ആഷിക്ക് കെ.പി

നിങ്ങള്‍ക്കും കരസ്ഥമാക്കാം  സിവില്‍ സര്‍വീസ്
july 2022

ഉന്നതമായ പദവിയും ആകര്‍ഷകമായ ശമ്പളവും മറ്റ് സൗകര്യങ്ങളും ഒപ്പം സാമൂഹ്യ സേവനത്തില്‍ നമ്മെ അടയാളപ്പെടുത്താനും കഴിയുന്ന ജോലിയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് . ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്,  ഇന്ത്യന്‍ പോലീസ് സര്‍വീസ്,  ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്  തുടങ്ങിയ വിവിധ തരം മേഖലകളില്‍ ഉന്നത പദവികളാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് വിജയികളെ കാത്തിരിക്കുന്നത്. കാലമെത്ര കഴിഞ്ഞിട്ടും ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയെ ഗൗരവത്തോടെ സമീപിക്കാന്‍ കേരളത്തിലെ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല . സാധാരണ മത്സരപ്പരീക്ഷ പോലെ എഴുതുകയും പഠനത്തോടൊപ്പം കിട്ടിയാല്‍ ആവട്ടെ എന്ന് സമീപിക്കുകയും ചെയ്യുന്നതു കൊïാണ് ഇത് സംഭവിക്കുന്നത്. 2022-ലെ പരീക്ഷാഫലം കേരളത്തിന് ഏറെ നിരാശ നല്‍കുന്നതാണ്.  വളരെ കുറച്ചു മലയാളികളാണ് വിജയികളായത്. 685 റാങ്കില്‍ പത്തില്‍ താഴെ മാത്രം ആണ് വിജയികള്‍.
വളരെ ഗൗരവത്തോടെ കാണേï ഒരു മത്സര പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ . യുപിഎസ് ഇ നേരിട്ട് നടത്തുന്ന പരീക്ഷ പാസാകുന്ന മിക്കയാളുകളും വലിയ ബുദ്ധിയുള്ളവര്‍ മാത്രമോ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ മാത്രമോ അല്ലെന്നതാണ് യാഥാര്‍ഥ്യം. കൃത്യമായ ആസൂത്രണവും ചിട്ടയായ പഠനവും കഠിനാധ്വാനവും ഒത്തുചേര്‍ന്ന് മത്സര പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നവരാണ് വിജയിക്കുന്നത്.
പ്രിലിമിനറി, മെയില്‍, അഭിമുഖം എന്നീ മൂന്നു ഘട്ടങ്ങളാണ് ഈ പരീക്ഷയില്‍ ഉള്ളത്.
ഒന്നാം ഘട്ടം പ്രിലിമിനറി പരീക്ഷയാണ്. 400 മാര്‍ക്കിന്റെ മൊത്തം പരീക്ഷ  200 മാര്‍ക്കിന് ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1, 200 മാര്‍ക്കിന് ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 2 എന്നിവയായി രïായി തിരിക്കാം. മള്‍ട്ടിപ്പ് ള്‍ ടൈപ്പ് ചോദ്യങ്ങളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് ഉïാവുക.
ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്നില്‍ ദേശീയഅന്തര്‍ദേശീയപ്രാധാന്യമുള്ള നിലവിലെ സംഭവങ്ങള്‍,  ഇന്ത്യ ചരിത്രം,  ദേശീയ മൂവ്‌മെന്റ്, ഇന്ത്യ ലോക ഭൂമി ശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയം,  പൊതുഭരണം,  സാമ്പത്തിക സാമൂഹിക വികസനം,  പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, അടിസ്ഥാന ശാസ്ത്രം എന്നിവ അടിസ്ഥാനപ്പെടുത്തിയ ചോദ്യങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ജനറല്‍ സ്റ്റഡീസ് പേപ്പര്‍ രïില്‍ രീാുൃലവലിശെീി, ആശയവിനിമയ നൈപുണികള്‍,  ഇന്റര്‍ പേഴ്‌സണല്‍ സ്‌കില്‍സ്, ലോജിക്കല്‍, അനലിറ്റിക്കല്‍ നൈപുണി, പ്രശ്‌നപരിഹാര-തീരുമാനമെടുക്കല്‍ കഴിവ്, ജനറല്‍ എബിലിറ്റി തുടങ്ങിയ ജീവിത നൈപുണികളുമായി  ബന്ധപ്പെട്ട വിഷയങ്ങളും പത്താംതരം അടിസ്ഥാനമാക്കിയ പൊതു ഗണിത വിജ്ഞാനം, ഡാറ്റ നിഗമനം എന്നിവയായിരിക്കും ഉïാവുക.  രï് മണിക്കൂര്‍ സമയമാണ് അനുവദിക്കുക.  നെഗറ്റീവ് മാര്‍ക്ക് ഉïാകും. ഇംഗ്ലീഷ് അല്ലെങ്കില്‍  ഹിന്ദി എന്നീ ഭാഷ ആയിരിക്കും മാധ്യമം.

