തൊടിയിലെ പപ്പായ

ജസീല കെ.ടി.പൂപ്പലം No image

കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാവുന്ന ഒരു ഫലമാണ് പപ്പായ. പപ്പയ്ക്ക, കപ്ലങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നുണ്ട്. പറമ്പുകളില്‍ സുലഭമായി ഇവ വളരാറുണ്ട്. അതുകൊണ്ടു തന്നെ അധികം പ്രാധാന്യം പലരും ഈ ഫലത്തിന് നല്‍കാറുമില്ല. പക്ഷേ ഗുണത്തിലും രോഗപ്രതിരോധത്തിലും ഏറെ മുന്നിലാണ് പപ്പായ. ഇതറിയാവുന്നവരാകട്ടെ ഇതിനെ ഒരിക്കലും നിസ്സാരവല്‍ക്കരിക്കുകയുമില്ല. 

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവയുടെ പ്രകൃതിദത്ത കലവറയാണ് പപ്പായയിലുള്ളത്. കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന കൃമിശല്യത്തിന് ഉത്തമ പരിഹാരമാണ് പപ്പായ. 

> ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ഉത്തമമാണ് പപ്പായ. ഇതിലുള്ള പപ്പെയ്ന്‍ എന്ന എന്‍സൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസ്സങ്ങള്‍ നീക്കി സുഗമമായ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നത് തടയുന്നതു വഴി ആര്‍ത്രൈറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവയില്‍ നിന്നും സംരക്ഷിക്കുക കൂടി ചെയ്യുന്നു.

> ശരീരഭാരം കുറക്കാനായി കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പ്രതിവിധി കൂടിയാകുന്നു പപ്പായ. ഒരു ചെറിയ പാത്രം പപ്പായ രാത്രിയിലോ അതിരാവിലെയോ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. പോഷകങ്ങള്‍ കൂടുതലായി അടങ്ങിയിട്ടുണ്ടെങ്കിലും കലോറി വളരെ കുറവാണ്. 

> അണുബാധയില്‍ നിന്നു സംരക്ഷിക്കാനും ഈ ഫലത്തിനു സാധിക്കും. വിരകളെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുള്ളതിനാല്‍ തന്നെ അതുവഴി പിടിപെടാനുള്ള രോഗങ്ങളെയും തടയാന്‍ സാധിക്കും.

> പപ്പായയുടെ വേര് പേസ്റ്റ് രൂപത്തിലാക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാല്‍ വേദനക്ക് ശമനം ലഭിക്കും.

> ബ്രെസ്റ്റ്, പാന്‍ക്രിയാസ് തുടങ്ങിയ കാന്‍സറുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പപ്പായക്ക് കഴിയും.

 

ഈന്തപ്പഴം

 

കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഈന്തപ്പഴം ഒരു ഉത്തമ ഔഷധമാണ്. വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ നിശാന്ധതക്കൊരു നല്ല മരുന്നുകൂടിയാണ് ഈന്തപ്പഴം. ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ വളര്‍ച്ചക്ക് അത്യാവശ്യ ഘടകമായ അയണ്‍, മാംഗനീസ്, സെലേനിയം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കാത്സ്യമടങ്ങിയിട്ടുള്ളതിനാല്‍ സന്ധി വേദനക്കും എല്ലു തേയ്മാനത്തിനും നല്ലൊരു ഭക്ഷണമാണ് ഈന്തപ്പഴം. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെ.

 

രാവിലെ നാരങ്ങാ

വെള്ളം കുടിക്കുക

 

ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണ് ചെറുനാരങ്ങ വെള്ളം. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു.

ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം തരും. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.

അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്‌ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുന്നു.

തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു.

എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.

നിരവധി ഗുണങ്ങളാണ് ചൂട് നാരങ്ങാ വെള്ളത്തിനുള്ളത്. ശരീരത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം നിരവധി രോഗങ്ങള്‍ക്കുള്ള മറുമരുന്ന് കൂടിയാണിത്.

ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും കഴുകുന്നു. ഇത് മിനറല്‍ ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പി.എച്ച് ബാലന്‍സ് മെച്ചപ്പെടുന്നു.

നെഞ്ചെരിച്ചല്‍, വായ്‌നാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ കലക്കാം. ഇത് മികച്ച ഒരു പാനീയമാണ്. നിങ്ങളുടെ ശരീരത്തെ വിഷമുക്തമാക്കാന്‍ ഈ പാനീയം മതി.  

ചെറുനാരങ്ങയില്‍ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. 

ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫക്ഷനെയും കൊല്ലാന്‍ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ മതി. കഫം, ജലദോഷം, പനി എന്നിവക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കാനും ശ്വസനം ശുദ്ധമാക്കാനും ചെറുനാരങ്ങക്ക് കഴിയും. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്.

