നാല്പതോ അമ്പതോ വയസ്സുള്ള ഒരാളുടെ മനസ്സില്‍ മങ്ങാതെ നിലനില്‍ക്കുന്ന മധുരമുള്ള സുന്ദരസ്മരണകള് എന്തിനെ സംബന്ധിച്ചായിരിക്കും? കഴിഞ്ഞ കാലത്ത് കഴിച്ച രുചികരമായ ആഹാരത്തെക്കുറിച്ചോ പാനീയത്തെപ്പറ്റിയോ ആയിരിക്കില്ലെന്ന് ഉറപ്പ്. ആഹാരത്തിന്റെ പോലും രുചി വിളമ്പിത്തരുമെന്നത് പരമപ്രധാനമാണ്. ഈ ആത്മീയത നഷ്ടപ്പെടുമ്പോഴാണ് ഉമ്മയും
നാല്പതോ അമ്പതോ വയസ്സുള്ള ഒരാളുടെ മനസ്സില്‍ മങ്ങാതെ നിലനില്‍ക്കുന്ന മധുരമുള്ള സുന്ദരസ്മരണകള് എന്തിനെ സംബന്ധിച്ചായിരിക്കും? കഴിഞ്ഞ കാലത്ത് കഴിച്ച രുചികരമായ ആഹാരത്തെക്കുറിച്ചോ പാനീയത്തെപ്പറ്റിയോ ആയിരിക്കില്ലെന്ന് ഉറപ്പ്. ആഹാരത്തിന്റെ പോലും രുചി വിളമ്പിത്തരുമെന്നത് പരമപ്രധാനമാണ്. ഈ ആത്മീയത നഷ്ടപ്പെടുമ്പോഴാണ് ഉമ്മയും സഹോദരിയും പ്രിയതമയും മക്കളുമൊക്കെ വിളമ്പിത്തരുന്ന ആഹാരത്തെക്കാള്‍ ഫാസ്റ്റ് ഫുഡ് കടയിലെയും റസ്റ്റോറന്റിലെയുമൊക്കെ ആഹാരം ആസ്വാദ്യകരവും ആഹ്ലാദകരവുമാകുന്നത്. അപ്രകാരം തന്നെ നമ്മുടെ മനസ്സില്‍ മായാതെ കിടക്കുന്ന മധുരസ്മരണകള് ധരിച്ച പ്രിയമായ വസ്ത്രത്തിന്റെതോ ഇരുന്ന കസേരയുടേതോ കിടന്ന കട്ടിലിന്റേതോ താമസിച്ച വീടിന്റെതോ സഞ്ചരിച്ച വാഹനത്തിന്റെതോ ആയിരിക്കില്ല. ഇത്തരം ശാരീരികാനുഭവങ്ങള്‍ നല്കുന്ന ഏതുസന്തോഷവും താല്‍ക്കാലികമായിരിക്കും. ഏറ്റവും മധുരമുള്ള ഓര്‍മകള്‍ കഴിഞ്ഞകാല ജീവിതത്തില്‍ ചെയ്ത നന്മകളുടെയും അതിലേര്‍പ്പെടുന്നവര്‍ക്കും അതിന്റെ ഗുണമനുഭവിക്കുന്നവര്ക്കും മാത്രമല്ല; അതേക്കുറിച്ച് സദ്വികാരങ്ങള് വളര്‍ത്തുന്നു. നാലായിരത്തിലേറെ കൊല്ലം മുമ്പ് ഇബ്റാഹീം നബി സഹിച്ച ത്യാഗത്തിന്റെയും ആയിരത്തിനാനൂറിലേറെ കൊല്ലം മുമ്പ് ഉമറുല്‍ ഫാറൂഖ് ചെയ്ത സേവനത്തിന്റെ സുന്ദര സ്മരണകളിന്നും ജനകോടികള്‍ക്ക് ആവേശവും സന്തോഷവും സമ്മാനിക്കുന്നു. സദ്കൃത്യങ്ങള്‍ക്ക് പ്രേരകമായി വര്‍ത്തിക്കുന്നു.
സേവനത്തിനും ത്യാഗത്തിനും ശരീരതൃഷ്ണകളുടെ ത്യജിക്കലും മനസ്സിന്റെ മോഹങ്ങളുടെ നിയന്ത്രണവും അനിവാര്യമത്രെ. അതോടൊപ്പം ദാമ്പത്യജീവിതം ഭദ്രവും സംതൃപ്തവും പരസ്പരസേവനവും സഹിക്കേണ്ട ത്യാഗവും രൂപം കൊള്ളുന്നത് കലവറയില്ലാത്ത സ്നേഹത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അത് വളരെയേറെ ഹൃദ്യവും ഗാഢവുമായിരിക്കുകയും വേണം.
