നന്മകളാണ് ശീലമാക്കേണ്ടïത് പരിശുദ്ധ റമദാനില്‍

ഫാത്തിമ സുഹ്റ കെ..കെ No image

 വിശ്വാസികള്‍ ഉത്സാഹപൂര്‍വ്വം അനുഷ്ഠിക്കുന്ന അതിശ്രേഷ്ഠമായ  സുന്നത്ത് നമസ്‌കാരമാണ് തറാവീഹ്. റമദാനില്‍ മാത്രമുള്ള ഒന്നല്ല രാത്രിനമസ്‌കാരം. എങ്കിലും മുസ്ലിം സമൂഹത്തിലെ നിരവധിയാളുകള്‍ റമദാനില്‍ മാത്രമാണ് ഇത് നിര്‍വഹിക്കുന്നത്.
റമദാനിലെ രാത്രിനമസ്‌കാരത്തിന് ശരീഅത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് 'തറാവീഹ്'. ഈരïു റക്അത്തുകളായി നമസ്‌കരിക്കുകയും അവക്കിടയില്‍ അല്‍പം വിശ്രമിക്കുകയും ചെയ്യുന്ന നമസ്‌കാരമാണിത്. ഇശാ നമസ്‌കാരം നിര്‍വഹിച്ചശേഷം സുബ്ഹ് വരെയാണ് തറാവീഹിന്റെ സമയമെങ്കിലും രാത്രിയുടെ അന്ത്യയാമത്തില്‍ നമസ്‌കരിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠകരം.
തറാവീഹ് റക്അത്തുകളുടെ എണ്ണം ക്ലിപ്തമല്ല. പണ്ഡിതന്മാര്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങളുï്. നബി (സ) പതിനൊന്ന് റക്അത്തുകളില്‍ കൂടുതല്‍ നമസ്‌കരിച്ചിട്ടില്ല എന്ന് ആഇശ(റ) പറഞ്ഞതനുസരിച്ച് എട്ട് റകഅത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റും നമസ്‌കരിക്കുന്നവരുï്. 20 റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുകളുമായി ഇരുപത്തിമൂന്ന് നമസ്‌കരിക്കുന്നവരുമുï്. ഇമാം മാലിക് 33 നമസ്‌കരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ കാണാം. രാത്രി നമസ്‌കാരത്തിന്റെ എണ്ണം നിര്‍ണിതമല്ല എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. റക്അത്തുകളുടെ എണ്ണത്തിലല്ല അവയുടെ മികവിലും തികവിലുമാണ് കാര്യം. അഥവാ ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് മനഃസ്സാന്നിധ്യത്തോടെയും വണക്കത്തോടെയും നിര്‍വഹിക്കുന്നതിലാണ് ശ്രദ്ധിക്കേïത്. 'തന്റെ നമസ്‌കാരം കൊï് ഉറക്കമിളക്കുകയെന്നതല്ലാതെ യാതൊരു പ്രതിഫലവും കിട്ടാത്ത എത്രയോ പേരുï്' എന്ന നബി വചനം ചിന്തോദ്ദീപകമത്രെ. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും തറാവീഹ് നമസ്‌കാരം പള്ളിയിലോ അല്ലെങ്കില്‍ വീട്ടില്‍വെച്ച് ജമാഅത്തായോ ഒറ്റക്കോ നമസ്‌കരിക്കാം. ഖുര്‍ആനില്‍നിന്ന് ഹൃദിസ്ഥമാക്കിയ ഭാഗങ്ങളോ മുസ്ഹഫ് നോക്കിയോ പാരായണം ചെയ്ത് നമസ്‌കരിക്കാം.
