പ്രളയത്തില്‍ ജീവിതത്തിന്റെ അടിസ്ഥാനങ്ങളെല്ലാം കുത്തിയൊലിച്ചും കരയിടിഞ്ഞും ഇല്ലാതായവരെ പൊരിവെയിലില്‍ തണല്‍ വിരിച്ച് ചായ്ച്ചുറക്കിയ ചിലയിടങ്ങള്‍ കണ്ടു
പ്രളയത്തില്‍ ജീവിതത്തിന്റെ അടിസ്ഥാനങ്ങളെല്ലാം കുത്തിയൊലിച്ചും കരയിടിഞ്ഞും ഇല്ലാതായവരെ പൊരിവെയിലില്‍ തണല്‍ വിരിച്ച് ചായ്ച്ചുറക്കിയ ചിലയിടങ്ങള്‍ കണ്ടു. അവര്‍ പുഴയോരങ്ങളിലൂടെ സ്വഛന്ദം ഒഴുകി നടന്നിരുന്ന ജീവിതങ്ങളായിരുന്നു... മലയോരങ്ങളില്‍ കൂടൊരുക്കി സമാധാനം കണ്ടെത്തിയവരായിരുന്നു... ജീവിതവഴിയില്‍ ശ്വാസംമുട്ടി നില്ക്കുമ്പോള് തന്നെ വെള്ളം കീഴ്പ്പെടുത്തിക്കളഞ്ഞവരുമുണ്ട്...
ഇങ്ങനെ സ്വപ്നങ്ങളും പ്രതീക്ഷകളും നല്കി തന്റേതെന്ന് കരുതി ചേര്‍ത്തുപിടിച്ചവയെല്ലാം കുത്തിയൊലിച്ച് പോകുന്നത് ക് പകച്ചുപോയവര്‍ക്ക് താങ്ങാവാന്‍ ആരൊക്കെയോ മാലാഖമാരായി ഉാവും. ഈ മാലാഖമാര്‍ താങ്ങിയെടുത്ത് കുടിയിരുത്തിയ അത്തരം ചില ജീവിതങ്ങളിലൂടെ സഞ്ചരിച്ചു നോക്കിയിരുന്നു... അതിന്റെ ചില പകര്ത്തലുകളാണിത്.
പറഞ്ഞു വരുന്നത് പീപ്പ്ള്‍സ് ഫൗണ്ടേഷന് എന്ന വലുതായിക്കൊണ്ടിരിക്കുന്ന തണലിനെക്കുറിച്ചാണ്. നമ്മുടെ കൂട്ടത്തില്‍ അതിന്റെ നനവറിഞ്ഞവരുണ്ടാകും. അല്ലെങ്കില്‍ അതിന്റെ തണലുകൊണ്ടവരെ അടുത്തറിഞ്ഞവരുാവും. സമൂഹത്തില്‍ പതിതര്‍ക്ക് താങ്ങാവാന്‍ പലരുമുണ്ടല്ലോ, പിന്നെ നമ്മള് എന്തിന് മെനക്കെടണം.... എന്ന ചിന്ത ഇവര്‍ക്കും ഉായിരുന്നെങ്കില്‍ പറിച്ചുനട്ട് പച്ച പിടിച്ചുകൊണ്ടിരിക്കുന്ന പല ജീവിതങ്ങളും ഇന്നും പെരുവഴിയില്‍ ആയിരുന്നേനെ. മലര്‍ന്നു കിടന്നാല്‍ ആകാശം കാണുന്ന മേല്‍ക്കൂരയിലെങ്കിലും ഉറങ്ങിയിരുന്നു എന്ന് ആശ്വസിച്ചിരുന്നവര്ക്കാണ് പെട്ടെന്നൊരുനാള്‍ അവരുടെ വീടും സ്ഥലവും ഒന്നും പേരിനുപോലും ഇല്ലാതായത്. അവരെ കുടിയിരുത്തിയിട്ടേ വിശ്രമമുള്ളൂ എന്ന് നിയ്യത്ത് വെച്ചവരെ കുറിച്ചാണ് ഇനി പറയുന്നത്...
അടച്ചുറപ്പില്ലാത്ത ജീവിതങ്ങള്‍ക്ക് കുറ്റിയുറപ്പുള്ള വീടുകൊണ്ട് താങ്ങ് നല്‍കുകയായിരുന്നു പീപ്പ്ള്‍സ് ഫൗണ്ടേഷന്.
