1. മട്ടന്‍ - ഒരു കിലോ
2. എണ്ണ - 7 വലിയ ടീസ്പൂണ്‍
3. ഗരം മസാല - അല്പം
4. ചുവന്നുള്ളി - 200 ഗ്രാം
പച്ചമുളക് - 12
ഇഞ്ചി - രണ്ടിഞ്ചു കഷ്ണം
വെളുത്തുള്ളി - 150 ഗ്രാം
വലിയ ജീരകം - ഒരു ടീസ്പൂണ്‍
5. തൈര് - അരക്കപ്പ്
6. ഉപ്പ് - പാകത്തിന്
ചൂടുവെള്ളം - ഒരു കപ്പ്
7. ഉരുളക്കിഴങ്ങ് -അരക്കിലോ
8 മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
9. അരി - ഒരു കിലോ
10. ഉപ്പ് - പാകത്തിന്
നാരങ്ങ നീര് - ഒരു നാരങ്ങയുടേത്
11. ഗരം മസാലപ്പൊടി - ഒരു വലിയ സ്പൂണ്‍
12. സവാള അരിഞ്ഞു വറുത്തത് - മൂന്ന്
13. നെയ്യ് - നാല് വലിയ സ്പൂണ്‍
14. കശുവണ്ടി പൊടിയായി അരിഞ്ഞു വറുത്തത് - 25 ഗ്രാം
പ്രഷര്‍ കുക്കറില്‍ 5 വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി ഗരം മസാലയും നാലാമത്തെ ചേരുവ ചതച്ചതും ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം തൈരും മട്ടന്‍ കഷണങ്ങളാക്കിയതും ചേര്‍ത്തിളക്കുക.
മട്ടനില്‍ മസാല നന്നായി പിടിച്ച ശേഷം ഉപ്പ് ചേര്‍ത്തിളക്കി വേവിക്കുക. ഉരുളക്കിഴങ്ങ് വറുത്ത ശേഷം ചതുരക്കഷണങ്ങളാക്കി മല്ലിയില ചേര്‍ത്തു ചെറുതീയില്‍ വേവിക്കുക.
ഒരു വലിയ പാത്രത്തില്‍ വെള്ളം ചൂടാക്കി ഗരം മസാല, ഉപ്പ്, ചെറുനാരങ്ങ നീര്, ഒരു വലിയ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്തു തിളപ്പിക്കുക. ഇതില്‍ അരി ചേര്‍ത്ത് ഏകദേശം വെന്തുവരുമ്പോള്‍ വാങ്ങി വെക്കുക.
ചുവടു കട്ടിയുള്ള പാത്രത്തില്‍ ഒരു വലിയ സ്പൂണ്‍ എണ്ണ പുരട്ടി അതില്‍ അരി വേവിച്ചതിന്റെ പകുതി നിരത്തുക. ഇതിനു മുകളില്‍ അല്പം ഗരം മസാലപ്പൊടിയും അല്പം മല്ലിയില അരിഞ്ഞതും വിതറണം. ഇതിനു മുകളില്‍ മട്ടന്‍ നിരത്തി സവാള വറുത്തതും മല്ലിയിലയും ബാക്കി ചോറും നിരത്തിയ ശേഷം നാരങ്ങാ നീരൊഴിച്ചു പാത്രം അടച്ചു ചെറു തീയില്‍ 20-30 മിനിറ്റ് വെക്കുക. ആവി പുറത്തു പോകരുത്.വിളമ്പാനുള്ള പാത്രത്തിലാക്കി കശുവണ്ടിയും വറുത്ത ഉള്ളിയും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.
*************************************************************************************
മസാല ബ്രെയിന്‍
1. മട്ടന്‍ ബ്രെയിന്‍ - രണ്ട്
ഉപ്പ് - പാകത്തിന്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു വലിയ സ്പൂണ്‍
2. നെയ്യ് - നാല് വലിയ സ്പൂണ്‍
3. കുരുമുളക് പൊടി - രണ്ട് മൂന്ന് വലിയ സ്പൂണ്‍
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍
4. സവാള അരിഞ്ഞു വറുത്തുപൊടിച്ചത് - രണ്ട്
ഗരം മസാലപ്പൊടി - ഒരു നുള്ള്
മല്ലിയില - ആവശ്യത്തിന്
ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് വളരെക്കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക. നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം വേവിച്ച ബ്രെയിന്‍ ചേര്‍ത്ത് ചെറു തീയില്‍ വളരെ മെല്ലെ ഇളക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി വാങ്ങുക.
പത്തിരി, ചപ്പാത്തി, പൂരി എന്നിവക്കൊപ്പം കഴിക്കാം.
*************************************************************************
മീറ്റ് ടോസ്റ്റ്
1. ബീഫ് - കാല് കിലോ
2. പച്ചമുളക് - ആറ്
ഇഞ്ചി - ഒരിഞ്ച് കഷ്ണം
വെളുത്തുള്ളി - അഞ്ച് അല്ലി
മല്ലിയില - അല്പം
മല്ലിപ്പൊടി - ഒരു വലിയ സ്പൂണ്‍
3. നാരങ്ങ നീര് - ഒരു നാരങ്ങയുടേത്
ഉപ്പ് - പാകത്തിന്
4. എണ്ണ - പാകത്തിന്
5. സവാള - രണ്ട് പൊടിയായി അരിഞ്ഞത്
6. മുട്ട - രണ്ട്
7. റൊട്ടി - ഒരു പായ്ക്ക്
ബീഫ് രണ്ടാമത്തെ ചേരുവ അരച്ചതും മൂന്നാമത്തെ ചേരുവയും ചേര്‍ത്ത് കുക്കറില്‍ 15 മിനിറ്റ് വേവിക്കുക. വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കണം. പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ഇറച്ചി വേവിച്ചതു ചേര്‍ത്തിളക്കി വാങ്ങുക. ചൂടാറുമ്പോള്‍ മെല്ലെ ഒന്നു ചതച്ച ശേഷം മുട്ട അടിച്ചതു ചേര്‍ത്തു നന്നായി യോജിപ്പിക്കുക. റൊട്ടി കഷ്ണങ്ങളാക്കി ഓരോ സ്ലൈസിനു മുകളിലും അല്പം ഇറച്ചി മിശ്രിതം വെച്ച് നിരത്തിയ ശേഷം ഒന്നമര്‍ത്തുക. മറ്റൊരു സ്ലൈസ് മീതെ വെച്ചമര്ത്തുക. അല്പം എണ്ണ ചൂടാക്കി റൊട്ടിക്കഷ്ണങ്ങള്‍ ഓരോന്നോരോന്നായി എണ്ണയിലേക്കിട്ടു കരുകരുപ്പായി മൊരിച്ചെടുക്കുക. ടുമാറ്റോ സോസിനൊപ്പം വിളമ്പാം..