നമ്മുടെ നാഥനായ അല്ലാഹുവിനെ നമുക്കേറ്റം പ്രിയമുള്ള പ്രേമഭാജനമായി സങ്കല്‍പിച്ചു നോക്കൂ. 'സത്യവിശ്വാസികള്‍ക്ക് ഏറ്റവുമധികം സ്നേഹം അല്ലാഹുവിനോടാണ്'. പ്രിയപ്പെട്ട നാഥന് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്ത് അവന്റെ അതൃപ്തിയും അനിഷ്ടവും സമ്പാദിച്ചുകൊïിരിക്കുകയാണ് നാം. അവനെ പ്രസാദിപ്പിക്കുവാനും തൃപ്തിപ്പെടുത്താനും അവനൊരുക്കിയ അമൂല്യ സന്ദര്‍ഭമാണ് റമദാന്‍. പതിവുകാലങ്ങളിലെ ആരാധനാ കര്‍മങ്ങളിലൂടെയെല്ലാം നാം ഇതുതന്നെയാണ് ചെയ്തുകൊïിരിക്കുന്നതും.
പകലില്‍ നാം തിരക്കുപിടിച്ച ജീവിത വ്യവഹാരങ്ങളിലാണ്. രാത്രിയില്‍ നമുക്ക് സ്വല്‍പ സമയം വിശ്രമിച്ചശേഷം നാഥനോട് സ്വകാര്യ സംഭാഷണത്തിലേര്‍പെടാനും ആരാധനകള്‍ നടത്താനും അവനെ വെറുപ്പിച്ച കര്‍മങ്ങളേറ്റുപറയാനും സമയം ചെലവഴിക്കുന്നതായി കരുതിയാല്‍ ആ നിമിഷങ്ങളത്രയും നാം അനുഭവിക്കുന്ന അനുഭൂതി വിവരണാതീതമായിരിക്കും. നാഥന്‍ തന്നിലേക്ക് അടുക്കാനായി തൊട്ടടുത്ത ആകാശത്ത് വന്ന് മന്ത്രണങ്ങളും പ്രാര്‍ഥനകളും ശ്രവിച്ചുകൊïിരിക്കുകയും അതിനായി കൈ നീട്ടുകയും ചെയ്തുകൊïിരിക്കുന്നു. അന്ത്യയാമത്തില്‍ പ്രത്യേകിച്ചും.
അല്ലാഹുവിനെ കൂടുതലായി തൃപ്തിപ്പെടുത്താനും കൂടുതല്‍ സ്വകാര്യ ഭാഷണം നടത്താനും നാഥന്റെ പരിശുദ്ധ ഭവനം തന്നെയാവട്ടെ എന്ന് അവസാന പത്തില്‍ അവന്‍ തീരുമാനിക്കുന്നു. അതാണ് 'ഇഅ്തികാഫ്' ആരും കാണാതെ ബഹളമില്ലാത്ത അന്തരീക്ഷത്തില്‍ രാപ്പകലുകള്‍ തന്റെ നാഥന്റെ ഭവനത്തില്‍ കഴിച്ചുകൂട്ടുന്നതിന്റെ പേരാണത്. അവസാന പത്തില്‍ നബി(സ)യോടൊപ്പം അദ്ദേഹത്തിന്റെ പ്രിയ പത്നിമാരും ഭജനമിരുന്നിരുന്നു. നമുക്കും സമയവും സാഹചര്യവുമനുസരിച്ചുള്ള ഇഅ്തികാഫില്‍ കഴിഞ്ഞു കൂടാം. ഈ കര്‍മങ്ങളെല്ലാം നമുക്ക് നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഈ അനുഭൂതിക്ക് വേïിയാണ് തന്റെ സമ്പത്തും തന്റെ ഉടമസ്ഥതയിലുള്ളതൊക്കെയും അവന്‍ തന്റെ നാഥന്റെ പ്രീതിക്കായ് സമര്‍പ്പിക്കുന്നതും. റമദാന്‍ അവസാന പത്തില്‍ നബി(സ) കാറ്റിനേക്കാള്‍ വേഗതയില്‍ ദാനധര്‍മങ്ങള്‍ നല്‍കിയിരുന്നുവല്ലോ.
