പെണ്ണിടപെടലുകളുടെ നേര്‍സാക്ഷ്യമായി മുസ്‌ലിം വിമന്‍സ് കൊളോക്കിയം

റയ്യാന്‍ തസ്‌നി No image

പെണ്ണുടലും ഉപദ്രവങ്ങളും മാത്രം ചര്‍ച്ചയാകണമെന്ന് ശഠിക്കുന്ന ലോകത്ത് പെണ്‍ചര്‍ച്ചകള്‍ പൊളളയായ ബാഹ്യചര്‍ച്ചകളായി ഒതുങ്ങി പോകാറാണ് പതിവ്. ഒരു പടി കൂടി കടന്ന് മുസ്‌ലീം സ്ത്രീയാകുമ്പോള്‍ മഫ്തയും പര്‍ദ്ദയും പളളി പ്രവേശനവും മുത്വലാഖും. അവിടെ അവസാനിക്കുന്നു പെണ്‍ചര്‍ച്ചകള്‍. ഇത്തരം ചര്‍ച്ചകള്‍ നയിച്ചതും നിലപാടുകള്‍ പ്രഖ്യാപിച്ചതും ഭൂരിപക്ഷവും ''മതേതര വാദികളോ'' പുരുഷസമൂഹമോ ആയിരുന്നുവെന്നത് സത്യം.

സ്വന്തം സ്വത്വത്തെ നിര്‍വചിക്കാനും താനെന്തെന്ന് പറയുവാനുള്ള ഒരിടം അത്രയൊന്നും ലഭ്യമല്ലാതിരുന്നതിനാലും നിലപാടുകളും അഭിപ്രായങ്ങളും സ്ത്രീ എടുക്കേണ്ടതല്ലെന്ന് ആഴത്തില്‍ പതിഞ്ഞ വികല ചിന്തയും ഭയന്നാകണം മുസ്‌ലീം സ്ത്രീയും ഏറെക്കുറെ മൗനം അവലംബിച്ചു പോകാന്‍ കാരണമെന്ന് തോന്നുന്നു. അത്തരം മൗനങ്ങളുടെ ഇടയിലാണ് മുസ്‌ലീം വിമന്‍സ് കൊളോക്കിയം (WMC) പോലൊരു പരിപാടി  അതിശയമായി നിലനില്‍ക്കുന്നത്. 2017 ഫെബ്രുവരി 25, 26 ദിവസങ്ങളിലായി കോഴിക്കോട് JDT കാമ്പസില്‍ GIO സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം(ചര്‍ച്ച) കേരളീയ മുസ്‌ലീം സ്ത്രീ കണ്ടു ശീലിച്ചതായിരുന്നില്ല.

പ്രശസ്ത വിദ്യാഭ്യാസ സാമൂഹിക സംസ്‌കാരിക വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുത്ത ചര്‍ച്ച പൂര്‍ണാര്‍ഥത്തില്‍ മുസ്‌ലിം സ്ത്രീ സമൂഹത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു. ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 9.30-ന് ഉദ്ഘാടനം നിര്‍വഹിച്ചതു മുതല്‍ 26 ഞായറാഴ്ച വൈകിട്ട് 9.30 ന് സമാപനം കുറിച്ചത് വരെയുളള നിമിഷങ്ങള്‍ കേരളത്തിലെ മുസ്‌ലീം സ്ത്രീകള്‍ക്ക് ഊര്‍ജസ്രോതസ്സായി വര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം.