ദമ്പതികള്‍ എപ്പോഴും സ്വന്തം താല്പര്യങ്ങളെക്കാള് ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്ക്കുമാണ് പ്രാമുഖ്യം കല്പിക്കേണ്ടത്. അത് ഇരുവര്‍ക്കുമിടയിലെ ബന്ധം ഗാഢവും ഹൃദ്യവുമായിത്തീരാന് ഏറെ ഉപകരിക്കും. പെണ്ണിന് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ആണും ആണിന് ആവശ്യം നേരിടുമ്പോള്‍ പെണ്ണും, അത് പരിഹരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. രോഗമോ മറ്റുവല്ല പ്രയാസമോ നേരിടുമ്പോള്‍ സ്വന്തത്തിന് അവയുണ്ടാക്കുന്നതിനെക്കാള് പരിഗണനയും ശ്രദ്ധയും പുലര്‍ത്തണം. സൗകര്യങ്ങളൊരുക്കിയെടുക്കുന്നതില് ജാഗ്രത പുലര്‍ത്തണം.
തന്റെ ജീവിതപങ്കാളിക്ക് വേണ്ടി സേവനം ചെയ്യുന്നതും ത്യാഗം സഹിക്കുന്നതും അത്യധികം ആസ്വാദ്യകരവും ആത്മനിര്‍വൃതി നല്‍കുന്നതുമായി അനുഭവപ്പെടണം. സ്നേഹം ആത്മാര്‍ത്ഥവും ഗാഢവുമാണെങ്കില് അതങ്ങനെത്തന്നെയാണുണ്ടാവുക. ഏതൊരാള്‍ക്കും തന്റെ ദാമ്പത്യജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍ക്കാവുന്ന മധുരസ്മരണയായുണ്ടാവുക ജീവിതപങ്കാളി ചെയ്തുതന്ന സേവനങ്ങളും സഹിച്ച ത്യാഗങ്ങളുമല്ല; മറിച്ച് ജീവിതപങ്കാളിക്ക് ചെയ്തുകൊടുത്ത സേവനവും അനുഭവിക്കേണ്ടിവന്ന ത്യാഗവുമായിരിക്കും. എടുക്കുന്നതല്ല; കൊടുക്കുന്നതാണ്, അനുഭവിക്കുന്നതല്ല; ത്യജിക്കുന്നതാണ് ആത്മസംതൃപ്തിക്കും നിര്‍വൃതിക്കും ആധാരം. ഈ വസ്തുത വിസ്മരിക്കാതെ ജീവിതപങ്കാളിക്ക് മുന്തിയ പരിഗണന നല്‍കുന്നവരാണ് ദാമ്പത്യജീവിതത്തില്‍ വിജയം വരിക്കുക.
പുരുഷന് വീട്ടുകാര്യങ്ങളില്‍ തന്റെ ജീവിതപങ്കാളിയെ പരമാവധി സഹായിക്കണം. അകം അടിച്ചുവാരുകയും കുട്ടികളെ കുളിപ്പിക്കുകയും അവരുടെ വസ്ത്രങ്ങള്‍ അലക്കി തേച്ചുകൊടുക്കുകയും ചെയ്യാന്‍ ശ്രമിക്കണം. കുടുംബിനി വീട്ടുജോലി ചെയ്യുമ്പോള്‍ കുട്ടികളെ കുളിപ്പിക്കുകയും അവരുടെ കാര്യം ശ്രദ്ധിക്കുകയും വേണം. സാധ്യമാകുന്ന സേവനങ്ങളൊക്കെ സഹധര്‍മിണിക്ക് ചെയ്തുകൊടുക്കണം. മക്കളുടെ വിദ്യാഭ്യാസത്തിലും പഠനത്തിലും പിതാവിന് അതുല്യമായ പങ്കുവഹിക്കാന്‍ സാധിക്കും.
ഇപ്രകാരം തന്നെ സ്ത്രീ തന്റെ ഇണയുടെ ജോലിഭാരം കുറക്കാന്‍ പരമാവധി ശ്രദ്ധിക്കണം. സാധ്യമായ സഹായ സഹകരണങ്ങളൊക്കെയും ചെയ്തുകൊടുക്കണം. തനിക്കുവേണ്ടി തന്റെ ജീവിതപങ്കാളി ധാരാളം സേവനം ചെയ്യുന്നുവെന്നും ഒട്ടേറെ ത്യാഗം സഹിക്കുന്നുവെന്നും ഇരുവര്‍ക്കും അനുഭവത്തിലൂടെ ബോധ്യമാണ്. എങ്കില്‍ അത് ദാമ്പത്യത്തെ ഭദ്രമാക്കുന്നതില്‍ വഹിക്കുന്ന പങ്ക് അനല്‍പമായിരിക്കും.