* * * *
ദുരിതങ്ങളുടെ ആഴങ്ങളില്‍നിന്ന് കര കയറാന്‍ ആശിക്കുന്ന കുടുംബങ്ങള്‍ക്ക്, മഴയും വെയിലും കൊള്ളാത്ത വീടുകള്‍ക്കുള്ളില്‍ അന്തിയുറങ്ങാനാവുക എന്നതു തന്നെ സ്വപ്നമായിരുന്നു.
തോരാതെ പെയ്ത മഴക്കൊപ്പം മലമുകളില്‍നിന്ന് ആര്‍ത്തലച്ചുവന്ന മഴവെള്ളവും കരിങ്കല്‍ക്കൂട്ടങ്ങളും മരത്തടികളും മാറ്റിയെഴുതിയ വിധിയുമായി ജീവിക്കുന്ന ആളുകളായിരുന്നു അവര്‍. ഗതിമാറി ഒഴുകിയ പുഴകളുടെയും പുതുതായി ഉണ്ടായ നീര്‍ച്ചാലുകളുടെയും നേര്ക്കാഴ്ചക്കാരാണവര്. പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലവും വീടും ലഭിച്ചില്ല. സ്ഥലം വാങ്ങാന്‍ പണം പാസായെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലാത്തവരും ഉണ്ടായിരുന്നു. വാടക വീടുകളിലും താല്‍ക്കാലിക ഷെഡ്ഡുകളിലും ബന്ധുവീടുകളിലുമായി കഴിയുകയായിരുന്നു പലരും. അവരുടെയെല്ലാം ഉറുമ്പരിച്ച പ്രതീക്ഷകള്‍ക്ക് ചെറിയ ജീവന് വെപ്പിച്ചത് പീപ്പ്ള്‍സ് വില്ലേജ് പദ്ധതിയാണ്.
പാലിക്കപ്പെട്ട വാഗ്ദാനങ്ങളുടെ കഥ
വിവിധ മേഖലകളിലായി കേരളത്തില്‍ 25 കോടി രൂപയുടെ പദ്ധതികളാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന് ആവിഷ്കരിച്ചത്. വീട്, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം... തുടങ്ങി എല്ലാം അതില്‍പെടും. സമയബന്ധിതമായി പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലാണ് അതിന്റെ സംഘാടകരുടെ സന്തോഷം കുടികൊള്ളുന്നത്. ഗുണഭോക്താക്കള്‍ക്ക് അതുവരെ ശീലമുണ്ടായിരുന്നത് സര്‍ക്കാറിന്റേതടക്കം പ്രഖ്യാപിക്കപ്പെട്ട പലതും കടലാസുകളിലും വാക്കുകളിലും ഒതുങ്ങി പോയതാണ്.
ഭാവിയില്‍ ആവശ്യമാംവിധം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വീട് വിശാലമാക്കാനും തടസ്സമില്ലാത്ത പ്ലാനുകളിലാണ് വീടുകളത്രയും പണികഴിപ്പിച്ചത്. അതുകൊണ്ടായിരിക്കണം വളരുന്ന വീട് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്. ക്ലിനിക്കുകള്‍, കമ്യൂണിറ്റി ഹാള്‍, കളിസ്ഥലം തുടങ്ങി എല്ലാം ഇതിന്റെ ഭാഗമായുണ്ട്.
പീപ്പ്ള്‍സ് ഫൗണ്ടേഷന് പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വയനാട്ടിലെ പനമരം ജയദേവന്റെ ഓട്ടിസം ബാധിച്ച മകളുള്‍പ്പെടെയുള്ള കുടുംബത്തിനുള്ള വീട് 60 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിക്കൊണ്ടായിരുന്നു. പ്രളയത്തില്‍ അടിഞ്ഞുകൂടിയ ചളിയില്നിന്നുളള അണുബാധ കാരണം ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്ന ഖാദിരി മമ്മൂട്ടി പനമരം പീപ്പ്ള്‍സ് വില്ലേജിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ തട്ടുകടയുമുണ്ടിപ്പോള്.
പ്രളയനാളില്‍ ആശ്വാസമായി കൈയില്‍ കിട്ടിയ അരി പിടിച്ചുകൊണ്ട് ഇത് വേവിക്കാന്‍ ഒരു വീട് വേണ്ടേ എന്ന് ചോദിച്ചവരും, നനയാത്ത ഒരു വസ്ത്രംപോലും മാറി ഉടുക്കാനില്ലാത്തതിനാല് നമസ്കരിക്കാന്‍ പോലും ബുദ്ധിമുട്ടിയെന്നു പറഞ്ഞവരും. പീപ്പ്ള്‍സ് വീടുകളിലുണ്ട്.
