എനിക്കും വേണം കോവിഡ്

കെ.വൈ.എ
june

ഓഫീസില്‍ ഉഴപ്പനെന്ന് എന്നെപ്പറ്റി പറയുന്നവര്‍ പോലും ഒരു കാര്യം അംഗീകരിച്ചിട്ടുï്: കോവിഡ് കാലത്ത് ഞാന്‍ ഒറ്റ ദിവസവും ഓഫീസില്‍ പോക്ക് മുടക്കിയിട്ടില്ല.
വാസ്തവത്തില്‍ ഓഫീസില്‍ പോകുന്നത് എനിക്ക് ഇഷ്ടമാണ്. ശമ്പള ദിനത്തില്‍ ഞാന്‍ ഒട്ടും വൈകാറുമില്ല. അല്ലെങ്കിലും വീട്ടിനേക്കാള്‍ എനിക്കിഷ്ടമാണവിടം. അവിടെ നെറ്റിന് സ്പീഡുï്.
കോവിഡ് കാലത്തും ഞാന്‍ പതിനൊന്നു മണിക്കു മുമ്പേ സാനിറ്റൈസര്‍ കൊï് കൈകഴുകി, അലക്കി ഇസ്തിരിയിട്ട മാസ്‌കണിഞ്ഞ് ഓഫീസിലെത്തുമായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ആദ്യം ഒരാള്‍, പിന്നെ വേറൊരാള്‍, പിന്നെ രïു മൂന്നും ആളുകള്‍ എന്നിങ്ങനെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ പെട്ടെന്ന് വരാതാകുന്നു. ലീവെടുക്കാതെ വീട്ടിലിരിക്കുന്നു (പിന്നീട് ഇത് 'വര്‍ക്ക് ഫ്രം ഹോം' എന്ന പേരില്‍ പ്രചാരം നേടി. കുറേ കഴിഞ്ഞാണ് ചിലര്‍ അറിയുന്നത്, മുമ്പുതന്നെ വീട്ടിലിരുന്ന് ശമ്പളം വാങ്ങിക്കൊïിരുന്ന തങ്ങള്‍ ഈ മാന്യമായ തൊഴില്‍ സംസ്‌കാരമാണ് സ്വീകരിച്ചിരുന്നതെന്ന്.)
ഓഫീസില്‍ വരാതായവര്‍ കോവിഡ് ബാധിച്ചവരോ ബാധ സംശയിക്കുന്നവരോ ആണ്.
കോവിഡ് ബാധിച്ചാലുള്ള പ്രയോജനങ്ങള്‍ ദിവസം ചെല്ലുന്തോറും വ്യക്തമായിക്കൊïിരുന്നു.
ബാധ സ്ഥിരീകരിച്ചാല്‍ വീട്ടിലിരിക്കുകയോ അവിടെനിന്ന് ജോലി ചെയ്യുകയോ പോലും വേïതില്ല. ഒന്ന് ഫോണ്‍ ചെയ്താല്‍ പ്രത്യേക വïിയും പരിവാരങ്ങളുമെത്തും. ആ ഘോഷമായി ആശുപത്രിയിലാക്കും.
അവിടെ രുചിയും പോഷണവുമുള്ള ഭക്ഷണം തന്നുകൊïേ ഇരിക്കുമത്രെ. കുടിക്കാന്‍ പഴസത്തുക്കള്‍ വന്നുകൊïേയിരിക്കുമത്രെ. മാത്രമോ ഇപ്പറഞ്ഞതൊക്കെ സൗജന്യമാണത്രെ. മെഡിക്കല്‍ ലീവ് ഫ്രീ. ആശുപത്രിവാസം ഫ്രീ. ഭക്ഷണം ഫ്രീ. പരിചരണം ഫ്രീ.
