1960-കളുടെ ആദ്യപകുതിയില്‍ മാതാപിതാക്കളുടെ നീï കാത്തിരിപ്പിനൊടുവിലാണ് പാലക്കാട്ടെ ഞïന്‍കിഴായ എന്ന, കൂടുതലും തമിഴ് സംസ്കാരം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാമത്തില്‍ എന്റെ ജനനം. നീï കാത്തിരിപ്പ് എന്നത് വെറും രï് വര്‍ഷമാണ്. പക്ഷേ, അക്കാലത്ത് അത് വലിയ കാലയളവ് തന്നെയാണ്. അതിനിടയില്‍ പ്രിയപ്പെട്ടവരുടെ ആശ്വാസവചനങ്ങള്‍, കുത്തുവാക്കുകള്‍, ഉപദേശനിര്‍ദേശങ്ങള്‍ എല്ലാം സഹിക്കേïി വന്ന ഒരു 15/16-കാരിയുടെ വേദനകള്‍ മാതാവ് പലപ്പോഴായി പങ്കുവെച്ചിട്ടുï്.
അതുകൊï് തന്നെ എന്റെ ജനനം ഒരു ആഘോഷം തന്നെയായിരുന്നു കുടുംബത്തില്‍. ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ വല്യുമ്മയുടെ ഉമ്മ പ്രയാസം പ്രകടിപ്പിച്ചത്രെ. അപ്പോള്‍ പിതാമഹന് പറഞ്ഞു: 'അവള് ആയിരം ആണ്‍കുട്ടികളുടെ ഫലം ചെയ്യും. നോക്കിക്കോ' എന്ന്. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനിച്ചപ്പോള്‍ മോത്തിലാല്‍ നെഹ്റു പറഞ്ഞ വര്ത്തമാനമാണത്രെ അത്. ആ ഒരു പ്രതികരണം, പ്രതീക്ഷ- ഇങ്ങ് കേരളത്തിലെ കുഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തിലെ കാരണവര്‍ ഉദ്ധരിച്ചത് അദ്ദേഹം വലിയ വിദ്യാസമ്പന്നനായതു കൊïൊന്നും അല്ല. എഴുത്തും വായനയും പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ ആള് എന്റെ മാതാവായിരുന്നു; വെറും നാലാം ക്ലാസ്സ്.
എന്നിട്ടും അവര്‍ക്ക് എങ്ങനെ ഇതെല്ലാം അറിഞ്ഞു എന്ന് ചോദിച്ചാല്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിരുന്നു അവരില്‍ പലരും എന്നാണുത്തരം. നിസ്സഹകരണ പ്രസ്ഥാനത്തില്‍ നന്നായി സഹകരിക്കുകയും ജയില്‍വാസം വരിക്കുകയുമൊക്കെ ചെയ്തവര്‍. അതുകൊï് ദേശീയ നേതാക്കളുടെ വിശേഷങ്ങള്‍ അവര്‍ക്ക് നന്നായി അറിയാമായിരുന്നു.
പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും എന്തെങ്കിലും ഗുണപരമായ മുന്നേറ്റം കാഴ്ചവെച്ചാല്‍ ഉടനെ കുടുംബത്തിലെ മുതിര്‍ന്നവര്‍ പറയാറുïായിരുന്നു: 'വല്യുപ്പ അന്നേ പറഞ്ഞതാ. നീ ആയിരം ആണ്‍കുട്ടികളെക്കാള്‍ ഉഷാറാവുമെന്ന്.' ഇത്തരം കമന്റുകള്‍ ജീവിതത്തില്‍ എന്തെങ്കിലും നേടുന്നതില്‍ അറിഞ്ഞോ അറിയാതെയോ വലിയ പങ്ക് വഹിച്ചിട്ടുï് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
പേര് തെരഞ്ഞെടുക്കുന്ന കാര്യത്തിലും വലിയ ചര്‍ച്ചകള്‍ നടന്നിട്ടുï്. ആദ്യത്തെ കണ്മണിയായതിനാല് ആദിമാതാവിന്റെ പേരായ ഹവ്വ എന്ന് വിളിക്കണമെന്ന് എന്റെ പിതാവ്. അത് പക്ഷേ, എന്റെ മാതാവിന്റെ ഏക അമ്മായിക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ അവരുടെ നിര്‍ദേശപ്രകാരമാണ് റഹ്മത്തുന്നിസ (സ്ത്രീകളുടെ അനുഗ്രഹം) എന്ന് തെരഞ്ഞെടുത്തത്. നന്നായി പഠിച്ച് വലിയ ആളാവണം. കുടുംബത്തിനും സമൂഹത്തിനുമൊക്കെ ഉപകരിക്കണം എന്നൊക്കെ അവര്‍ ആഗ്രഹിച്ചു എന്നര്‍ഥം.
നാലര വയസ്സില്‍ ഖുര്‍ആന്‍ മുഴുവന്‍ ഒരാവൃത്തി ഓതിത്തീര്ത്തപ്പോള് അന്ന് അതൊരു ആഘോഷമാക്കി. എനിക്കും ഉസ്താദക്കും പച്ച നിറത്തിലുള്ള പുത്തന്‍ വസ്ത്രങ്ങള്‍. ഒപ്പം ഓത്തിന് വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം.... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.
ചെറുപ്പ കാലത്ത് തന്നെ പ്രയാസകരമായ പല ജീവിതാനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുï.് എങ്കിലും മേല്പറഞ്ഞ പൂര്‍വികരുടെ പ്രതീക്ഷാ നിര്‍ഭരമായ അഭിപ്രായങ്ങളും പ്രാര്‍ഥനകളും അവര്‍ നല്കിയ പോസിറ്റീവ് സ്ട്രോക്കുകളും നല്ല നല്ല അനുഭവങ്ങളും തന്നെയാണ് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടിയെടുക്കാന്‍ സാധ്യമാക്കിയത് എന്ന് ഉറച്ച് വിശ്വസിക്കുന്നു. അവരുടെയൊക്കെ പ്രതീക്ഷക്കൊത്ത് പൂര്‍ണമായും ഉയരാന്‍ കഴിഞ്ഞോ എന്ന കാര്യം സംശയമാണെങ്കിലും മക്കളെ കുറിച്ച് നല്ല പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുക, അവ എടുത്തുപറയുക, നേട്ടങ്ങളില്‍ അഭിനന്ദിക്കുക- പാരന്റിംഗില്‍ എന്റെ പൂര്‍വികര്‍ നല്കിയ ഈ പ്രായോഗിക അറിവുകള്‍ അവരൊക്കെ സ്വായത്തമാക്കിയത് ഒരു കോളേജിലും പോകാതെ, ഒരു കൗണ്‍സലിംഗ് ക്ലാസും കേള്‍ക്കാതെ ആണല്ലോ. അവരാകട്ടെ നല്ല കൗണ്‍സലര്‍മാര്‍ കൂടി ആയിരുന്നു താനും. അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. അവര്‍ക്ക് വേïി പ്രാര്‍ഥിക്കാനല്ലേ ഇനി കഴിയൂ. നാളെ സ്വര്‍ഗത്തില്‍ ഒത്തുചേരാമല്ലോ എന്നതാണ് പ്രതീക്ഷ. നാഥന് തുണക്കട്ടെ.