ചില മനുഷ്യര്‍

നുഹ എന്‍. നരിക്കുനി No image

മരണം അടുത്തെത്തിയിട്ടും
ചിറകുകള്‍ ഒതുക്കാന്‍ നില്‍ക്കാതെ
പറന്നു ലോകം കാണുന്ന മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

ഉച്ചക്ക് തന്റെ ഊണിനു മുമ്പ്
മറ്റുള്ളവര്‍ കഴിച്ചോ
എന്ന് ചിന്തിക്കുന്ന മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

സങ്കടത്തോടെ ഏങ്ങലടിക്കുന്നവരോടാണ്
കണ്ണീരൊപ്പുന്ന
ചില മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

ആഗ്രഹങ്ങള്‍ നിറവേറ്റാന്‍
കഴിയാതെ സ്വപ്‌നങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്
അത് നിറവേറ്റിക്കൊടുക്കുന്ന മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

ഏകാന്തതയില്‍ മുങ്ങിപ്പോയ മനസ്സിന്
കുളിരു നല്‍കി വീണ്ടെടുക്കുന്ന
ചില മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

കാറ്റും കോളും മഞ്ഞും രാത്രിയും
പ്രശ്‌നമില്ലാതെ അത്യാവശ്യത്തിന്
ഓടിവരുന്ന ചില മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

അവരെ പോലെ ആവണം
എന്ന ചിന്ത മാറ്റിവെച്ചുകൊണ്ട്
പ്രവര്‍ത്തിക്കുന്ന ചില മനുഷ്യരുണ്ട്
അവരെ പോലെ ആവണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 2 Year : 360
  • For 1 Year : 180
  • For 1 Copy : 15
© Copyright Aramam monthly , All Rights Reserved Powered by:
Top