ഡിജിറ്റല്‍ യുഗത്തിന്റെ പ്രയോജനങ്ങള്‍ ചെറുതല്ല കേട്ടോ. ഈയിടെ എന്റെ ടെലിവിഷന്‍ സെറ്റ് കേടായപ്പോള്‍ ഞാന്‍ നേരിട്ട് അറിഞ്ഞതാണത്. ഒരു ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മതി.
ഒന്ന് ആലോചിച്ചു നോക്കൂ. മുമ്പായിരുന്നെങ്കില്‍ ഫോണ്‍ ചെയ്ത് ടെക്നീഷ്യനെ കാത്തിരിക്കണം. അയാള്‍ എത്തുമ്പോള്‍ കറന്റുïാകില്ല. തിരിച്ചുപോകും.
പിന്നെയും രïു മൂന്നു വിളി. ഇത്തവണ വരുമ്പോള്‍ കറന്റുïാവും. പക്ഷേ, കേടുïാകില്ല. നന്നാക്കാന്‍ ആളെത്തുമ്പോള്‍ മാത്രം ശരിയായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ഒന്നാണ് ടിവിയും.
ഇത്തരം പതിവ് തടസ്സങ്ങളൊക്കെ കഴിഞ്ഞ് സാധനം ശരിയായി കിട്ടുമ്പോഴേക്കും വിചാരിച്ച പരമ്പരയൊക്കെ തീര്‍ന്നിരിക്കും.
എന്നാല്‍ ഡിജിറ്റലിന് ആ പ്രശ്നമൊന്നുമില്ല. ടോള്‍ ഫ്രീ നമ്പറുï്. ഒറ്റ വിളി മതി.
ഞാന്‍ വിളിച്ചു.
അത്രയേ വേïി വന്നുള്ളൂ. ഇനിയൊക്കെ അവരായി. ആദ്യം ഭാഷ തെരഞ്ഞെടുക്കുക. ഈഫ് യു വാï് ഇംഗ്ലീഷ് പ്രസ് വണ്‍. ഹിന്ദി കേലിയേ നമ്പര്‍ ദോ ദബായേ. മലയാളത്തില്‍ കേള്‍ക്കാന്‍ മൂന്ന് അമര്‍ത്തുക.
ഞാന്‍ മൂന്ന് അമര്‍ത്തി അപ്പുറത്തെയാള്‍ വാചാലനായി.
സ്വാഗതം. ഞങ്ങളുടെ സേവനത്തിലേക്ക് കടന്നുവന്നതില്‍ സന്തോഷം. എന്തു സഹായമാണ് താങ്കള്‍ക്ക് ചെയ്തു തരേïത്?
നിങ്ങളോര്‍ത്തു നോക്കൂ.. സര്‍വീസിങ് സെന്ററിലെ ആളെ വിളിച്ചാല്‍ അയാള്‍ ചോദിക്കും: ഊൗം? എന്തേയ്?
ഡിജിറ്റലിലെ ആ 'സ്വാഗത'ത്തിന് എന്ത് മധുരം! എന്ത് സഹായമാണ് വേïതെന്ന്! അയാള്‍ തുടരുന്നു:
മൊബൈല്‍ ഫോണിന്റെ പ്രശ്നമാണെങ്കില്‍ ഒന്ന് അമര്‍ത്തുക. ലാപ്ടോപ്പിന്റെ പ്രശ്നമാണെങ്കില്‍ രï് അമര്‍ത്തുക. മറ്റു വല്ലതുമാണെങ്കില്‍ മൂന്ന് അമര്‍ത്തുക.
ഞാന്‍ മൂന്ന് അമര്‍ത്തി. അയാള്‍ വീïും: മറ്റു വല്ലതും എന്നത് റേഡിയോ ആണെങ്കില്‍ ഒന്ന് അമര്‍ത്തുക. ടി.വി ആണെങ്കില്‍ രï് അമര്‍ത്തുക. മറ്റു വല്ലതുമാണെങ്കില്‍ മൂന്ന് അമര്‍ത്തുക.
വാഷിംഗ് മെഷീന് കേടുവരാത്തത് ഭാഗ്യം എന്ന് മനസ്സില്‍ കരുതി. ഞാന്‍ രï് അമര്‍ത്തി. അയാള്‍ വീïും:
സാദാ ടി.വിയെങ്കില് ഒന്ന് അമര്‍ത്തുക. എല്‍.സി.ഡിയെങ്കില്‍ രï് അമര്‍ത്തുക. മറ്റു വല്ലതുമെങ്കില് മൂന്ന് അമര്‍ത്തുക.
ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ- ഡിജിറ്റല്‍ യുഗമൊക്കെ കൊള്ളാം. പക്ഷേ അതിന് ശ്രദ്ധ നന്നായി വേണം. മനസ്സൊന്ന് തെറ്റിയാല്‍ കുഴയും. രï് അമര്ത്തുന്നതിനുപകരം എന്റെ വിരല്‍ മൂന്നിലമര്ന്നു പോയി.
അപ്പുറത്തെയാള്‍ 'മറ്റു വല്ലതും' പറഞ്ഞു കാടുകയറുന്നു. ഞാന്‍ ഫോണ്‍ ഓഫാക്കി. ഇനി ആദ്യം മുതല്‍ തുടങ്ങണം. ഞാന്‍ ടോള്‍ ഫ്രീ നമ്പര്‍ വീïും വിളിച്ചു.
ഒന്നൊന്നായി വീïും നമ്പറുകള്‍ അമര്‍ത്തി: മലയാളം; മറ്റു വല്ലതും; ടി.വി; എല്‍.സി.ഡി... അയാള്‍ തുടര്‍ന്നു:
കേബ്ള്‍ കണക്ഷനെങ്കില്‍ ഒന്ന് അമര്‍ത്തുക. നെറ്റ് കണക്ഷനെങ്കില്‍ രï് അമര്‍ത്തുക. ബ്ലൂ ടൂത്തെങ്കില്...
അമര്‍ത്തുക. അമര്‍ത്തുക. ഡിജിറ്റല്‍ സൗകര്യങ്ങള്‍!
കുറെ അമര്ത്തിക്കഴിഞ്ഞപ്പോള് അയാള്‍ ചില നമ്പറുകള്‍ ചോദിക്കാന്‍ തുടങ്ങി. സെറ്റ്ടോപ്പ് ബോക്സ് നമ്പര്‍, കണക്ഷന് നമ്പര്‍... അങ്ങനെ പലതും.
എല്ലാം കïുപിടിച്ച് അമര്‍ത്തി. ഡിജിറ്റല്‍ യുഗത്തിന്റെ മെച്ചമാണിത്. എല്ലാം നമ്മള് സ്വയം പഠിക്കും.
ഒടുവിലയാള്‍ പറഞ്ഞു: കറï് കണക്ഷന് ശരിയല്ലേ? ഒന്ന് അമര്‍ത്തൂ. കേബിള്‍ കണക്ഷന്? ഒന്ന് അമര്‍ത്തൂ. സ്വിച്ച് ഓണ്‍ ചെയ്തു നോക്കൂ. ശരിയായെങ്കില് ഒന്നമര്ത്തൂ.
ശരിയായിട്ടില്ലായിരുന്നു. അവസാനം അയാള്‍ തീര്‍പ്പ് അറിയിച്ചു:
താങ്കളുടെ ഉപകരണം ശരിയാക്കുന്നതിനു വേïി ഞങ്ങളുടെ ഷോറൂമില്‍ എത്തിക്കുക. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ച് വരെ ഞങ്ങളുടെ വിദഗ്ധരായ ടെക്നീഷ്യന്മാര് സദാ സേവന സന്നദ്ധരായിരിക്കും. ഷോറൂമിലേക്കുള്ള വഴി കïെത്തുന്നതിന് ജി.പി.എസ് വിവരങ്ങള്‍ ലഭ്യമാണ് എന്ന് സന്തോഷം അറിയിക്കുന്നു. അത് ആവശ്യമെങ്കില്‍ ഒന്ന് അമര്‍ത്തുക. ആവശ്യമില്ലെങ്കില്‍...
എന്തൊരു സൗകര്യം അല്ലേ? ഞാന്‍ സംഭാഷണം നിര്‍ത്താനായി മൂന്ന് അമര്‍ത്തി. ഉടനെ വന്നു അറിയിപ്പ്: നന്ദി. ഞങ്ങളുടെ സേവനം ആവശ്യമാകുമ്പോള്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍...
എന്തെളുപ്പം! എല്ലാം വിരല്‍ത്തുമ്പില്‍!