'കൂടുതല്‍ ബന്ധങ്ങളും കൂട്ടുകാരും നമ്മെ കുറിച്ച് അന്വേഷിക്കാന്‍ കുറേ ആളുകളുമുള്ള അവസ്ഥയാണിപ്പോള്‍ പീപ്പ്ള്‍സ് വീടുകളില്‍. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാല്‍ ഇത്തരം ഒരു വീട് വെക്കാന്‍ കഴിയില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്' - ഒരു സാക്ഷ്യപ്പെടുത്തല്‍.
അതിജീവനം ആനന്ദം
ദുരിതങ്ങളുടെ ആഴങ്ങളില്‍നിന്ന് കരകയറാനാശിക്കുന്ന കുടുംബങ്ങള്‍ ഒരുപാടുണ്ട്. മഴയും വെയിലും കൊള്ളാത്ത വീടുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുക എന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവര്‍. അത്തരം ജീവിതങ്ങള്‍ക്ക് പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ പീപ്പ്ള്‍സ് ഹോം എന്ന സുപ്രധാന പദ്ധതിയിലൂടെ സ്വപ്നങ്ങള്‍ പൂവണിയുകയായിരുന്നു. സമൂഹത്തിലെ ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ 2016-ലാണ് പീപ്പ്ള്‍സ് ഫൗണ്ടേഷന് പീപ്പ്ള്‍സ് ഹോം പദ്ധതി ആവിഷ്കരിച്ചത്. കേരളത്തിലെ സാമൂഹിക സേവന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഈ പദ്ധതി പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃകയാണ്. നിത്യജീവിതം പോലും വലിയ പ്രയാസമായിത്തീരുന്ന ഇക്കാലത്ത് സാധാരണക്കാര്‍ കടക്കെണിയുടെ നീരാളിപ്പിടിത്തത്തില്‍ വരിഞ്ഞുമുറുകുന്ന മേഖലയാണ് ഭവന നിര്‍മാണ രംഗം. പാവപ്പെട്ടവര്‍ക്ക് എന്നും സ്വപ്നം മാത്രമായി മാറുന്ന സ്വന്തമായ ഭവനം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സഹായകമാവുന്ന ഈ പദ്ധതികള്‍ നിര്‍വഹിക്കണമെങ്കില്‍ വ്യത്യസ്ത മേഖലകളില്‍നിന്നുള്ള സാമ്പത്തിക-മനുഷ്യവിഭവങ്ങള്‍ അനിവാര്യമാണ്. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ സേവന സംരംഭങ്ങള്‍, സകാത്ത് സംവിധാനങ്ങള്‍, പൊതുജനങ്ങള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, ക്ലബ്ബുകള്‍, സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങിയ വിവിധ മേഖലയിലെ സാമ്പത്തിക-മനുഷ്യവിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ജില്ലകളിലായി 1500 വീടുകള്‍ നിര്‍മിച്ചു നല്കാന് ഉദ്ദേശിക്കുന്ന പീപ്പ്ള്‍സ് ഫൗണ്ടേഷന് ഇതിനോടകം ആയിരത്തിലധികം വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയും വീടും ഇല്ലാത്തവര്‍, സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഫഌറ്റുകളായും പീപ്പ്ള്‍സ് വില്ലേജുകളായും വീടുകള്‍ നല്‍കിയിട്ടുണ്ട്.
വയനാട്, മലപ്പുറം, പാലക്കാട്, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ പൂര്‍ത്തിയായതും പണിനടന്നുകൊണ്ടിരിക്കുന്നതുമായ വളരുന്ന വീടുകളുടെ ഒരു കൂട്ടം തന്നെയുണ്ട്. പല ഭാഗത്തുനിന്നും വന്ന പല മതവിഭാഗത്തിലുമുള്ളവര് ഒന്നിച്ച് താമസിക്കുന്നതോടെ അവിടങ്ങളെല്ലാം ഒരുമയുടെ കേദാരമായിമാറും. വിധവകളും മുതിര്‍ന്ന കുട്ടികളുള്ളവരും ആണുങ്ങള് ഇല്ലാത്ത കുടുംബങ്ങള്‍ക്കുമെല്ലാം മുന്‍ഗണന കൊടുത്താണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.