എങ്ങനെ തുടങ്ങാം
എന്‍.സി.ഇ.ആര്‍.ടി  പുസ്തകങ്ങള്‍,  എന്‍.ഐ.ഒ.എസ് പുസ്തകങ്ങള്‍, പൊതുവിജ്ഞാന പുസ്തകങ്ങള്‍,  പത്രം  ആനുകാലികങ്ങള്‍ എന്നിവ കൃത്യമായി പഠിച്ച് ആവശ്യമുള്ളവ നോട്ടെഴുതി മനസ്സിലാക്കി പഠിക്കണം.  ഒരു വര്‍ഷത്തെ ശ്രമം എങ്കിലും ഉïാവണം. ചുരുങ്ങിയത് ദിവസേന  6/8  മണിക്കൂര്‍ സമയം പ്രിലിമിനറി വേïി എടുക്കണം.

മെയിന്‍ പരീക്ഷ
മെയിന്‍ പരീക്ഷ രïു ഘട്ടങ്ങളാണ്. ഒന്നാം ഘട്ടം  ക്വാളിഫൈയിംഗ് പരീക്ഷയാണ്.  ഈ ഘട്ടത്തില്‍ 2 രï് പേപ്പറുകളാണ് ഉïാവുക.
പേപ്പര്‍ എ അടിസ്ഥാന വിഷയങ്ങള്‍ പേപ്പര്‍ ബി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം.  ഓരോ പേപ്പറിനും 25 ശതമാനത്തില്‍ മുകളില്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ രïാംഘട്ട പരീക്ഷ എഴുതാന്‍ കഴിയുകയുള്ളൂ. പേപ്പര്‍ എക്ക്  ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷ തെരഞ്ഞെടുക്കാം. 300 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉïാവുക. ട്രാന്‍സ്ലേഷന്‍, പ്രാദേശിക ഭാഷാ പാടവം, ആശയ വിനിമയം എന്നിവ അളക്കുന്നതാണ് ചോദ്യങ്ങള്‍.

പേപ്പര്‍ ബി ഇംഗ്ലീഷ്
പാസ്സേജസ്, ഹ്രസ്വ വിവരണം , യൂസേജ്, വൊക്കാബുലറി തുടങ്ങിയ അടിസ്ഥാന ഗ്രാമര്‍ തുടങ്ങിയവയായിരിക്കും.  ഈ രïു പേപ്പറും റാങ്കിന് പരിഗണിക്കില്ല. അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യത മാത്രമാണ്.

