കിനാനബ്നു റബീഅ് അലറി വിളിച്ചു: അകത്തുള്ളത് ഭാര്യ സ്വഫിയ്യ. ഹുയയ്യുബ്നു അഖ്തബിന്റെ മകള്‍.
''സ്വഫിയ്യാ..... നീ എവിടെപ്പോയി കിടക്കാണ്....!''
സ്വഫിയ്യ പുറത്തേക്ക് വന്നു. വിളറിയ മുഖം. കണ്ണുകളില്‍ ദുഃഖം തളംകെട്ടി നില്ക്കുന്നു. വസ്ത്രം ധരിച്ചിരിക്കുന്നത് തീര്‍ത്തും അശ്രദ്ധമായി. തലയില്‍ ചുറ്റിയ തട്ടത്തിന് പുറത്തേക്ക് മുടിക്കെട്ടുകള്‍ തള്ളിനില്ക്കുന്നുï്. ജടകുത്തിയ, പരിചരണമില്ലാത്ത മുടി. ഈ അശ്രദ്ധകള്‍ക്കിടയിലും അവള് സുന്ദരിയായി കാണപ്പെട്ടു. ഒത്ത ശരീരം. ഈ അശ്രദ്ധയാണോ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതെന്ന് തോന്നിപ്പോകും. തലകുനിച്ച് നില്‍പ്പാണ്. അവള് മന്ത്രിക്കും പോലെ പറഞ്ഞു:
''ക്ഷമിക്കണം.... വീട്ടുജോലികളില്‍ കുടുങ്ങിപ്പോയി.''
കിനാന പൊട്ടിത്തെറിച്ചു.
''നിനക്കെന്താണ്? ഈ പെരുമാറ്റം ഞാന്‍ സഹിക്കില്ല. എന്റെ കാര്യം നോക്കലും ആ വീട്ടു ജോലിയുടെ ഭാഗമല്ലേ? നീ എന്നെ മനപ്പൂര്‍വം അവഗണിക്കുകയാണ്. ഈ ചീത്ത പെരുമാറ്റം നിര്‍ത്തിക്കോളണം.''
അവള് പ്രതിഷേധിച്ചു.
''ചീത്ത പെരുമാറ്റമോ?''
''അതെ, ദാമ്പത്യത്തിന്റെ കടമകള്‍ നീ നിര്‍വഹിക്കുന്നില്ല. ഒരു പരിഗണനയും നല്‍കുന്നില്ല. നിന്റെ സംശയാസ്പദമായ ഉള്‍വലിയലിനെ പറ്റിയും ഒന്നും മിïാതിരിക്കുന്നതിനെപ്പറ്റിയുമാണ് ഖൈബറിലെ മുഴുവന്‍ പെണ്ണുങ്ങളും സംസാരിക്കുന്നത്.''
മറുപടി പറയുമ്പോള്‍ സ്വഫിയ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
''സംശയാസ്പദമായ ഉള്‍വലിയലോ? ഇതൊക്കെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സ് വന്നു. എന്റെ പിതാവിന് വന്നുഭവിച്ച ദുരന്തം എല്ലാവര്ക്കും അറിയാവുന്നതല്ലേ. അദ്ദേഹത്തിന്റെ പേരില്‍ ഞാന്‍ ദുഃഖിച്ചിരിക്കുന്നതും കരയുന്നതുമാണോ കുറ്റം?''
അയാള്‍ ശബ്ദം കടുപ്പിച്ചു.
''അപ്പോള്‍ എനിക്ക് ദുഃഖമില്ലേ? നോക്ക്, എല്ലാ ചുïുകളും മരണത്തിന്റെ പാനപാത്രം രുചിക്കാനിരിക്കുകയാണ്. നിന്റെ പിതാവ് ആ പാനപാത്രം നമുക്ക് മുമ്പേ രുചിച്ചു എന്നേയുള്ളൂ. അദ്ദേഹം മാത്രമല്ലല്ലോ, അദ്ദേഹത്തോടൊപ്പം നൂറ് കണക്കിനാളുകളും മരിച്ചില്ലേ?''
