ഓമനപ്പക്ഷികള്ക്കൊരു കൂട്
ഡോ. പി.കെ മുഹ്സിന്
ഏപ്രില്‍ 2021
$ കമ്പി കൊണ്ടുണ്ടാക്കിയ ദീര്‍ഘ ചതുരാകൃതിയിലുള്ള കൂടുകളാണ് ഉത്തമം. കൂട്ടില്‍ പറന്നു കളിക്കാനും വിശ്രമിക്കാനും സ്ഥലമുണ്ടായിരിക്കണം.
$ കമ്പി കൊണ്ടുണ്ടാക്കിയ ദീര്‍ഘ ചതുരാകൃതിയിലുള്ള കൂടുകളാണ് ഉത്തമം. കൂട്ടില്‍ പറന്നു കളിക്കാനും വിശ്രമിക്കാനും സ്ഥലമുണ്ടായിരിക്കണം.
$ പ്രാവുകള്‍ക്ക് മരം കൊണ്ടുണ്ടാക്കിയ, മുമ്പില്‍ ചെറിയ വാതിലുകളുള്ള കൂടുകളോ തൂക്കിയിടാവുന്ന തരം കൊട്ടകള്‍ കൂടുകളായോ ഉപയോഗിക്കാം. മരം കൊണ്ടോ കോണ്‍ക്രീറ്റ് കൊണ്ടോ മണ്ണ് കൊണ്ടോ ഉണ്ടാക്കിയ തറയില്‍ വയര്‍, നെറ്റ്, കമ്പി എന്നിവ കൊണ്ടുണ്ടാക്കിയ കൂട് വെക്കാം. നിലത്ത് കുറച്ച് വിരിയിട്ടു കൊടുക്കണം. കൂട്ടിനുള്ളില്‍ ഒരു മരക്കൊമ്പ് ഉയരത്തില്‍ വെച്ചു കൊടുക്കുന്നത് നല്ലതാണ്. കൂടുകള്‍ക്ക് മേല്‍ക്കൂരയും വേണം.
$ പക്ഷികളുടെ തല അഴികള്ക്കിടയില് പെടാതിരിക്കാന്‍ അഴികള്‍ തമ്മിലുള്ള അകലം പരമാവധി കുറക്കണം. തുരുമ്പ് പിടിക്കാത്ത സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച കൂടുകള്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്. വാതില്‍ ആവശ്യാനുസരണം വലിപ്പമുള്ളതായിരിക്കണം. പക്ഷികള്‍ കാഷ്ഠത്തില്‍ ചവിട്ടി നില്ക്കുന്ന അവസ്ഥ ഒഴിവാക്കണം.
$ ആടിക്കളിക്കാന്‍ കമ്പി കൊണ്ടോ കയറ് കൊണ്ടോ സൗകര്യം ഉണ്ടാക്കാം. വെള്ളപ്പാത്രങ്ങളും തീറ്റപ്പാത്രങ്ങളും മരക്കമ്പുകള്‍ കൊണ്ടോ മുളത്തടി കൊണ്ടോ നിര്‍മിക്കാം. ധാന്യങ്ങളും പൊടിയിനങ്ങളും കൊടുക്കാന്‍ തുറന്ന പാത്രമാണ് നല്ലത്.
$ വിത്തുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ചിലയിനം ജീവികള്‍, പയര്‍ വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പ്, മാംസം, ക്ഷീരോല്പന്നങ്ങള് എന്നിവ കൊടുക്കാം.
$ ചെറുപക്ഷികള്‍ക്ക് ഒരു ദിവസം മൂന്ന് ടീസ്പൂണ്‍ വരെയും തത്ത വര്ഗത്തിലുള്ളവക്ക് എട്ട് സ്പൂണ്‍ വരെയും വലിയ ഓമനപ്പക്ഷികള്‍ക്ക് പതിനഞ്ച് സ്പൂണ്‍ വരെയും വെള്ളം ആവശ്യമാണ്.
$ പക്ഷികള്‍ക്ക് കൊടുക്കുന്ന വിത്തുകള്‍ മുളപൊട്ടാത്തതും കൃമികീടബാധയേല്ക്കാത്തതുമായിരിക്കണം.
$ എളുപ്പം കേടുവരുന്നതിനാല് മാംസവും ക്ഷീരോല്പന്നങ്ങളും അര മണിക്കൂറില്‍ കൂടുതല്‍ തുറന്നുവെക്കരുത്.
$ തീറ്റയില്‍ ഗ്രിറ്റ് അഥവാ മണല്‍ ചേര്‍ക്കുന്നത് വഴി കാത്സ്യം പോലുള്ള മൂലകങ്ങളുടെ ലഭ്യത ഉറപ്പു വരുത്താം. ഉപ്പ് അധികമാവാതിരിക്കാന് ശ്രദ്ധിക്കണം.
$ ചെറിയ കുഞ്ഞുങ്ങള്‍ക്ക് വായിലുള്ള തീറ്റ തള്ളിയിറക്കി കൊടുക്കണം. ഇതിനായി തീപ്പെട്ടിക്കൊള്ളി, മരച്ചീള് തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക് അര മണിക്കൂര്‍ ഇടവിട്ട് തീറ്റ നല്‍കാം. പുഴുങ്ങിയ മുട്ട ചതച്ചത്, ബിസ്കറ്റ് പൊടി, ചെറിയ പുഴുക്കള്‍, പാലില്‍ മുക്കിയ റൊട്ടി എന്നിവയും, ചെറിയ അളവില്‍ പഴവര്‍ഗങ്ങളും നല്‍കാം.