ശിറീന്‍: മാധ്യമ രക്തസാക്ഷി

പ്രൊഫ. യാസീന്‍ അഷ്റഫ്
june

മെയ് 10-ന് വൈകുന്നേര ത്തോടെ ഫലസ്ത്വീന്‍ വെസ്റ്റ് ബാങ്കിലെ ജനീന്‍ പട്ടണ ത്തിനടുത്ത് ഇസ്രയേലി പട്ടാളം എന്തിനോ ഒരുങ്ങുന്നു.
ഈ അധിനിവിഷ്ട പ്രദേശത്ത് ഇസ്രായേലി അക്രമം പതിവാണ്. ജനീനിലെ അഭയാര്‍ഥി ക്യാമ്പില്‍ അതിക്രമിച്ചു കയറാനാവും പരിപാടിയെന്ന് സ്ഥലത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഊഹിച്ചു. തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സന്ദേശങ്ങള്‍ക്കായി തുറന്നുവെച്ചാണ് അവര്‍ ഉറങ്ങാന്‍ കിടന്നത്.
കാലത്ത് ആറുമണിയോടെ വിവരമെത്തി. അഭയാര്‍ഥി ക്യാമ്പില്‍ സൈനിക അതിക്രമം തുടങ്ങിയിരിക്കുന്നു.
ഉടനെ വിവിധ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങോട്ട് പുറപ്പെട്ടു. 'പ്രസ്' എന്നെഴുതിയ പുറംചട്ടയും ഹെല്‍മറ്റും അടക്കം, ദേഹരക്ഷക്കാവശ്യമായതെല്ലാം അണിഞ്ഞാണ് അവര്‍ ജനീനില്‍ എത്തിയത്.
സ്വന്തം വീടുകളില്‍നിന്നായി എത്തിയവരില്‍ ശദാ ഹനാഇശ, മുജാഹിദ് അല്‍ സഅദി, അലി അല്‍ സമ്മൂദി എന്നിവരടക്കം നാലഞ്ച് മാധ്യമപ്രവര്‍ത്തകരുïായിരുന്നു.
അഭയാര്‍ഥി ക്യാമ്പില്‍ കടന്ന സൈനികര്‍ ഒരു വീട് വളഞ്ഞിരിക്കുന്നു. മാര്‍ച്ച് 1-ന് ഇസ്രയേലികള്‍ വെടിവെച്ച് കൊന്ന അബ്ദുല്ല അല്‍ ഹുസരിയുടെ വീട്ടില്‍നിന്ന് അദ്ദേഹത്തിന്റെ സഹോദരനെ പിടിച്ചുകൊïുപോകാനുള്ള പുറപ്പാടാണ്. ഫലസ്ത്വീന്‍ പോരാളികള്‍ സൈനികരെയും അവര്‍ തിരിച്ചും വെടിവെക്കുന്നുï്.
റിപ്പോര്‍ട്ടര്‍മാര്‍ വാഹനങ്ങളില്‍ നിന്നിറങ്ങി സ്ഥലത്തേക്ക് നടന്നു ചെല്ലാനൊരുങ്ങി. അല്‍ജസീറയുടെ റിപ്പോര്‍ട്ടര്‍മാര്‍ കൂടി വരുന്നുï്. അവര്‍ക്കുവേïി ഒന്ന് കാത്തുനിന്നു.
ശിറീന്‍ അബൂ ആഖിലയും സഹപ്രവര്‍ത്തകരും നിമിഷങ്ങള്‍ക്കകം എത്തി. ഫലസ്ത്വീനിലെ ഏറ്റവും പ്രശസ്തയായ റിപ്പോര്‍ട്ടറാണ് ശിറീന്‍.
നാലു റിപ്പോര്‍ട്ടര്‍മാര്‍, രï് കാമറാമെന്‍. അവര്‍ ഇസ്രയേല്‍ സൈനികര്‍ കാണുന്ന തരത്തില്‍ പത്തു മിനിറ്റോളം അങ്ങനെ നിന്നു.
പിന്നെ കുന്ന് കയറി ക്യാമ്പിനടുത്തേക്ക് നടന്നു. പെട്ടെന്ന് ഒരു വെടിയൊച്ച. അലി അല്‍ സമ്മൂദിക്ക് വെടിയേറ്റിരിക്കുന്നു. ഗുരതരമല്ല. റോട്ടിനപ്പുറത്തുനിന്ന് ശിറീന്‍ വിളിച്ചു പറഞ്ഞു: ''അല്‍ സമ്മൂദിക്ക് വെടികൊïു.''
ആ നിമിഷത്തില്‍ തന്നെ ശിറീന്റെ മുഖം തുളച്ച് മറ്റൊരു വെടിയുï ചീറി. അവര്‍ മുഖമടച്ച് വീണു. അടുത്തുïായിരുന്ന ശദാ ഹനാഇശ പരിഭ്രമത്തോടെ ശിറീന്റെ പേര് വിളിച്ചു. അനക്കമില്ല.
ശദാ കൈ നീട്ടി അവരെ എത്തിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു വെടി. ശിറീനെ പിടിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ വെടികള്‍. കൊല്ലാന്‍ തന്നെയുള്ള വെടി.
ആശുപത്രിയിലെത്തുമ്പോഴേക്കും ശിറീന്‍ മരിച്ചിരുന്നു. ശദാ പറയുന്നു: ഒരു ഇസ്രയേലി പട്ടാളക്കാരനാണ് വെടിയുതിര്‍ത്തത്. കൊല്ലുക തന്നെയായിരുന്നു ലക്ഷ്യം.