പ്രശസ്ത നിയമവിദഗ്ധയും സ്ത്രീ കളുടെ നിയമപരമായ അവകാശ ങ്ങള്‍ക്കും വ്യവഹാരങ്ങ ള്‍ക്കുമായി സ്ഥാപിതമായ മജ്‌ലിസിന്റെ സഹസ്ഥാപകയുമായ അഡ്വ.ഫ്‌ളാവിയ ആഗ്‌നസ് ഔപചാരികമായി കൊളോക്കിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ അസ്തിത്വ ത്തെയും അത് ആവശ്യപ്പെടുന്ന മാറ്റ ത്തേയും കുറിച്ച് സൂചിപ്പിച്ച ആഗ്‌നസ് നിയമങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ബാലവിവാഹം, സ്ത്രീധനം, ഗാര്‍ഹിക പീഡനം പോലുളള സാമൂഹിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതെന്ന് നിരീക്ഷിച്ചു. അവയെ നിര്‍മാര്‍ജനം ചെയ്യണമെങ്കില്‍ മൂലകാരണമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ കൂടി പരിഗണിച്ചു മാത്രമേ സാധ്യമാകുവെന്ന് വ്യക്തമായിരിക്കെ മുസ്‌ലിം സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുളള ഒറ്റമൂലിയായി ഏക സിവില്‍ കോഡിനെ അവതരിപ്പിക്കുന്നവരെ കുറിച്ച് ബോധവതികളാകാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസവും അവബോധവും സാമൂഹിക മുന്നേറ്റത്തിനുളള വഴികളായി  ആഗ്‌നസ് ഊന്നിപ്പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം സമുദായത്തിന്റെ പരാജയം പൊതുസമൂഹം പ്രചരിപ്പിക്കുന്നതു പോലെ ഇസ്‌ലാമിന്റെ പരാജയമല്ലെന്നും ഇസ്‌ലാമിക അധ്യാപനങ്ങളെ വേണ്ടരീതിയില്‍ മുറുകെ പിടിക്കാത്തതിന്റെ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള വനിത കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബിന റഷീദ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി കെ.കെ. ഫാത്തിമ സുഹ്‌റ, ഹരിത പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്‌ലിയ എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.

ആദ്യ സെഷനായ ''ജ്ഞാനശാസ്ത്രം പാരമ്പ്യരം വ്യാഖ്യാനാധികാരം'' എന്ന വിഷയത്തിലെ ചര്‍ച്ചകള്‍ക്ക് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അളളശഹശമലേറ ളമരൗഹ്യേ ഡോ.വര്‍ഷ ബഷീര്‍ നേതൃത്വം നല്‍കി. എ.റഹ് മത്തുന്നിസ, ഒ.എ.ഫര്‍ഹ, വി.എ.എം അഷ്‌റഫ്, കെ.സഹ്‌ല, ടി.പി.മുഹമ്മദ് ഷമീം, ഡോ.ജാബിര്‍ അമാനി എന്നിവര്‍ വിവിധ തലങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

''മുസ്‌ലിം സ്ത്രീയും ഏകസിവില്‍ കോഡിന്റെ രാഷ്ട്രീയവു''മെന്ന വിഷയത്തില്‍ വിശദമായൊരു സംവാദത്തിന് ഫ്‌ളാവിയ ആഗ്‌നസ് വേദിയൊരുക്കി. ''മുസ്‌ലിം ദൈവശാസ്ത്രം ഇസ്‌ലാമിന്റെ ലിംഗഭാഷാ തന്ത്രം'' എന്ന വിഷയത്തിലുളള പ്രബന്ധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഐ.പി.എച്ച്. ചീഫ് എഡിറ്റര്‍ വി.എ.കബീര്‍ നേതൃത്വം നല്‍കി.വി. ബാസിമ ഷഹാന, ഫാത്തിമ മദാരി, കെ.ടി.ഹുസൈന്‍, കെ.വി.ഷഹ്‌നാസ്, ബിലാല്‍ ബിന്‍ അബ്ദുല്ല, എ.കെ.നിയാസ് എന്നിവര്‍ വിവിധ ഉപ വിഭാഗങ്ങളില്‍ കാലികമായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് വിവിധ മേഖലകളിലെ വിദഗ്ദ്ധ വ്യക്തികള്‍ സദസ്സുമായി സംവദിച്ചു. ലിംഗത്തിന്റെ അപ കോളനീവല്‍കരണത്തിനെ മുസ്‌ലിം വീക്ഷണ കോണിലൂന്നി കൊണ്ട് ഡോ.വര്‍ഷ ബഷീര്‍ സംസാരിച്ചു. ഇന്ത്യയിലെ ഫെമിനിസത്തെ തര്‍ക്കവിഷയകമായി സമീപിക്കുന്ന രീതിയിലായിരുന്നു ഡല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ജെന്നി റൊവീനയുടെ അവതരണം .ലിംഗവല്‍കരിക്കപ്പെടുന്ന മുസ്‌ലിം സമുദായത്തിന്റെ കേരളത്തിലെ പൊതു വ്യവഹാരങ്ങളും എന്ന വിഷയത്തെ മുന്‍നിര്‍ത്തി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ.എസ്.അജിത്ത് കുമാര്‍ സംവദിച്ചു.ഇന്ത്യയിലെ മുസ്‌ലിം ഫെമിനിസത്തെ സമുദായംഗമെന്ന നിലയിലും പുറമെ നിന്നും വീക്ഷിക്കുന്നതായിരുന്നു ഹൈദരാബാദ് സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഷെറിന്റെ അവതരണം. ഇസ്‌ലാമിക സാമൂഹിക പരിഷ്‌കരണവും മുസ്‌ലിം സ്ത്രീയുമെന്ന വിഷയകമായി മലേഷ്യന്‍ അന്തര്‍ദേശീയ ഇസ്‌ലാമിക് സര്‍വകാശാലയിലെ ഡോ.ആര്‍.യൂസുഫ് സംസാരിച്ചു.