മനുഷ്യന് തന്റെ നാഥനോടുള്ള സംഭാഷണം അവസാനിപ്പിക്കാനാവില്ല. നാഥന്റെ കലാമായ ഖുര്‍ആനിക സൂക്തങ്ങളിലൂടെ അവന്‍ കടന്നുപോമ്പോഴും ആ സംഭാഷണം തുടരുകയാണ്.  'ഞാന്‍ എന്റെ നാഥനോട് അഭിമുഖഭാഷണം നടത്താനുദ്ദേശിക്കുമ്പോഴെല്ലാം ഖുര്‍ആന്‍ പാരായണം ചെയ്യും.' എന്നാണ് നബി (സ) പറഞ്ഞത്. ഇങ്ങനെ ഒരു മാസക്കാലം റബ്ബിനോട് ബന്ധം സ്ഥാപിച്ച വിശ്വാസി സമൂഹത്തിന് ശവ്വാല്‍ മാസത്തില്‍ ആ ബന്ധം വിഛേദിക്കാനാവില്ല. അവര്‍ റമദാനിനു ശേഷവും രാത്രിയില്‍ നിന്ന് നമസ്‌കരിച്ചും, നബി (സ) പുണ്യമെന്ന് വിശേഷിപ്പിച്ച ദിനങ്ങളില്‍ നോമ്പനുഷ്ഠിച്ചും ഈ ബന്ധം നിലനിര്‍ത്തിക്കൊïേയിരിക്കും.
ഇങ്ങനെ നോമ്പിലൂടെയും രാത്രി നമസ്‌കാരങ്ങളിലൂടെയും നാഥന്റെ തൃപ്തിക്കായി കഴിച്ചുകൂട്ടുന്നവര്‍, നാഥന്‍ നാളെ തങ്ങള്‍ക്കായി ഒരുക്കിയ സ്വര്‍ഗീയ ആരാമങ്ങള്‍ കൂടി ആര്‍ത്തിയോടെ കൊതിച്ചിരിക്കുന്നവരാണ്. ഈ കാര്യം സൂറ അല്‍ ഫുര്‍ഖാനില്‍ അവസാന ഭാഗത്തും സൂറ അദ്ദാരിയാത്തിലെ താഴെയുളള സൂക്തത്തിലും കാണാം.
'അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ തീര്‍ച്ചയായും തങ്ങള്‍ക്ക് തങ്ങളുടെ നാഥന്‍ നല്‍കിയ മഹത്തായ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊï് ആരാമങ്ങളിലും അരുവികള്‍ക്കിടയിലും കഴിഞ്ഞു കൂടുന്നതാണ്. തീര്‍ച്ചയായും അതിനുമുമ്പ് അവര്‍ സല്‍കര്‍മകാരികളായിരുന്നു. രാത്രി സമയങ്ങളില്‍ അവര്‍ വളരെ കുറച്ചേ ഉറങ്ങിയിരുന്നുള്ളൂ. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുമായിരുന്നു.'' (സൂറ അദ്ദാരിയാത്ത്:16)
ഈ മഹത്തായ സുന്നത്ത് നമസ്‌കാരം, രാത്രി നമസ്‌കാരം- റമദാനിലും തുടര്‍ന്നും അനുഷ്ഠിക്കാന്‍ നാം ശീലിക്കുക. 'സുന്നത്ത് കര്‍മങ്ങളില്‍ പതിവായി ചെയ്യുന്നവയാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടകരം' എന്ന നബിവചനം ഉള്‍ക്കൊï് ജീവിക്കുക. നാം തീക്ഷ്ണമായ പരീക്ഷണങ്ങള്‍ അഭിമുഖീകരിച്ചുകൊïിരിക്കുന്ന ഈ കാലത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പതറാത്ത പാദത്തോടും ചിതറാത്ത ചിത്തത്തോടും നിലകൊള്ളാന്‍ പ്രചോദനമേകുംവിധം രാത്രി നമസ്‌കാരങ്ങളില്‍നിന്നും ഊര്‍ജം സംഭരിക്കുക.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top