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കുന്നു. വിശപ്പ് കുറക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറക്കാം. മൂത്രം ഒഴിക്കാനു ള്ള തടസ്സവും മൂത്രാശയപരമായ പ്രശ്‌നങ്ങളും ഇല്ലാതാക്കും. 

 

നെല്ലിക്ക

ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ നെല്ലിക്കയോളം കഴിവുള്ള ഔഷധം മറ്റൊന്നില്ല. നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായിക്കും.

 

കറിവേപ്പില

കറിവേപ്പില പാചകം ചെയ്യുമ്പോള്‍ മാത്രമല്ല പച്ചയ്ക്ക് കഴിക്കുന്നതും കൊളസ്‌ട്രോളിനെ തുരത്താന്‍ സഹായിക്കും. കുറച്ച് കറിവേപ്പില അരച്ച് ചൂടുവെള്ളവുമായി ചേര്‍ത്ത് രാവിലെ കുടിക്കുന്നത് കൊളസ്‌ട്രോള്‍ വളരെ വേഗം കുറയാന്‍ സഹായിക്കും.

 

വെളുത്തുള്ളി

വെളുത്തുള്ളിയിലെ അലസിന്‍ രക്ത ധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് തടയും. പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഉത്തമം.

ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടീ സ്ഥിരമായി ഉപയോഗിക്കുന്നത് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും. ട്രൈഗ്ലിസറൈഡുകള്‍ പുറന്തള്ളുകയും കൊളസ്‌ട്രോള്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്യും.

 

പൈനാപ്പിളിന്റെ ആരോഗ്യപ്പെരുമ

പൈനാപ്പിള്‍ ഒരു പഴം എന്നതിലുപരി അതീവ പോഷക സമ്പുഷ്ടമായ ഫലമാണ്. എവിടെയും നല്ല വിലക്കുറവില്‍ ലഭ്യമാവുന്ന കൈതച്ചക്ക മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലകങ്ങളാണ് പ്രദാനം ചെയ്യുന്നത്. 

ഒരു കപ്പ് പൈനാപ്പിള്‍ കഷ്ണങ്ങളില്‍ 131 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അത് ശരീത്തിലെ വൈറസുകളെയും ചര്‍മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനെയും പ്രതിരോധിക്കാന്‍ പ്രാപ്തരാക്കും. അതുകൊണ്ട് ദിവസേന പൈനാപ്പിള്‍ ജ്യൂസ് ശീലമാക്കാന്‍ ശ്രമിക്കുക.

ഏകദേശം 165 ഗ്രാം പൈനാപ്പിളില്‍ ദിവസമൂല്യത്തിന്റെ 76 ശതമാനം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് ഉറച്ച എല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യകരമായ കോശഘടനക്കും ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസേന പല്ലുതേച്ച് വൃത്തിയാക്കുന്നതോടൊപ്പം ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കഴിച്ച് പല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കൂ.

ദഹന സഹായി

ദഹന പ്രക്രിയയ്ക്ക് സഹായകമാകുന്നു എന്നത് പൈനാപ്പിളിന്റെ മറ്റൊരു ഗുണമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റുകയും ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കാന്‍ ആഹാരങ്ങള്‍ക്കിടയ്ക്ക് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. മുറിവുകളില്‍ നിന്നും പരിക്കുകളില്‍ നിന്നും ഉണ്ടായേക്കാവുന്ന പഴുപ്പ്, നീര്‍വീക്കം, ചതവ്, മുറിവുണങ്ങുന്നതിനുള്ള സമയം എന്നിവ കുറയ്ക്കുന്നതിനും ബ്രോമെലയ്ന്‍ സഹായകമാണ്.

പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു ആഹാരം കൂടിയാണ് പൈനാപ്പിള്‍. മറ്റ് മധുരമുള്ളതും കൊഴുപ്പ് അടങ്ങിയതുമായ ആഹാരങ്ങളെ അപേക്ഷിച്ച് 87 ശതമാനം വെള്ളവും താരതമ്യേന കലോറിയില്ലാത്തതുമാണ് പൈനാപ്പിള്‍.

കാരറ്റിനെ പോലെ തന്നെ കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ആഹാരരീതി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. ഒരു ദിവസം മൂന്നോ അതിലധികമോ തവണ പൈനാപ്പിള്‍ കഴിക്കുന്നത് പ്രായപൂര്‍ത്തിയായ ഒരാളുടെ കാഴ്ച്ചശക്തി കുറയാനുള്ള സാധ്യത 36 ശതമാനം കുറക്കും. ആഹാരത്തില്‍ കൂടുതല്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നതിനും സഹായിക്കും.


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top