നാളികേരം അച്ചാര്‍

മുനീറ തിരുത്തിയാട്‌
2016 ഒക്ടോബര്‍
നാളികേരം : 1 എണ്ണം കടുകെണ്ണ : 1 വലിയ സ്പൂണ്‍ കായം : 1 കഷണം

നാളികേരം : 1 എണ്ണം

കടുകെണ്ണ : 1 വലിയ സ്പൂണ്‍

കായം : 1 കഷണം

അച്ചാര്‍പൊടി : 1 പേക്ക്

ഉപ്പ് പാകത്തിന്

വിനാഗിരി : പാകത്തിന്

 

തേങ്ങ ചെറുതായി അരിഞ്ഞതും കായവും എണ്ണയില്‍ വറുത്തെടുക്കുക. മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി വഴറ്റുക. തണുത്തതിന് ശേഷം ഭരണിയില്‍ സൂക്ഷിക്കുക.

 

ചക്കക്കുരു അച്ചാര്‍ 

 

ചക്കക്കുരു ചെറുതായി അരിഞ്ഞത് അര കപ്പ്

അച്ചാര്‍പൊടി : 100 ഗ്രാം

വിനാഗിരി : പാകത്തിന്

 

ചക്കക്കുരു നന്നായി എണ്ണയില്‍ വറുത്തെടുത്ത ശേഷം മറ്റു ചേരുവകളും ചേര്‍ത്ത് വഴറ്റി ഭരണിയില്‍ സൂക്ഷിക്കുക.

 

മുട്ട അച്ചാര്‍ 

 

മുട്ട : 6 എണ്ണം

അച്ചാര്‍പൊടി : 100 ഗ്രാം

ഉപ്പ് : പാകത്തിന്

വിനാഗിരി : പാകത്തിന്

കടുകെണ്ണ : ഒരു ടീസ്പൂണ്‍്

 

മുട്ട പുഴുങ്ങി മഞ്ഞ വേര്‍തിരിച്ച് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്തതും ബാക്കി ചേരുവകളും എണ്ണയില്‍ വഴറ്റിയെടുക്കുക.

 

അരിനെല്ലിക്ക അച്ചാര്‍

 

നെല്ലിക്ക : അര കിലോ

കടുകെണ്ണ : 1 ടേബിള്‍ സ്പൂണ്‍

വിനാഗിരി : പാകത്തിന്

ഉപ്പ് : പാകത്തിന്

അച്ചാര്‍പൊടി : 100 ഗ്രാം

കായം : ചെറിയ കഷ്ണം

 

നെല്ലിക്ക കഴുകി വൃത്തിയാക്കി മുകളില്‍ പറഞ്ഞ ചേരുവകളും ചേര്‍ത്ത് വഴറ്റി ഭരണിയില്‍ സൂക്ഷിക്കുക.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media