നാടന്‍ കോഴി - ഒരുകിലോ
വെളുത്തുള്ളി - അരകപ്പ്
ഉള്ളി ചെറുത് - അരകപ്പ്
ഉള്ളി വലുത് - 4 എണ്ണം
തക്കാളി - 3 എണ്ണം
പച്ചമുളക് - 6 എണ്ണം
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക് പൊടി - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 3 ടീസ്പൂണ്‍
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഇറച്ചിമസാല - 3 ടീസ്പൂണ്‍
വെളിച്ചണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ഇഞ്ചി ഒരുകഷ്ണം
കോഴി കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഇറച്ചിമസാലപ്പൊടി എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കുക. വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും വലിയ ഉള്ളിയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. അതിന് ശേഷം തക്കാളി പച്ചമുളക് എന്നിവ മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കനില്‍ ചേര്‍ത്ത് വേപ്പില, ചപ്പ്, പൊതിന എന്നിവ ചേര്‍ത്ത് നന്നായി പൊരിച്ച് എടുക്കുക. ഇടക്കിടെ വെളിച്ചണ്ണ ഒഴിച്ച് കൊടുക്കുക. നന്നായി ഇളക്കി പാത്രം അടച്ച് കുറച്ചുനേരം ചെറുതീയില്‍ വേവിക്കുക.
ചിക്കന്‍ മസാല
ചകുരുമുളക് - 2 ടീസ്പൂണ്‍
ഉലുവ - 2 ടീസ്പൂണ്‍
തക്കാളി - 4
വെളുത്തുള്ളി - ഒരു ചെറിയകപ്പ്
ഇഞ്ചി ഒരുവലിയ കഷ്ണം
വലിയഉള്ളി - 3
പച്ചമുളക് - 5
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ചിക്കന്‍ - ഒരുകിലോ
ഉപ്പ് ആവശ്യത്തിന്
കുരുമുളകും ഉലുവയും ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കാതെ വറുത്ത് പൊടിക്കുക. എണ്ണ ചൂടാക്കി വലിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് തക്കാളി എന്നിവ ചെറുതായി അരിഞ്ഞ് വാട്ടിയെടുക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. പൊടിച്ചെടുത്ത് ഇതോടൊപ്പം ചേര്‍ക്കുക. ഗ്രേവി ഇല്ലാതെ മസാല പൊതിഞ്ഞതില്‍ എടുക്കുക.
ചിക്കന്‍ഫ്രൈ
ചിക്കന്‍ കഷ്ണങ്ങളാക്കിയത് ഒരുകിലോ
വറ്റല്‍ മുളക് ചതച്ചത് - 12
വെളുത്തുള്ളി - 1 കുടം
ഇഞ്ചി - ഒരു കഷ്ണം
പെരുഞ്ചീരകം - 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി, ഉപ്പ് - പാകത്തിന്
വറ്റല്‍മുളക്, വെളുത്തുള്ളി, ഇഞ്ചി, പെരുഞ്ചീരകം എന്നിവ ചതച്ചതും മഞ്ഞള്‍പ്പൊടിയും അല്പം നാരങ്ങാനീരും ചേര്‍ത്ത് ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വെക്കുക്കുക. വെൡച്ചെണ്ണ ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കുക.