പുണ്യഭൂമികളിലൂടെ

പ്രൊഫ. കെ.നസീമ No image

അന്നൊരു ഞായറാഴ്ചയായിരുന്നു. വീട്ടി ലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പത്രത്തി ലൂടെ കണ്ണോടിക്കുമ്പോഴാണ് ഫലസ്തീന്‍ പുണ്യയാത്രയെപ്പറ്റി അറിഞ്ഞത്. ബന്ധപ്പെട്ടവരെ വിളിച്ചപ്പോള്‍ സീറ്റുïെന്നും യാത്ര ഉടനെത്തന്നെ പുറപ്പെടുമെന്നും അറിഞ്ഞു. അതോടെ വളരെ മുമ്പെ കൊïുനടന്ന ആഗ്രഹം സഫലമാവുകയായിരുന്നു.
2019 ജൂണ്‍ മാസത്തിലെ ഒരു ബുധനാഴ്ച വെളുപ്പിന് നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര തിരിച്ച ഞങ്ങള്‍ രാവിലെ ഒന്‍പതു മണിക്ക് അബുദാബിയില്‍ എത്തി. ജോര്‍ദാന്‍, ഇസ്രയേല്‍, ഫലസ്തീന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കായിരുന്നു യാത്ര. കേരളത്തിലും തമിഴ്നാട്ടിലുമുള്ള നാല്‍പത്തിരï് പേരായിരുന്നു കൂടെ. അബുദാബി സമയം രാവിലെ ഏഴ് മണിക്ക് അബൂ ദാബി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് രാവിലെ 10.55-നായിരുന്നു ജോര്‍ദാനി ലേക്കുള്ള യാത്ര.

ജോര്‍ദാന്‍
ഉച്ചയ്ക്ക് 1.15 ന് ഞങ്ങളുടെ യാത്രാസംഘം ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലെ ക്യൂന്‍ ആലിയ അന്താരാഷ്ട്ര വിമാന ത്താവളത്തിലിറങ്ങി. പശ്ചിമേഷ്യ യിലെ ഒരു പുരാതന അറബി രാഷ്ട്രമായ ജോര്‍ദാന്‍ പുരാതന ഫലസ്തീനില്‍നിന്ന് ജോര്‍ദാന്‍ നദിയാല്‍ വേര്‍പ്പെട്ടിരിക്കുന്നു. പു  രാതന കൃതികളിലും ബൈബിളിലും പരിശുദ്ധ ഖുര്‍ആനിലും ജോര്‍ ദാനെക്കുറിച്ച പരാമാര്‍ശമുï്. ഇസ്ലാമിക ചരിത്രത്തില്‍ വജ്രശോഭ പരത്തിയ ജോര്‍ദാന്‍ പുരാതനകാ ലത്തെ ഹിജാസില്‍ (ഇപ്പോഴത്തെ സൗദി അറേബ്യ) പെട്ട ഭൂപ്രദേശമായിരുന്നു. ഇന്ന് ശാം എന്ന പ്രദേശത്തെ ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, ലബാന്‍ എന്നീ നാലുരാജ്യങ്ങളായി വിഭജിച്ചിരിക്കുന്നു. പ്രസിദ്ധമായ 'പെഡ്രയിലെ ചെങ്കല്ല് നഗരം' ജോര്‍ദാനി ലാണ്.
ഇസ്ലാമിക ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി വിളങ്ങിയ ഈ രാജ്യം ക്രി. 106-ല്‍ നൂറ്റിയാറില്‍ റോമക്കാരുടെ അധീനതയി ലായിരുന്നു. ക്രി. 636-ല്‍ നടന്ന യര്‍മൂ ക്ക് യുദ്ധത്തിലാണ്  മുസ്ലിംകള്‍ കീഴടക്കിയത്. 1918 വരെ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു.  സി റിയയുടെയും, അമവി-അബ്ബാസി ഖലീഫമാരുടേയുമൊക്കെ അധീനതയിലായിരുന്ന ഈ രാജ്യത്തിന് ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കോളനി വാഴ്ചയുടെ തി ക്തഫലങ്ങള്‍ അനുഭവിക്കേïി വ ന്നു.
