പുരസ്‌കാര നിറവില്‍ വനിതകള്‍

No image

സ്ത്രീയുടെ ശക്തിയും കഴിവും വീടിന്റെ അതിര്‍ത്തിക്കപ്പുറത്തുനിന്ന് അയല്‍പക്കത്തും അവിടുന്നങ്ങോട്ട് നാട്ടിലും നാട്ടാര്‍ക്കും ഉപകാരപ്പെടുത്തി ലോകത്തോളം അവള്‍ വളരുകയാണ്. ഓരോര്‍ത്തര്‍ക്കും പറയാനുï്. എനിക്കും ഒരിടമുïെന്ന്. ആ ഇടങ്ങളില്‍ അവര്‍ കര്‍മനിരതരാണ്. അര്‍ഥവത്താകുന്ന ആ കര്‍മസാഫല്യത്തിന് അനുമോദനങ്ങളും ആദരവും ഏറെയുïവര്‍ക്ക്. ഇക്കുറി അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സംഗമം വനിതാ പുരസ്‌കാരങ്ങള്‍ നേടിയ ചിലര്‍...
'നാടിന്റെ നന്മയും വികസനവും സൗഹൃദവും  സേവനവുമാണ് സൗജത് ടീച്ചറുടെ രാഷ്ട്രീയം. തുടര്‍ച്ചയായി 15 വര്‍ഷം തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തക എന്നതിനപ്പുറം സന്നദ്ധ സേവന പ്രവര്‍ത്തനത്തില്‍ തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നിന്നുകൊï് തന്നെ സഹകരിക്കാനും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയവാനും അവര്‍ക്ക് സാധിച്ചു. കമ്മ്യൂണിറ്റി ലീഡര്‍ / രാഷ്ട്രീയം വിഭാഗത്തിലാണ് അംഗീകാരം. കോവിഡ് കാലത്ത് മാതൃകാപരമായിരുന്നു സൗജത് ഷമീറിന്റെ പ്രവര്‍ത്തനങ്ങള്‍. 20 വര്‍ഷത്തെ അധ്യാപന പരിചയത്തിലൂടെ ഒരു നാടിന്റെ വികസനപ്രവര്‍ത്തനത്തില്‍ മുതല്‍ക്കൂട്ടായി എങ്ങനെ വിദ്യാലയത്തെ മാറ്റിയെടുക്കാമെന്ന് തെളിയിച്ച അനുഭവമാണ് അവര്‍ക്കുള്ളത്.
2015 മുതല്‍ 2020 വരെ തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു സീനത്ത് അബ്ദുസ്സലാം തലശ്ശേരി. വാര്‍ഡിന്റെ  വികസന പ്രവര്‍ത്തനങ്ങളില്‍ ജനപക്ഷത്ത് നിന്നുകൊï് ശ്രദ്ധേയമായ പ്രവര്‍ത്തങ്ങള്‍ നടത്തി ജന സമ്മതി നേടിയതിനാണ് വനിതാദിനത്തില്‍ 'കമ്മ്യൂണിറ്റി ലീഡര്‍, രാഷ്ട്രീയം' വിഭാഗത്തില്‍ സീനത്ത് അബ്ദുസ്സലാം അവാര്‍ഡിനര്‍ഹയായത്. മയ്യത്ത് കുളിപ്പിക്കല്‍, പരിപാലനം, രോഗ പരിചരണം, സാമ്പത്തിക സാഹായങ്ങള്‍ നല്‍കല്‍ തുടങ്ങി ജാതി മത ഭേദമന്യേ സാമൂഹിക സേവന പാതയിലൂടെയുള്ള നടത്തമാണ് സീനത്തിന്റേത്.