അവള് വിഷയം മാറ്റാന്‍ നോക്കി.
''നമുക്കിത് വിടാം.''
''നീ എന്താണ് ഉദ്ദേശിക്കുന്നത്?''
''കൂടുതല്‍ രക്തച്ചൊരിച്ചിലിന് ഒരു ന്യായവുമില്ല.''
''സ്വഫിയ്യാ, നീ പറയുന്നത് അപകടം പിടിച്ച വാക്കുകളാണ്. അപ്പോള്‍ നിന്റെ പിതാവ് സത്യത്തിന്റെ ഭാഗത്തല്ല എന്നാണോ? ജൂതസമുദായത്തിന്റെ ഭാവി നിനക്ക് പ്രശ്നമല്ലേ?''
''ഓരോ സമയത്തിനും അതിന്റെതായ സങ്കീര്‍ണതകള്‍ ഉïല്ലോ.''
''നീ എന്നെ വലിയ പ്രശ്നങ്ങളിലേക്ക് വലിച്ചുകൊï് പോവുകയാണ്. മുഹമ്മദ്, യുദ്ധം, ജൂതസമൂഹം.... ഇതൊക്കെ നമുക്ക് വിടാം. നമുക്ക് നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് വരാം. ദിവസങ്ങളായി നീ എന്നില്‍നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുകയാണ്. എന്നെ കാണുന്നതേ നിനക്കിഷ്ടമില്ല. നീ ഒറ്റക്ക് മറ്റൊരിടത്ത് പോയി ഉറങ്ങുന്നു. ഈ വിശുദ്ധ ബന്ധത്തില്‍ വിള്ളല്‍ വീണോ എന്ന് പോലും ഞാന്‍ സംശയിക്കുന്നു. നിന്റെ മനസ്സിലെ ദുഃഖമാണ് ഇതിനൊക്കെ കാരണം എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. നിന്റെ മഹാനായ പിതാവ് യുദ്ധത്തില്‍ വീണു പോയതില്‍ ജൂതസമുദായത്തില്‍ എല്ലാവര്ക്കും വലിയ ദുഃഖമുï്. എനിക്കുമുï്. ആ സംഭവം എന്നെ നിരാശയുടെ ഇരുട്ടിലേക്കല്ല, പ്രതികാരത്തിന്റെ തീജ്വാലയിലേക്കാണ് കൊïുപോകുന്നത്. മുസ്ലിംകള്ക്കും മുഹമ്മദിനുമെതിരെ അടങ്ങാത്ത പകയിലേക്ക്... ഇതൊക്കെ ഉള്ളതുകൊï് നാം ജീവിതാവശ്യങ്ങളൊന്നും നിര്‍വഹിക്കേï എന്നാണോ?''
അവള് കൂടുതല്‍ വിനയാന്വിതയായി.
''ഞാന്‍ പറയുന്നത് വിശ്വസിക്കണം, കിനാനാ.... ഒരു ഒളിച്ചുകളിയുമില്ല. എനിക്ക് എന്നെ നിയന്ത്രിക്കാനാവുന്നില്ല. ദുഃഖത്തിന് പരിധികളും മാനദണ്ഡങ്ങളും വെക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെ ദുഃഖം യുക്തിക്ക് കീഴൊതുങ്ങുന്നില്ല. എന്റെ മനോബലത്തെ തട്ടിത്തകര്‍ത്ത് അത് കൂലംകുത്തി ഒഴുകുകയാണ്. ഒഴുക്കില്‍ പെട്ട് ഞാന്‍ ഇടത്തും വലത്തും കര തപ്പുന്നു. രക്ഷയുടെ കരയിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. ഒരു ഉറച്ച പ്രതലത്തില്‍ ചവിട്ടി നില്ക്കാന് പറ്റുന്നില്ല. ക്ഷമയോടെ ഉറച്ച് നില്ക്കണമെന്നുï്. കഴിയുന്നില്ല. പഴയ ഉത്സാഹം തിരിച്ചു പിടിക്കാന്‍ നോക്കുമ്പോള്‍, എല്ലാ ശക്തിയും തകര്‍ന്നടിയുന്നതു പോലെ...''