ബ്രിട്ടീഷ് കോളനി വാഴ്ചയില്‍നി ന്ന് സ്വാതന്ത്ര്യം നേടി. രïു വര്‍ഷം കഴിഞ്ഞ് സിക്സ് ഡെ വാര്‍ (ടകത ഉഅഥ ണഅഞ) എന്നറിയപ്പെട്ട, ആറു ദിവസം നീïുനിന്ന ഘോരയുദ്ധം ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു. ഇതര അറേബ്യന്‍ ജനതകളില്‍നിന്ന് വ്യത്യസ്തരായി ഊര്‍ജസ്വലരും കൃഷി തല്‍പരരും പുരോഗമന ചിന്താശീലരുമാണ് ഇന്നാ ട്ടുകാര്‍. ധാരാളം ഒലീവ് മരങ്ങള്‍ പൂക്കുന്ന ജൂണ്‍ മാസത്തിലായിരുന്നു സന്ദര്‍ശനം. ചെറിയ വെള്ളപ്പൂക്കളും മൂപ്പെത്താത്ത കായ്കളുമുള്ള കാ പ്പിച്ചെടി പോലെ പൊക്കം കുറഞ്ഞ, ഇവ പൂത്തുനിന്നത് ആദ്യമായി കï ഞങ്ങള്‍ക്ക് കണ്ണിന് ആനന്ദമായിരുന്നു. തമിഴ്നാട്ടില്‍ കാണുന്ന പോലെ പുളിമരങ്ങളും ഇവിടത്തെ റോഡിന്റെ ഇരുവശങ്ങളിലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. വീടുകളിലെ പൂന്തോട്ടങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള അരളികള്‍, റോസ്, കടലാസുചെടികള്‍, മരം നിറച്ച് ഓറഞ്ച് നിറത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നയനാനന്ദകരമായ പൂക്കള്‍, ആകാശം മുട്ടാത്ത പരന്ന് വ്യത്യസ്തമായ കുന്നുകള്‍ എന്നിവയെല്ലാം കണ്ണിന് ചേതോഹാരിത വാരി വിളമ്പിയ കാഴ്ചകളായിരുന്നു.
അറബി സുഹൃത്തിന്റെ കുടുംബത്തില്‍ ആയിരുന്നു അന്നത്തെ ഉച്ചഭക്ഷണം. സ്നേഹമസൃണമായ അവരുടെ ഇടപെടലുകള്‍, നിഷ്‌കളങ്കതയും ആത്മാര്‍ഥതയും സമന്വയിപ്പിച്ച അവരുടെ പുഞ്ചിരി എന്നിവയെല്ലാം ഞങ്ങളുടെ മനസ്സിനെ പുളകം കൊള്ളിച്ചു.
കണ്ണിനാനന്ദം പകര്‍ന്ന മൂന്നര മണിക്കൂര്‍ യാത്ര കഴിഞ്ഞ് ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലെ അല്‍കഹ്ഫിലെത്തി. ബി.സി പതിമൂന്നാം നൂറ്റാïില്‍പോലും വളരെ പ്രശസ്തി നേടിയ ആധുനിക നഗരമായ അമ്മാനില്‍ ഹെര്‍ക്കുലീസിന്റെ റോമന്‍ ക്ഷേത്രം, എട്ടാം നൂറ്റാïിലെ കൊട്ടാരം കോംപ്ലക്സ്, ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന റോമന്‍ തിയേറ്റര്‍, രïാം നൂറ്റാïിലെ കലാപരിപാടികള്‍ നടത്തിയിരുന്ന കല്ല് തിയേറ്റര്‍, (ടീേില അാുവശ ഠവല മൃേല) എന്നിവയും പലസ്തീനികള്‍, സിറിയക്കാര്‍, ജോര്‍ദാനികള്‍, ഈജിപ്തുകാര്‍, ഇറാഖികള്‍, മറ്റുള്ളവര്‍ എന്നിങ്ങനെ വിവിധ വംശജരുള്ള ഈ രാജ്യത്തെ ഔദ്യോഗിക ഭാഷ അറബിയാണ്. പുനര്‍ജന്മത്തില്‍ വിശ്വസിക്കാത്ത ആളുകള്‍ക്ക് അല്ലാഹു ഖുര്‍ആനിലൂടെ ദൃഷ്ടാന്തം കാണിച്ച അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലത്തിലാണ്.
