പൊരുള്‍ പരതാവുന്ന  കവിത

സമീര്‍ വേളം
june

'സ്വാതന്ത്ര്യ' ത്തില്‍ തുടങ്ങി 'നല്ല വാക്കി'ല്‍ അവസാനിക്കുന്ന 112  ചെറുചിന്തകളുടെ ഇമ്മിണി വലിയ സമാഹാരമാണ് 'ഹൃദയ ദര്‍പ്പണം'. എഴുത്തുകാരന്റെ ഹൃദയത്തില്‍ പലപ്പോഴായി നുരഞ്ഞു പൊന്തിയ ചിന്തകള്‍ കവിത്വത്തില്‍ ചാലിച്ച് അനുവാചകനു മുന്നില്‍ തുറന്ന് വെക്കുകയാണീ കണ്ണാടി. എഴുത്തുകാരനും  അനുവാചകനുമിടക്ക് റൂമിയുടെ  ആകാശം പോലെ  വിശാലമാണ് ഈ ദര്‍പ്പണം. വാക്കുകളുടെ അടരുകള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍  മൈദവതല സ്പര്‍ശിയായ ഒരുള്‍വിളിയുള്ള കണ്ണാടി തന്നിലേക്ക് തന്നെ തുറക്കുന്നതായി അനുവാചകന് തോന്നും. ഓരോ വായനയിലും  പുതിയ തത്വചിന്തയുടെ മേച്ചില്‍പ്പുറങ്ങളിലേക്ക് ഈ കണ്ണാടി കൂട്ടിക്കൊï് പോകുന്നു. പേജ് ഇന്ത്യ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ശിഹാബുദ്ദീന്‍ ഇബ്നു ഹംസയുടെ 'ഹൃദയ ദര്‍പ്പണം' കുഞ്ഞുണ്ണിക്കവിതകള്‍ക്ക്  ശേഷം  പി.കെ. പാറക്കടവിനു പിന്നാലെ  കൊച്ച് വരികളില്‍ കനം തൂങ്ങും വാക്കുകള്‍ ചേര്‍ത്ത് വെക്കാനുള്ള എഴുത്തുകാരന്റെ കഴിവ് വിളിച്ചോതുന്നുï്.
പ്രപഞ്ചം തന്നെ വായിച്ചെഴുതിയതാണീ വരികളെന്ന് കവി. അതിനാല്‍ പ്രപഞ്ചത്തോളം പൊരുളുകള്‍ പരതാന്‍ വായനക്കാരന് സ്വാതന്ത്ര്യമുï്. ആശയങ്ങളെ ചുരുക്കി വെച്ച് വായനക്കാരന്റെ വായില്‍ മധുരാശയങ്ങളുടെ ലഡു പൊട്ടിക്കുന്ന  മിഠായികളാണ് ഓരോ മൊഴികളും. ഇവ ചിന്തകളുടെ ആഴികളിലേക്ക് വായനക്കാരനെ ഊളിയിടീക്കുന്നുവെന്ന് പ്രസാധകന്‍. വരികളേക്കാള്‍ വലിയ വായിലാണ് യാസിര്‍ മുഹമ്മദിന്റെ  വരകള്‍ സംസാരിക്കുന്നതെന്ന് തോന്നിപ്പോകും. ഗ്രന്ഥകാരന്‍ അറിവുകളെ  ദമനം ചെയ്ത് വിത്തുകളാക്കി മാറ്റിയെന്നും അത് അനുവാചകനില്‍ പുഷ്പ ഫലാദികളുടെ വിസ്ഫോടനം സൃഷ്ടിക്കുമെന്നും അവതാരിക എഴുതിയ പ്രിയപ്പെട്ട കഥാകാരന്‍ രാമനുണ്ണി.
'മുഖം നോക്കാന്‍ കണ്ണാടിയുï്. അകം നോക്കാനോ?'
എന്ന വരികളിലൂടെ ഉള്ളിലേക്ക് തിരിച്ച് വെച്ച കണ്ണാടിയാണിതെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞ് വെക്കുന്നു. മൗനത്തിന്റെ മഹാ ഉറവയെ പറ്റി വാചാലമാകുന്നുï് 'മൗന' ത്തില്‍. 'പുറം കാഴ്ചയാല്‍ വിധിക്കരുത് നിങ്ങളാരെയും' എന്ന് പറയാന്‍ കവിക്ക് പിന്തുണ  അകത്തേക്ക് തുറന്ന് വെച്ച ഈ കണ്ണാടിയാണ്. പടപ്പും പടച്ചവനും തമ്മിലെ പാരസ്പര്യത്തെ 'പടച്ചവന്‍' എന്ന നാല് വരിയില്‍ ഹൃദ്യമായി കോറിയിടുന്നുï്.
നീര് വറ്റിയ മനുഷ്യ ബന്ധങ്ങളെ കുറിക്കാന്‍ കുറിച്ച മൂര്‍ച്ചയേറിയ വാക്കുകളാണ് 'ഉപേക്ഷിക്കപ്പെട്ടവര്‍'.
പ്രത്യാശയുടെ നാല് വരികളാണ് 'വഴി'.
'അരുതായ്മകള്‍ക്കെതിരു നില്‍ക്കുന്നവരെ,
അധികാരികള്‍
ചില പേരിനാല്‍
മുദ്ര കുത്തും'  എന്ന കനപ്പെട്ട വരികളില്‍ കാലിക  സമരങ്ങളോടുള്ള  ഭരണകൂട സമീപനങ്ങളെ വരച്ച് വെക്കുന്നു. ചില കാഴ്ചകള്‍ നന്നാവാന്‍ നമ്മുടെ കണ്ണട തുടച്ച് വെച്ചാല്‍ മതിയെന്ന് 'കണ്ണട' എന്ന  ശീര്‍ഷകത്തില്‍ കാഴ്ചപ്പാടിന്റെ കണ്ണടയെപ്പറ്റി പറയുന്നുï്.
ഹൈക്കു കവിതകള്‍ പോലെ ഇത്തിരി വരികള്‍ക്ക്  ഒത്തിരി മാനങ്ങള്‍ നല്‍കാന്‍ ശിഹാബുദ്ദീന് കഴിഞ്ഞിട്ടുï്. ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കാവുന്നതും പുനര്‍ വായനകളോരുന്നും പുതു വായനകളാക്കുന്നതുമാണ് 'ഹൃദയ ദര്‍പ്പണം' .
'പഠിപ്പിക്കുന്നതല്ല, പഠിക്കുന്നതാണ് പാഠം' എന്നത് തന്നെയാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്ന സന്ദേശം. എഴുത്തുകാരന്റെ പാഠങ്ങളല്ല വായനക്കാരന്റെ പാഠം. അനുഭവങ്ങളുടെയും അറിവിന്റെയും സന്ദര്‍ഭത്തിന്റെയും  തോതനുസരിച്ച് അനുവാചകനുസരിച്ച് അളന്നു മുറിച്ച  പാഠങ്ങളാണ് ഓരോ കവിതയും. നന്മയുടെ  ഒരു ദൈവിക ചിരാത് തുടക്കം മുതല്‍ ഒടുക്കം വരെ കത്തിച്ചു വെച്ചതായി തോന്നുന്നതാണ്  ഈ കവിതാ സമാഹാരത്തിന്റെ ഏറ്റവും വലിയ വായനാനുഭവം. ഇനിയും ഇത്തരം ഉദ്യമങ്ങള്‍ ഗന്ഥകാരനില്‍ നിന്നുïാകട്ടെ എന്ന് നമുക്ക് ആശംസിക്കാം.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media