ജീവിതത്തെ മാറ്റിപ്പണിയുന്ന തഖ്വ

ശൈഖ് മുഹമ്മദ് കാരകുന്ന് No image

'വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുïായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ തഖ്വയുള്ളവരമാകാന്‍.' (2:183)
സൂക്ഷ്മത, ജാഗ്രത, കരുതല്‍, കാവല്‍, ദൈവഭക്തി, ദൈവഭയം തുടങ്ങിയവയാണ് തഖ്വ എന്ന പദത്തിന്റെ  അര്‍ഥം. അല്ലാഹുവിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കലാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ തഖ്വ.
ഭൂമിയില്‍ നന്മയെന്ന പോലെ തിന്മയുമുï്. പുണ്യം പോലെ പാപവുമുï്. അനുവദനീയമായവയും നിഷിദ്ധമായവയുമുï്. കണ്ണിനെയും കാതിനെയും നാവിനെയും മനസ്സിനെയും ശരിയിലേക്ക് നയിക്കുന്ന പോലെ തെറ്റിലേക്ക് എത്തിക്കുന്നവയുമുï്. അതിനാല്‍ നന്മയില്‍ ഉറച്ചുനില്‍ക്കാനും തെറ്റുകുറ്റങ്ങളിലേക്ക് വഴുതി വീഴാതിരിക്കാനും തികഞ്ഞ ശ്രദ്ധയും ജാഗ്രതയും അനിവാര്യമാണ്. അതാണ് തഖ്വ.
ഉമറുല്‍ ഫാറൂഖിന്റെ അന്വേഷണത്തിന് ഉബയ്യ്(റ) നല്‍കിയ മറുപടി തഖ്വ എന്തെന്ന് മനസ്സിലാക്കാന്‍ ഏറെ സഹായമാണ്. എന്താണ് അതിന്റെ  ഉദ്ദേശ്യമെന്ന് ഉമര്‍(റ) അന്വേഷിച്ചു. അപ്പോള്‍ ഉബയ്യ്(റ) ചോദിച്ചു. 'താങ്കള്‍ ധാരാളം മുള്ളുള്ള ഇടവഴിയിലൂടെ സഞ്ചരിക്കാറില്ലേ?'
'അതേ'. ഉമര്‍(റ) പറഞ്ഞു.
'അപ്പോള്‍ താങ്കള്‍ എന്താണ് ചെയ്യാറുള്ളത്?' ഉബയ്യ് ചോദിച്ചു.
'ഞാന്‍ തികഞ്ഞ സൂക്ഷ്മതയോടെ  കാലെടുത്ത് വെച്ച് നടക്കും.'
'എന്നാല്‍ അത് തന്നെയാണ് തഖ്വയുടെ ഉദ്ദേശ്യം. ഉബയ്യ് പറഞ്ഞു.' (തഫ്സീര്‍ ഖുര്‍തുബി 1145).
റമദാനിലെ നോമ്പുമായി ബന്ധപ്പെടുത്തി അതിനെ ഇങ്ങനെ വിശദീകരിക്കാം.
'വൈകുന്നേരം അസ്വര്‍ നമസ്‌കാരത്തിന് വുദു എടുക്കുകയാണ്. നോമ്പ് കാരണം കഠിനമായ ദാഹമുï്. വായില്‍ വെള്ളമൊഴിക്കുമ്പോള്‍ അല്‍പം കുടിച്ചാല്‍ ആരും കാണുകയില്ല. അറിയുകയില്ല. എന്നാല്‍ നോമ്പുകാരന്‍ ഒരു തുള്ളി വെള്ളമോ ഒരു വറ്റോ വയറ്റിലേക്കിറങ്ങിപ്പോകാതിരിക്കാന്‍ അതിയായ ജാഗ്രത പുലര്‍ത്തുന്നു. അല്ലാഹുവിനെ മാത്രം ഓര്‍ത്ത് പുലര്‍ത്തുന്ന ഈ സൂക്ഷ്മത തന്നെയാണ് തഖ്വ.
മറ്റൊരുദാഹരണം. സെയില്‍ ടാക്സ് ഓഫീസ്. ഓരോ ദിവസവും ലഭിക്കുന്ന കൈക്കൂലി ഉദ്യോഗസ്ഥര്‍ വൈകുന്നേരം ഭാഗിച്ചെടുക്കുന്നു. ഹിജാബ് ധരിച്ച ഒരു ജീവനക്കാരി അത് നിഷിദ്ധമാണെന്ന് പറഞ്ഞ് നിരാകരിക്കുന്നു. അവിഹിത സമ്പാദ്യം വന്ന് ചേരാതിരിക്കാന്‍ പുലര്‍ത്തുന്ന ഈ കാവലാണ് തഖ്വ. ഇങ്ങനെ നടത്തം, ഇരുത്തം, കിടത്തം, ഉറക്കം, ഉണര്‍ച്ച, സ്വഭാവം, സമീപനം, പെരുമാറ്റം, ആരാധന, ആചാരം, അനുഷ്ഠാനം, വാക്ക്, കര്‍മ്മം, വ്യക്തിജീവിതം, കുടുംബ ഘടന, സാമൂഹികജീവിതം, സാമ്പത്തിക ഇടപാട്, സാംസ്‌കാരിക രംഗം, ധാര്‍മിക മേഖല, രാഷ്ട്രീയ കാര്യങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പരമാവധി അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിക്കലാണ് തഖ്വ. അവന്റെ ആജ്ഞാ നിര്‍ദേശങ്ങള്‍ അനുസരിച്ചും നിരോധങ്ങളും പരിധികളും പാലിച്ചും ജീവിക്കലാണത്.
