സ്ത്രീ  ഒരു സമസ്യയോ?

ഡോ. ജാസിം അല്‍ മുത്വവ്വ No image

അയാള്‍ പറഞ്ഞ് തുടങ്ങി: 'കുരുക്കഴിക്കാന്‍ കഴിയാത്ത സമസ്യയാണ് സ്ത്രീ' ഞാന്‍ സ്ത്രീയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ എനിക്ക് മനസ്സിലാകുന്നത് അവളെ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നില്ലെന്നാണ്.''
ഞാന്‍: 'എന്താണ് നിങ്ങളുടെ പ്രശ്‌നം?''
അയാള്‍: 'ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ഥനാണ് ഞാന്‍. പക്ഷെ, സ്ത്രീയോടുള്ള ഇടപെടലില്‍ ഞാന്‍ പരാജയപ്പെടുന്നു.''
ഞാന്‍: 'ഭാര്യയെ കുറിച്ചാണോ നിങ്ങള്‍ സൂചിപ്പിക്കുന്നത്?
അയാള്‍: 'എന്റെ ഭാര്യയും സഹോദരിയും ഉമ്മ പോലും.''
ഞാന്‍: 'ഒരു സ്ത്രീയെ മനസ്സിലാക്കണമെങ്കില്‍ രï് കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിരുത്തണം. അവളെ നിങ്ങള്‍ നിങ്ങളോട് താരതമ്യപ്പെടുത്തരുത്. കാരണം അവള്‍ ഒരു പുരുഷനല്ല. അവളെ മറ്റുള്ളവരോടും താരതമ്യപ്പെടുത്തരുത്. കാരണം ഓരോ സ്ത്രീയും ഓരോ സവിശേഷ വ്യക്തിത്വമാണ്.''
അയാള്‍: 'ഒന്നുകൂടി വിശദീകരിക്കാമോ?''
ഞാന്‍: 'വികാര ജീവിയാണ് സ്ത്രീ. ആര്‍ദ്രത, വാത്സല്യം, ഈര്‍ഷ്യ. ഉടമസ്ഥതാ മനസ്സ്, തന്റെ അധീനതയില്‍ മാത്രമാവണമെന്ന സ്വാര്‍ഥ ചിന്ത, ഉദാരമനസ്സ്, ത്യാഗം, എന്തും ത്യജിക്കാന്‍ സന്നദ്ധത ഇങ്ങനെ നൂറ് കൂട്ടം സ്വഭാവങ്ങള്‍ സ്ത്രീക്കുï്.''
അയാള്‍: 'പക്ഷെ, ഒന്നുï്. അവള്‍ തന്നുകൊïേയിരിക്കും. എന്നാല്‍ നിങ്ങളെ ഭരിക്കാന്‍ നോക്കും. നിങ്ങള്‍ക്ക് വേïി ത്യാഗമനുഷ്ഠിക്കും. പക്ഷെ, നിങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കും. പ്രേമിച്ചും സ്‌നേഹിച്ചും അവള്‍ നിങ്ങളെ വീര്‍പ്പുമുട്ടിക്കും. എന്നാല്‍ അവള്‍ക്ക് നിങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനായിരിക്കും ഇതൊക്കെ.''
ഞാന്‍: 'നിങ്ങള്‍ നല്‍കുന്നതത്രയും അതില്‍ കൂ ടുതലും തിരിച്ചു നല്‍കാനാണ് അവള്‍ ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ നല്‍കുന്നതെല്ലാം അമൂല്യമാണെന്ന അവളുടെ തിരിച്ചറിവിന്റെ അടയാളപ്പെടുത്തലാണ് അത്.''
അയാള്‍: 'പക്ഷെ ഈ സ്വഭാവം എനിക്ക് അരോ ചകമാണ്. അത് എനിക്ക് ശല്യവും ഉപദ്രവവും ആയി തോന്നുന്നു.''
