തേരും കുതിരയും കാലാള്‍പ്പടയും
നഷ്ടപ്പെട്ട്
കറുത്ത കളങ്ങളിലെ രാജാവ്
സിംഹാസനത്തിലങ്ങനെ...
അതുകൊണ്ട്,
എനിക്കു വെളുത്ത കളങ്ങള്‍ മതി...
എന്റെ കളത്തില്‍
ഒരാളും തടസ്സമായി നില്‍ക്കരുത്.
ഒരു തേരും,
ഒരു കുതിരയും പാഞ്ഞുവരരുത്
എന്റെ കളത്തില്‍
ഒരാനയും ചവിട്ടിമെതിക്കരുത്
ഒരു മന്ത്രിയും എന്റെ കളങ്ങളില്‍
കയറി വരരുത്,
വെളുത്ത കളങ്ങളിലൂടെ
ഒറ്റക്ക്, സ്വതന്ത്രമായി സഞ്ചരിച്ച്
ഞാനെന്റെ രാജാവിനെ
കണ്ടെത്തിക്കോളാം,
കിരീടവും ചെങ്കോലുമായി
നീ കാത്തിരുന്നോളൂ....