അയാള്‍ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ തണുത്ത കൈകള്‍ കൂട്ടിപ്പിടിച്ചു. അയാളുടെ മേല്‍വസ്ത്രത്തിന്റെ വക്കുകള്‍ കണ്ണുനീര് നനഞ്ഞിരുന്നു.
''ഇമ്മാതിരി വാക്കുകളൊന്നും പറയല്ലേ, സ്വഫിയ്യാ... വാളേറ്റ് മുറിയുന്നതിനെക്കാള് കൂടുതല്‍ ഇതെന്നെ വേദനിപ്പിക്കുന്നു. നമുക്ക് എല്ലാ കാലവും ദുഃഖിച്ച് ചുരുïുകൂടി കിടക്കാനാവുമോ? ഇങ്ങനെ ദുഃഖാചരണം തുടങ്ങിയാല്‍ ജീവിതത്തിന്റെ മുഴുവന്‍ പ്രകാശനാളങ്ങളും കെട്ടുപോകും. അതിനാല്‍, ഞെരിക്കുന്ന ഈ ദുഃഖഭാരങ്ങളില്നിന്ന് നീ പുറത്ത് കടക്കണം. നിന്റെ പിതാവ് ചില തത്ത്വങ്ങള്‍ക്ക് വേïി പടവെട്ടി മരിച്ച പോരാളിയാണ്. ഈ മരണം നമ്മെ അഭിമാനികളാക്കുകയല്ലേ വേïത്?''
അയാള്‍ വാക്കുകള്‍ കിട്ടാതെ തപ്പിത്തടഞ്ഞു.
''ഞാന്‍ നിന്നെ സ്നേഹിക്കുന്നു. സ്നേഹമല്ല, ആരാധന... കുറച്ച് മണിക്കൂറുകള്‍ നീയുമായി വേര്‍പിരിഞ്ഞിരിക്കുന്നത് എനിക്ക് സഹിക്കാനാവുകയില്ല. നീ എന്റെ ജീവിതമാണ്, സൗഭാഗ്യമാണ്, എല്ലാമാണ്. വിലങ്ങടിച്ചുനിന്ന് നീ എന്നെ ദുരിതത്തിലാക്കരുത്. എന്നെ കïില്ലെന്ന് നടിച്ച് എന്റെ ഹൃദയം തകര്‍ക്കരുത്. ഈ പീഡിതന്റെ ഹൃദയത്തോട് കരുണ കാണിക്കണം.''
സ്വഫിയ്യ അകലങ്ങളിലേക്ക് കണ്ണ് നട്ടിരുന്നു. അവളുടെ മനസ്സിലേക്ക് ആ വിചിത്ര സ്വപ്നം വീïും കടന്നുവന്നു.
യസ്രിബിന്റെ ചക്രവാളം താïിയെത്തുന്ന ചന്ദ്രന്. അത് മന്ദം മന്ദം അവള്‍ക്ക് നേരെ നീങ്ങുകയാണ്. പിന്നെ അവളുടെ മുറിയിലേക്ക് വന്നുവീഴുന്നു!
''സ്വഫിയ്യാ, നീയെന്താണ് ആലോചിച്ചിരിക്കുന്നത്?''
അവള് സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നു. അവളുടെ ഹൃദയം ശക്തമായി മിടിക്കാന്‍ തുടങ്ങിയിരുന്നു.