വിശുദ്ധ ഖുര്‍ആനില്‍ ഇരുനൂറ്റി മുപ്പതോളം സ്ഥലങ്ങളില്‍ തഖ്വയെ സംബന്ധിച്ച പരാമര്‍ശമുï്. അതില്‍ എഴുപത്തഞ്ചോളം തവണ തഖ്വ പാലിക്കാനുള്ള അല്ലാഹുവിന്റെ ആഹ്വാനമാണ്. നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ്, ഇല്‍യാസ്, മൂസാ (അ) തുടങ്ങിയ എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് തഖ്വ പാലിക്കാന്‍ ഉപദേശിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ജുമുഅ: ഖുത്വുബകളില്‍ പ്രഭാഷകര്‍ വിശ്വാസികളോട് തഖ്വ അതിന്റെ തികവോടെ പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നു.
മാനവകുലത്തിനാകമാനമുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണല്ലോ ഖുര്‍ആന്‍. അതിലൂടെ സമര്‍പ്പിക്കപ്പെട്ട സന്മാര്‍ഗം സ്വീകരിക്കാനും പ്രയോഗവല്‍ക്കരിക്കാനും സാധിക്കുക 'തഖ്വ'യുള്ളവര്‍ക്ക് മാത്രമാണ് (ഖുര്‍ആന്‍ 2:2).
തഖ്വയുടെ ആസ്ഥാനം മനസ്സാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുï്. അതെടുക്കുന്ന തീരുമാനങ്ങളുടെ പ്രയോഗവല്‍ക്കരണമാണ് മനുഷ്യജീവിതം. അതുകൊï് തന്നെ മനസ്സിനെ തിന്മയില്‍നിന്ന് മുക്തമാക്കി സദാ ഭക്തി നിരതമാക്കണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നു.
തഖ്വയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവരാണ് അവന് ഏറ്റവും പ്രിയപ്പെട്ടവര്‍. അവനവര്‍ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്യുന്നു. സ്വര്‍ഗ കവാടങ്ങള്‍ അവര്‍ക്കുവേïി തുറന്നിടുമെന്ന് ഉറപ്പ് നല്‍കുന്നു. അവിടെ ഉന്നത സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതിന്റെ സൂക്ഷിപ്പുകാര്‍ അവരെ സമാധാനമാശംസിച്ച് സ്വാഗതം ചെയ്യുമെന്ന് ഖുര്‍ആന്‍ ശുഭവാര്‍ത്ത അറിയിക്കുന്നു. അതിനാലവര്‍ക്ക് ഭയമോ ദുഃഖമോ ഉïാവുന്നില്ല.
തഖ്വയുള്ളവരെ ഭൂമിയിലും അല്ലാഹു അനുഗ്രഹിക്കും. അവരുടെ പാപങ്ങള്‍ പൊറുത്ത് കൊടുക്കും. അവരുടെമേല്‍ അല്ലാഹു തന്റെ കാരുണ്യവും അനുഗ്രഹവും വര്‍ഷിക്കും. അതിനാല്‍ അവര്‍ക്കെതിരെ ശത്രുക്കളുടെ കുതന്ത്രങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയില്ല. അല്ലാഹു അവര്‍ക്ക് മോചന മാര്‍ഗമൊരുക്കി കൊടുക്കും. എന്തായാലും അന്തിമ വിജയം അവര്‍ക്കായിരിക്കും. ഇവ്വിധം തഖ്വയുള്ളവര്‍ക്ക് സമസ്ത സൗഭാഗ്യങ്ങളും സമ്മാനിക്കപ്പെടുമ്പോള്‍ അതില്ലാത്തവരുടെ സകല കര്‍മങ്ങളും പാഴായിത്തീരുമെന്ന് ഖുര്‍ആന്‍ താക്കീത് നല്‍കുന്നു.
മനസ്സിന്റെ മന്ത്രങ്ങളും കണ്ണിന്റെ കട്ട് നോട്ടങ്ങളും നന്നായറിയുന്ന അല്ലാഹു തന്റെ കൂടെ സദാ ഉïെന്ന് ഓര്‍ക്കുന്നവര്‍ക്ക് മാത്രമേ നോമ്പ് അതിന്റെ നിഷ്ഠയോടെ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളു. അതുകൊïുതന്നെയാണ് നോമ്പ് മനുഷ്യനെ തഖ്വയുള്ളവനാക്കാനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. തഖ്വ ആര്‍ജിക്കാനാവശ്യമായ പരിശീലനം റമദാനിലെ ആത്മനിയന്ത്രണത്തിലൂടെ വിശ്വാസി നേടിയെടുക്കുന്നു. ഇത് സാധ്യമാകുമ്പോഴാണ് റമദാനിലെ വ്രതാനുഷ്ഠാനം ഫലപ്രദമായിത്തീരുക. തഖ്വയാണതിന്റെ മര്‍മമെന്നര്‍ഥം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top