1053-ല്‍ ജോര്‍ദാനിലെ പ്രശസ്ത ഭൂമി ശാസ്ത്ര ഗവേഷകനായ തൈസീര്‍ ദൈബാ ന്‍ സുഹൃത്തിനൊപ്പം ഗുഹ സന്ദര്‍ശിച്ച് ഇങ്ങനെ എഴുതുന്നു.  'ഞങ്ങള്‍ ഇരുï ഗുഹക്കടുത്തെത്തി. വിജനമായ ഒരു വലിയ പര്‍വതത്തിലാണ് ഗുഹ. കൂരിരുട്ട് കാരണം അകത്തേക്ക് പ്രവേശിക്കാന്‍ സാ ധി ച്ചില്ല. അതിനകത്ത് കുറച്ച് ഖബറുകളും അസ്ഥികൂടങ്ങളുമുïെന്ന് തദ്ദേശവാസിയായ ഒരു ആട്ടിടയന്‍ ഞങ്ങളോട് പറഞ്ഞു. ഗുഹയുടെ വാതില്‍ തെക്കുഭാഗത്താണ്. ഗുഹയുടെ രïറ്റത്തും പാറ തുരന്നുïാക്കിയ രï് തൂണുകളുï്. തൂണുകളില്‍ ബൈസാന്റിയന്‍ കാലഘട്ടത്തിലെ ചിത്ര വേലകള്‍ കൊത്തിവെച്ചിരിക്കുന്നു. ഗുഹയെ വലയം ചെയ്ത് പാറക്കൂമ്പാരങ്ങളും പഴകിയ ഇഷ്ടികകളും കാണപ്പെട്ടു'. 
ഗുഹക്കകത്ത് ഞങ്ങളെല്ലാവരും കയറി. ഏഴു പേരുടെയും ഖബറുകള്‍ ഞങ്ങള്‍ കïു. അവര്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, ഗ്ലാസ്, കപ്പ്, മറ്റ് ഉരുപ്പടികള്‍ എന്നിവയും അവിടെ ഉïായിരുന്നു. ഒപ്പം കുറെ അസ്ഥിപഞ്ജരവും. ആധുനിക പഠനപ്രകാരം അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ ജോര്‍ദാനിലാണെന്നാണ് പ്രബലാഭിപ്രായം. അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ എന്ന പേരില്‍ തുര്‍ക്കിയിലുള്ള ഗുഹയാണ് യഥാര്‍ഥ ഗുഹയെന്ന് ചില മുഫസ്സിറുകള്‍ അഭിപ്രായപ്പെടുന്നതില്‍ കഴമ്പില്ല.
തൈസീര്‍ ദയ്ബാന്‍ ഗുഹയെപ്പറ്റി അന്വേഷണം തുടരുകയും പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ ശ്രദ്ധ ഈ ഗുഹയിലേക്ക് തിരിച്ചു വിടുകയും ചെയ്തു. അങ്ങനെയാണ് പ്രസിദ്ധ പുരാവസ്തു ഗവേഷകനായ റഫീഖുദ്ദജ്ജാനി ഇവിടെ വിദഗ്ധ അന്വേഷണം നടത്തിയതും. ഇതുതന്നെയാണ് ഖുര്‍ആനില്‍ പറയുന്ന അ സ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ എന്ന് സ്ഥി രീകരിക്കുകയും ചെയ്തത്. വീïും 1961-ല്‍ ഈ ഭൂമി ഖനനം ചെയ്തപ്പോള്‍ പ്രസ്തുത അഭിപ്രായം പ്രബലപ്പെടുത്തുന്ന ധാരാ ളം  തെളിവുകളും സൂചനകളും ലഭി ക്കുകയുïായി.