''കിനാനാ, ചുറ്റും ആപത്തുകള്‍ പതിയിരിക്കുന്ന ഈ ജീവിതത്തിന് എന്ത് അര്‍ഥമാണുള്ളത്?''
''പ്രിയേ, അതോര്‍ത്ത് വിഷമിക്കേï. നൂറ് കണക്കിന് കൊല്ലം സുഖസുഭിക്ഷമായി കഴിയാനുള്ള പൊന്ന് നമ്മുടെ കൈവശമുï്. ബനുന്നളീറിന്റെ മുഴുവന്‍ സ്വര്‍ണവും എന്റെ കൈയിലാണ്. ഒരിടത്ത് ഒളിപ്പിച്ചു വെച്ചിട്ടുï് ആ സ്വര്‍ണ നിധികള്‍. ഒരാള്‍ക്കും അത് അറിയില്ല. എത്രകാലവും ആഡംബരമായി ജീവിക്കാം. ഇവിടെ ജീവിക്കാന്‍ പറ്റില്ലെന്ന് വന്നാല്‍ ആ സ്വര്‍ണവുമായി നമുക്ക് നാട് വിടാം. പ്രിയേ, എപ്പോഴും നിന്നെക്കുറിച്ച് മാത്രമാണ് എന്റെ ചിന്ത. ഞാന്‍ മുഹമ്മദിനോട് യുദ്ധം ചെയ്യുന്നത് പോലും നിനക്ക് വേïിയാണ്; നിന്റെ പിതാവിന് വേïിയാണ്.''
സ്നേഹാനുരാഗങ്ങളുടെ വാക്കുകള്‍ കിനാന കോരിച്ചൊരിയാന്‍ തുടങ്ങി. തന്റെ സ്നേഹത്തിന്റെ ആഴമോ അറ്റമോ അളക്കാനാവില്ല. ''കഴിഞ്ഞ ദിവസങ്ങളില്‍ സമനില തെറ്റി നിന്നോട് പരുഷമായി പെരുമാറിയിട്ടുïാവും. എന്നെ അവഗണിക്കുന്നതിലുള്ള ഹൃദയ വേദനകൊï് പരുഷമായിപ്പോകുന്നതാണ്.'
സ്നേഹത്തില്‍ ചാലിച്ച ഈ വര്‍ത്തമാനങ്ങളൊന്നും സ്വഫിയ്യയില്‍ ഒരു മാറ്റവും ഉïാക്കുന്നുïായിരുന്നില്ല. അയാളുമായുള്ള അകല്‍ച്ച കൂട്ടുകയേ ചെയ്തുള്ളൂ.
''കിനാനാ, നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുïെങ്കില് എന്റെ ദുഃഖങ്ങളെ മാനിക്കുമായിരുന്നു.''
''ഞാന്‍ മാനിക്കുന്നുïല്ലോ. നിന്നെ ദുരിതത്തിലാക്കുന്ന ആ ദുഃഖങ്ങളെ എടുത്തു കളയാനാണ് ഞാന്‍ നോക്കുന്നത്. ദുഃഖം മനുഷ്യന് തിന്നാനോ കുടിക്കാനോ ഉറങ്ങാനോ ദാമ്പത്യ ജീവിതം നയിക്കാനോ തടസ്സമായിക്കൂടാ. ആളുകള്‍ മരിക്കും; കുട്ടികള്‍ പിറന്നുകൊïിരിക്കും... യുദ്ധം കത്തിപ്പടരും; സമാധാനം അതിന്റെ തണലുകള്‍ വിരിക്കും... പ്രിയേ, ഇതൊക്കെയാണ് ജീവിതം.''
അപ്പോഴാണ് അപകടകരമായ ആ വാക്കുകള്‍ അവളുടെ നാവില്‍ നിന്നുതിര്‍ന്നത്. അതിന്റെ യഥാര്‍ഥ അര്‍ഥം അയാള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇടിയേറ്റവനെപ്പോലെ തരിച്ച് നിന്നേനെ. അവള് പറഞ്ഞത് ഇതാണ്...
