയ കൊമ്പ്, നിലത്ത് മുട്ടുന്ന വാല്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
പാലില്‍ 5.14 ശതമാനത്തോളം കൊഴുപ്പും 9.43 ശതമാനത്തോളം കൊഴുപ്പൊഴിച്ചുള്ള ഖരപദാര്‍ഥങ്ങളും അടങ്ങിയിരിക്കും. ജേര്‍സി പശുക്കള്‍ക്ക് കുറഞ്ഞ തീറ്റ മതിയെന്നതും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതും ഇവയുടെ മറ്റു പ്രത്യേകതകളാണ്. ജേര്‍സി കാളകളുടെ ബീജമാണ് കേരളത്തില്‍ വര്‍ഗോദ്ധാരണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ചൂടു കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുണ്ട് ജേര്‍സി വര്‍ഗത്തിന്. കൂടാതെ ഇളം പ്രായത്തില്‍ തന്നെ ഇവയുടെ കുട്ടികള്‍ക്ക് ലൈംഗിക പ്രായപൂര്‍ത്തിയാകുന്നു.

ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍
എച്ച്.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ജനുസ്സിന്റെ ഉല്‍പ്പത്തി ഹോളണ്ടിലാണ്. ലോകത്തില്‍ വെച്ചേറ്റവും അധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന വര്‍ഗമാണ് ഇത്. കറുപ്പും വെളുപ്പുമാണ് സാധാരണയായി കണ്ടുവരുന്ന നിറം. ചിലതിന് നല്ല വെളുപ്പും ഏതാനും കറുത്ത പാടുകളും മാത്രവും മറ്റു ചിലതിന് മിക്കവാറും കറുത്ത നിറവുമായിരിക്കും ഉണ്ടാവുക. വാലറ്റം വെളുത്തതായിരിക്കും. താരതമ്യേന വലുപ്പം കൂടിയ ഈ ഇനത്തിന് കൂടുതല്‍ തീറ്റ ആവശ്യമാണ്.
നീണ്ട് വീതികുറഞ്ഞ നിവര്‍ന്ന തല, സാമാന്യം ഉരുണ്ട തോള്‍ പലകകള്‍ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്. പാലിലെ ശരാശരി കൊഴുപ്പ് 3.5 ശതമാനമാണ്. വളരെ വലുപ്പമുള്ള അകിട് ഇവയുടെ പ്രത്യേകതയാണ്. ചുറുചുറുക്കുള്ള തീറ്റക്കാരാണ് ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ വര്‍ഗം.
തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച് കോയമ്പത്തൂര്‍, ഊട്ടി, കോത്തഗിരി മുതലായ സ്ഥലങ്ങളില്‍ നല്ലയിനം പശുക്കളെ ധാരാളമായി കണ്ടുവരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top