രïാം ഘട്ടം:
പേപ്പര്‍ ഫോര്‍ മെറിറ്റ് എന്ന ഈ സുപ്രധാന ഘട്ടത്തില്‍ 7 പേപ്പറുകള്‍ ആണ് ഉïാവുക . മൂന്ന് മണിക്കൂര്‍ ദൈര്‍ഘുമുള്ളവയായിരിക്കും ഇവ ഓരോന്നും. പേപ്പര്‍ ഒന്ന് വിവരണം, പേപ്പര്‍ രï്, പൊതു പഠനം  പൊതു ഇന്ത്യന്‍ സംസ്‌കാരം ചരിത്രം ഭൂമിശാസ്ത്രം ലോക ചരിത്രം ഭൂമിശാസ്ത്രം എന്നിവ
പേപ്പര്‍ 3 പൊതുഭരണം ഭരണഘടന രാഷ്ട്രീയ സാമൂഹ്യനീതി അന്താരാഷ്ട്ര വിഷയങ്ങള്‍
പേപ്പര്‍ 4 പൊതു പഠനം  സാങ്കേതികം സാമ്പത്തിക വികസനം ജൈവവൈവിധ്യം പരിസ്ഥിതി പ്രകൃതിദുരന്തങ്ങള്‍ പ്രകൃതി ദുരന്ത നിവാരണ മാര്‍ഗങ്ങള്‍ സുരക്ഷ ആരോഗ്യം തുടങ്ങിയവയും
പേപ്പര്‍ അഞ്ച് പൊതു പഠനം  എത്തിക്‌സ് ഇന്റഗ്രിറ്റി, ആപ്റ്റിറ്റിയൂഡ് എന്നിവയും ആയിരിക്കും. 250 മാര്‍ക്ക് വീതമുള്ള പേപ്പറുകളാണ് ഇവ.
പേപ്പര്‍ 6, 7 ഓപ്ഷണല്‍ വിഷയം  250 മാര്‍ക് വീതമുള്ള രï് പരീക്ഷ.
ഓപ്ഷണല്‍  വിഷയങ്ങളില്‍ ഏതെങ്കിലും ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാവുന്നതാണ്.  കൃഷി, മൃഗസംരക്ഷണം, നരവംശശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, എഞ്ചിനീയറിംഗ്, ധനതത്ത്വശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, സാമൂഹിക ശാസ്ത്രം, ആരോഗ്യം, തത്ത്വശാസ്ത്രം എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വിഷയങ്ങളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം.  മൊത്തം 1750 മാര്‍ക്ക് ഒപ്പം 275 മാര്‍ക്കിന്റെ പേര്‍സണാലിറ്റി ടെസ്റ്റ് ആകെ 2025 മാര്‍ക്ക് ആണ് റാങ്കിന് പരിഗണിക്കുക.
ഇന്ത്യയില്‍ സിവില്‍ സര്‍വീസ് പരീക്ഷക്ക് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ചിട്ടയായ കോച്ചിംഗ് നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഉï്. പല സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലാണ്. ഓണ്‍ലൈനായും കോച്ചിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉï്.   കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി തിരുവനന്തപുരത്ത്  നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലും  സ്വകാര്യ മേഖലയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ കോച്ചിംഗ് നല്‍കി വരുന്നു. പ്രിലിമിനറിക്ക് സ്വന്തമായി പഠിച്ച് ശ്രമിക്കുന്നതാണ് അഭികാമ്യം. ചുരുങ്ങിയത് ഒരു വര്‍ഷത്തെ കഠിനാധ്വാനം ഉïായാല്‍ മതി.  കൃത്യമായി 6 / 8 മണിക്കൂര്‍ ദിവസേന  ഇതിനു വേïി തയ്യാറാവണം. മെയിന്‍ പരീക്ഷയ്ക്ക് ഏതെങ്കിലും ഒരു നല്ല കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  സഹായത്തോടുകൂടി പഠിക്കുന്നതാണ്ഉചിതം.
ആത്മ വിശ്വാസം, തയാറെടുക്കല്‍, കഠിനാധ്വാനം ഇവ കൊï് നേടാന്‍ സാധിക്കുന്നതാണ് സിവില്‍ സര്‍വീസ് വിജയം.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media