''ഇതൊന്നുമല്ല പ്രശ്നം...''
അദ്ഭുതത്തോടെ അയാള്‍ ചോദിച്ചു.
''പിന്നെ എന്താണ് പ്രശ്നം?''
''പ്രശ്നം മറ്റൊന്നുമല്ല. എനിക്ക് എന്റെ ദുഃഖവും ദുര്‍ബലാവസ്ഥയും മറികടക്കാനാവുന്നില്ല.''
അയാള്‍ കൂടുതല്‍ ആര്‍ദ്രചിത്തനായി.
''പ്രിയേ, നീ വിഷമിക്കേï. നിനക്ക് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം... അത് ഒരു ദിവസം ഞാന്‍ നിനക്ക് നല്കുന്നുï്.''
അവള് അശ്രദ്ധമായി ചോദിച്ചു.
''ഒളിപ്പിച്ചു വെച്ച ആ സ്വര്‍ണ നിധികളാണോ?''
അയാള്‍ പൊട്ടിച്ചിരിച്ചു.
''അതൊന്നുമല്ല.''
''പിന്നെയെന്താണ്?''
അയാളുടെ മുഖപേശികള്‍ ഇറുകി മുറുകി.
''മുഹമ്മദിന്റെ ശിരസ്സ്''
അവളുടെ ഹൃദയം വിറകൊïു. കൈയുയര്‍ത്തി അവള് അട്ടഹസിച്ചു: ''എന്ത്...?''
അയാളുടെ നെറ്റിത്തടം വിയര്‍ത്തൊഴുകിയിരുന്നു.
''നോക്കൂ, സ്വഫിയ്യാ... ഇത്തവണ നമ്മള് നല്കുന്ന അടി അതിശക്തമായിരിക്കും. മുഹമ്മദ് കെട്ടിപ്പൊക്കിയതൊക്കെ നാം തകര്‍ത്തെറിയുമ്പോള്‍ കഴുത്തറുത്ത് മുഹമ്മദിന്റെ തല നിന്റെ കൈയില്‍ ഞാന്‍ വെച്ചുതരും. നിന്റെ പിതാവിനെ കൊന്നതിനുള്ള പ്രതികാരമാണത്. ആ തല നിന്റെ മുറിയില്‍ ഞാന്‍ തന്നെ കൊïുവന്നുവെക്കും. ആദ്യം കാണുമ്പോള്‍ നീ പേടിക്കും, പിന്നെ ചിരിക്കും; ആഹ്ലാദാരവങ്ങള്‍ ഉയര്‍ത്തും...''
രക്തപങ്കിലമായ ആ മനോരാജ്യത്തില്‍നിന്ന് ഉണര്‍ന്ന അയാള്‍ ഉമിനീരിറക്കി.
''അതല്ലേ ഏറ്റവും ഹൃദയഹാരിയായ സമ്മാനം? നിന്റെ സര്‍വദുഃഖങ്ങള്‍ക്കും അത് പരിഹാരമായിരിക്കും. എന്ത് പറയുന്നു?''
അടുത്തുള്ള കട്ടിലിലെ തലയിണയിലേക്ക് സ്വഫിയ്യ വീണു.
''എനിക്ക് തല കറങ്ങുന്നു. ഒന്നും കാണാന്‍ പറ്റുന്നില്ല. വല്ലാത്ത ക്ഷീണം. ചോരചിന്തുന്ന വര്‍ത്തമാനമൊന്നും എനിക്ക് കേട്ടുകൂടാ.''
അയാള്‍ ഒന്നും മിïാതെ അവിടെത്തന്നെ നിന്നു. അമ്പരപ്പോടെ അയാള്‍ അവളെ നോക്കുന്നുïായിരുന്നു.
(തുടരും)