*    *    *
യുദ്ധക്കുറ്റത്തില്‍ കുറഞ്ഞ ഒന്നുമല്ല ഇസ്രായേല്‍ ചെയ്തത്. ശിറീന് ജനീന്‍ പട്ടണം വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്. ജനം മുഴുവന്‍ തെരുവിലിറങ്ങി. ഇസ്രയേലിനെതിരെ മു ദ്രാവാക്യം മുഴക്കി.
ക്രിസ്ത്യന്‍ മഠത്തില്‍ അവര്‍ക്കായി പുരോഹിതന്‍ അന്ത്യകൂദാശ ചൊല്ലുമ്പോള്‍ ജനക്കൂട്ടം ചുറ്റും മൗനമായി കണ്ണീര്‍ പൊഴിച്ചു; ക്രിസ്ത്യാനികളും മുസ്ലിംകളുമടങ്ങുന്ന ഫലസ്ത്വീന്‍ അവര്‍ക്ക് വിട നല്‍കുകയായിരുന്നു.
1971-ല്‍ ബെത്ലഹേമിലെക ത്തോലിക്ക കുടുംബത്തില്‍ ജനിച്ച ശിറീന് മാധ്യമ പ്രവര്‍ത്തനം വെറും തൊഴിലായിരുന്നില്ല. ലോകത്തിനു ഫലസ്ത്വീന്റെ അവസ്ഥ കാണിച്ചു കൊടുക്കുക എന്നത് പാവനമായ ദൗത്യവും നടത്തേï സ്വാതന്ത്ര്യ സമരവും അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പും എല്ലാമായിരുന്നു.
അതുകൊïാണ്, ആദ്യം ആര്‍കിടെക്ചര്‍ പഠിക്കാന്‍ ജോര്‍ഡാന്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന ശിറീന്‍ അത് നിര്‍ത്തി യര്‍മൂക് യൂനിവേഴ്സിറ്റിയില്‍ ജേണലിസം മീഡിയ ബിരുദ പഠനത്തിലേക്ക് മാറിയത്.
കുറച്ചുകാലം യു.എന്‍ ദുരിതാശ്വാസ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷം വോയ്സ് ഓഫ് ഫലസ്ത്വീന്‍ (റേഡിയോ), അമ്മാന്‍ സാറ്റലൈറ്റ് ചാനല്‍, മോïികാര്‍ലോ റേഡിയോ എന്നിവക്കുവേïി റിപ്പോര്‍ട്ട് ചെയ്തു. 1997-ല്‍ അല്‍ജസീറയുടെ അറബി വിഭാഗത്തില്‍ റിപ്പോര്‍ട്ടറായി. 25 വര്‍ഷത്തെ ഉജ്വലമായ മാധ്യമ പ്രവര്‍ത്തനത്തിനിടെ ഇപ്പോള്‍ രക്തസാക്ഷിയുമായി.
ഫലസ്ത്വീനുവേïി റിപ്പോര്‍ട്ട് ചെയ്യുന്നത് അവര്‍ക്ക് ഒരു ആവേശമായിരുന്നു. 2000-ലെ രïാം ഇന്‍തിഫാദയുടെ റിപ്പോര്‍ട്ടുകള്‍ അവരെ ശ്രദ്ധേയയാക്കി. ഫലസ്ത്വീനിലെങ്ങും കുട്ടികള്‍ക്കുപോലും പരിചിതമായി ആ പേര്. അവരുടെ വാര്‍ത്താ അവതരണ ശൈലി അനുകരിച്ച് വളര്‍ന്നവരാണ് ഇന്നത്തെ പല ഫലസ്ത്വീന്‍ വനിതാ റിപ്പോര്‍ട്ടര്‍മാരും.
2008 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ഹിംസാത്മകമായ കടന്നാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവരുïായിരുന്നു.
ഇസ്രയേല്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ ലോകത്തിനു കാട്ടിക്കൊടുക്കാന്‍ എപ്പോഴും അവര്‍ മുന്‍നിരയിലുïാകും. ഈയിടെ അല്‍ അഖ്സ പള്ളിയിലും ശൈഖ് ജര്‍റാ പ്രദേശത്തും അധിനിവേശപ്പട്ടാളം നടത്തിയ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അവരെത്തി. അവരെയും സഹപ്രവര്‍ത്തകരെയും പട്ടാളം കൈയേറ്റം ചെയ്തത് വാര്‍ത്തയായിരുന്നു.
ശിറീന്‍ ഒരിക്കല്‍ പറഞ്ഞു: 'ഫലസ്ത്വീന്‍ ജേണലിസ്റ്റ് എന്ന ഒറ്റക്കാരണത്താല്‍ എന്റെ ജീവന്‍ എപ്പോഴും അപകടത്തിലാണ് എന്ന് എനിക്കറിയാം.''
അറിഞ്ഞുകൊïുതന്നെ അവര്‍ രക്തസാക്ഷിത്വം വരിച്ചു. അറിഞ്ഞുകൊïുതന്നെ ഇസ്രയേല്‍ അവരെ കൊന്നു.
തലയില്‍ ഹെല്‍മറ്റും ദേഹത്ത് സുക്ഷാ ചട്ടയും ധരിച്ച അവര്‍ക്കുനേരെ, തുറന്നു കിടന്ന മുഖം നോക്കി ഉï പായിക്കുകയായിരുന്നല്ലോ ഇസ്രയേലി സ്നൈപര്‍.
ആ ജീവിതം വെറുതെയായില്ല. മരണവും വെറുതെയാവില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media