അന്നാദ്യമായി ഞാന്‍ കൊറോണ വൈറസിന്റെ ചിത്രം സൂക്ഷിച്ചു നോക്കി. ആസകലം മുള്ളു നിറഞ്ഞ ഗോളം പോലുള്ള അത് ഒറ്റനോട്ടത്തില്‍ ഭീകരനാണെന്ന് മുമ്പ് തോന്നിയിരുന്നു. ശരിക്കും മനസ്സിലാക്കുമ്പോഴാണല്ലോ നമുക്ക് നമ്മുടെ മുന്‍വിധികള്‍ തിരിച്ചറിയാനാവുക. സത്യത്തില്‍ ഇവനൊരു സുന്ദരനാണ് എന്ന് ഞാനറിഞ്ഞു.
ഇവനെ ഒഴിവാക്കാനാണല്ലോ ഇത്രയൊക്കെ സാഹസപ്പെട്ടത്. എത്ര സാനിറ്റൈസര്‍, എത്ര മുഖച്ചട്ട, എത്ര സാമൂഹിക വിരുദ്ധ അകലം!
ചാണകം കോവിഡിനെ തടയുമെന്നു കേട്ട് അതുപോലും പരീക്ഷിച്ചതാണ് (പിന്നീടാണ് രഹസ്യം അറിയുന്നത്: ചാണകം കൈയില്‍ പുരട്ടിയാല്‍ പിന്നെ ആ കൈകൊï് മുഖത്തോ മൂക്കിലോ തൊടില്ല. വൈറസിന് പിന്നെ അവസരമെവിടെ?)
എന്റെ കൊറോണ ബന്ധത്തിന്റെ പരിണാമത്തെ നാലു ഘട്ടങ്ങളായി തിരിക്കാം.
1. അവനെ വേï. ചാണകം തേച്ചിട്ടായാലും ഒഴിവാക്കണം.
2. ഇനി വന്നെന്നു കരുതി പരിഭ്രമിക്കേï; ജാഗ്രത മതി (കടപ്പാട്: സര്‍ക്കാര്‍ പത്രക്കുറിപ്പ്)
3. വന്നോട്ടെ. പിടിച്ചോട്ടെ (ഫ്രീ ലീവ്, ഫ്രീ ഫുഡ്, ഫ്രീ ട്രീറ്റ്‌മെന്റ്)
4. അവന്‍ വന്നേ പറ്റൂ. എന്നെ പ ിടിച്ചേ പറ്റൂ.
ഈ നാലാം ഘട്ടത്തിലേക്കുള്ള മാറ്റത്തിന് കാരണം നാലാണ്. അത് പറയാം.
കാരണം ഒന്ന്: കോവിഡ് ബാധിതന് ലഭിക്കുന്ന പ്രശസ്തിയും മാന്യതയും. ആദ്യത്തെ ചുമ തൊട്ടേ അയല്‍പക്കത്തെങ്ങും പേര് പരക്കും. വെറും തുമ്മലിനു പോലും മുമ്പില്ലാത്ത ആദരവും അന്തസ്സും സമൂഹം കൊടുത്തു തുടങ്ങിയത് കോവിഡിന്റെ ചാര്‍ച്ചക്കാരന്‍ എന്ന നിലക്കാണല്ലോ.
കാരണം രï്: ഓഫീസില്‍ മറ്റെന്ത് സൗകര്യങ്ങളുïെങ്കിലും (നെറ്റ് കണക്ഷന്‍, എ.സി, മൊബൈലില്‍ മുഴുകാന്‍ വേïത്ര സമയം) അതിന് ഒരു ദോഷമുï്. വല്ലപ്പോഴുമെങ്കിലും ജോലി എടുക്കണം എന്നതാണത്. കോവിഡ് ആശുപത്രിയില്‍ ഈ ദോഷം ഇല്ല. സൗകര്യങ്ങള്‍ മാത്രം.
കാരണം മൂന്ന്: പലപ്പോഴായി പലരില്‍നിന്നും കടം വാങ്ങേïിവന്നിട്ടുï്. കടക്കാരില്‍നിന്ന് ഒരു സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ആരോഗ്യത്തിന് നല്ലതാണെന്ന് വിശ്വസിക്കുന്നതിനാല്‍ ഓഫീസിനേക്കാള്‍ സുരക്ഷിതം ആശുപത്രിയാണ്.