സ്ത്രീകളുടെ വിദ്യാഭ്യാസ - സാംസ്‌കാരിക പുരോഗതിക്ക് വേïിയും സ്ത്രീ ശാക്തീകരണത്തിന് വേïിയും കഴിഞ്ഞ നാല് പതിറ്റാïായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗമായ കെ.എന്‍ സുലൈഖ. ശാന്തപുരം ഇസ്ലാമിയ കോളേജില്‍നിന്നും വിദ്യാഭ്യാസം നേടിയ സുലൈഖ ജി.ഐ.ഒവിന്റെ പ്രഥമ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.  നിലവില്‍ ഉളിയില്‍ ഹെവന്‍സ് പ്രിന്‍സിപ്പല്‍, അക്കാദമിക് കോഡിനേറ്റര്‍, ഐഡിയല്‍ ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ കൂടി വഹിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്ത്ിയാണ് വിദ്യാഭ്യാസ സന്നദ്ധപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം അവരെ തേടിയെത്തിയത്.
പ്രായം പഠനത്തിന് തടസ്സമല്ലെന്ന വലിയൊരു അറിവ് സമൂഹത്തിന് നല്‍കിയവളാണ് നജ്മ എന്‍ ഇരിക്കൂര്‍. 52-ാമത്തെ വയസ്സിലാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്. പഠനം പോലെ തന്നെ നജ്മ ഏറ്റെടുത്തതാണ് നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, സേവന, ശാക്തീകരണ പ്രവര്‍ത്തനങ്ങളും. ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങളായ പെന്‍ഷനുകള്‍, ക്ഷേമനിധികള്‍ എന്നിവ അര്‍ഹരായരുടെ കൈകളിലെത്തിക്കാന്‍ നജ്മ പാടുപെടുന്നുï്. അതുകൊïുതന്നെയാണ് ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ നജ്മയെ തേടി വനിതാ ദിനത്തില്‍ വിദ്യാഭ്യാസ ജനസേവനരംഗത്തെ മികച്ച വനിതക്കുള്ള പുരസ്‌കാരവും എത്തിയത്.
പരസഹായമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന പ്രകൃതമാണ് ശബാനയുടേത്. തയ്യല്‍ജോലി ചെയ്യുന്നതോടൊപ്പം ആ രംഗത്തെ പലരുടെയും ടീച്ചര്‍ കൂടിയാണവര്‍. ഇറച്ചിക്കോഴി, മുട്ടക്കോഴി, ആട്,-മുയല്‍ വളര്‍ത്തല്‍, പരമ്പരാഗതമായ പ്രസവമരുന്നുകള്‍, കാച്ചിയ എണ്ണ, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ തുടങ്ങിയ വൈവിധ്യമായ രുചിക്കൂട്ടുകള്‍ കേരളം ശബാന മശൂദ് കതിരൂരില്‍നിന്നും അനുഭവിച്ചിട്ടുï്. പച്ചക്കറി കൃഷിയും പാഴ്വസ്തുക്കളില്‍നിന്ന് അലങ്കാര വസ്തുക്കളും വൂളന്‍ഹാന്റ് വര്‍ക്കും മുത്തുകള്‍ കൊïുള്ള ഹാന്റ് വര്‍ക്കും പെയിന്റിംഗും അവരാ കൈകളില്‍ വിരിയിച്ചെടുക്കും. അത്യാവശ്യം പ്ലംബിംഗ്, മരാമത്ത് പണികള്‍, ചെരുപ്പ് തുന്നലും ആവശ്യം പോലെ ചെയ്യാന്‍ മടിയേതുമില്ല. അല്‍പ സമയം അപകടത്തില്‍പെട്ട പറവകളെയും, ജന്തുക്കളെയും പരിചരിക്കാനുള്ളതാണ്. ഇത്തരം വൈദഗ്ധ്യത്തിനാണ് നാടന്‍ തൊഴില്‍ മേഖല കേന്ദ്രീകരിച്ച് നല്‍കിയ അംഗീകാരം അവരെ തേടിയെത്തിയത്.