ഞാന്‍: 'ഈ ലോകത്തെ എല്ലാ ബന്ധങ്ങളിലുമുï് ഗുണത്തിന്റെയും ദോഷത്തിന്റെയും വശങ്ങള്‍. അവളുടെ ഗുണ വശങ്ങള്‍ എങ്ങനെ പ്രയോജനപ്പെ ടുത്തണം എന്ന് അറിയുന്നവനാണ് ബുദ്ധിമാന്‍. അവളുടെ ദോഷവശങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സമര്‍ഥനായ ഭര്‍ത്താവിന്നറിയാം.''
അയാള്‍: ''ആ വശം ഞാന്‍ ചിന്തിച്ചില്ല.''
ഞാന്‍: പൊതുവില്‍ സ്ത്രീകള്‍ എന്തും വിശദീകരിച്ച് പറയുന്നതില്‍ തല്‍പരയാണ്. പുരുഷന്‍ ചുരുക്കി പറയാനും അങ്ങനെ കേള്‍ക്കാനുമാണ് ഇഷ്ടപ്പെടുന്നത്. സ്ത്രീ പെട്ടെന്ന് പ്രതികരിക്കും. പക്ഷെ, പുരുഷന്‍ പ്രതികരണത്തില്‍ നിയന്ത്രണം പാലിക്കും. ചിലര്‍ ക്ഷിപ്ര കോപികള്‍ ആണെന്ന കാര്യം മറക്കുന്നില്ല. സ്ത്രീ കാര്യങ്ങള്‍ പെരുപ്പിച്ചും വീര്‍പ്പിച്ചും പറയും. ഉള്ളതിനേക്കാള്‍ കൂടുതല്‍ വര്‍ണിക്കും. പുരുഷന്‍ ഉള്ളതിനേക്കാള്‍ ചുരുക്കിയും എളുതാക്കിയുമാണ് പറയുക. അതൊന്നും വലിയ കാര്യമല്ലെന്ന മട്ടിലായിരിക്കും അയാളുടെ സംസാരരീതി.''
അയാള്‍: ''സ്ത്രീയുടെ ഈര്‍ഷ്യ, അമര്‍ഷം. അതിനെകുറിച്ച് നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ. അവളുടെ അത്തരം പ്രകൃതി എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ്.''
ഞാന്‍: 'നിങ്ങള്‍ പറഞ്ഞത് ശരിയാണ്. അവളുടെ ഈര്‍ഷ്യയുടെയും അമര്‍ഷത്തിന്റെയും പ്രേരകം സ്‌നേഹമാണ്. പുരുഷനുമുï് ഈര്‍ഷ്യ. പക്ഷെ അയാളുടെ ഈര്‍ഷ്യ അധികവും പുറത്ത് കാണിക്കില്ലെന്ന് മാത്രം. അവളുടെ അതിരുവിട്ട ഈര്‍ഷ്യയും അമര്‍ഷവും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് ക്ഷമ വേണം. ധാരാളം നന്മകളും ഗുണങ്ങളും ഉള്ളവളാണെന്ന് കരുതി നിങ്ങള്‍ അത് സഹിച്ചേ പറ്റൂ. നിങ്ങള്‍ പറഞ്ഞല്ലോ, ചിലപ്പോള്‍ നിങ്ങള്‍ ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ അവള്‍ വിസമ്മതിക്കുന്നു, നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്തപ്പോള്‍ അവള്‍ ചുംബനവുമായി വരുന്നു എന്നൊക്കെ! ഈ സമസ്യയുടെ കുരുക്ക് നിങ്ങള്‍ അഴിക്കണം. അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് വേണം നിങ്ങള്‍ അതിനൊക്കെ ഒരുമ്പെടാന്‍.'' അയാള്‍: 'അതാണ് എനിക്ക് ഏറ്റവും പ്രയാസം.''
