പ്രഥമ ശുശ്രൂഷ നല്‍കൂ, ജീവന്‍ 

ഡോ. (മേജര്‍) നളിനി ജനാര്‍ദനന്‍ No image

കുട്ടികള്‍ക്ക് അപകടം പറ്റുമ്പോഴും എന്തെങ്കിലും അടിയന്തര ഘട്ടങ്ങളുണ്ടാകുമ്പോഴും മാതാപിതാക്കളും ബന്ധുക്കളും പരിഭ്രമിച്ചു പോകുന്നത് സാധാരണയാണ്. പക്ഷേ, അത്തരം വിഷമഘട്ടങ്ങളില്‍ സമചിത്തത വിടാതെ ഉടനെ വേണ്ട പ്രഥമ ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞാല്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പ് പലപ്പോഴും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നു വരാം.

മുറിവുകളും എല്ലുപൊട്ടലും
മുറിവുകള്‍ പലതരത്തിലുണ്ട്. നെഞ്ചിലും വയറ്റിലും കണ്ണിലും തലക്കും നട്ടെല്ലിനും ഉണ്ടാവുന്ന പരിക്കുകള്‍ ഗൗരവത്തോടെ ശ്രദ്ധിക്കുകയും കഴിയുന്നതും വേഗം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും വേണം.
പ്രഥമ ശുശ്രൂഷ: മുറിവ് കഴുകി വൃത്തിയാക്കുക. മുറിവിനു മുകളില്‍ ധാരയായി വെള്ളമൊഴിക്കുക. മുറിവില്‍ തറച്ചുനില്‍ക്കുന്ന അന്യവസ്തുക്കള്‍ (ചില്ല്, കല്ലുകഷ്ണം, മണല്‍ തുടങ്ങിയവ) മാറ്റാന്‍ ശ്രമിക്കരുത് (കൂടുതല്‍ രക്തസ്രാവമുണ്ടാകും). രക്തസ്രാവം കൂടുതലാണെങ്കില്‍ മുറിവിനു മുകളില്‍ വൃത്തിയുള്ള തുണി വെച്ചമര്‍ത്തി രക്തസ്രാവം നിര്‍ത്താന്‍ ശ്രമിക്കുക. രക്തം നിന്നു കഴിഞ്ഞാല്‍ മുറിവ് വൃത്തിയായി തുടച്ച് രോഗാണുനാശക ക്രീം (അിശേലെുശേര ഇൃലമാ) പുരട്ടി വൃത്തിയുള്ള തുണിയോ ഗോസോ(ഴമൗ്വല) വെച്ച് വൃത്തിയുള്ള തുണിയോ ബാന്‍ഡേജോ കൊണ്ട് കെട്ടുക. എല്ലു പൊട്ടിയിട്ടുണ്ടെങ്കില്‍ അത് വലിച്ചു നേരെയാക്കാനോ തിരുമ്മാനോ പാടില്ല. കൈകാലുകളിലെ എല്ലാണ് പൊട്ടിയതെങ്കില്‍ പലക കഷ്ണമോ കാര്‍ഡ് ബോര്‍ഡോ സ്പ്ലിന്റ് (ടുഹശി)േ ആയി വെച്ചു കെട്ടി താങ്ങ് കൊടുക്കാം. നട്ടെല്ലോ കഴുത്തിലെ എല്ലോ പൊട്ടിയിട്ടുണ്ടെങ്കില്‍ കുട്ടിയെ കഴിയുന്നത്ര അനക്കാതിരിക്കുകയും സ്ട്രക്ചറിലേക്ക് മാറ്റുമ്പോള്‍ വളരെ ശ്രദ്ധിച്ച് വേണ്ടത്ര താങ്ങ് നല്‍കിക്കൊണ്ട് മാത്രം മാറ്റുകയും ചെയ്യുക. നെഞ്ചിലെ മുറിവുകള്‍ കൊണ്ട് ശ്വാസതടസ്സമുണ്ടായി രോഗി മരിച്ചുപോകാനിടയുണ്ട്. അതുപോലെ വയറ്റിലെ മുറിവുകള്‍ കൊണ്ട് ആന്തരിക രക്തസ്രാവവും തല്‍ഫലമായി 'ഷോക്ക്' എന്ന മാരകാവസ്ഥയും ഉണ്ടാവാം. തലക്കു പറ്റുന്ന ക്ഷതങ്ങളും മുറിവുകളും വളരെ അപകടകാരികളാണ്. പെട്ടെന്ന് രോഗി ഗുരുതരാവസ്ഥയിലായി മരിച്ചുപോകാന്‍ സാധ്യതയുണ്ട്.
കുട്ടി അബോധാവസ്ഥയിലാണെങ്കില്‍: കുട്ടിക്ക് ബോധമുണ്ടോ എന്നു നോക്കാന്‍ മെല്ലെ വിളിച്ചു നോക്കുക. ശിശുവാണെങ്കില്‍ കാല്‍പാദത്തിലും വലിയ കുട്ടികളാണെങ്കില്‍ തോളിലും പതുക്കെ തട്ടുക.
പ്രതികരണമുണ്ടെങ്കില്‍: മുറിവുകളും രക്തസ്രാവവും ഉണ്ടോ എന്നു നോക്കി അതിനുള്ള പ്രഥമ ശുശ്രൂഷ നല്‍കുക. ഉടനെ ഡോക്ടറെ വിളിക്കുകയോ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയോ ചെയ്യുക. കുട്ടിയുടെ നാഡിമിടിപ്പ്, ശ്വാസോഛ്വാസം, ബോധനില എന്നിവ നിരീക്ഷിച്ചുകൊണ്ടിരിക്കണം.
പ്രതികരണമില്ലെങ്കില്‍: ശ്വാസനാളം തുറക്കാനായി കുട്ടിയുടെ താടി അല്‍പം ഉയര്‍ത്തി തല പുറകോട്ടാക്കുക. ശ്വാസോഛ്വാസം ശ്രദ്ധിക്കുക.
ശ്വാസോഛ്വാസമുണ്ടെങ്കില്‍: കുട്ടിയെ ഒരു വശം ചെരിച്ചു കിടത്തുക (റിക്കവറി പൊസിഷന്‍). ഡോക്ടറെ വിളിപ്പിക്കുക. 
ശ്വാസോഛ്വാസമില്ലെങ്കില്‍: വായിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുക. കൃത്രിമ ശ്വാസോഛ്വാസവും ഹൃദയോത്തേജനവും (30 പ്രാവശ്യം ഹൃദയോത്തേജനത്തിനു ശേഷം രണ്ട് പ്രാവശ്യം കൃത്രിമ ശ്വാസം എന്ന തോതില്‍) നല്‍കാന്‍ തുടങ്ങുക. ഈ പ്രക്രിയയെ പുനരുജ്ജീവനം (ഞലൗെരെശമേശേീി) എന്നു പറയുന്നു. ഡോക്ടര്‍ എത്തുന്നതുവരെ അല്ലെങ്കില്‍ കുട്ടിയുടെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ഇത് തുടരുക. കുട്ടി ശ്വാസോഛ്വാസം കഴിക്കാന്‍ തുടങ്ങിയാല്‍ ചെരിച്ചു കിടത്തുക. അബോധാവസ്ഥയിലാണെങ്കിലും ചെരിച്ചു കിടത്തുന്നതാണ് നല്ലത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top