'ഇഖ്റഅ്.' 'നീ വായിക്കുക.' ഇരുള് മുറ്റിയ ഹിറാ ഗുഹയിലൂടെ ലോക രക്ഷിതാവായ നാഥന് തന്റെ ദൂതനിലൂടെ മനുഷ്യ സമൂഹത്തിന് നല്കിയ ആദ്യ ഉല്‍ബോധനം. ഏതൊരു മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിനും ജീവിത വിജയത്തിനും ആധാരം അറിവാണ്. സമൂഹങ്ങളും നാഗരികതയും വികാസം പ്രാപിക്കുന്നത് അവന് നേടിയെടുത്ത അറിവിലൂടെയും അതുമുഖേനയുള്ള കïെത്തലിലൂടെയുമാണ്. സൃഷ്ടിച്ച നാഥനിലേക്ക് അടുക്കാനുള്ള വഴിയാണത്. വിവരങ്ങളുടെ നാനാവിധമായ വിസ്ഫോടനങ്ങളുടെ കാലം കൂടിയാണിത്. അതുകൊïുതന്നെ നന്മകള് ആര്‍ജിക്കാന്‍ കഴിയുന്ന ഇഹപര വിജയത്തിനായുള്ള വായനകള്‍ കരസ്ഥമാക്കുക ഓരോരുത്തരുടെയും ബാധ്യതാണ്.
വിജ്ഞാനം കൊï് കരുത്തരായ സമുഹമായിരുന്നു മുസ്ലിംകള്. നാഗരികവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നതി പ്രാപിച്ചതും അറിവ് ആയുധമാക്കിയായിരുന്നു. വിജ്ഞാനം ഉദ്ഘോഷിച്ച ഖുര്‍ആനിക വചനങ്ങള്‍ മുറുകെ പിടിച്ചും പ്രവാചക ചര്യകള്‍ പിന്‍പറ്റിയുമായിരുന്നു ആ പ്രയാണം. അത്തരം വായനയെ സാധ്യമാക്കുന്നതിനുള്ള പരിശ്രമമാണ് ആരാമം നടത്തുന്നത്. വായിക്കുക എന്ന ആദ്യവചനവുമായി അവതീര്‍ണമായ ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്. ഈ പുണ്യമാസത്തില്‍, ഉപകാരപ്പെടുന്ന അറിവ് നല്‍കണേയെന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനക്ക് സാധൂകരണം നല്‍കുകയാണ് ഓരോ പേജും. ആത്മീയതയുള്ള നോമ്പനുഭവം, ദീനിന്നായി പണിയെടുത്തവരുടെ ഓര്‍മകള്‍, ചരിത്ര ഭൂമിയിലൂടെയുള്ള യാത്രകള്‍, ചരിത്രത്തില്‍ പേരുചേര്‍ക്കപ്പെട്ട സ്ത്രീകള്‍. ആരാമത്തിന്റെ പേജുകളിലൂടെ ഇവയെല്ലാം വായനക്കായി സമര്‍പ്പിക്കുന്നു.