ഈ ഗുഹയുടെ മുഖം തെ ക്കുഭാഗത്തായതിനാല്‍ സൂര്യോദയ സമയത്ത് വലത് ഭാഗങ്ങളിലൂടെയോ (വൈകുന്നേരങ്ങളില്‍) സൂര്യാസ്തമ യസമയത്ത് ഇടത് ഭാഗ ങ്ങളിലൂടെയോ; അതായത് സൂര്യന്‍ ഉദിക്കുമ്പോള്‍ അവരുടെ ഗുഹയുടെ വലതുഭാഗത്തേക്ക് വെയില്‍ തെ റ്റുന്നു. അസ്തമിക്കുമ്പോള്‍ അവരുടെ ഇടതുഭാഗത്തിലൂടെ അത് വിട്ട കന്നുപോകുന്നു. 'അവര്‍ ഗുഹയുടെ വിശാലമായ ഭാഗത്താണ്' എന്ന ഖുര്‍ആന്‍
വചനം അന്വര്‍ഥമാക്കുന്നതാണ് ഗുഹയുടെ ഈ ക്രമീകരണം.
സമീപത്തുള്ള അല്‍കഫ്ഫ് പള്ളിയില്‍നിന്ന് എല്ലാവരും നമസ്‌കരിച്ചു. ഒലീവ് മരങ്ങളെക്കൊï് നിബിഡമായ ഈ സ്ഥലം പാറ പ്രദേശം തന്നെയാണ്. ഞങ്ങള്‍ ഇവിടം സന്ദര്‍ശിച്ച സമയത്ത് പൂത്തുനില്‍ക്കുന്ന ഒലീവ് മരങ്ങളില്‍ ധാരാളം ചെറുകായ്കള്‍
നില്‍ക്കുന്നത് കïു. ഞങ്ങളുടെ ഓര്‍മകളില്‍ സൂക്ഷിക്കാന്‍ ഒലീവ് മരങ്ങളുടേയും ഗുഹയുടെയും ഫോട്ടോകളെടുത്തു. പള്ളിയിലെ ഒരു പ്രതിനിധി വന്നിട്ടാണ് ഞങ്ങളെ ഗുഹ തുറന്നു കാണിച്ചത്. സൂര്യന്‍ ഉദിക്കുമ്പോള്‍ വലത്തോട്ടും അസ്തമിക്കുമ്പോള്‍ ഇടത്തോട്ടും ആളുകളുടെ പുറം തിരിച്ചുകൊïായിരുന്നു അല്ലാഹു ഗുഹാവാസികളെ കിടത്തിയിരുന്നത്.  ഒരു ഫലകത്തില്‍ ഗുഹാവാസികളുടെ പേരുകള്‍ കൊത്തിവെച്ചിരിക്കുന്നതും ഞങ്ങള്‍ കïു.
അല്‍കഹ്ഫിന്റെ സമീപത്തുള്ള ഇമാം വാഹിദി തങ്ങള്‍ ഉപയോഗിച്ച 1200 വര്‍ഷം പഴക്കമുള്ള കിണര്‍ വറ്റാതെ അതേ ജലനിരപ്പില്‍ വെള്ളം നിറഞ്ഞ് ഇപ്പോഴും നിലകൊള്ളുന്നു. ഗുഹയുടെ അല്‍പം കൂടി ഉയര്‍ന്ന ഭാഗത്തായി അസ്ഹാബുല്‍ കഹ്ഫ് മസ്ജിദ് സ്ഥിതി ചെയ്യുന്നു, 225 ഡിഗ്രി ദിശയിലാണ് ഈ പള്ളിയുടെ സ്ഥാനം. ചരിത്രഗവേഷകരായ തൈസീന്‍ ദയ്ബാനും റഫീഖുദ്ദജാനിയും അസ്ഹാബുല്‍ കഹ്ഫ് ഗുഹ സന്ദര്‍ശിച്ചപ്പോള്‍ ഭൂമിയുടെ അടിയിലായിരുന്നു. ഭൂമി ഖനന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഈ പള്ളി വെളിച്ചത്തായത്. പഴയകാലത്ത് ഇതൊരു റോമന്‍ ആരാധനാലയമായിരുന്നുവെന്നും മുസ്ലിം ഭരണാധികാരിയായ അ ബ്ദുല്‍ മലിക്കിന്റെ കാലത്ത് പള്ളിയുടെ നീളവും വീതിയും അതേപടി നിലനിര്‍ത്തി, മുസ്ലിം പള്ളിയാക്കി എന്നാണ് ഇതിനെപ്പറ്റി പഠിച്ച ജസ്റ്റിസ് മുഫ്ത്തി മുഹമ്മദ് തഖി ഉസ്മാനി അഭിപ്രായപ്പെടുന്നത്.