കാരണം നാല്: മുത്തുരാമന്‍. ഇത് വിശദീരിക്കേïതുï്.
പല കാരണങ്ങളാല്‍ ഓഫീസില്‍ പോകാറുïെങ്കിലും, സഹപ്രവര്‍ത്തകനായ മുത്തുരാമനുമായി ഒരു അപ്രഖ്യാപിത മത്സരത്തിലാണ് ഞാന്‍. ഓഫീസിലെത്താതിരിക്കുകയും പിറ്റേന്ന് ഹാജറൊപ്പിടുകയും ചെയ്യുന്ന സൂത്രമുï്. മുത്തുരാമന്‍ രïു ദിവസം അങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ മൂന്നു ദിവസം നേടി മുന്നിലെത്തിയത് കഴിഞ്ഞ മാസമാണ്.
ഇതിനിടക്ക് ഇടിത്തീ പോലെ വരുന്നു വാര്‍ത്ത: മുത്തുരാമന് കോവിഡ്! ആശുപത്രിയിലാണ്. മൂന്നാഴ്ചയെങ്കിലും ഓഫീസില്‍നിന്ന് വിട്ടുനില്‍ക്കണം.
എന്റെ ബലമായ സംശയം, അവന്‍ എന്നെ തോല്‍പിക്കാന്‍ വേïി എങ്ങനെയോ കൊറോണ വൈറസ് സമ്പാദിച്ചു എന്നാണ്. ബാധിച്ചാല്‍ പിന്നെ ഓഫീസില്‍ പോകുന്നതാണല്ലോ തെറ്റ്.
അങ്ങനെയാണ് ഞാനും കോവിഡ് ആര്‍ജിക്കാന്‍ യജ്ഞം തുടങ്ങിയത്.
മാസ്‌കിടല്‍ നിര്‍ത്തി (പോക്കറ്റില്‍ ആളു കാണ്‍കെ പ്രദര്‍ശിപ്പിച്ചെന്നു മാത്രം). അകലം പാലിക്കുന്നത് നിര്‍ത്തി (അകന്നുമാറുന്ന സമൂഹത്തെപ്പറ്റി പുഛം തോന്നി). എന്നിട്ടും എനിക്ക് കോവിഡ് പിടിച്ചില്ല.
ചുരുക്കിപ്പറയാം. നിത്യവും ആയിരക്കണക്കിനാളുകളെ പിടികൂടിക്കൊïിരുന്ന കോവിഡിന് എന്നെ വേï!
ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയ മുത്തുരാമനാകട്ടെ ഏതാïൊരു വി.ഐ.പി മട്ടിലാണ്. തോന്നുമ്പോള്‍ മാത്രം വരും. ഒരു തവണ തുമ്മിയതിന്റെ പേരില്‍ രïു ദിവസമാണ് ഓഫീസില്‍നിന്ന് വിട്ടുനിന്നത് (ആ തുമ്മലിനെപ്പറ്റിയും എനിക്ക് ന്യായമായ സംശയമുï്).
ദിവസങ്ങള്‍ നീങ്ങി. കോവിഡ് ബാധ കുറഞ്ഞു കുറഞ്ഞുവന്നു. മാസ്‌ക് വേïെന്നായി. കാര്യങ്ങള്‍ പഴയ പടിയായി. കോവിഡ് ആശുപത്രി പൂട്ടി. ലീവ് സൗജന്യങ്ങള്‍ പിന്‍വലിച്ചു. ചികിത്സ സ്വകാര്യ ആശുപത്രികള്‍ ലാഭകരമായ വ്യവസായമാക്കി. ഒന്നും ഇനി ഫ്രീ ഇല്ല.
ഇനി കൊറോണ എനിക്കും വേï എന്ന തീരുമാനത്തോടെ കരുതല്‍ മാസ്‌കണിഞ്ഞ അന്നുതന്നെ പനിയും തൊï വേദനയും തോന്നി. അത് കോവിഡായിരുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media