ഞാന്‍: ''നിങ്ങള്‍ ഉള്ളുതുറന്നു സംസാരി ക്കുന്നവനാണെങ്കില്‍ അതൊന്നും പ്രശ്‌നമല്ല.'' സ്ത്രീയെ കുറിച്ച് മൂന്ന് പ്രധാന കാര്യങ്ങള്‍ ഞാന്‍ പറയാം. പുരുഷന്‍ എപ്പോഴും തന്നോടൊപ്പം ഉ ïാവണമെന്ന് സ്ത്രീ ആഗ്രഹിക്കുന്നു. പക്ഷെ, പുരുഷന്‍ അങ്ങനെയല്ല. അയാള്‍ക്ക് അല്‍പം സ്വാതന്ത്ര്യവും വിശാലമായ ഇടവും വേണം. സ്ത്രീ ബാഹ്യമോടിയില്‍ ശ്രദ്ധാലുവായിരിക്കും. പക്ഷെ പുരുഷന്‍ അങ്ങനെയല്ല. സ്ത്രീ ജന സംസാരത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കും. പക്ഷെ, പുരുഷന് ആളുകള്‍ എന്ത് പറയുന്നു എന്നത് പ്രശ്‌നമല്ല. ഞാന്‍ ഈ പറഞ്ഞതൊക്കെ ഒരു നബിവചനത്തിന്റെ വിശദീകരണത്തില്‍ പെടുത്താം. നബി (സ) പറഞ്ഞു: 'സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു. വളഞ്ഞ വാരിയെല്ലുകൊïാണ് അവരെ സൃഷ്ടിച്ചിട്ടുള്ളത്. വാരിയെല്ലിന്റെ മേലേ അറ്റം ഏറെ വളഞ്ഞിരിക്കും. അത് നിവര്‍ത്തി നേരെയാക്കാന്‍ നോക്കിയാല്‍ പൊട്ടിപ്പോകും. ആ വളവോട് കൂടി നിനക്ക് അവളെ ആസ്വദിക്കാം, അനുഭവിക്കാം. നിവര്‍ത്താന്‍ നോക്കിയാല്‍ പൊട്ടിപ്പോകുമെന്ന് പറഞ്ഞല്ലോ. അതായത് വിവാഹമോചനത്തിലേ അത് കലാശിക്കുകയുള്ളൂ.''
സ്ത്രീ പുരുഷനില്‍നിന്ന് വ്യത്യസ്തയാ ണെന്നറിയണം. യാഥാര്‍ഥ്യബോധത്തോടെ വേണം സ്ത്രീയെ സമീപിക്കേïത്. വളഞ്ഞ വാരിയെല്ലിനോട് ഉപമിച്ചത് വെറുതെയല്ല. വാരിയെല്ലാണ് നെഞ്ചിനെ സംരക്ഷിക്കുന്നത്. അത് വളഞ്ഞ് നിന്നെങ്കില്‍ മാത്രമേ നെഞ്ചിനെ സംരക്ഷിക്കാന്‍ കഴിയൂ. ഇത് ഒരു അലങ്കാര പ്രയോഗമാണ്. പുരുഷന്റെ രക്ഷാ കവചമാണ് സ്ത്രീ എന്നതാണ് സത്യം. സ്ത്രീ പുരുഷന് സുരക്ഷയൊരുക്കുന്നു. നബി പഠിപ്പിക്കുന്നത് സ്ത്രീയെ അവളുടെ എല്ലാ സവിശേഷ പ്രകൃ തിയോടെയും ഉള്‍ക്കൊള്ളാനാണ്. നമ്മെപോലെ ആക്കിത്തീര്‍ക്കാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ അവളുടെ പ്രകൃതിയെ തകര്‍ക്കലാണ് അത്. ദാമ്പത്യം തകരും. വിവാഹമോചനമായിരിക്കും അനന്തര ഫലം.'' ഞാന്‍ അയാളെ ഓര്‍മിപ്പിച്ചു.

വിവ: ജെ.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top