ചെറുപ്പത്തില്‍ ഇരുട്ട് കണ്ട് നിലവിളിക്കുമ്പോള്‍
'നിര്‍ഭയ'യായിരിക്കണം എന്ന് പറയുമായിരുന്നു അമ്മ
തെരുവില്‍ പട്ടിയെ കണ്ട് തിരിഞ്ഞോടുമ്പോള്‍
ചെറുപ്പത്തില്‍ ഇരുട്ട് കണ്ട് നിലവിളിക്കുമ്പോള്‍
'നിര്‍ഭയ'യായിരിക്കണം എന്ന് പറയുമായിരുന്നു അമ്മ
തെരുവില്‍ പട്ടിയെ കണ്ട് തിരിഞ്ഞോടുമ്പോള്‍
നിര്‍ഭയയായിരിക്കാന്‍ തന്നെയായിരുന്നു അച്ഛനും പറഞ്ഞത്.
ടീച്ചറുടെ തല്ല് പേടിച്ച് സ്കൂളില്‍ പോകാന്‍ മടിച്ചിരുന്നപ്പോള്‍
ചേട്ടന് പറഞ്ഞതും അത് തന്നെ.
പിന്നെ പരീക്ഷ പേടിച്ചിരുന്നപ്പോള്‍
ടീച്ചര്‍ പറഞ്ഞതും നിര്ഭയയായിരിക്കുവാന് തന്നെ.
നിര്‍ഭയ എന്നാല്‍ ഭയമില്ലാത്തവളാണെന്ന
വിവേചന ബുദ്ധി എത്തിയപ്പോഴേക്കും
നിര്‍ഭയ പത്രത്തിലെ തലക്കെട്ടുകളില്‍ ഒടുങ്ങിയിരുന്നു.
അന്നാണ്, അമ്മയും, അച്ഛനും, ചേട്ടനും ടീച്ചറും
ആദ്യമായ് എന്നോട് ഭയമുള്ളവളായിരിക്കാന് ആവശ്യപ്പെട്ടത്!
ഒച്ച്
നേര്വരയെന്നു തോന്നും മായയാണിത്.
അഴിയാക്കുരുക്കുകള്‍ ഒന്നൊന്നായി
നിവര്ന്നുവരികയാണ്
ഭൂപടങ്ങള്ക്കുമീതെയാണ് നടത്തം
വേഗവും കാലവും ഒച്ചയടക്കി
ഉള്വലിഞ്ഞതുകൊണ്ടാണ്
ചിലര്‍ അങ്ങനെ വിളിച്ചത്
കര്‍മഫലം എന്നെയാണ് ചുമന്നത്.
ഒരു വൃത്തം വരച്ചു പൂര്‍ത്തിയാക്കേണ്ടത്
എന്റെ വിധിയല്ല.
കലി അകാലത്തില്‍ വന്നെന്റെ മുന്നില്‍പെട്ടു
എന്റെ കൊമ്പുകളാണ് കുടക്കല്ലുകളായത്
ശിലയലിഞ്ഞാല് ഞാനാവുകയുമില്ല
വാരിയെടുത്താലും കമ്മ്യൂണിസ്റ്റുപച്ചയല്ല
നിഴലിന്റെ പരാതി പോലുള്ള
ചില ശബ്ദങ്ങളെ ചിലപ്പോള്‍ ഇഷ്ടവുമാണ്.
പ്രമോദ് പുനലൂര്‍
പരിണാമങ്ങള്‍
പെണ്ണായ് പിറന്ന്
ഇരകളായ് ചുവടുവെച്ചു
ഋതുക്കള്‍ മാറി മറിഞ്ഞ്
കൗമാരം പൂത്തപ്പോള്‍
തീണ്ടാരിയെന്ന...
ആദ്യ പ്രഹരം!
യൗവ്വനം മൊട്ടിടും മുന്‍പ്
താലിച്ചരടില്‍ ബന്ധനം
വിലക്കുകളില്‍ വേഷങ്ങള്‍
കടമെടുത്ത്
തനിക്ക് താന്‍ അന്യയായി
തന്നെ, പണയം വെച്ച്
ആടിത്തിമിര്‍ത്തു
അമ്മൂമ്മ പടി ചവിട്ടവെ
ആകുലതകള്‍ക്ക് ചാരിയിരിക്കാന്‍
തണലില്ലാതെ
വേസ്റ്റ് ബാസ്ക്കറ്റില്
ഇടംതേടി.
ഫെബിന റഷീദ്