ചിറകില്ലാഞ്ഞിട്ടും പറക്കാന്‍
ഇറങ്ങിപ്പുറപ്പെട്ട അപ്പൂപ്പന് താടിയെ
ആകാശം നോക്കുന്നപോലെ
വെയില് നക്കി വറ്റിച്ച
പുഴയെ മേഘത്തണുപ്പിലിരുന്നൊരു
തുള്ളി നോക്കുന്ന പോലെ
ചൂണ്ടയിലാടുന്ന പ്രാണന്
കടലാഴങ്ങളിലേക്ക്
അവസാനമായി തുറിച്ചു
നോക്കുന്നപോലെ
കടപുഴകി വീണിട്ടും വേര്
ഇനി കിളിര്ക്കാനാകുമോയെന്ന്
മണ്ണിന് പശിമയെ തൊട്ടുണര്ത്തുംപോലെ
ഇറക്കിവിട്ട അതേ കൊമ്പില്‍
വീണ്ടും തലനീട്ടുന്ന പൂക്കളെ
ശലഭം കാത്തിരിക്കുന്ന പോലെ
ചൂണ്ടുവിരല്‍ അറ്റിട്ടും
ചൂണ്ടാനൊന്ന് മുറ്റിവളരുന്നത്
ഇറ്റുരക്തം നോക്കുന്നപോലെ
കൈയാമം വെക്കപ്പെട്ടിട്ടും
കൈമുഷ്ടിക്കകത്തിരുന്ന് മുദ്രാവാക്യം
തെരുവിലേക്ക് തെറിക്കുന്ന പോലെ
കുത്തിക്കെടുത്തിയ റാന്തല്തിരിയിലേക്ക്
ഒരു മെലിഞ്ഞ തീക്കൊള്ളി
ദാഹാര്‍ത്തമായി നാവ് നീട്ടുംപോലെ
നീതിമാന്റെ നെഞ്ചിന് മിടിപ്പിലേക്ക്
തുറിച്ചുനോക്കുന്നു
വെറുപ്പിന്റെ വെടിയുണ്ടകള്‍.