ഒന്നാം ദിവസത്തെ അവസാന സെഷന്‍ ടി.മുഹമ്മദ് വേളത്തിന്റെ നേതൃത്വത്തില്‍ ''മുസ്‌ലിം സ്ത്രീ സ്വത്വവും പ്രതിനിധാനവും'' എന്ന വിഷയത്തില്‍ ഖദീജ മങ്ങാട്, ഹുസ്‌ന മുംതാസ്, ഫെബ റഷീദ്, ഡോ.വി.ഹിക്മത്തുല്ല, അഡ്വ.എ.കെ. ഫാസില, ജുവൈരിയ ഇറാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

ഡോ.ബി.എസ്.ഷെറിന്‍ നേതൃത്വം നല്‍കിയ ''മുസ്‌ലിം സ്ത്രീ : ജീവിതവും ജീവചരിത്രവും'' എന്ന സെഷനോടെ യായിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. ഒ.വി.സാജിദ, അന്‍സിയ റഹ്മന്‍, അമല്‍ അബ്ദുര്‍റഹ്മാന്‍, ഫൗസിയ ശംസ്, ഫര്‍ഹാന ആഷിഖ് എന്നിവര്‍ വിഷയമവതരിപ്പിച്ചു. ''മുസ്‌ലിം ലിംഗ രാഷ്ട്രീയത്തിന്റെ അപകൊളോണിയല്‍ സമീപനങ്ങളെ'' അജിത് കുമാറിന്റെ നേതൃത്വത്തില്‍ പി.പി.ഉമ്മുല്‍ ഫായിസ, എം.മര്‍വ, എം.നൂറുനിദ, സിമി കെ.സാലിം എന്നിവര്‍ വിശദീകരിച്ചു.കോളോക്കിയ ത്തിന്റെ അവസാന. സെഷനായ  'കാമ്പസ് രാഷ്ട്രീയവും മുസ്‌ലിം സ്ത്രീയുടെ ഇടപെടലുകളുമെന്ന' വിഷയത്തില്‍ ലദീദ സഖ്‌ലൂന്‍, ബുപാലി മഗാരെ, നിഖില ഹെന്റി, സല്‍വാ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സമകാലിക കാമ്പസിനെ അനുഭവങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാന ത്തില്‍ പഠന വിധേയമാക്കി. അക്കാദമിക സെഷന് സമാപനം കുറിച്ചുകൊണ്ട് ഏശീ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന സംസാരിച്ചു.

പുതുനേതൃത്വത്തിന്റെ കൈകളി ലേയ്ക്ക് GIO കേരളയെ കൈമാറിയ പൊതു സമ്മേളനം ഒരു  വിദ്യാഭ്യാസ ചര്‍ച്ചയുടെ അകമ്പടിയായി ആയിരുന്നു വെന്നത് ''വായിക്കുക'' എന്നു തുടങ്ങു ന്ന പ്രത്യയശാസ്ത്ര ഗ്രന്ഥത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യം തന്നെ. ഗവേഷണ വിദ്യാര്‍ഥികളാലും ഗവേഷണ തല്‍പരരാലും അനുഗ്രഹീതമായ പരിപാടി നിര്‍വചനങ്ങളും നിലപാടുകളും രൂപീകരിക്കാന്‍ പെണ്‍സമൂഹം- മസ്‌ലിം സ്ത്രീകള്‍ കെല്‍പ്പുളളവരാണ് എന്ന പ്രഖ്യാപനമായിരുന്നു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് ഇതൊരു തുടര്‍ച്ചയാണ്; മുസ്‌ലിം ദലിത് മതജാതി ന്യൂനപക്ഷത്തിന് വിദ്യാഭ്യാസം ലംഘിക്കപ്പെടുന്ന സമകാ ലിക സമൂഹത്തില്‍ എത്ര കണ്ട് തങ്ങള്‍ പഠനത്തേയും നീതിയേയും പ്രണയിക്കുന്നുവെന്നുളളതിന്റെ തെളിവ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top