ഭൃത്യയുടെ ധീരത

സഈദ് മുത്തനൂര്‍
2016 ഓഗസ്റ്റ്
ആകാശാരോഹണ വേളയില്‍ തിരുനബി(സ)ക്ക് ഒരു സുഗന്ധം അനുഭവപ്പെട്ടു. അപ്പോള്‍ അദ്ദേഹം ജിബ്‌രീല്‍(അ)നോട് ചോദിച്ചു: 'ജിബ്‌രീല്‍! എന്താണൊരു സുഗന്ധം?!' 'ഇത് ഫറോവാ പുത്രിയുടെ ഭൃത്യയും മക്കളും കാരണമായാണ്.' ജിബ്‌രീലിന്റെ മറുപടി.

ആകാശാരോഹണ വേളയില്‍ തിരുനബി(സ)ക്ക് ഒരു സുഗന്ധം അനുഭവപ്പെട്ടു. അപ്പോള്‍ അദ്ദേഹം ജിബ്‌രീല്‍(അ)നോട് ചോദിച്ചു: 'ജിബ്‌രീല്‍! എന്താണൊരു സുഗന്ധം?!'

'ഇത് ഫറോവാ പുത്രിയുടെ ഭൃത്യയും മക്കളും കാരണമായാണ്.' ജിബ്‌രീലിന്റെ മറുപടി. 

ഫറോവ പുത്രിയുടെ മുടി നിത്യേന വാര്‍ന്നു കൊടുത്തിരുന്ന ഒരു തോഴി ഉണ്ടായിരുന്നു. ഒരു ദിവസം അവള്‍ മുടി ചീകിയൊതുക്കുമ്പോള്‍ ചീര്‍പ്പ് താഴെ വീണു. അതെടുക്കുമ്പോള്‍ ഭൃത്യ 'ബിസ്മില്ലാഹ്...' എന്ന് ഉരിയാടി. ഇൗയവസരം ഫറോവയുടെ മകള്‍ ചോദിച്ചു: 'നീ ഇപ്പോള്‍ ഉച്ചരിച്ചത് എന്താണ്?! എന്റെ പിതാവിനെ ഉദ്ദേശിച്ചാണോ?'

തോഴിയുടെ മറുപടി: 'ഒരിക്കലുമല്ല. അല്ലാഹു ഒരുവനുണ്ടല്ലോ. അവന്‍ എന്റെയും നിന്റെ പിതാവിന്റെയും ഒക്കെ രക്ഷിതാവായ ദൈവമാണ്.'

'എന്റെ പിതാവിനെ കൂടാതെ വേറെയും ദൈവമുണ്ടോ! നിനക്ക് എന്തുപറ്റി. ഞാനിത് പിതാവിനോടൊന്ന് പറയട്ടെ.' രാജകുമാരിയുടെ ഭീഷണി.

'തീര്‍ച്ചയായും പോയി പറ' തോഴിയുടെ ശബ്ദം കനത്തു.

അങ്ങനെ ഫറോവപുത്രി പിതാവിനോട് അവര്‍ക്കിടയിലുണ്ടായ സംവാദം അറിയിച്ചു. ഉടനെ ആ ഭൃത്യയെ ഹാജരാക്കാന്‍ രാജകല്‍പനയുണ്ടായി. ഫറോവ ഭൃത്യയോട് ചോദിച്ചു. 'ഹേ, പെണ്ണേ, എന്നെ കൂടാതെ വേറൊരു ദൈവമോ ഈ നാട്ടില്‍?..'

'ങ്ഹാ! എന്റെയും താങ്കളുടെയും സര്‍വരുടെയും രക്ഷിതാവ് അല്ലാഹു മാത്രമാകുന്നു.'

വലിയ ചെമ്പിലിട്ട് വേവിച്ച ഒരു പശുവിനെ കൊണ്ടുവരാന്‍ ഫറോവ കല്‍പിച്ചു. ഉത്തരവ് നടപ്പാക്കപ്പെട്ടു. അതില്‍ വെള്ളംനിറച്ച് ചൂടാക്കാന്‍ കല്‍പിച്ചു. അതിലേക്ക് ഭൃത്യയുടെ മക്കളെ ഓരോന്നോരോന്നായി എടുത്തെറിഞ്ഞു. വെള്ളം തിളച്ചുമറിയുകയാണ്...

ഈ സമയം ആ ഭൃത്യ എനിക്കൊരഭിലാഷമുണ്ടെന്നറിയിച്ചു. 'ങൂം.. കേള്‍ക്കട്ടെ..' ഫറോവ സമ്മതം മൂളി.

'എന്റെയും എന്റെ മക്കളുടെയും എല്ലുകള്‍ ഒരു തുണിയില്‍കെട്ടി ഒരേ കുഴിയില്‍ അടക്കം ചെയ്യണം.'

'ശരി, അഭിലാഷമല്ലേ, അപ്രകാരം ചെയ്യാം.' ഫറോവ സമ്മതിച്ചു. 

അങ്ങനെ ആ കുട്ടികളെ പശുവിനെ വേവിച്ച ആ ചെമ്പിലിട്ട് കാച്ചി. അവസാനം മുലകുടിക്കുന്ന പൈതലിന്റെ അവസരമായിരുന്നു. അപ്പോള്‍ പൈതല്‍ പറയാന്‍ തുടങ്ങി. 'അമ്മേ, പകക്കരുത്, എന്നെയും അതിലേക്കെറിയട്ടെ. ഈ ലോകത്തെ ശിക്ഷ പരലോകത്തേക്കാള്‍ എത്ര നിസ്സാരം!!'

ഈ കുട്ടികളുടെയും അവരുടെ മാതാവിന്റെയും ധീരോദാത്തമായ കര്‍മഫലമാണ് സുഗന്ധമായി വീശിയടിക്കുന്നതെന്നര്‍ഥം.

ദുര്‍വഹങ്ങളായ അവസ്ഥകളെയും വ്യവസ്ഥകളെയും ധീരമായും ഉറച്ച കാല്‍വെപ്പോടെയും നേരിടുന്ന ക്ഷമാലുക്കളെ മഹത്തായ പ്രതിഫലം കാത്തിരിക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ടല്ലൊ.

(അഹ്മദ്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍ എന്നിവര്‍ മേല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.)

(അവലംബം : സാഠ് ദില്‍ചസ്പ് വാഖിആത്ത്)


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media