'അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.'(28:50)
എന്റെ ശരീരവും ജീവനും ജീവിതവും എന്റേതാണ്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതും തീരുമാനിക്കേïതും ഞാന്‍ തന്നെയാണ്. അതില്‍ ദൈവമോ മതമോ ഇടപെടേïതില്ല. സമകാലീന സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ലിബറലിസമുള്‍പ്പെടെ എല്ലാ ഭൗതിക ദര്‍ശനങ്ങളുടെയും ദാര്‍ശനിക അടിസ്ഥാനം ഇതാണ്.
ഒരിക്കല്‍ ഒരു സൂഫി ചിന്തകന്‍ ലോകപ്രശസ്ത ഭരണാധികാരിയായ ഹാറൂന്‍ റഷീദിനെ സമീപിച്ച് അദ്ദേഹത്തോട് ചോദിച്ചു: 'താങ്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണെന്ന് സങ്കല്‍പ്പിക്കുക. ദാഹിച്ച് മരിക്കാന്‍ പോവുകയാണ്. എവിടെയും ഒരു തുള്ളി പോലും വെള്ളം കിട്ടാനില്ല. അപ്പോള്‍ ഒരു കോപ്പ വെള്ളം തന്നാല്‍ താങ്കള്‍ എന്താണ് പ്രതിഫലം നല്‍കുക?'
'ഞാനെന്റെ സാമ്രാജ്യത്തിന്റെ പാതി നല്‍കും.' ഹാറൂന്‍ റഷീദ് പറഞ്ഞു.
രïുവര്‍ഷം കഴിഞ്ഞ് അതേയാള്‍ ഹാറൂന്‍ റഷീദിനെ സമീപിച്ച് ചോദിച്ചു.:'താങ്കള്‍ മൂത്രമൊഴിക്കാന്‍ കഴിയാതെ കിടന്ന് പിടയുകയാണ്. എന്ത് ചെയ്തിട്ടും ഒരു തുള്ളി മൂത്രവും പോകുന്നില്ല. അസഹ്യമായ വേദന. അപ്പോള്‍ മൂത്രമൊഴിക്കാന്‍ സഹായകമായ മരുന്ന് തന്നാല്‍ താങ്കള്‍ എന്താണ് പ്രതിഫലമായി നല്‍കുക?'
'ഞാന്‍ എന്റെ സാമ്രാജ്യത്തിന്റെ പാതി നല്‍കും.' ഹാറൂന്‍ റഷീദ് അറിയിച്ചു.
'നാം ഓരോ ദിവസവും അനേക ഗ്ലാസ് വെള്ളം കുടിക്കുന്നു. നിരവധി തവണ മൂത്രമൊഴിക്കുന്നു. ഒരൊറ്റ ഗ്ലാസ് വെള്ളത്തിന്റെയും ഒരു തവണ മൂത്രമൊഴിക്കുന്നതിന്റെയും വില ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായോ?' സൂഫി ചിന്തകന്‍ ചോദിച്ചു.
ഓരോ ദിവസവും നാം അനുഭവിക്കുന്ന, നമുക്ക് ഒരവകാശവുമില്ലാത്ത ജീവിതസൗകര്യങ്ങളെ സംബന്ധിച്ച് ആരും ചിന്തിക്കാറില്ല. ആര് തന്നുവെന്നും എവിടെനിന്ന് കിട്ടിയെന്നും അല്‍പം പോലും ആലോചിക്കാതെ എല്ലാം വാരിവലിച്ച് ഉപയോഗിച്ചുകൊïേയിരിക്കുന്നു. എല്ലാം നമ്മുടേതെന്ന പോലെ.
യഥാര്‍ഥത്തില്‍ നമുക്കിവിടെ എന്തിന്റെ മേലാണ് ഉടമാവകാശമുള്ളത്? നമ്മുടെ തന്നെ ശരീരത്തിന്റെയും ശാരീരികാവയവങ്ങളുടെയും ജീവന്റെയും ജീവിതത്തിന്റെയും മേല്‍ എന്തെങ്കിലും അവകാശമുïോ? നാമാരും സ്വയം ആഗ്രഹിച്ചോ ശ്രമിച്ചോ അല്ലല്ലോ ഇവിടെ ജനിച്ചത്. നമ്മുടെ നാടും വീടും ദേശവും ഭാഷയും കാലവും കോലവും കുലവും ലിംഗവുമൊന്നും തീരുമാനിച്ചതും തെരഞ്ഞെടുത്തതും നാമാരുമല്ല. അഥവാ നമ്മുടെ ജനനത്തില്‍ നമുക്കൊരു പങ്കുമില്ല. ഒരൊറ്റ തവണ ശ്വസിക്കാന്‍ പോലുമുള്ള കഴിവ് സ്വയം നേടിയ ആരുമിവിടെയില്ല. എന്നല്ല, നമ്മുടെ ശരീരത്തില്‍ എന്തെല്ലാം അവയവങ്ങളുïെന്നും അവ എന്തൊക്കെ ചെയ്യുന്നുവെന്നും നമുക്കാര്‍ക്കും അറിയില്ല. നമ്മെത്തന്നെ ബാധിക്കുന്ന രോഗത്തെയോ മരണത്തെയോ തടയാനും നമുക്കാര്‍ക്കും സാധ്യമല്ല. അതുകൊïുതന്നെ സ്വന്തത്തിന്റേതുള്‍പ്പെടെ ഒന്നിന്റെ മേലും ആര്‍ക്കും പൂര്‍ണ നിയന്ത്രണമില്ല. ഉടമാവകാശവുമില്ല. എല്ലാം അല്ലാഹു നല്‍കിയതാണ്. എല്ലാം അവന്റേതുമാണ്. നാം പ്രത്യക്ഷത്തില്‍ കാണുന്നതും അനുഭവിക്കുന്നതും മാത്രമല്ല, പുറമേ കാണാത്തതും അറിയാത്തതുമായ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു നമുക്ക് ഒരുക്കിത്തന്നത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ കാണുന്നില്ലേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്; ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് അവന്‍ നിറവേറ്റിത്തന്നതും. എന്നിട്ടും വല്ല വിവരമോ മാര്‍ഗദര്‍ശനമോ വെളിച്ചമേകുന്ന ഗ്രന്ഥമോ ഒന്നുമില്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊïിരിക്കുന്ന ചിലര്‍ ജനങ്ങളിലുï്.'(31:20)