സന്നദ്ധ പ്രവര്‍ത്തനം / ജനസേവനം എന്നിവക്കുള്ള ആദരം റംല എം.പിക്കാണ്. 'തറവാട്' (സന്തോഷ ഭവനം) എക്സിക്യൂട്ടീവ് മെമ്പറാണ്. ആറ് വര്‍ഷത്തോളമായി തറവാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഓടി നടക്കുന്ന വ്യക്തിയാണ്. ഇത് കൂടാതെ സമൂഹത്തില്‍ ജനസേവന പ്രവര്‍ത്തനവുമായി റംല എം.പി മുന്നില്‍ ഉïാകും.
നാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, സാമൂഹിക മേഖലയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും സാഹിത്യ മേഖലയില്‍ തന്റെതായ ശൈലിയില്‍ വായനക്കാരെ കൈയിലെടുക്കുകയും ചെയ്യുന്നു കണ്ണൂര്‍ ജില്ലയിലെ എടക്കാടിന്റെ സ്വന്തം എഴുത്തുകാരി എം.കെ മറിയുവിനാണ് സാഹിത്യം/വനിതാ ശാക്തീകരണത്തിനുള്ള അവാര്‍ഡ്.
കമ്മ്യൂണിറ്റി ലീഡര്‍, രാഷ്ട്രീയം വിഭാഗത്തില്‍ സമീറ എ.ടി അഗീകരിക്കപ്പെട്ടു. പാലിയേറ്റീവ്-സന്നദ്ധ പ്രവര്‍ത്തനം, കൗണ്‍സലിംഗ്, റിലീഫ് പ്രവര്‍ത്തനം, പഞ്ചായത്ത് മെമ്പര്‍ സ്ഥാനം, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക, ആശ്വാസ് കൗണ്‍സലിങ് സെന്റര്‍ കൗണ്‍സിലര്‍, ഐ.ആര്‍.ഡബ്ല്യു ജില്ലാ കമ്മിറ്റി അംഗം, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി തുടങ്ങി വ്യത്യസ്തമായ പദവികള്‍ വഹിക്കുന്നുï് ഇവര്‍.
പ്രാദേശികമായി കുടുംബ ജീവിതത്തില്‍ അനുഭവിക്കേïിവരുന്ന പ്രയാസങ്ങളില്‍ സൗജന്യമായി കൗണ്‍സലിംഗ് നല്‍കിയും വെല്‍ഫെയര്‍ പാര്‍ട്ടി അമ്പായത്തോട് ആദിവാസി കോളനി കേന്ദ്രീകരിച്ച് നടത്തിയ സേവന വിദ്യാഭ്യാസ സമര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും
പ്രളയകാല സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ശ്രദ്ധിക്കപ്പെട്ട സാബിറ പി.വി ഇരിട്ടി സന്നദ്ധപ്രവര്‍ത്തനം/വിദ്യാഭ്യാസം മേഖലയിലെ അംഗീകാരമാണ് കരസ്ഥമാക്കിയത്. ഐഡിയല്‍ എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ജീവകാരുണ്യ മേഖലയില്‍ (ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെ) പ്രവര്‍ത്തിച്ച് കൊïിരിക്കുന്ന ദാറുല്‍ ഖിദ്മ ട്രസ്റ്റ്, ഉളിയില്‍ സംഗമം അയല്‍ കൂട്ടങ്ങളുടെ ഭരണ സമിതി എന്നിവയില്‍ അംഗമാണ്.
സന്നദ്ധപ്രവര്‍ത്തനം/ജന സേവനം/വനിതാ ശാക്തീകരണം വിഭാഗത്തിലുള്ള അവാര്‍ഡ് ഹജ്ജിന് പോകുന്നവര്‍ക്ക് സൗജന്യമായി സേവനം ചെയ്യുന്ന സൗദ ഇ.കെ കതിരൂര്‍, നസീമ സി.കെ, എ സറീന കണ്ണൂര്‍, സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ചിട്ടും അത്തരം രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റുക്‌സി തച്ചറക്കല്‍, അസ്മാബി പി.എം എരഞ്ഞോളി എന്നിവര്‍ക്കാണ്.

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top