അബ്ദുറഹ്‌മാനുബ്നു ഔഫ് മഖ്ബറ
അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ സന്ദര്‍ശിച്ചതിനു ശേഷം ഞങ്ങളുടെ യാത്രാസംഘം അബ്ദുറഹ്‌മാനുബ്നു ഔഫിന്റെ മഖ്ബറയിലേക്കാണ് പോയത്. ഇസ്ലാമില്‍ വിശ്വസിച്ച ആദ്യ എട്ടുപേരില്‍ ഒരാളായി സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട സ്വഹാബിയായ ഇദ്ദേഹത്തിന്റെ മഖ്ബറ കെട്ടിപ്പൊക്കിയിട്ടില്ല. മക്കയില്‍ ജനിച്ച ഇദ്ദേഹത്തിന്റെ വിളിപ്പേര് 'അബുമുഹമ്മദ്' എന്നായിരുന്നു. തന്റെ ധനം മുഴുവന്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വേïി നീക്കിവെച്ച അദ്ദേഹത്തിന്റെ സഹായം കിട്ടാത്ത ഒരാള്‍ പോലും അക്കാലത്ത് മദീനയില്‍ ഉïായിരുന്നില്ല. പ്രൗഢിയും പ്രതാപവുമില്ലാതെ ജീവിച്ച ആ മഹാന്‍ തന്റെ സമ്പത്ത് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു മാധ്യമമായി കണക്കാക്കിയിരുന്നു. ഇദ്ദേഹം ബദര്‍ യുദ്ധത്തില്‍ ഇസ്ലാമിന്റെ മഹിത ദര്‍ശനത്തിന് വേïി പടപൊരുതി. ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുവായ ഉമൈറുബ്നു ഉസ്മാനു തൈമിയെ കൊന്നത് അബ്ദുറഹുമാനുബ്നു ഔഫായിരുന്നു. ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം മുസ്ലിംകള്‍ തോറ്റ് പിന്തിരിഞ്ഞപ്പോള്‍ യുദ്ധക്കളത്തില്‍ ഉറച്ചുനിന്നു. ഇസ്ലാമിന്റെ ബദ്ധവൈരികളോട് പതറാതെ, ധൈര്യത്തോടെ പോരാടി ഇരുപതിലേറെ മുറിവുകള്‍ ശരീരത്തില്‍ ഏറ്റെങ്കിലും അവയിലെ അതിഗുരുതരമായ, ആഴവും വ്യാപ്തിയും ഉള്ള മുറിവുകളെപ്പോലും അദ്ദേഹം വകവെച്ചില്ല. യുദ്ധത്തില്‍ അദ്ദേഹത്തിന്റെ പല്ല് പൊട്ടുകയും നടത്തത്തില്‍ അല്‍പം മുടന്തുവരികയും സംസാരശേഷിയില്‍ അല്‍പം വിക്ക് ഉïാവു കയും ചെയ്തിരുന്നു. ഈ ശാരീരികപ്രശ്നങ്ങള്‍ കഥാപു രുഷന്‍ മരണം വരെ സഹനത്തോടെ തരണം ചെയ്തു.
അദ്ദേഹത്തിന്റെ ഇംഗിതമനുസരിച്ച് ജന്നത്തുല്‍ ബഖിയിലാണ് അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കിയത്. (പ്രബല അഭിപ്രായം)

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top