നമ്മുടെ യഥാര്‍ഥ ഉടമയും രക്ഷിതാവുമായ അല്ലാഹുവിന് മാത്രമാണ് നമ്മുടെ ശരീരവും ശാരീരികാവയവങ്ങളും ആയുസ്സും ആരോഗ്യവും ഉപയോഗിച്ച് എങ്ങനെ ജീവിക്കണമെന്നും ജീവിക്കരുതെന്നും തീരുമാനിക്കാനുള്ള പരമാധികാരം. അഥവാ ദൈവിക നിയമ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണം മനുഷ്യന്റെ മുഴു ജീവിതവും. ഇതാണ് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തിന്റെ അഥവാ തൗഹീദിന്റെ അടിസ്ഥാനം. ഈ ആദര്‍ശ വിശ്വാസത്തില്‍ നിന്നാണ് ഇസ്ലാമിക ജീവിതം രൂപം കൊള്ളുന്നത്. ആഹാരപാനീയങ്ങള്‍, വസ്ത്രധാരണം, സ്വഭാവം, പെരുമാറ്റം, സമീപനം, കുടുംബ ഘടന, സാമൂഹിക വ്യവസ്ഥ, സാമ്പത്തിക കാര്യങ്ങള്‍, സാംസ്‌കാരിക മര്യാദകള്‍, രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലെയും നിയമ നിര്‍ദേശങ്ങളുടെയും വിധിവിലക്കുകളുടെയും അടിസ്ഥാനം ഇതാണ്.
ഇതിന്റെ നേരെ വിപരീതമാണ് ലിബറലിസവുമുള്‍പ്പെടെ എല്ലാ ഭൗതിക ദര്‍ശനങ്ങളും ജീവിത വ്യവസ്ഥകളും. ഓരോ മനുഷ്യനും തന്റെയോ തന്നെപ്പോലുള്ള മനുഷ്യരുടെ കൂട്ടായ്മയുടെയോ ഇഛക്കനുസൃതമായാണ് ജീവിക്കേïത് എന്നതാണ് അവയുടെ അടിസ്ഥാനം. അതുകൊïുതന്നെ വിശുദ്ധ ഖുര്‍ആന്റെ ഭാഷയില്‍ അവ്വിധം വിശ്വസിക്കുന്നവരും ജീവിക്കുന്നവരും പ്രപഞ്ചസ്രഷ്ടാവും സംരക്ഷകനും ഉടമസ്ഥനുമായ യഥാര്‍ഥ ദൈവത്തെ നിരാകരിച്ച് ദേഹേഛയെ ദൈവമാക്കിയവരാണ്. അല്ലാഹു ചോദിക്കുന്നു: 'തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കïോ?' (25:43. 45:23)
ദേഹേഛയുടെ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ കഴിയുന്നവര്‍ വിരളമത്രേ. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു: 'ആകാശത്തിനു കീഴെ അല്ലാഹുവിനെ കൂടാതെ ഇബാദത്ത് ചെയ്യപ്പെടുന്ന ദൈവങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ഭയങ്കരമായതത്രേ പിന്തുടരപ്പെടുന്ന ദേഹേഛ'. (ത്വബ്റാനി)
അത്തരക്കാര്‍ അങ്ങേയറ്റം വഴിപിഴച്ചവരും അക്രമികളുമാണെന്ന് ഖുര്‍ആന്‍ പറയുന്നു: 'അഥവാ, അവര്‍ നിനക്ക് ഉത്തരം നല്‍കുന്നില്ലെങ്കില്‍ അറിയുക: തങ്ങളുടെ ദേഹേഛകളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനമൊന്നുമില്ലാതെ ദേഹേഛകളെ പിന്‍പറ്റുന്നവനെക്കാള്‍ വഴിപിഴച്ചവനായി ആരുമില്ല. സംശയമില്ല; അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.' (28:50)
ദേഹേഛകളുടെ നിര്‍വിഘ്നവും അനിയന്ത്രിതവുമായ നിര്‍വഹണം ജന്തുപരമാണ്. അതിനെ നിയന്ത്രിക്കുന്നവര്‍ക്ക് മാത്രമേ ബുദ്ധിയെയും ചിന്തയെയും ഫലപ്രദമായി ഉപയോഗിച്ച് മാനവികതയിലേക്ക് ഉയരാന്‍ കഴിയുകയുള്ളു. അവര്‍ക്ക് മാത്രമേ സന്മാര്‍ഗ പ്രാപ്തി സാധ്യമാവുകയുമുള്ളൂ. ഇക്കാര്യം ഖുര്‍ആന്‍ തന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: .'തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ? അല്ല, നീ കരുതുന്നുïോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്? എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ്.' (25:43'44)
അല്ലാഹുവിനെ അംഗീകരിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ തന്നെ പലപ്പോഴും ദേഹേഛക്കടിപ്പെടാറുï്. അതിനാലാണ് അക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ഖുര്‍ആന്‍ നിരന്തരം അനുശാസിക്കുന്നത്.