ബ്രഹ്മി

ഡോ: മുഹമ്മദ് ബിന്‍ അഹ്മദ്‌ No image

മ്മുടെ നാട്ടില്‍ നീര്‍ക്കെട്ടുള്ള സ്ഥലങ്ങള്‍, കുളങ്ങള്‍, ചളിക്കുണ്ടുകള്‍, തീരദേശങ്ങള്‍, പാടങ്ങള്‍, അരുവികള്‍, പൊട്ടക്കുളങ്ങള്‍ എന്നിവിടങ്ങളിലും ഉപ്പുവെള്ളമില്ലാത്ത സ്ഥലങ്ങളിലും യാതൊരുവിധ പരിചരണമോ വളപ്രയോഗമോ മറ്റേതെങ്കിലും തരത്തിലുള്ള പരിലാളനമോ ആവശ്യമില്ലാതെ യഥേഷ്ടം വളരുന്ന ഒരു നീര്‍ച്ചെടിയാണ് ബ്രഹ്മി. പന്തലിച്ചു വളരുന്ന ഏകവര്‍ഷ ചെടിയാണിത്. കമ്പുകളില്‍ നിന്നും വേരുണ്ടായി ഓരോ വേരും ഭൂസ്പര്‍ശം ഉറപ്പുവരുത്തുന്നു.  വര്‍ഷകാലത്ത് ഉണ്ടാവുന്ന ഈ ചെടി വേനല്‍ക്കാലാരംഭത്തോടെ സ്വയം നശിക്കുന്നു.
ബ്രഹ്മിയെപ്പറ്റി അറിയാത്തവര്‍ പഴയ തലമുറയിലുണ്ടാവുകയില്ല. പുതിയ തലമുറ ഇത്തരം ഗൃഹൗഷധികളെ പറ്റി പഠിക്കാനും മനസ്സിലാക്കാനും തയ്യാറാകുന്നില്ല. ഔഷധ നിര്‍മാണരംഗത്തും ചിലതരം പ്രത്യേക രോഗങ്ങള്‍ക്കും ബ്രഹ്മി ധാരാളമായി ഉപയോഗിക്കുന്നു.  ഔഷധങ്ങളുണ്ടാക്കുന്നതില്‍ ഇതിന്റെ നീരും മറ്റും ചില സന്ദര്‍ഭങ്ങളില്‍ സമൂലം അരച്ചു ചേര്‍ത്തും ഉപയോഗിച്ചു വരുന്നു.
ബുദ്ധിക്ഷയം, ഓര്‍മക്കുറവ്, മാറാത്ത തലവേദന, അപസ്മാരം, ഭ്രാന്ത്, മാനസിക രോഗങ്ങള്‍, മുടിയുടെ നര, നാഡീ ഞരമ്പുകളുടെ തളര്‍ച്ച, ഹൃദയഭിത്തികളുടെ സങ്കോചവികാസ ശക്തിക്കുറവ് എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഇത് ഗുളികയായും അരിഷ്ടമായും, ചൂര്‍ണമായും, ലേഹ്യമായും, ധാരയായും ഉപയോഗിച്ച് വരുന്നു. മൂത്രസംബന്ധമായ അസുഖങ്ങള്‍ക്കും പ്ലീഹാ രോഗങ്ങള്‍ക്കും മാറാത്ത ത്വക്ക് രോഗങ്ങള്‍ക്കും ലേപനമായി ഉപയോഗിക്കുന്നു. മരുന്നുകളില്‍ ബ്രഹ്മിനീര് ചേര്‍ത്ത് ലേപനം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമായി കണ്ടു വരുന്നു.
പ്രസവിച്ച കാലം മുതല്‍ കുട്ടികള്‍ക്ക് ബുദ്ധിയും സൗന്ദര്യവും വര്‍ധിക്കാനായി ബ്രഹ്മി നീരില്‍ സ്വല്‍പം സ്വര്‍ണം ഉരസിച്ചേര്‍ത്ത് കൊടുക്കാറുണ്ട്. ബ്രഹ്മിനീരും തേനും ചേര്‍ത്തതില്‍, കൈവിരലിലുള്ള മോതിരം ഉരസുന്നത് കാണാം. ഇത്   മോതിരത്തിലുള്ള ബാക്ടീരിയടക്കമുള്ള മാലിന്യങ്ങള്‍ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുന്നു. ചിലര്‍ സ്വര്‍ണം ഉരുക്കി ബാറുകളാക്കി ബ്രഹ്മിനീരും വയമ്പും ചേര്‍ത്ത് കൊടുക്കാറുണ്ട്. ഇതും ശരിയായ രീതിയല്ല. ശുദ്ധി ചെയ്യാത്ത സ്വര്‍ണം ഒരു കാരണവശാലും കൊടുക്കാന്‍ പാടില്ല.
ബ്രഹ്മി അരച്ച് ചൂടുള്ള പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറ്റിലുണ്ടാകുന്ന ശൂല വേദനയും മറ്റ് അസ്വസ്ഥതകളും  മാറും. ജരാനരകള്‍ അകറ്റുന്നതിനും ബുദ്ധിശക്തി കൂട്ടുന്നതിനും, ചെറിയ കുട്ടികള്‍ക്ക് മലശോധനയില്ലാതെ വരുമ്പോഴും ബ്രഹ്മിനീര്‍ മാത്രമായോ ചൂടാക്കിയ ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്തോ രാത്രി കൊടുക്കുന്നത് നല്ലതാണ്.
ഉറക്കക്കുറവിന് ബ്രഹ്മിനീര് ചേര്‍ത്തുണ്ടാക്കിയ എണ്ണ തലയില്‍ തേക്കുന്നതും  ബ്രഹ്മി അരച്ച് വെണ്ണ ചേര്‍ത്ത് നെറുകയിലിടുന്നതും ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഫലപ്രദമാണ്.
പശുവിന്‍ പാല്‍ ബ്രഹ്മി ചേര്‍ത്ത് കഴിക്കുന്നതും ബ്രഹ്മിനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും അപസ്മാരം മാനസിക അസ്വസ്ഥതകള്‍ എന്നിവക്ക് നല്ലതാണ്. ബ്രഹ്മിയില ദിവസേന നെയ്യില്‍ താളിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ബ്രഹ്മിനീരില്‍ ഇരട്ടിമധുരവും പാലും ചേര്‍ത്ത് കഴിക്കുന്നതും ജരാനരകളില്ലാതെ യൗവ്വനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാന്‍ സഹായിക്കുന്നു.
 ബ്രഹ്മിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീ രോഗങ്ങള്‍ക്കും ആര്‍ത്തവ ക്രമീകരണത്തിനും ഗുണപ്രദമാണ്.
വ്രണങ്ങളില്‍ ബ്രഹ്മിയില അരച്ചു പുരട്ടിയാല്‍ അത് വേഗത്തില്‍ പൊട്ടിപ്പോകുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ വളരെ വിലകുറഞ്ഞതും ചെലവുകളില്ലാതെ നമ്മുടെ ചെടിച്ചട്ടികളില്‍ പോലും നട്ടുവളര്‍ത്താന്‍ പറ്റുന്നതുമായ ഇതിനെ ഒരു ഗൃഹൗഷധിയായി കാണാന്‍ എല്ലാവരും തയ്യാറാവണം.
|

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top