എല്ലാവര്‍ക്കും ഓരോരോ ശീലങ്ങളുïാകും അല്ലേ... ചിലര്‍ നേരത്തെ എഴുന്നേല്‍ക്കും. മറ്റു ചിലര്‍ വളരെ വൈകിയേ എഴുന്നേല്‍ക്കൂ. എത്ര ശ്രമിച്ചിട്ടും നേരത്തെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്ന് പരാതി പറയുന്നവരുമുï്. പുലര്‍ച്ചക്ക് നമ്മള്‍ ഒരു വിനോദയാത്ര പോവുകയാണെന്ന് കരുതൂ... ആ സമയത്ത് കൃത്യമായി നമ്മള്‍ എഴുന്നേല്‍ക്കാറില്ലേ. അത് നമുക്കൊരു പ്രയാസമായി തോന്നാറില്ല അല്ലേ. കുറേയൊക്കെ കാര്യങ്ങള്‍ നമ്മുടെ അതിയായ ആഗ്രഹത്തിന്റെ പുറത്താണ്. ചെയ്യാതെ വയ്യ എന്ന് അന്നേരം മനസ്സ് നമ്മോട് നിരന്തരം പറഞ്ഞു കൊïിരിക്കും. അങ്ങനെയാണ് നമ്മള്‍ കൂടുതല്‍ മികച്ചവരാകുന്നത്.
നമുക്ക് നമ്മുടെ ശീലങ്ങള്‍ മാറ്റാന്‍ കഴിയുമെന്നും ആ ശീലങ്ങള്‍ക്ക് നമ്മുടെ ഭാവി തന്നെ മാറ്റി നിര്‍മിക്കാനുള്ള കരുത്തുïെന്നും പറയാറുï്. നമ്മുടെ ശീലങ്ങള്‍ തന്നെയല്ലേ ശരിക്കും പറഞ്ഞാല്‍ നമ്മള്‍.
അവന്‍ എത്താമെന്ന് പറഞ്ഞ കൃത്യസമയത്ത് തന്നെ എത്തും... അവന് കാശ് കടം കൊടുത്താല്‍ പറഞ്ഞ സമയത്ത് തന്നെ തിരിച്ചു തരും... അവനിന്നേ വരെ കള്ളം പറയുന്നത് ഞാന്‍ കേട്ടിട്ടില്ല... എന്നൊക്കെ ചിലരെ കുറിച്ച് പറഞ്ഞു കേള്‍ക്കാറില്ലേ?
നമ്മള്‍ നമ്മുടെ ശീലങ്ങളിലൂടെയാണ് അടയാളപ്പെടുത്തപ്പെടുക, അറിയപ്പെടുക. ചീത്ത ശീലങ്ങളാണെങ്കില്‍ അങ്ങനെയും നമ്മെ ആളുകള്‍ ഓര്‍ക്കും. പല മേഖലകളില്‍ മാതൃകകളായ ഒരുപാട് പേരുടെ പലവിധങ്ങളായ ശീലങ്ങളെ കുറിച്ച് കൂട്ടുകാര്‍ കേട്ടിരിക്കും.
സ്റ്റീവ് ജോബ്‌സിനെ കുറിച്ച് കൂട്ടൂകാര്‍ കേട്ടിട്ടില്ലേ..? ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ യും ആണ് അദ്ദേഹം. മിക്കപ്പോഴും കറുത്ത നിറമുള്ള ഷര്‍ട്ട് ആണ് അദ്ദേഹം ധരിക്കാറ്. അതുപോലെ ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എപ്പോഴും ഗ്രേ ടീഷര്‍ട്ട് ധരിക്കുന്നതും കൂട്ടൂകാര്‍ ശ്രദ്ധിച്ചു കാണും.
എന്തുകൊïാണ് അവരൊക്കെ അത്തരം ശീലങ്ങള്‍ പിന്തുടരുന്നത് എന്നറിയുമോ?
ഭക്ഷണം, വസ്ത്രം തുടങ്ങിയവയിലൊക്കെ ഏറെ സമയം ചെലവഴിക്കാന്‍ അവര്‍ക്ക് മനസ്സ് വരാത്തതു കൊïാണ്. ലോകത്തെ അനേകായിരം തുണിക്കടകള്‍ വാങ്ങാന്‍ ശേഷിയുള്ള മനുഷ്യരാണെന്നോര്‍ക്കണം! വേറെ കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുï് എന്നതിനാല്‍ അവരുടെ ശ്രദ്ധ മൊത്തം അതിനെ ചുറ്റിപ്പറ്റി ആയിരിക്കും. ഇന്റെര്‍നെറ്റ് കാലത്തിന് ശേഷം മെറ്റവേഴ്‌സ് എന്ന ലോകത്തെ പറ്റിയാണിപ്പോള്‍ സുക്കര്‍ബര്‍ഗ് ചിന്തിച്ചു കൊïിരിക്കുന്നത്.
ഭക്ഷണവും നല്ല വസ്ത്രങ്ങളുമൊക്കെ നമുക്ക് വേïതു തന്നെ. അതേ പറ്റി എല്ലാ മനുഷ്യരും ചിന്തിക്കുന്നത് തന്നെയാണ്. അതിലുപരിയായി എന്തെങ്കിലും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകുമ്പോഴാണ് നമ്മളിവിടെ ജീവിച്ചിരുന്നിരുന്നു എന്നതിന് തെളിവാകുന്നത്. അതിനാല്‍, എന്താണ് നമ്മുടെ കഴിവുകളെന്ന് ആലോചിക്കണം. അത് മെച്ചപ്പെടുത്താനുള്ള വഴികള്‍ കാണണം. കൂടുതല്‍ അറിയുന്നവരും പഠിക്കുന്നവരുമായി മാറണം. ലൈഫ് ടൈം ലേണേഴ്‌സ് ആയി നമ്മള്‍ മാറണം. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് ഒരു പുസ്തകമെങ്കിലും എല്ലാ ആഴ്ചയും വായിക്കാറുïെന്നാണ് പറയുന്നത്. എത്ര തിരക്കേറിയ ആളാണെന്നോര്‍ക്കണം. അമേരിക്കന്‍ ബിസിനസ് മാഗ്നറ്റ് ആയ വാരന്‍ ബഫറ്റ് ദിവസവും അഞ്ച് മണിക്കൂര്‍ വായനക്കായി കïെത്തുന്നു എന്നാണ് പറയുന്നത്.
പഠിക്കുംതോറും നമ്മുടെ ക്രിയേറ്റീവിറ്റിയും പ്രൊഡക്റ്റീവിറ്റിയും വര്‍ധിക്കും എന്ന് അവര്‍ക്കറിയാം.
നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ നമുക്കും നമ്മെ പുതുക്കാന്‍ ശ്രദ്ധിക്കാം അല്ലേ കൂട്ടുകാരേ... ഒരു നോട്ടു പുസ്തകമെടുത്ത് ജീവിതത്തില്‍ ഉïാകേï നല്ല ശീലങ്ങള്‍ ഏതൊക്കെയെന്ന് എഴുതി നോക്കൂ.. അധ്യാപകരോടും രക്ഷിതാക്കളോടുമൊക്കെ അതേപറ്റി അന്വേഷിക്കാം. എന്നിട്ട് അതൊരു കുറിപ്പാക്കി ആരാമത്തിന് അയക്കൂ. ആ ശീലങ്ങള്‍ എങ്ങനെ ജീവിതത്തില്‍ അപ്ലേ ചെയ്യാന്‍ പറ്റും എന്ന് നമുക്ക് ചര്‍ച്ച ചെയ്യാം.